close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 37


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 64)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ഇന്നലെ രാത്രി, കൈരേഖകളിലൂടെ അലയുന്ന
നക്ഷത്രങ്ങളെ നോക്കിയിരിക്കെ
കൈകള്‍ നീലയായ്
പിന്നെ നക്ഷത്രങ്ങള്‍ നിശ്ചലമായ്, മുറിവുകളായ്
മുറിവുകളിലൂടെ ചെന്നായ്ക്കള്‍ പുറത്തുവന്നു
അവരെന്നെ തിന്നു തീര്‍ത്തു.

പുലര്‍‌ച്ചയ്ക്ക് ഉണര്‍‌ന്നപ്പോള്‍,
എനിക്കു ചുറ്റും
ചെന്നായ്ക്കളുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്നു.