close
Sayahna Sayahna
Search

Thurump-23


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


ആദ്യദിവസം തന്നെ…

ആദ്യദിവസം തന്നെ മനസ്സിലായി
ആത്മഹത്യയാണ് ഈ നാട്ടിലെ
മുഖ്യവിനോദം
ആറിനോടൊപ്പം താഴേക്കു കുതിക്കുന്ന കലയില്‍
വിദഗ്ദ്ധര്‍.
ഇത്ര അഴകുള്ള ഇവിടെ
ഇന്നു വന്ന എനിക്ക്
ഒററക്കാരണമേ
ഇതിനു പറയാനുള്ളൂ.
പൂക്കളുടെ നിറം.
പൂക്കളുടെ നിറത്തിന്
കൊല്ലംതോറും കടുപ്പം കൂട്ടുകയാണ്
ഇവിടത്തെ മണ്ണെന്ന്
ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു
ഇവിടെക്കണ്ട മനുഷ്യമുഖങ്ങള്‍.