close
Sayahna Sayahna
Search

Difference between revisions of "വൈറ്റ് ഹോട്ടൽ"


(Created page with "{{MKN/Prabandham}} {{MKN/PrabandhamBox}} ചില കലാസൃഷ്ടികളെ ‘മോഡേണ്‍ ക്ലാസ്സിക്‍’ എന്നു ...")
 
Line 37: Line 37:
  
 
ചരിത്രത്തിന്റെ പ്രവാഹത്തെ അതിസുന്ദരമായി ആവിഷ്ക്കരിക്കുന്ന നോവലുകള്‍ ഉണ്ടായിട്ടുണ്ട്. എല്‍സമൊറാന്റേയുടെ (ആല്‍ബര്‍ട്ടോ മൊറേവ്യയുടെ ഭാര്യ) History എന്ന നോവല്‍ ഒരുദാഹരണം. ബോധമനസ്സിന്റെയും അബോധമനസ്സിന്റെയും മൃദുലചലനങ്ങളെ കലാസുഭഗമായി ചിത്രീകരിക്കുന്ന നോവലുകളും ധാരാളമുണ്ടു്. ഈറ്റാലോ സ്വേവോ (Italo Svevo) എഴുതിയ The Confessions of Zeno എന്നത് നിദര്‍ശകം പക്ഷേ, ചരിത്രത്തിന്റെ കൂലം തകര്‍ത്തുള്ള ഒഴുക്കില്‍പ്പെട്ട് അതിന്റെ അടിത്തട്ടിലേക്കു താഴ്ന്നുപോകുന്ന വ്യക്തിയുടെ ചിത്തവൃത്തികളെ ആരും ആലേഖനം ചെയ്തിട്ടില്ല. അതാണു് ഡി.എം.തോമസ് അനുഷ്ഠിക്കുന്ന കൃത്യം. അദ്ദേഹത്തിന്റെ “വൈറ്റ് ഹോട്ടല്‍” വിശുദ്ധിയാര്‍ന്ന അമ്മയുടെ — പ്രകൃതിയുടെ — പ്രതീകമാണു്. കലയുടെ ധവളിമയേയും അതു നമുക്കു് കാണിച്ചുതരുന്നു.
 
ചരിത്രത്തിന്റെ പ്രവാഹത്തെ അതിസുന്ദരമായി ആവിഷ്ക്കരിക്കുന്ന നോവലുകള്‍ ഉണ്ടായിട്ടുണ്ട്. എല്‍സമൊറാന്റേയുടെ (ആല്‍ബര്‍ട്ടോ മൊറേവ്യയുടെ ഭാര്യ) History എന്ന നോവല്‍ ഒരുദാഹരണം. ബോധമനസ്സിന്റെയും അബോധമനസ്സിന്റെയും മൃദുലചലനങ്ങളെ കലാസുഭഗമായി ചിത്രീകരിക്കുന്ന നോവലുകളും ധാരാളമുണ്ടു്. ഈറ്റാലോ സ്വേവോ (Italo Svevo) എഴുതിയ The Confessions of Zeno എന്നത് നിദര്‍ശകം പക്ഷേ, ചരിത്രത്തിന്റെ കൂലം തകര്‍ത്തുള്ള ഒഴുക്കില്‍പ്പെട്ട് അതിന്റെ അടിത്തട്ടിലേക്കു താഴ്ന്നുപോകുന്ന വ്യക്തിയുടെ ചിത്തവൃത്തികളെ ആരും ആലേഖനം ചെയ്തിട്ടില്ല. അതാണു് ഡി.എം.തോമസ് അനുഷ്ഠിക്കുന്ന കൃത്യം. അദ്ദേഹത്തിന്റെ “വൈറ്റ് ഹോട്ടല്‍” വിശുദ്ധിയാര്‍ന്ന അമ്മയുടെ — പ്രകൃതിയുടെ — പ്രതീകമാണു്. കലയുടെ ധവളിമയേയും അതു നമുക്കു് കാണിച്ചുതരുന്നു.
 +
 +
----
 +
<references/>
 +
 
