close
Sayahna Sayahna
Search

Difference between revisions of "ഐതിഹ്യമാല-101"

(3 intermediate revisions by the same user not shown)
Line 1: Line 1:
 
__NOTITLE____NOTOC__←  [[കൊട്ടാരത്തിൽ ശങ്കുണ്ണി]]
 
{{SFN/Aim}}{{SFN/AimBox}}
+
{{SFN/Aim}}{{SFN/AimBox}}{{DISPLAYTITLE:പനച്ചിക്കാട്ടു സരസ്വതി}}
==പനച്ചിക്കാട്ടു സരസ്വതി==
+
{{Dropinitial|പ|font-size=4.3em|margin-bottom=-.5em}}നച്ചിക്കാടെന്നു പറയപ്പെടുന്നതു് ഉത്തരതിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ ചേർന്നതും കാടമുറി ഗ്രാമത്തിലുൾപ്പെട്ടതുമായ ഒരു പ്രദേശമാണു്. അവിടെയുള്ള കിഴുപ്പുറത്തു നമ്പൂരിയുടെ ഇല്ലത്തു പണ്ടൊരു കാലത്തു് (കൊല്ലവർഷം ആറാം ശതാബ്ദത്തിലെന്നാണു് കേൾവി) ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രമായിത്തീർന്നു. നമ്പൂരിക്കു് ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടായില്ല. അതിനാൽ നമ്പൂരി “അപുത്രസ്യോ കുതോ മുക്തിഃ” എന്നു വിചാരിച്ചു വിഷാദിച്ചു ഗംഗാസ്നാനത്തിനായിപ്പുറപ്പെട്ടു. അങ്ങനെ പോയ വഴിക്കു് അദ്ദേഹം മൂകാംബിയിൽ ചെന്നുചേരുകയും അവിടെ ഏതാനും ദിവസം ഭഗവതിയെ ഭജിച്ചിട്ടു പോകാമെന്നു നിശ്ചയിച്ചു ഭജനമാരംഭിക്കുകയും ചെയ്തു.
  
പനച്ചിക്കാടെന്നു പറയപ്പെടുന്നതു് ഉത്തരതിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ ചേർന്നതും കാടമുറി ഗ്രാമത്തിലുൾപ്പെട്ടതുമായ ഒരു പ്രദേശമാണു്. അവിടെയുള്ള കിഴുപ്പുറത്തു നമ്പൂരിയുടെ ഇല്ലത്തു പണ്ടൊരു കാലത്തു് (കൊല്ലവർഷം ആറാം ശതാബ്ദത്തിലെന്നാണു് കേൾവി) ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രമായിത്തീർന്നു. നമ്പൂരിക്കു് ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടായില്ല. അതിനാൽ നമ്പൂരി “അപുത്രസ്യോ കുതോ മുക്തിഃ” എന്നു വിചാരിച്ചു വിഷാദിച്ചു ഗംഗാസ്നാനത്തിനായിപ്പുറപ്പെട്ടു. അങ്ങനെ പോയ വഴിക്കു് അദ്ദേഹം മൂകാംബിയിൽ ചെന്നുചേരുകയും അവിടെ ഏതാനും ദിവസം ഭഗവതിയെ ഭജിച്ചിട്ടു പോകാമെന്നു നിശ്ചയിച്ചു ഭജനമാരംഭിക്കുകയും ചെയ്തു.
 
[[File:chap101pge906.png|left|500px]]
 
നമ്പൂരി ദൃഢഭക്തിയോടുകൂടി ഒരു സംവത്സരം ഭജിച്ചു. അതിനിടയ്ക്കു് ഒരു ദിവസം രാത്രിയിൽ അദ്ദേഹം കിടന്നു് ഉറങ്ങിയിരുന്നപ്പോൾ സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു് “അങ്ങു് ഇനി ഗംഗാസ്നാനം ചെയ്താലും, അങ്ങേക്കു് ഈ ജന്മത്തിൽ സന്തതികളുണ്ടാവുക അസാദ്ധ്യമാണു്. അതിനാൽ അതിനായി കഷ്ടപ്പെടണമെന്നില്ല. നാളെത്തന്നെ സ്വദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ. അങ്ങയുടെ ഇല്ലത്തിനടുത്തുള്ള കരുനാട്ടില്ലത്തു് ഇപ്പോൾ ഒരന്തർജ്ജനത്തിനു ഗർഭമുണ്ടായിട്ടുണ്ടു്. അവിടെച്ചെന്നു് ആ ഇല്ലത്തെ ഗൃഹസ്ഥനോടു് അദ്ദേഹത്തിന്റെ അന്തർജ്ജനം പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ അങ്ങേക്കു തരണമെന്നും പറയുക. അദ്ദേഹം സമ്മതിച്ചു സസന്തോഷം ഒരുണ്ണിയെ അങ്ങേക്കു തരും. ആ ഉണ്ണിയെ മുലകുടി മാറിയാലുടനെ വാങ്ങി അങ്ങയുടെ ഔരസപുത്രനെപ്പോലെ വളർത്തുകയും ചൌളം, ഉപനയനം മുതലായവ യഥാകാലം നടത്തുകയും ആ പുത്രനെക്കൊണ്ടു് കാലമാകുമ്പോൾ വിവാഹം ചെയ്യിക്കുകയും വേണം. അദ്ദേഹത്തിനു പത്തു പുത്രന്മാരുണ്ടാകും. പിന്നെ എന്നും അങ്ങയുടെ ഇല്ലത്തു പുരുഷന്മാർ പത്തുപേരിൽ കുറയാതെ ഉണ്ടായിരിക്കും. അങ്ങു് ഒട്ടും സംശയിക്കേണ്ട. സകല കാര്യങ്ങളും സാധിപ്പിച്ചു തരുന്നതിനായി ഞാനും അങ്ങയുടെ കൂടെപ്പോരാം”എന്നു പറഞ്ഞതായി തോന്നി. ഉടനെ അദ്ദേഹമുണർന്നു കണ്ണു തുറന്നുനോക്കീട്ടു് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു മൂകാംബികാദേവിയുടെ അരുളപ്പാടാണെന്നു വിശ്വസിച്ചു് നമ്പൂരി പിറ്റേ ദിവസം തന്നെ രാവിലെ കുളിച്ചു് ദേവിയെ വന്ദിച്ചിട്ടു് ഊണും കഴിച്ചു് മടങ്ങിപ്പോന്നു.
 
