close
Sayahna Sayahna
Search

ഇ ഹരികുമാർ


ഇ ഹരികുമാര്‍
EHarikumar.jpg
ജനനം (1943-07-13)ജൂലൈ 13, 1943
തൊഴില്‍ നോവലിസ്റ്റ്, ചെറുകഥാകൃത്ത്
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എ.
പ്രധാനകൃതികള്‍ ദിനോസാറിന്റെ കുട്ടി
ശ്രീപാർവതിയുടെ പാദം
പച്ചപ്പയ്യിനെപ്പിടിക്കാൻ
തടാകതീരത്ത്
കൊച്ചമ്പ്രാട്ടി
ഒരു കുടുംബപുരാണം
കാനഡയിൽ നിന്നൊരു രാജകുമാരി
പുരസ്കാരങ്ങള്‍ സാഹിത്യ അക്കാദമി അവാര്‍ഡ്
പത്മരാജൻ പുരസ്ക്കാരം
നാലപ്പാടൻ പുരസ്ക്കാരം
കഥാപീഠം പുരസ്ക്കാരം
ചലച്ചിത്ര അക്കാദമി
ജീവിതപങ്കാളി ലളിത
മക്കള്‍ അജയ്

1943 ജൂലൈ 13-ന് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ച് ബി.എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണ് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ട് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പത് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പുരസ്‌കാരങ്ങൾ

  1. 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ‘ദിനോസറിന്റെ കുട്ടി ’ എന്ന കഥാസമാഹാരത്തിന്.
  2. 1997-ലെ പത്മരാജൻ പുരസ്‌കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ ’ എന്ന കഥയ്ക്ക്.
  3. 1998-ലെ നാലപ്പാടൻ പുരസ്‌കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി ’ എന്ന കഥാസമാഹാരത്തിന്.
  4. 2006-ലെ കഥാപീഠം പുരസ്‌കാരം ‘അനിതയുടെ വീട് ’ എന്ന കഥാസമാഹാരത്തിന്.
  5. 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം ’ എന്ന കഥയ്ക്ക്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തക പ്രസിദ്ധീകരണം എന്നിവയില്‍ ഏർപ്പെട്ടിട്ടുണ്ട്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

കൃതികൾ

ചെറുകഥാസമാഹാരങ്ങൾ

നോവലുകള്‍

നോവലെറ്റ്

  1. എപ്പോഴും സ്തുതിയായിരിക്കട്ടെ

ഏകാങ്കം

  1. സംവിധായകനെത്തേടി ഒരു കഥാപാത്രം

ഓർമ്മകൾ, അനുഭവക്കുറിപ്പുകൾ

  1. നീ എവിടെയാണെങ്കിലും
  2. ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
5-ബി, അവന്യു ക്രെസ്റ്റ് അപാർട്‌മെന്റ്‌സ്, അവന്യു റോഡ്, മുണ്ടുപാലം, കുരിയച്ചിറ (പി.ഒ.), തൃശ്ശൂർ 680006
ഫോൺ
091 0487 225 1779
ഇ-മെയിൽ
e.harikumar.novelist@gmail.com
വെബ്
http://www.e-harikumar.com