{{MKN/Prabandham}}
 
{{MKN/Prabandham}}
 
{{MKN/Works}}
 
{{MKN/Works}}
 
{{MKN/SV}}
 
{{MKN/SV}}

Revision as of 09:23, 5 June 2014

വൈറ്റ് ഹോട്ടൽ
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ചില കലാസൃഷ്ടികളെ ‘മോഡേണ്‍ ക്ലാസ്സിക്‍’ എന്നു നിരൂപകര്‍ വിശേഷിപ്പിക്കാറുണ്ടു്. എന്താണു് മോഡേണ്‍ ക്ലാസ്സിക്‍? ഈ കാലത്തിന്റെ തന്നെ സന്തതിയായിരിക്കണം അതു്. ഈ കാലത്തിന് എന്ത് പ്രാധാന്യമുണ്ടോ അതിനേക്കാള്‍ കവിഞ്ഞ പ്രാധാന്യം ആ കലാസൃഷ്ടിക്കുണ്ടാകണം. ഇതാ സമകാലിക ജീവിതത്തിന്റെ സവിശേഷതകളെ പ്രാമാണ്യത്തോടെ ആവിഷ്ക്കരിക്കുന്ന ഗ്രന്ഥം എന്നു് ഓരോ വായനക്കാരനും പറയണം. ഇങ്ങനെ നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനായ എത്യേന്‍ ലറൂവിന്റെ To a Dubious Salvation എന്ന ചേതോഹരമായ നോവല്‍ മോഡേണ്‍ ക്ലാസ്സിക്കാണു് [Etinne Leroux]. ഗാബ്രിയല്‍ ഗാര്‍സിയ മാര്‍കേസിന്റെ One hundred Years of Solitude എന്ന നോവലും മര്യോ വാര്‍ഗാസ് യോസായുടെ The Time of the Hero എന്ന നോവലും മോഡേണ്‍ ക്ലാസ്സിക്കുകളാണു്. [Mario Vargas Liosa. ജനനം 1936-ല്‍. പെറൂവ്യന്‍ നോവലിസ്റ്റ്] ഈ കാലഘട്ടത്തിന്റെ ശബ്ദം കേള്‍പ്പിച്ചുകൊണ്ടു് വാഗ്മിതയാര്‍ന്ന മറ്റൊരു കലാസൃഷ്ടി ആവിര്‍ഭവിച്ചിരിക്കുന്നു; ഇംഗ്ലീഷ് നോവലിസ്റ്റ് ഡി.എം. തോമസ് എഴുതിയ വൈറ്റ് ഹോട്ടല്‍ (The white Hotel) — ഇത് ചിരന്തനമൂല്യമാര്‍ന്ന ഒരു മോഡേണ്‍ ക്ലാസ്സിക് തന്നെ. മനുഷ്യാസ്തിത്വത്തിന്റെ രണ്ടു ധ്രുവങ്ങളാണ് കാമവും മരണവും. അവയ്ക്കു ചുറ്റും ഇത് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. കാമത്തിന്റെ മണിതം[1] ഉയരുമ്പോഴെല്ലാം മരണത്തിന്റെ നാദവും കേള്‍ക്കാറാകുന്നു. പേടിസ്വപ്നത്തിന്റെ പ്രതീതി ഉളവാക്കുന്നു ഈ നോവല്‍; അതേസമയം സറിയലിസ്റ്റ് ചിത്രത്തിന്റെ രാമണീയകവും ഇതാവഹിക്കുന്നു. ഈ നോവല്‍ വായിച്ചിട്ട് പ്രശസ്തനായ ഒരു നിരൂപകന്‍ “A major artist has once more appeared” എന്ന് പ്രഖ്യാപിച്ചു. ഇത് പ്രത്യക്ഷരം ശരിയാണെന്ന് ഈ കലാസൃഷ്ടി പ്രഖ്യാപിക്കുന്നു.