അദ്ദേഹം സ്വദേശത്തെത്തിയ ക്ഷണത്തിൽത്തന്നെ കരുനാട്ടില്ലത്തു ചെന്നു് അവിടത്തെ ഗൃഹസ്ഥൻ നമ്പൂരിയെക്കണ്ടു് അദ്ദേഹത്തിന്റെ അന്തർജ്ജനത്തിനു ഗർഭമുണ്ടെന്നും ആ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ തനിക്കു തരണമെന്നും പറഞ്ഞു. അവിടെ അപ്പോൾ അന്തർജ്ജനത്തിനു ഗർഭമുണ്ടോ ഇല്ലയോ എന്നു സംശയിച്ചിരിക്കുകയായിരുന്നു. കിഴുപ്പുറത്തു നമ്പൂരിയുടെ വാക്കു കേട്ടപ്പോൾ കരുനാട്ടു നമ്പൂരി ഏറ്റവും സന്തോഷിക്കുകയും രണ്ടുണ്ണികൾ ഒരുമിച്ചുണ്ടാകുന്നപക്ഷം ഒരുണ്ണിയെ കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു.
 
അനന്തരം കിഴുപ്പുറത്തു നമ്പൂരി കുളിച്ചു ക്ഷേത്രത്തിൽ ചെന്നു സ്വാമിദർശനം കഴിച്ചിട്ടു് ഇല്ലത്തേക്കു പോകാമെന്നു വിചാരിച്ചു കുളിക്കാൻ പോയി. അവിടെ ആ ദേശത്തുള്ള ചില നമ്പൂരിമാരുടെ വകയായി പണ്ടേ തന്നെയുള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കുവശത്തു സ്വല്പം കിഴക്കോട്ടുമാറിയുള്ള കുളത്തിലാണു് കിഴുപ്പുറത്തു നമ്പൂരി കുളിക്കാൻ പോയതു്. നമ്പൂരി തന്റെ കയ്യിലുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയിൽ വെച്ചിട്ടു് കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞു് വന്നു് അദ്ദേഹം കുടയെടുക്കുവാൻ നോക്കിയപ്പോൾ കുട നിലത്തു നിന്നു് ഇളകാത്ത വിധത്തിൽ അവിടെ ഉറച്ചു പോയിരുന്നു. “ഇതെന്തൊരത്ഭുതം!” എന്നു വിചാരിച്ചു് അദ്ദേഹം ഇതികർത്തവ്യതാമൂഢനായി അങ്ങനെ അവിടെ നിന്ന സമയം എവിടെ നിന്നോ ഒരു ദിവ്യപുരുഷൻ അവിടെ ചെന്നു് അദ്ദേഹത്തോടു് “മൂകാംബികാദേവി അങ്ങയുടെ കൂടെപ്പോന്നു് ഈ കുടയിൽ ഇളകൊണ്ടിരിക്കുകയാണു്. ദേവിയെ ഈ കുടയിൽ നിന്നു് ആവാഹിച്ചു് ഒരു വിഗ്രഹത്തിന്മേലാക്കി കുടിയിരുത്തിയാലല്ലാതെ കുട ഇവിടെനിന്നു് ഇളകിപ്പോകയില്ല. ഈ കുളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള മലയുടെ മുകളിൽ സ്വല്പം തെക്കുമാറി കാട്ടിനകത്തു് ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ടു്. അതെടുത്തുകൊണ്ടുവന്നു് ദേവിയെ അതിന്മേലാവാഹിച്ചു കുടിയിരുത്തിയാൽ മതി. എന്നാൽ ആ വിഗ്രഹം പണ്ടു് ഈ വനത്തിൽ തപസ്സുചെയ്തു താമസിച്ചിരുന്ന ചില ദിവ്യന്മാർ വെച്ചു പൂജിച്ചിരുന്നതാകയാൽ ആ ബിംബത്തിങ്കൽ പൂജ കഴിക്കുവാൻ തക്കവണ്ണം തപശ്ശക്തിയുള്ളവർ ഇപ്പോൾ ഭൂലോകത്തിലുണ്ടെന്നു തോന്നുന്നില്ല. അതിനാൽ ആ ബിംബത്തിന്മേൽ ദേവിയെ ആവാഹിച്ചു് ഇവിടെ കിഴക്കോട്ടു് ദർശനമായി കുടിയിരുത്തുക മാത്രം ചെയ്താൽ മതി. പതിവായി പൂജിക്കുന്നതിനു് ആ ബിംബത്തിന്റെ നേരേ പടിഞ്ഞാട്ടു ദർശനമായി ഒരു അർച്ചനാബിംബം കൂടി സ്ഥാപിച്ചുകൊള്ളണം. പൂജാനിവേദ്യാദികളെല്ലാം ആ അർച്ചനാബിംബത്തിങ്കൽ മാത്രം മതി. മറ്റേ ബിംബത്തിങ്കൽ വന്ദിക്കുകയും ചെയ്താൽ മതി. ഇങ്ങനെയൊക്കെ ചെയ്താൽ ദേവി പ്രസാദിക്കും. എന്നാൽ കാട്ടിൽ കിടക്കുന്ന ആ ബിംബം എടുത്തുകൊണ്ടു പോരുന്നതിനു സ്വല്പമൊരു പ്രതിബന്ധമുണ്ടു്. അതും പറഞ്ഞേക്കാം. ആ ബിംബത്തിനു കാവലായി അവിടെ ഒരു യക്ഷിയുടെ വാസമുണ്ടു്. ആ യക്ഷിയെ സന്തോഷിപ്പിച്ചു സമ്മതിപ്പിക്കാതെ ബിംബമെടുത്തുകൊണ്ടു പോന്നാൽ ആ യക്ഷി എന്തെങ്കിലും ആപത്തുണ്ടാക്കിത്തീർക്കും. എന്നാൽ ആ യക്ഷിയെ പ്രസാദിപ്പിക്കാൻ വലിയ പ്രയാസമൊന്നുമില്ല. “കുറച്ചു തരിപ്പണ(വറപൊടി)വും ശർക്കരയും ഒരു കരിക്കും കൂടി കൊണ്ടുപോയി ഒരു നിവേദ്യം കഴിച്ചാൽ മതി. പിന്നെ യാതൊരുപദ്രവുമുണ്ടാവുകയുമില്ല” എന്നു പറഞ്ഞിട്ടു് ആ ദിവ്യൻ അപ്പോൾത്തന്നെ മറയുകയും ചെയ്തു.
 
