close
Sayahna Sayahna
Search

എസ് വി വേണുഗോപൻ നായർ


എസ് വി വേണുഗോപൻ നായർ
SVVenugopanNair 01.jpeg
ജനനം തിരുവനന്തപുരം
തൊഴില്‍ എൻ.എസ്.എസ്. കോളീഗിയേറ്റ് സർവീസിൽ നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം പി.എച്.ഡി
യൂണി/കോളേജ് കേരള സർവകലാശാല, തിരുവനന്തപുരം
വിഷയം മലയാള സാഹിത്യം
പ്രധാനകൃതികള്‍ കഥകളതിസാദരം; രേഖയില്ലാത്ത ഒരാൾ; ആ മനുഷ്യൻ; ആദിശേഷൻ; ഗർഭശ്രീമാൻ; വീടിന്റെ നാനാർത്ഥം
ജീവിതപങ്കാളി കെ. വത്സല
മക്കള്‍ ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍
ബന്ധുക്കള്‍ പി. സദാശിവൻ തമ്പി (അച്ഛൻ)
വിശാലാക്ഷിയമ്മ (അമ്മ)

ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില്‍ ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനനം.

അച്ഛന്‍: പി. സദാശിവന്‍ തമ്പി
അമ്മ: വിശാലാക്ഷിയമ്മ

ജന്മദേശമായ നെയ്യാറ്റിന്‍കര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി.എസ്.സി, എം.എ., എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. എന്‍.എസ്.എസ്. കോളേജിയറ്റ് സര്‍വ്വീസില്‍ ഉദ്യോഗം. ഇപ്പോള്‍, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.

‘രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു.

ഭാര്യ: കെ. വത്സല
മക്കള്‍: ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍
വിലാസം: ശ്രീ, ധനുവച്ചപുരം പി.ഒ. 695503

പ്രധാനകൃതികൾ

  • കഥകളതിസാദരം
  • രേഖയില്ലാത്ത ഒരാൾ
  • ആ മനുഷ്യൻ
  • ആദിശേഷൻ
  • ഗർഭശ്രീമാൻ
  • വീടിന്റെ നാനാർത്ഥം
  • മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തത്)

(ഈ ജീവചരിത്രക്കുറിപ്പ് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്നാണ്.)