ലിസ എന്ന ചെറുപ്പക്കാരി എഴുതിയ കാവ്യത്തോടുകൂടിയാണു് നോവല്‍ തുടങ്ങുന്നത്. കേട്ടാലും:

“I have started an affair
With your son, on a train somewhere
in a dark tunnel, his hand was underneath
my dress between my thighs I could not breathe
he took me to a white lakeside hotel
somewhere high up, the lake was emarald
I could not stop myself I was in flames
from the first spreading of my thighs”

(ഇരുണ്ട തുരങ്കത്തില്‍ കയറിയ തീവണ്ടിയില്‍വച്ച് ഞാന്‍ അങ്ങയുടെ മകനുമായി ഒരു ബന്ധത്തിലേര്‍പ്പെട്ടു. അദ്ദേഹത്തിന്റെ കൈ എന്റെ ഉടുപ്പിനു താഴെ, എന്റെ തുടകള്‍ക്കിടയിലായിരുന്നു. എനിക്ക് ശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്നെ അങ്ങുയരത്തിലുള്ള, തടാകത്തിനടുത്തുള്ള ഒരു വെളുത്ത ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. തടാകം മരതകച്ഛവിയാര്‍ന്നത്. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ആദ്യമായി തുടകള്‍ വിടര്‍ത്തിയ സമയംതൊട്ട് ഞാന്‍ വികാരത്താല്‍ ജ്വലിക്കുകയായിരുന്നു.)

ഇതിനെത്തുടര്‍ന്നു് സകല രതിവൈകൃതങ്ങളും രതിക്രീഡകളും വര്‍ണ്ണിക്കപ്പെടുന്നു.

I wanted to cry, my nipples were so drawn
out by this lips, and tender, your son moved on
from one nipple to another, both were swollen

എന്നീ വരികള്‍ ഈ കാവ്യത്തിലെ മറ്റു ഭാഗങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒട്ടുംതന്നെ പ്രതിഷേധാര്‍ഹങ്ങളല്ലെന്നാണു് പറയേണ്ടത്. എന്നാല്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ടു്. ഹെന്‍റി മില്ലറുടെ നോവലുകളിലെ അശ്ലീലവര്‍ണ്ണനകള്‍ വായിക്കുമ്പോഴുണ്ടാകുന്ന ജുഗുപ്സ ഈ നോവലിലെ ഒരു വരിപോലും ഉളവാക്കുന്നില്ല. വര്‍ണ്ണനകളുടെ കാവ്യാത്മകശോഭ അശ്ലീലതയെ മറച്ചുകളയുന്നു. വലിയ റോസാപ്പൂക്കള്‍ പോലെ നക്ഷത്രങ്ങള്‍ താഴെ വീഴുന്നു. ഓറഞ്ചു തോട്ടത്തിന്റെ സൗരഭ്യം പ്രസരിക്കുന്നു. കറുത്ത തടാകത്തില്‍ ഓറഞ്ചുകള്‍ സീല്‍ക്കാരത്തോടെ വീണു കെട്ടുപോകുന്നു. ഈ വര്‍ണ്ണനകളെല്ലാം കാവ്യാത്മകങ്ങളാണ്. ഈ കാവ്യത്തിന്റെ ഗദ്യരൂപത്തിലുള്ള വികസനമാണു് അടുത്ത അദ്ധ്യായം. ആളുകള്‍ തടാകത്തില്‍ മുങ്ങിമരിക്കുന്നതും ഹോട്ടലിന്റെ ഒരു ഭാഗം തീ പിടിച്ച് നശിക്കുന്നതും അഗ്നിബാധയില്‍പ്പെട്ട പലരും കരിഞ്ഞുചാകുന്നതും കാവ്യത്തിലെന്നപോലെ ഈ ഗദ്യഭാഗത്തിലും വര്‍ണ്ണിക്കപ്പെടുന്നു. ലൈംഗികപ്രക്രിയകള്‍ അവയുടെ എല്ലാ മനോഹാരിതകളോടും വൈരൂപ്യങ്ങളോടും കൂടി ഇവിടെ പ്രത്യക്ഷങ്ങളാകുന്നു. ഒരു പാതിരിക്ക് ദാഹം വര്‍ദ്ധിച്ചപ്പോള്‍ ചെറുപ്പക്കാരി സ്വന്തം സ്തനം അയാള്‍ക്കുനേരെ നീട്ടി. പാതിരി വേണ്ടുവോളം പാലു കുടിച്ചു. (The priest needed no further invitation and was soon sucking away contentedly. The young woman leaned back, no less contented and eased, and stroked her lovers’s thick glossy hair and the priest’s thin done. Page 62.)