Line 16: Line 15:
 
അവിടെ ദേവിക്കു രാവിലെ അഭിഷേകം കഴിഞ്ഞാലുടനേയുള്ള നിവേദ്യം ത്രിമധുരമാണു് പതിവു്. ആ വകയ്ക്കും പതിവായി മുന്നാഴി അരി പൂജാനിവേദ്യം വകയ്ക്കും ആദ്യം തന്നെ കിഴുപ്പുറത്തു നമ്പൂരി വകവെച്ചിട്ടുണ്ടു്. ആ വകയ്ക്കായി നിശ്ചയിച്ചിട്ടുള്ള വസ്തുവിൽ നിന്നുള്ള ആദായംകൊണ്ടു് അതു് ഇപ്പോഴും പതിവായി നടന്നുവരുന്നുണ്ടു്. ഇതുകൂടാതെ പതിവായി എന്നും ത്രിമധുരനിവേദ്യം നടത്തുന്നതിനു് അനേകമാളുകൾ ദേവസ്വത്തിൽ ഏൽ‌പ്പിച്ചിട്ടുള്ള മുതലിന്റെ പലിശ കൊണ്ടും അനേകം ത്രിമധുരനിവേദ്യം അവിടെ പതിവായി നടന്നുവരുന്നുണ്ടു്. ഇവിടെ ദ്വാദശി തോറും ഒരു പന്തിരുനാഴി (പന്ത്രണ്ടേ കാലിടങ്ങഴി) അരി വെച്ചു ദേവിക്കു നിവേദ്യം കഴിച്ചു് അതിനു വേണ്ടുന്ന വിഭവങ്ങളോടുകൂടി വിളമ്പിക്കൊടുത്തു ബ്രാഹ്മണഭോജനം നടത്തുക പതിവാണു്. ഇപ്രകാരം തന്നെ നവരാത്രികാലത്തു പ്രതിദിനം ഇരുപത്തഞ്ചേകാലിടങ്ങഴി അരിവീതം വെച്ചു ദേവിക്കു നിവേദിച്ചു ബ്രാഹ്മണർ മുതലായ ഭജനക്കാർക്കു വിളമ്പിക്കൊടുത്തു് ഊട്ടുകയും പതിവാണു്. ഈ രണ്ടു് ഊട്ടുകളും കോട്ടയം താലൂക്കിൽച്ചേർന്ന ചാന്നാനിക്കാട്ടു ദേശത്തുള്ള ‘കേളപ്പ’ വീട്ടുകാരുടെ വകയായിട്ടാണു് നടന്നുവരുന്നതു്. ഇതുകൾക്കു വേണ്ടുന്ന മുതൽ ആ വീട്ടുകാർ വസ്തുക്കളിന്മേൽ സ്ഥാപിച്ചു ദേവസ്വത്തിലേൽ‌പ്പിച്ചിരിക്കുകയാണു്. ഇങ്ങനെ അനേകം പേർ ദേവസ്വത്തിൽ മുതലേൽ‌പ്പിച്ചു പലയടിയന്തിരങ്ങൾ ഇവിടെ പതിവായി നടത്തിപ്പോരുന്നുണ്ടു്.
 
