close
Sayahna Sayahna
Search

2014 01 26


സച്ചിദാനന്ദന്‍: ഗാന്ധി

ശ്രീ കെ. സച്ചിദാനന്ദന്‍ രചിച്ച ‘ഗാന്ധി’ എന്ന നാടകം 1995 ല്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മികച്ച നാടകത്തിനുള്ള 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി.

സ്വാതന്ത്ര്യസമരത്തിന്റെ പരിസമാപ്തിയില്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിലേയ്ക്കും വിഭജനത്തിലേയ്ക്കും നയിച്ച, ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ദ്ധമായ കുറെ ദിവസങ്ങളിലെ ഗാന്ധിയെയാണ് ഈ നാടകം അവതരിപ്പിക്കുന്നത്. ദുരന്തപൂര്‍ണമായ ആ ദിനങ്ങളെ ഒരു കവിയുടെ നോവുകളോടുകൂടിത്തന്നെ ശ്രീ സച്ചിദാനന്ദന്‍ നോക്കിക്കാണുന്നു. കഥാപാത്രങ്ങളും പിന്നണിയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന സംഘഗാനങ്ങളും ആ കാലഘട്ടത്തെ മാത്രമല്ല, രചയിതാവിന്റെ സാമൂഹ്യവീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നു.

വര്‍ഗ്ഗീയകാഴ്ച്ചപ്പാടുകളും ‘കീഴാള’രും ഉള്ളിടത്തോളം കാലം ഇന്ത്യയിലെവിടെയും അരങ്ങേറാവുന്ന ഒരു പ്രമേയമാണ് ‘ഗാന്ധി’ നാടകത്തിന്റേത്. ക്രീയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം ഈ കൃതി മലയാളികളുടെ പൊതുസ്വത്താക്കാന്‍ സമ്മതം തന്ന ശ്രീ സച്ചിദാനന്ദനോടുള്ള നന്ദി രേഖപ്പെടുത്തട്ടെ.

  1. ഗാന്ധി: പിഡി‌എഫ് രൂപം
  2. ഗാന്ധി: ഈപബ് രൂപം