close
Sayahna Sayahna
Search

ഭരണകൂടവും വിപ്ലവവും


ഭരണകൂടവും വിപ്ലവവും
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: ഭരണകൂടശക്തിയെ വിപ്ലവത്തിന് ഉപകരണമാക്കാവുന്നതല്ലേ?

ഉത്തരം: അതേ.

ചോദ്യം: അതിന് വിപ്ലവകാരികളുടെ കൈയില്‍ ഭരണകൂടം വരേണ്ടേ?

ഉത്തരം: അവിടെ നമുക്ക് വഴിമാറി ചിന്തിക്കേണ്ടി വരും. ഭരണകൂടം വിപ്ലവകാരിയുടെ കൈയില്‍ വന്നാല്‍ വിപ്ലവം സംഭവിക്കുകയില്ല. വിപ്ലവം സംഭവിപ്പിക്കാന്‍ കൊള്ളാവുന്ന ശക്തിയല്ല ഭരണകൂടം. ഗവണ്മെന്റെന്നാല്‍ സൈനികശക്തി, ധനശക്തി, ഉദ്യോഗസ്ഥശക്തി ഇതു മൂന്നുംകൂടി കേന്ദ്രീകരിച്ചുണ്ടാകുന്നതാണ്. ഇതു മൂന്നിനേക്കാളും ഉപരി ഗവണ്മെന്റുകളെ നിലനിറുത്തുന്നത് ജനങ്ങള്‍ക്ക് ഗവണ്മെന്റിന്റെ ശക്തിയിലുള്ള വിശ്വാസമാണ്. തങ്ങളുടെ ഏതു പ്രശ്‌നവും ഗവണ്മെന്റു വിചാരിച്ചാല്‍ പരിഹരിക്കാനാവും തങ്ങള്‍ക്കാവില്ല എന്നൊരു വിശ്വാസം ജനങ്ങളുടെ ഇടയില്‍ ഇന്നും നിലനിന്നുപോരുന്നുണ്ട്. ജനങ്ങളുടെ രക്ഷകനാണ് ഭരണകൂടം എന്ന ധാരണയാണ് ഭരണകൂടങ്ങളെ നിലനിറുത്തുന്നത്.