{973}-മാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാ­രാജാവു തിരുമനസ്സുകൊണ്ടു് ഈ സ്ഥലത്തിന്റെയും ദേവിയുടെയും മാഹാത്മ്യത്തെക്കുറിച്ചു കേട്ടറിയുകയാൽ ഒരിക്കലവിടെ എഴുന്നള്ളുകയുണ്ടായി. ദർശനത്തിനായി നടയിൽ എഴുന്നള്ളിയ സമയം സരസ്വതീദേവിക്കു് അഞ്ചിഴയിലുള്ള ഒരു ശരപ്പൊളിമാലയും വിഷ്ണുവിനു സ്വർണ്ണം കെട്ടിയ ഒരു പവിഴമാലയും കല്പിച്ചു നടയ്ക്കൽ വെയ്ക്കുകയും സരസ്വതിക്കു് പ്രതിദിനം ആറിടങ്ങഴി പാൽകൊണ്ടു് പഞ്ചസാരപ്പായസം വെച്ചു നിവേദിച്ചു ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വിഷ്ണുവിനു പ്രതിദിനം ഇരുനാഴിയരികൊണ്ടു കൂട്ടുപായസവും ഇരുനാഴിയരികൊണ്ടു വെള്ളനിവേദ്യവും വെച്ചുനിവേദിക്കുന്നതിനും കൂട്ടുപായസം ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വെള്ളനിവേദ്യച്ചോറു ബ്രാഹ്മണരുണ്ണുന്ന ഇലയെടുത്തു തളിക്കുന്ന കഴകക്കാർക്കു കൊടുക്കുന്നതിനും കൽ‌പ്പിച്ചു് ഏർപ്പാടു് ചെയ്തു. കൽ‌പ്പിച്ചു നിശ്ചയിച്ച ഈ പതിവുകൾ ദേവസ്വക്കാർ കോട്ടയം താലൂക്കിൽനിന്നും പണം കെട്ടി വാങ്ങി ഇപ്പോഴും നടത്തിവരുന്നുണ്ടെന്നുമാത്രമല്ല, അന്നു കല്പിച്ചു നടയ്ക്കുവെച്ച മാലകൾ ഇപ്പോഴുമവിടെ കാണുന്നുമുണ്ടു്.
+
973-മാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാ­രാജാവു തിരുമനസ്സുകൊണ്ടു് ഈ സ്ഥലത്തിന്റെയും ദേവിയുടെയും മാഹാത്മ്യത്തെക്കുറിച്ചു കേട്ടറിയുകയാൽ ഒരിക്കലവിടെ എഴുന്നള്ളുകയുണ്ടായി. ദർശനത്തിനായി നടയിൽ എഴുന്നള്ളിയ സമയം സരസ്വതീദേവിക്കു് അഞ്ചിഴയിലുള്ള ഒരു ശരപ്പൊളിമാലയും വിഷ്ണുവിനു സ്വർണ്ണം കെട്ടിയ ഒരു പവിഴമാലയും കല്പിച്ചു നടയ്ക്കൽ വെയ്ക്കുകയും സരസ്വതിക്കു് പ്രതിദിനം ആറിടങ്ങഴി പാൽകൊണ്ടു് പഞ്ചസാരപ്പായസം വെച്ചു നിവേദിച്ചു ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വിഷ്ണുവിനു പ്രതിദിനം ഇരുനാഴിയരികൊണ്ടു കൂട്ടുപായസവും ഇരുനാഴിയരികൊണ്ടു വെള്ളനിവേദ്യവും വെച്ചുനിവേദിക്കുന്നതിനും കൂട്ടുപായസം ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വെള്ളനിവേദ്യച്ചോറു ബ്രാഹ്മണരുണ്ണുന്ന ഇലയെടുത്തു തളിക്കുന്ന കഴകക്കാർക്കു കൊടുക്കുന്നതിനും കൽ‌പ്പിച്ചു് ഏർപ്പാടു് ചെയ്തു. കൽ‌പ്പിച്ചു നിശ്ചയിച്ച ഈ പതിവുകൾ ദേവസ്വക്കാർ കോട്ടയം താലൂക്കിൽനിന്നും പണം കെട്ടി വാങ്ങി ഇപ്പോഴും നടത്തിവരുന്നുണ്ടെന്നുമാത്രമല്ല, അന്നു കല്പിച്ചു നടയ്ക്കുവെച്ച മാലകൾ ഇപ്പോഴുമവിടെ കാണുന്നുമുണ്ടു്.
  
കിഴുപ്പുറത്തു നമ്പൂരിയോടു മൂകാംബികാദേവി അരുളിച്ചെയ്തതുപോലെ കരുനാട്ടില്ലത്തെ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാവുകയും ആ ഉണ്ണികളുടെ അച്ഛനായ നമ്പൂരി മുമ്പു സമ്മതിച്ചിരുന്നതുപോലെ ഒരുണ്ണിയെ കിഴുപ്പുറത്തു നമ്പൂരിക്കു കൊടുക്കുകയും കിഴുപ്പുറത്തു നമ്പൂരി ആ ഉണ്ണിയെ ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു തന്റെ പുത്രനാക്കി വളർത്തിക്കൊണ്ടുവരികയും യഥാകാലം അദ്ദേഹത്തെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും അതിൽ അദ്ദേഹത്തിനു മുറയ്ക്കു പത്തു പുത്രന്മാരുണ്ടാവുകയും ചെയ്തു. അക്കാലം മുതൽ കിഴുപ്പുറത്തില്ലത്തു പത്തുപേരിൽ കുറയാതെ പുരുഷന്മാരുണ്ടായിരിക്കുക പതിവാണു്. ഇപ്പോൾ ആ ഇല്ലത്തു കുട്ടികളുൾപ്പെടെ പതിനാലു പുരുഷന്മാരുണ്ടെന്നാണറിയുന്നതു്. ആ ഇല്ലക്കാരിപ്പോഴും ദേവിയെ ഭക്തിയോടുകൂടി സേവിച്ചു പോരുന്നതുകൊണ്ടു് അവിടെ ഇനിയും പുരുഷസന്താനങ്ങൾ വർദ്ധിച്ചുവരാനല്ലാതെ കുറഞ്ഞുപോകാൻ കാരണം കാണുന്നില്ല.
 
Latest revision as of 10:51, 2 September 2017

കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നച്ചിക്കാടെന്നു പറയപ്പെടുന്നതു് ഉത്തരതിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ ചേർന്നതും കാടമുറി ഗ്രാമത്തിലുൾപ്പെട്ടതുമായ ഒരു പ്രദേശമാണു്. അവിടെയുള്ള കിഴുപ്പുറത്തു നമ്പൂരിയുടെ ഇല്ലത്തു പണ്ടൊരു കാലത്തു് (കൊല്ലവർഷം ആറാം ശതാബ്ദത്തിലെന്നാണു് കേൾവി) ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ ധർമ്മപത്നിയും മാത്രമായിത്തീർന്നു. നമ്പൂരിക്കു് ഷഷ്ടിപൂർത്തി കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടായില്ല. അതിനാൽ നമ്പൂരി “അപുത്രസ്യോ കുതോ മുക്തിഃ” എന്നു വിചാരിച്ചു വിഷാദിച്ചു ഗംഗാസ്നാനത്തിനായിപ്പുറപ്പെട്ടു. അങ്ങനെ പോയ വഴിക്കു് അദ്ദേഹം മൂകാംബിയിൽ ചെന്നുചേരുകയും അവിടെ ഏതാനും ദിവസം ഭഗവതിയെ ഭജിച്ചിട്ടു പോകാമെന്നു നിശ്ചയിച്ചു ഭജനമാരംഭിക്കുകയും ചെയ്തു.

