close
Sayahna Sayahna
Search

മഞ്ഞ മറുകര


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

മഞ്ഞ മറുകര

എത്രമാത്രം സ്നേഹം
പകര്‍ന്നിരിക്കും അവള്‍ പതിക്ക്
പുലിരിക്കും
രാത്രിക്കും നല്‍കാതെ.
ഭൂമിയില്‍ കണ്ടെത്താനാവാത്ത ഇടങ്ങള്‍
അവന്‍ കണ്ടുപിടിച്ചിരിക്കും.
ആ ദ്വീപുകളില്‍
നാട്ടിയിരിക്കും അവള്‍
വിജയപതാകകള്‍.
എല്ലാം എനിക്കും ആനന്ദം.
അവളുടെ അനുഭൂതികള്‍
പുതിയ ഒരു ഗ്രഹമായ്
വിദൂര വാനില്‍
പ്രത്യക്ഷമായ്!
അതിന്റെ പേര്?