close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-13.01"

(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:മുഖങ്ങൾ}}
 +
ഞാനിതു് മുമ്പു പറഞ്ഞിട്ടുള്ളതാണോ? ഞാൻ കാണാൻ പഠിക്കുകയാണു്. അതെ, ഞാനൊരു തുടക്കം കുറിച്ചിട്ടേയുള്ളു. അതു് വേണ്ട രീതിയിലല്ല മുന്നോട്ടു പോകുന്നതും. എന്നാലും ഉള്ള സമയം ഞാൻ പരമാവധി പ്രയോജനപ്പെടുത്താൻ പോവുകയാണു്.
  
 +
ഒരുദാഹരണം പറഞ്ഞാൽ, എത്ര മുഖങ്ങളുണ്ടെന്ന ചിന്ത മുമ്പെന്റെ മനസ്സിലൂടെ പോയിട്ടില്ല. മനുഷ്യർ വളരെയധികമാണു്; പക്ഷേ, മുഖങ്ങൾ അതിലുമധികമാണു്, കാരണം, ഒരേയാൾക്കു് പല മുഖങ്ങളുണ്ടാവുമല്ലോ. വർഷങ്ങളായി ഒരേ മുഖം തന്നെ വച്ചുനടക്കുന്നവരുണ്ടു്; സ്വാഭാവികമായും അതു പഴകിത്തേയും, അതിൽ അഴുക്കു പുരളും, അതിന്റെ വക്കുകൾ പൊടിയും, ഒരു നീണ്ട യാത്രയിൽ ധരിച്ച കൈയുറ പോലതു് വലിഞ്ഞുനീളുകയും ചെയ്യും. അവർ മിതവ്യയക്കാരായ, സങ്കീർണ്ണതകളില്ലാത്ത മനുഷ്യരാണു്; അവർ മുഖം മാറ്റുകയേയില്ല; ഒരിക്കലെങ്കിലും അവരതൊന്നു വൃത്തിയാക്കിച്ചിട്ടുപോലുമില്ല. ഇതിനൊരു കുഴപ്പവുമില്ല, അവർ പറയുകയാണു്; നേരേ മറിച്ചാണു കാര്യമെന്നു് അവരെ ബോദ്ധ്യപ്പെടുത്താൻ ആരെക്കൊണ്ടാകും? അവർക്കു വേറെയും മുഖങ്ങളുണ്ടാവുമെന്നതിൽ സംശയമില്ലെന്നതിനാൽ ഒരു ചോദ്യമുയരുന്നു: മറ്റു മുഖങ്ങൾ അവർ എന്തു ചെയ്യുന്നു? അവരതു് അടച്ചുപൂട്ടിവച്ചിരിക്കുന്നു. അവരുടെ സന്തതികൾ അവയും വച്ചു നടക്കും. അവരുടെ നായ്ക്കളും ആ മുഖങ്ങളും ധരിച്ചു പുറത്തുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടു്. എന്തുകൊണ്ടായിക്കൂടാ? മുഖം ഏതായാലും മുഖമാണല്ലോ.
 +
 +
മറ്റുള്ളവർ അവിശ്വസനീയമായ വേഗതയിൽ മുഖങ്ങൾ മാറ്റിമാറ്റി വച്ചുകൊണ്ടിരിക്കും; വൈകാതവ പഴകിത്തേയുകയും ചെയ്യും. എത്രയെടുത്താലും തീരാത്ത ഒരു ശേഖരം തങ്ങളുടെ കൈയിലുണ്ടെന്നാവും ആദ്യമൊക്കെ അവരുടെ വിചാരം; പക്ഷേ കഷ്ടിച്ചു നാല്പതെത്തും മുമ്പേ ഒന്നാണവർക്കു ബാക്കിയുണ്ടാവുക. അതെ, അതിനൊരു ദാരുണമായ വശവുമുണ്ടു്. മുഖങ്ങൾ അഴുക്കു പറ്റാതെ, കേടു വരാതെ സൂക്ഷിക്കുക എന്നതു് അവർക്കു ശീലമില്ല; അതിനാൽ അവരുടെ അവസാനത്തെ മുഖവും ഒരാഴ്ചക്കുള്ളിൽ പഴകുന്നു, അതിൽ തുള വീഴുന്നു, പലേടത്തും അതു് കടലാസ്സു പോലെ നേർത്തുപോകുന്നു, പിന്നെ, പതിയെപ്പതിയെ അതിന്റെ ഉൾപ്പാളി, ആ ‘അമുഖം’ പുറമേ കണ്ടുതുടങ്ങുന്നു; അതും വച്ചു് അവർ ചുറ്റിനടക്കുകയും ചെയ്യും.
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:49, 2 November 2017

റിൽക്കെ

റിൽക്കെ-13.01
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212