നമ്പൂരി ദൃഢഭക്തിയോടുകൂടി ഒരു സംവത്സരം ഭജിച്ചു. അതിനിടയ്ക്കു് ഒരു ദിവസം രാത്രിയിൽ അദ്ദേഹം കിടന്നു് ഉറങ്ങിയിരുന്നപ്പോൾ സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു് “അങ്ങു് ഇനി ഗംഗാസ്നാനം ചെയ്താലും, അങ്ങേക്കു് ഈ ജന്മത്തിൽ സന്തതികളുണ്ടാവുക അസാദ്ധ്യമാണു്. അതിനാൽ അതിനായി കഷ്ടപ്പെടണമെന്നില്ല. നാളെത്തന്നെ സ്വദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ. അങ്ങയുടെ ഇല്ലത്തിനടുത്തുള്ള കരുനാട്ടില്ലത്തു് ഇപ്പോൾ ഒരന്തർജ്ജനത്തിനു ഗർഭമുണ്ടായിട്ടുണ്ടു്. അവിടെച്ചെന്നു് ആ ഇല്ലത്തെ ഗൃഹസ്ഥനോടു് അദ്ദേഹത്തിന്റെ അന്തർജ്ജനം പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ അങ്ങേക്കു തരണമെന്നും പറയുക. അദ്ദേഹം സമ്മതിച്ചു സസന്തോഷം ഒരുണ്ണിയെ അങ്ങേക്കു തരും. ആ ഉണ്ണിയെ മുലകുടി മാറിയാലുടനെ വാങ്ങി അങ്ങയുടെ ഔരസപുത്രനെപ്പോലെ വളർത്തുകയും ചൌളം, ഉപനയനം മുതലായവ യഥാകാലം നടത്തുകയും ആ പുത്രനെക്കൊണ്ടു് കാലമാകുമ്പോൾ വിവാഹം ചെയ്യിക്കുകയും വേണം. അദ്ദേഹത്തിനു പത്തു പുത്രന്മാരുണ്ടാകും. പിന്നെ എന്നും അങ്ങയുടെ ഇല്ലത്തു പുരുഷന്മാർ പത്തുപേരിൽ കുറയാതെ ഉണ്ടായിരിക്കും. അങ്ങു് ഒട്ടും സംശയിക്കേണ്ട. സകല കാര്യങ്ങളും സാധിപ്പിച്ചു തരുന്നതിനായി ഞാനും അങ്ങയുടെ കൂടെപ്പോരാം”എന്നു പറഞ്ഞതായി തോന്നി. ഉടനെ അദ്ദേഹമുണർന്നു കണ്ണു തുറന്നുനോക്കീട്ടു് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു മൂകാംബികാദേവിയുടെ അരുളപ്പാടാണെന്നു വിശ്വസിച്ചു് നമ്പൂരി പിറ്റേ ദിവസം തന്നെ രാവിലെ കുളിച്ചു് ദേവിയെ വന്ദിച്ചിട്ടു് ഊണും കഴിച്ചു് മടങ്ങിപ്പോന്നു.

അദ്ദേഹം സ്വദേശത്തെത്തിയ ക്ഷണത്തിൽത്തന്നെ കരുനാട്ടില്ലത്തു ചെന്നു് അവിടത്തെ ഗൃഹസ്ഥൻ നമ്പൂരിയെക്കണ്ടു് അദ്ദേഹത്തിന്റെ അന്തർജ്ജനത്തിനു ഗർഭമുണ്ടെന്നും ആ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാകുമെന്നും അതിലൊരുണ്ണിയെ തനിക്കു തരണമെന്നും പറഞ്ഞു. അവിടെ അപ്പോൾ അന്തർജ്ജനത്തിനു ഗർഭമുണ്ടോ ഇല്ലയോ എന്നു സംശയിച്ചിരിക്കുകയായിരുന്നു. കിഴുപ്പുറത്തു നമ്പൂരിയുടെ വാക്കു കേട്ടപ്പോൾ കരുനാട്ടു നമ്പൂരി ഏറ്റവും സന്തോഷിക്കുകയും രണ്ടുണ്ണികൾ ഒരുമിച്ചുണ്ടാകുന്നപക്ഷം ഒരുണ്ണിയെ കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു.

