close
Sayahna Sayahna
Search

കടം വാങ്ങിയ പുസ്തകങ്ങൾ


റിൽക്കെ

റിൽക്കെ-19
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

കടം വാങ്ങിയ പുസ്തകങ്ങളോടു് നമുക്കെപ്പോഴും ഔപചാരികമായ ഒരു ബന്ധമേ സാദ്ധ്യമാകൂ. ഒരു ചെറുപ്പക്കാരി എനിക്കു കടം തന്ന പുസ്തകം ഞാനൊരിക്കലും കിടക്കയിൽ വച്ചോ പ്രഭാതഭക്ഷണസമയത്തോ വായിക്കുകയില്ല; ഒരു സഹപ്രവർത്തകന്റെ കേമമായ ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകം ഞാനെന്റെ മെലിഞ്ഞ ഗ്രന്ഥശേഖരത്തിന്റെ കൂട്ടത്തിൽ വയ്ക്കാതെ എന്റെ മേശപ്പുറത്തു് പ്രത്യേകപരിഗണന നല്കി വയ്ക്കുകയാണു ചെയ്യുക. ഇനി, എനിക്കൊരു മേലുദ്യോഗസ്ഥൻ ഉണ്ടായെന്നിരിക്കട്ടെ — മുറിയ്ക്കു വല്ലാതെ മച്ചുയരം കുറഞ്ഞ ഒരു തോന്നലാണതുണ്ടാക്കുക —, അദ്ദേഹം കടം തന്ന പുസ്തകങ്ങൾ തൊപ്പിയൂരി കൈയിൽ പിടിച്ചുകൊണ്ടല്ലാതെ എനിക്കു വായിക്കാൻ പറ്റില്ല എന്നു വരാനാണു സാദ്ധ്യത. ചുരുക്കത്തിൽ ആ തരം പുസ്തകങ്ങളുമായി നമുക്കൊരടുപ്പം സ്ഥാപിക്കാൻ കഴിയാതെ വരുന്നു; മര്യാദ പാലിക്കുന്ന, അകലം വിട്ടൊരു ബന്ധമേ നമുക്കെന്നും അവയോടുണ്ടാവൂ.

(1898 മേയു് 7 ഫ്ലോറൻസ് ഡയറിയിൽ നിന്നു്)