സ്വകാര്യക്കുറിപ്പുകൾ 86
സ്വകാര്യക്കുറിപ്പുകൾ
| ജോർജ് | |
|---|---|
![]() | |
| ജനനം |
ഒക്ടോബർ 10, 1953 തിരുവനന്തപുരം |
| തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന് |
| വിദ്യാഭ്യാസം | ബി.എസ്.സി |
| യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
| വിഷയം | സുവോളജി |
| പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
| ജീവിതപങ്കാളി | ഷീല |
| മക്കള്‍ | ഹരിത |
| ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
ചിന്തകളില്‍ മാത്രമുണരുന്ന
താഴ്വര
എങ്കിലും, ദേശാടന പക്ഷികള്‍
വന്നണയുന്ന ഒരിടം.
പൂര്ണചന്ദ്രന് ഒരു കരിങ്കടല്‍
ശിഥില ചന്ദ്രന്മാര്ക്ക്
ഒരു ഹരിത സമുദ്രം
കുതിരകളുടെ ചാരം
കാറ്റെടുക്കുന്ന ഇവിടെ
പ്രതിബിംബങ്ങളെല്ലാം
അനാഥം.