Chap101pge906.png

അനന്തരം കിഴുപ്പുറത്തു നമ്പൂരി കുളിച്ചു ക്ഷേത്രത്തിൽ ചെന്നു സ്വാമിദർശനം കഴിച്ചിട്ടു് ഇല്ലത്തേക്കു പോകാമെന്നു വിചാരിച്ചു കുളിക്കാൻ പോയി. അവിടെ ആ ദേശത്തുള്ള ചില നമ്പൂരിമാരുടെ വകയായി പണ്ടേ തന്നെയുള്ള വിഷ്ണുക്ഷേത്രത്തിന്റെ തെക്കുവശത്തു സ്വല്പം കിഴക്കോട്ടുമാറിയുള്ള കുളത്തിലാണു് കിഴുപ്പുറത്തു നമ്പൂരി കുളിക്കാൻ പോയതു്. നമ്പൂരി തന്റെ കയ്യിലുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേ കരയിൽ വെച്ചിട്ടു് കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞു് വന്നു് അദ്ദേഹം കുടയെടുക്കുവാൻ നോക്കിയപ്പോൾ കുട നിലത്തു നിന്നു് ഇളകാത്ത വിധത്തിൽ അവിടെ ഉറച്ചു പോയിരുന്നു. “ഇതെന്തൊരത്ഭുതം!” എന്നു വിചാരിച്ചു് അദ്ദേഹം ഇതികർത്തവ്യതാമൂഢനായി അങ്ങനെ അവിടെ നിന്ന സമയം എവിടെ നിന്നോ ഒരു ദിവ്യപുരുഷൻ അവിടെ ചെന്നു് അദ്ദേഹത്തോടു് “മൂകാംബികാദേവി അങ്ങയുടെ കൂടെപ്പോന്നു് ഈ കുടയിൽ ഇളകൊണ്ടിരിക്കുകയാണു്. ദേവിയെ ഈ കുടയിൽ നിന്നു് ആവാഹിച്ചു് ഒരു വിഗ്രഹത്തിന്മേലാക്കി കുടിയിരുത്തിയാലല്ലാതെ കുട ഇവിടെനിന്നു് ഇളകിപ്പോകയില്ല. ഈ കുളത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള മലയുടെ മുകളിൽ സ്വല്പം തെക്കുമാറി കാട്ടിനകത്തു് ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ടു്. അതെടുത്തുകൊണ്ടുവന്നു് ദേവിയെ അതിന്മേലാവാഹിച്ചു കുടിയിരുത്തിയാൽ മതി. എന്നാൽ ആ വിഗ്രഹം പണ്ടു് ഈ വനത്തിൽ തപസ്സുചെയ്തു താമസിച്ചിരുന്ന ചില ദിവ്യന്മാർ വെച്ചു പൂജിച്ചിരുന്നതാകയാൽ ആ ബിംബത്തിങ്കൽ പൂജ കഴിക്കുവാൻ തക്കവണ്ണം തപശ്ശക്തിയുള്ളവർ ഇപ്പോൾ ഭൂലോകത്തിലുണ്ടെന്നു തോന്നുന്നില്ല. അതിനാൽ ആ ബിംബത്തിന്മേൽ ദേവിയെ ആവാഹിച്ചു് ഇവിടെ കിഴക്കോട്ടു് ദർശനമായി കുടിയിരുത്തുക മാത്രം ചെയ്താൽ മതി. പതിവായി പൂജിക്കുന്നതിനു് ആ ബിംബത്തിന്റെ നേരേ പടിഞ്ഞാട്ടു ദർശനമായി ഒരു അർച്ചനാബിംബം കൂടി സ്ഥാപിച്ചുകൊള്ളണം. പൂജാനിവേദ്യാദികളെല്ലാം ആ അർച്ചനാബിംബത്തിങ്കൽ മാത്രം മതി. മറ്റേ ബിംബത്തിങ്കൽ വന്ദിക്കുകയും ചെയ്താൽ മതി. ഇങ്ങനെയൊക്കെ ചെയ്താൽ ദേവി പ്രസാദിക്കും. എന്നാൽ കാട്ടിൽ കിടക്കുന്ന ആ ബിംബം എടുത്തുകൊണ്ടു പോരുന്നതിനു സ്വല്പമൊരു പ്രതിബന്ധമുണ്ടു്. അതും പറഞ്ഞേക്കാം. ആ ബിംബത്തിനു കാവലായി അവിടെ ഒരു യക്ഷിയുടെ വാസമുണ്ടു്. ആ യക്ഷിയെ സന്തോഷിപ്പിച്ചു സമ്മതിപ്പിക്കാതെ ബിംബമെടുത്തുകൊണ്ടു പോന്നാൽ ആ യക്ഷി എന്തെങ്കിലും ആപത്തുണ്ടാക്കിത്തീർക്കും. എന്നാൽ ആ യക്ഷിയെ പ്രസാദിപ്പിക്കാൻ വലിയ പ്രയാസമൊന്നുമില്ല. “കുറച്ചു തരിപ്പണ(വറപൊടി)വും ശർക്കരയും ഒരു കരിക്കും കൂടി കൊണ്ടുപോയി ഒരു നിവേദ്യം കഴിച്ചാൽ മതി. പിന്നെ യാതൊരുപദ്രവുമുണ്ടാവുകയുമില്ല” എന്നു പറഞ്ഞിട്ടു് ആ ദിവ്യൻ അപ്പോൾത്തന്നെ മറയുകയും ചെയ്തു.

പിന്നെ കിഴുപ്പുറത്തു നമ്പൂരി ആ ദിവ്യൻ പറഞ്ഞതുപോലെയെല്ലാം ചെയ്യുകയും അവിടെ സരസ്വതീദേവിയുടെ സാന്നിദ്ധ്യവും ചൈതന്യവും വേണ്ടതുപോലെ ഉണ്ടായിത്തീരുകയും അപ്പോൾ നമ്പൂരിയുടെ ഓലക്കുട വെച്ച സ്ഥലത്തുനിന്നു് എടുക്കാറാവുകയും ചെയ്തു. ഇപ്രകാരമാണു് പനച്ചിക്കാട്ടു സരസ്വതിയുടെ ആഗമം. അവിടെ ദേവിയെ ആവാഹിച്ചു് ആദ്യം കുടിയിരുത്തിയ ബിംബത്തിനു മാത്രമേ സ്വരൂപം കാണുന്നുള്ളൂ. അർച്ചനാബിംബമായി സ്ഥാപിച്ചിരുന്നതു് മൈൽകുറ്റി (നാഴികക്കല്ലു്) പോലെയുള്ള ഒരു ശില മാത്രമാണു്. ഈ ബിംബങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു ചുറ്റും മതിലുണ്ടെന്നല്ലാതെ മേൽ‌പ്പുരയും മറ്റുമില്ല. ആ സ്ഥലത്തിന്റെ നാലുപുറവും ഉയർന്ന സ്ഥലങ്ങളാകയാൽ അവിടെ ചെന്നു നോക്കിയാൽ സരസ്വതീദേവിയിരിക്കുന്നതു് ഒരു കുളത്തിലാണെന്നു തോന്നും. തെക്കും പടിഞ്ഞാറുമുള്ള മലകളിൽ നിന്നു സദാ വെള്ളം ഊറിക്കൊണ്ടിരിക്കുന്നതിനാൽ ദേവിയെ കുടിയിരുത്തിയിരിക്കുന്ന സ്ഥലത്തു വെള്ളമില്ലാത്ത കാലം ചുരുക്കമാണു്. ബിംബത്തിന്റെ പീഠത്തിന്മേൽനിന്നു മുളച്ച കാടും വള്ളികളും പടർന്നുപിടിച്ചു വന്നിട്ടു മിക്കപ്പോഴും ബിംബം സ്പഷ്ടമായിക്കാണാൻ വയ്യാതെയുമിരിക്കും. അവിടെച്ചെന്നുനോക്കിയാൽ ആകപ്പാടെ അവിടം ഒരു പുണ്യസ്ഥലമാണെന്നു് ആർക്കും തോന്നുകയും കേവലം നാസ്തികന്മാർക്കു പോലും ഈശ്വരഭക്തി മനസ്സിൽ അങ്കുരിക്കുകയും ചെയ്യുമെന്നുള്ളതു് നിശ്ചയമാണു്.

