കേദാരനാഥം
| സാഞ്ചി | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | കെ.ബി.പ്രസന്നകുമാർ |
| മൂലകൃതി | സാഞ്ചി |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | കറന്റ് ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
കേദാരനാഥം
കേദാരനാഥനിലേക്കുളള
വഴിയില്‍
മുതുകിലെ കുട്ടയില്‍
ഒരാളെയും ചുമന്ന്
തന്നിലേക്ക് കുനിഞ്ഞ്
മല കയറുന്ന വൃദ്ധന്.
അയാളുടെ കണ്ണുകളില്‍
ഹിമവെണ്മയില്ല.
ഹരിതവനങ്ങളും
കാററും
മന്ദാകിനിയുടെ
ജലഭൈരവിയും
അയാളിലേക്കില്ല.
ഒരു ചുവട്
മറ്റൊരു ചുവട്
പിന്നെയും ചുവട്.
ഇതാ
കേദാരനാഥനു മുന്നില്‍
പ്രാര്‍ത്ഥനകളില്ലാതെ
നിസ്സംഗനായ്
നിശ്ശബ്ദനായ്
അയാള്‍.
| ||||||
