close
Sayahna Sayahna
Search

നാറാണത്തുഭ്രാന്തൻ


നാറാണത്തുഭ്രാന്തൻ
UNandakumar-04.jpg
ഗ്രന്ഥകർത്താവ് യു നന്ദകുമാർ
മൂലകൃതി 56
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2014
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 49

നാറാണത്തുഭ്രാന്തന്മാര്‍ അനവധിയാണ്. ഒന്നല്ല . ഈജിപ്റ്റില്‍ പ്റ്റോളമിമാരും ക്ലിയോപാട്രമാരും അനവധിയുണ്ടായിരുന്നു, എന്നപോലെ.

ആദ്യത്തെ നാറാണത്തുഭ്രാന്തന്‍ കുന്നിക്കുരുപോലൊരു കല്ലാണ് മലയ്ക്കു മീതെ കൊണ്ടുപോയത്. വളരെ ചെറുതാകയാല്‍ അത് ആരുടെയും ശ്രദ്ധയിപ്പെട്ടില്ല. ഈ ഭ്രാന്തനെക്കുറിച്ചതിനാല്‍ ചരിത്രവുമില്ല. അദ്ദേഹത്തിന്റെ കാലശേഷം നാറാണത്തുഭ്രാന്തന്‍ രണ്ടാമനുണ്ടായി. ചക്കയോളം പോന്ന കല്ലാണ് ഇക്കുറി മലമുകളില്‍നിന്നും ഉരുണ്ടു വന്നത്. ചില്ലറ നാശനഷ്ടങ്ങളുണ്ടാക്കിയ അപഹാസ്യമായ ഈ പ്രവൃത്തികണ്ട് സമൂഹം അദ്ദേഹത്തെ ആട്ടിപ്പായിച്ചു.

മൂന്നാമത്തെ നാറാണത്തുഭ്രാന്തനാണ് ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഇതിഹാസ പുരുഷന്‍.

നാറാണത്തു ഭ്രാന്തന്മാര്‍ പിന്നെയുമുണ്ടായി. അവര്‍ വലിയ പാറക്കല്ലുകള്‍ ചുമന്ന് കീഴോട്ടിട്ടില്ല. പാറക്കല്ലുകളെക്കാള്‍ അനവധി ഇരട്ടി വലിപ്പമുള്ള നുണകളാണ് അവര്‍ പര്‍വ്വതാഗ്രത്തില്‍നിന്നും ജനമധ്യത്തേയ്ക്കുരുട്ടിപ്പതിപ്പിച്ചത്.

അവ ചിന്നിച്ചിതറി നമുക്കുമേല്‍ അമര്‍ന്നു, അതിന്റെ ആഘാതത്തില്‍ ഭൂരിപക്ഷത്തിന്റെ തല കുമ്പിട്ടു.

അങ്ങനെ, അവര്‍ നമ്മെ ഭരിക്കുന്ന അധികാരികളായി.