അവിടെ ദേവിക്കു രാവിലെ അഭിഷേകം കഴിഞ്ഞാലുടനേയുള്ള നിവേദ്യം ത്രിമധുരമാണു് പതിവു്. ആ വകയ്ക്കും പതിവായി മുന്നാഴി അരി പൂജാനിവേദ്യം വകയ്ക്കും ആദ്യം തന്നെ കിഴുപ്പുറത്തു നമ്പൂരി വകവെച്ചിട്ടുണ്ടു്. ആ വകയ്ക്കായി നിശ്ചയിച്ചിട്ടുള്ള വസ്തുവിൽ നിന്നുള്ള ആദായംകൊണ്ടു് അതു് ഇപ്പോഴും പതിവായി നടന്നുവരുന്നുണ്ടു്. ഇതുകൂടാതെ പതിവായി എന്നും ത്രിമധുരനിവേദ്യം നടത്തുന്നതിനു് അനേകമാളുകൾ ദേവസ്വത്തിൽ ഏൽ‌പ്പിച്ചിട്ടുള്ള മുതലിന്റെ പലിശ കൊണ്ടും അനേകം ത്രിമധുരനിവേദ്യം അവിടെ പതിവായി നടന്നുവരുന്നുണ്ടു്. ഇവിടെ ദ്വാദശി തോറും ഒരു പന്തിരുനാഴി (പന്ത്രണ്ടേ കാലിടങ്ങഴി) അരി വെച്ചു ദേവിക്കു നിവേദ്യം കഴിച്ചു് അതിനു വേണ്ടുന്ന വിഭവങ്ങളോടുകൂടി വിളമ്പിക്കൊടുത്തു ബ്രാഹ്മണഭോജനം നടത്തുക പതിവാണു്. ഇപ്രകാരം തന്നെ നവരാത്രികാലത്തു പ്രതിദിനം ഇരുപത്തഞ്ചേകാലിടങ്ങഴി അരിവീതം വെച്ചു ദേവിക്കു നിവേദിച്ചു ബ്രാഹ്മണർ മുതലായ ഭജനക്കാർക്കു വിളമ്പിക്കൊടുത്തു് ഊട്ടുകയും പതിവാണു്. ഈ രണ്ടു് ഊട്ടുകളും കോട്ടയം താലൂക്കിൽച്ചേർന്ന ചാന്നാനിക്കാട്ടു ദേശത്തുള്ള ‘കേളപ്പ’ വീട്ടുകാരുടെ വകയായിട്ടാണു് നടന്നുവരുന്നതു്. ഇതുകൾക്കു വേണ്ടുന്ന മുതൽ ആ വീട്ടുകാർ വസ്തുക്കളിന്മേൽ സ്ഥാപിച്ചു ദേവസ്വത്തിലേൽ‌പ്പിച്ചിരിക്കുകയാണു്. ഇങ്ങനെ അനേകം പേർ ദേവസ്വത്തിൽ മുതലേൽ‌പ്പിച്ചു പലയടിയന്തിരങ്ങൾ ഇവിടെ പതിവായി നടത്തിപ്പോരുന്നുണ്ടു്.

973-മാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാ­രാജാവു തിരുമനസ്സുകൊണ്ടു് ഈ സ്ഥലത്തിന്റെയും ദേവിയുടെയും മാഹാത്മ്യത്തെക്കുറിച്ചു കേട്ടറിയുകയാൽ ഒരിക്കലവിടെ എഴുന്നള്ളുകയുണ്ടായി. ദർശനത്തിനായി നടയിൽ എഴുന്നള്ളിയ സമയം സരസ്വതീദേവിക്കു് അഞ്ചിഴയിലുള്ള ഒരു ശരപ്പൊളിമാലയും വിഷ്ണുവിനു സ്വർണ്ണം കെട്ടിയ ഒരു പവിഴമാലയും കല്പിച്ചു നടയ്ക്കൽ വെയ്ക്കുകയും സരസ്വതിക്കു് പ്രതിദിനം ആറിടങ്ങഴി പാൽകൊണ്ടു് പഞ്ചസാരപ്പായസം വെച്ചു നിവേദിച്ചു ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വിഷ്ണുവിനു പ്രതിദിനം ഇരുനാഴിയരികൊണ്ടു കൂട്ടുപായസവും ഇരുനാഴിയരികൊണ്ടു വെള്ളനിവേദ്യവും വെച്ചുനിവേദിക്കുന്നതിനും കൂട്ടുപായസം ബ്രാഹ്മണർക്കു വിളമ്പിയൂട്ടുന്നതിനും വെള്ളനിവേദ്യച്ചോറു ബ്രാഹ്മണരുണ്ണുന്ന ഇലയെടുത്തു തളിക്കുന്ന കഴകക്കാർക്കു കൊടുക്കുന്നതിനും കൽ‌പ്പിച്ചു് ഏർപ്പാടു് ചെയ്തു. കൽ‌പ്പിച്ചു നിശ്ചയിച്ച ഈ പതിവുകൾ ദേവസ്വക്കാർ കോട്ടയം താലൂക്കിൽനിന്നും പണം കെട്ടി വാങ്ങി ഇപ്പോഴും നടത്തിവരുന്നുണ്ടെന്നുമാത്രമല്ല, അന്നു കല്പിച്ചു നടയ്ക്കുവെച്ച മാലകൾ ഇപ്പോഴുമവിടെ കാണുന്നുമുണ്ടു്.

