close
Sayahna Sayahna
Search

SFN:Test1


ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 



മഞ്ഞ മണിമുഴക്കം
 
നടക്കുന്നു നില്‍ക്കാതെ കുരിശുകളുടെ സുരക്ഷിതത്വമില്ലാതെ
മുള്‍മുടിയുടെ സാന്ത്വനമില്ലാതെ
 
ചുരുങ്ങുന്ന ആകാശം എന്റെ കാലുകള്‍ കെട്ടിപ്പുണരുന്നു
അവളുടെ അടിവയറ്റില്‍ തറഞ്ഞിറങ്ങുന്നു
 
മലമുടിയെന്നില്‍ ധ്യാനിക്കുന്നു കഠാരയില്‍ രക്തം കണ്ണുതുറക്കുന്നു
കടല്‍ നിശ്ശബ്ദമായ് നടക്കുന്നു രക്തം വിടര്‍ന്നു കാറ്റിലുലയുന്നു
 
എന്റെ ചുണ്ടില്‍ ഒരു കണ്ണ് കൈകളില്‍ തലമുടിച്ചുരുളുകള്‍
മുലകള്‍ പൊക്കിള്‍ച്ചുഴി കണ്ണില്‍ യോനി
 
കടല്‍ പാറയുടെ മുലകുടിക്കുന്നു
തലയോടില്‍ മുലപ്പാല്‍ നിറയുന്നു
 
കാട് അസ്ഥികളില്‍ നിന്ന്
മാംസത്തിലൂടെ പറന്നു വരുന്നു
പച്ചിലപ്പടര്‍പ്പുകളെന്നില്‍ നിറയുന്നു
 
ചുവന്ന മണിമുഴക്കം.