കിഴുപ്പുറത്തു നമ്പൂരിയോടു മൂകാംബികാദേവി അരുളിച്ചെയ്തതുപോലെ കരുനാട്ടില്ലത്തെ അന്തർജ്ജനം ഇരട്ട പ്രസവിച്ചു രണ്ടുണ്ണികളുണ്ടാവുകയും ആ ഉണ്ണികളുടെ അച്ഛനായ നമ്പൂരി മുമ്പു സമ്മതിച്ചിരുന്നതുപോലെ ഒരുണ്ണിയെ കിഴുപ്പുറത്തു നമ്പൂരിക്കു കൊടുക്കുകയും കിഴുപ്പുറത്തു നമ്പൂരി ആ ഉണ്ണിയെ ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു തന്റെ പുത്രനാക്കി വളർത്തിക്കൊണ്ടുവരികയും യഥാകാലം അദ്ദേഹത്തെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും അതിൽ അദ്ദേഹത്തിനു മുറയ്ക്കു പത്തു പുത്രന്മാരുണ്ടാവുകയും ചെയ്തു. അക്കാലം മുതൽ കിഴുപ്പുറത്തില്ലത്തു പത്തുപേരിൽ കുറയാതെ പുരുഷന്മാരുണ്ടായിരിക്കുക പതിവാണു്. ഇപ്പോൾ ആ ഇല്ലത്തു കുട്ടികളുൾപ്പെടെ പതിനാലു പുരുഷന്മാരുണ്ടെന്നാണറിയുന്നതു്. ആ ഇല്ലക്കാരിപ്പോഴും ദേവിയെ ഭക്തിയോടുകൂടി സേവിച്ചു പോരുന്നതുകൊണ്ടു് അവിടെ ഇനിയും പുരുഷസന്താനങ്ങൾ വർദ്ധിച്ചുവരാനല്ലാതെ കുറഞ്ഞുപോകാൻ കാരണം കാണുന്നില്ല.

പനച്ചിക്കാട്ടു സരസ്വതീദേവിയെ ഭക്തിപൂർവ്വം ഭജിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നുള്ളതു തീർച്ചയാണു്. അതിനാലിവിടെ നവരാത്രിക്കാലത്തും മറ്റും ഭജനത്തിനായി പ്രതിവത്സരം അസംഖ്യമാളുകൾ വരുന്നുണ്ടു്. അവിടെ എന്തു ഭജിച്ചാലും ഫലം സിദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. എങ്കിലും നവരാത്രിയുൾപ്പെടെ പന്ത്രണ്ടു ദിവസം വീതം മൂന്നു കൊല്ലം അടുപ്പിച്ചു മുടങ്ങാതെ ഭജിക്കുകയാണു് വിശേഷം. അങ്ങനെ മൂന്നു കൊല്ലം പന്ത്രണ്ടു ദിവസം വീതം മുടങ്ങാതെ ഭജിക്കാൻ സാധിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. പക്ഷേ അതു സാധിക്കുന്നതു മിക്കവാറും അസാധ്യമാണു്. അവിടെ ഭജിക്കുന്നവരിൽ നൂറ്റിനു് അഞ്ചുവീതമാളുകൾക്കുപോലും വിചാരിക്കുന്നിടത്തോളം ദിവസം ഭജനം നിർവിഘ്നമായി നടത്താൻ സാധിക്കാറില്ല. പന്ത്രണ്ടു ദിവസമെന്നു വിചാരിച്ചു ഭജനം തുടങ്ങിയാൽ അഞ്ചോ ആറോ ദിവസം കഴിയുമ്പോൾ മുടങ്ങും. അങ്ങനെയാണു പ്രായേണ പതിവു്. പുരുഷപ്രായമായവരാണു ഭജിക്കുന്നതെങ്കിൽ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ സ്വപ്നം കണ്ടു ശരീരം ശുദ്ധം മാറും. കുട്ടികളാണെങ്കിൽ പനിയോ മറ്റോ ബാധിച്ചു് കുളിക്കാൻ വയ്യാതെയാകും. ഇങ്ങനെയൊക്കെയാണു് കണ്ടുവരുന്നതു്. സ്വപ്നം കാണിച്ചു് ശരീരം ശുദ്ധം മാറ്റുന്നതു് അവിടെയുള്ള യക്ഷിയാണു്. അവിടെ അടുത്തുള്ള മലയിൽ ഒരു യക്ഷിയുടെ വാസമുണ്ടെന്നു് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ദേവിയുടെ വിഗ്രഹം കാത്തുകൊണ്ടു് മലയിൽ വസിച്ചിരുന്ന ആ യക്ഷി സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീയുടെ വേഷമായി വന്നാണു ഭജനത്തിനു വിഘ്നമുണ്ടാക്കിത്തീർക്കുന്നതു്. അതിനാൽ അവിടെ ഭജനത്തിനായി ചെല്ലുന്നവർ ആദ്യം തന്നെ ആ യക്ഷിക്കു് ഒരു വറനിവേദ്യം കഴിപ്പിച്ചിട്ടാണു് ഭജനം തുടങ്ങുക പതിവു്. എന്നാലും മനസ്സിനു നല്ല ധൈര്യവും ദേവിയെക്കുറിച്ചു നല്ലപോലെ ഭയഭക്തിവിശ്വാസവുമുള്ളവർക്കു മാത്രമേ അവിടെ ഭജനം നിർവിഘ്നമായി നടത്താൻ സാധിക്കയുള്ളൂ. അങ്ങനെ സാധിച്ചിട്ടുള്ള ചില ഭക്തന്മാർ സംഗീതത്തിലും സാഹിത്യത്തിലും അതിവിദഗ്ദ്ധന്മാരും പ്രസിദ്ധന്മാരുമായിത്തീരുകയും മറ്റു ചില ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കുകയും ചെയ്തിട്ടുണ്ടു്. ഇപ്പോഴും ചിലർ ആ ദേവിയെ ഭക്തിവിശ്വാസങ്ങളോടുകൂടി ഭജിച്ചു് അഭീഷ്ടങ്ങൾ ലഭിച്ചുപോരുന്നുമുണ്ടു്. അതിനാൽ ദേവിയുടെ ചൈതന്യവും സാന്നിദ്ധ്യവും ഇപ്പോഴും അവിടെ ഒട്ടും കുറഞ്ഞിട്ടില്ലെന്നുതന്നെ വിശ്വസിക്കാം.

ഇന്ദുകാന്താനനേ! ദേവി! തിന്ദുകാരണ്യവാസിനി!
എന്നുമെൻ നാവിൽ വന്നമ്മേ! നിന്നു നർത്തനമാടുക!