ഈ കാവ്യവും ഇതിന്റെ വിസ്തരിച്ച ഭാഗമായ ജര്‍ണ്ണലും ഫ്രായിറ്റിന്റെ കൈയില്‍ കൊടുത്തു ലിസ. സെക്ഷ്വല്‍ ഹിസ്റ്റീരിയയാണു ആ ചെറുപ്പക്കാരിക്ക്. മതിവിഭ്രമത്തിന്റെ — ഹല്‍യൂസിനേഷന്റെ — സന്തതികളാണ് ആ കാവ്യവും അതിന്റെ വികൃതരൂപമായ ഗദ്യഭാഗവും. ഇടത്തുവശത്തെ മുലയിലും ഇടതുവശത്തെ ജനനഗ്രന്ഥിയിലും സഹിക്കാനാവാത്ത വേദനയോടുകൂടിയാണു് ലിസ ഫ്രായിറ്റിന്റെ അടുത്തെത്തിയത്. അദ്ദേഹം നിര്‍വ്വഹിച്ച മാനസികാപഗ്രഥന ചികിത്സയുടെ കഥ നോവലിലെ മൂന്നാമത്തെ അദ്ധ്യായമാണ്. സാക്ഷാല്‍ ഫ്രായിറ്റ് രോഗികളെ ചികിത്സിച്ചതിനുശേഷം അവരുടെ ‘കേസ് ഹിസ്റ്ററി’ എഴുതുമ്പോൾ വേറെ പേരുകള്‍ നല്‍കാറുണ്ടായിരുന്നു. അതിനു യോജിച്ച മട്ടില്‍ നോവലിലെ കഥാപാത്രമായ ലിസായ്ക്കു കഥാപാത്രമായ ഫ്രായിറ്റ്, അന്ന എന്ന പേരാണു കൊടുത്തിട്ടുള്ളത്. അന്ന അല്ലെങ്കില്‍ ലിസ അച്ഛനമ്മമാരുടെ ഒരേയൊരു മകളാണ്. ലിസ ജനിക്കുന്നതിന് അഞ്ചുവര്‍ഷം മുന്‍പ് ആ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചു. ലിസയുടെ അച്ഛന്‍ റഷ്യന്‍ ജൂത കുടുംബത്തില്‍പ്പെട്ട ആളാണു്. അമ്മ പോളണ്ടിലെ ഒരു കത്തോലിക്കാ കുടുംബത്തിലെ അംഗവും. മതപരവും വര്‍ഗ്ഗപരവുമായ പ്രതിബന്ധങ്ങളെ വകവയ്ക്കാതെ വിവാഹം നടത്തിയ അവരെ ബന്ധുക്കള്‍ ഉപേക്ഷിച്ചു. ലിസയുടെ അമ്മയ്ക്ക് ഒരു സഹോദരിയുണ്ട്; ഇരട്ട പ്രസവത്തിലെ സഹോദരി. അവരും അവരുടെ ഭര്‍ത്താവും ലിസയുടെ അച്ഛനമ്മമാരോടു കൂടുതല്‍ അടുത്തതുകൊണ്ട് ബന്ധുക്കള്‍ക്ക് അവരും ശത്രുക്കളായി. അവരങ്ങനെ കഴിഞ്ഞുകൂടുമ്പോള്‍ ലിസയുടെ അമ്മ ഒരു ഹോട്ടല്‍ തീപിടുത്തത്തില്‍പ്പെട്ടു മരണമടഞ്ഞു. അതോടെ അച്ഛനു മകളെക്കുറിച്ച് ഒരു പരിഗണനയുമില്ലാതായി. ലിസ കീര്‍ത്തിയുള്ള പാട്ടുകാരിയാണ്. അവളെ ഒരു ബാരിസ്റ്റര്‍ വിവാഹം കഴിച്ചു. ആ കാലഘട്ടത്തിലാണു് രാഷ്ട്രീയങ്ങളായ കലക്കങ്ങളുണ്ടായത്. ലിസയുടെ ഭര്‍ത്താവിന്റെ സേവനം സൈന്യത്തിലെ നിയമവകുപ്പ് ആവശ്യപ്പെട്ടു. അയാള്‍ പോയി കുറേ കഴിഞ്ഞപ്പോള്‍ — സൂക്ഷ്മമായി പറഞ്ഞാൽ അയാള്‍ ആദ്യത്തെ അവധിക്കു തിരിച്ചുവരാറായപ്പോള്‍ — ലിസയ്ക്കു ശ്വാസംമുട്ടലുണ്ടായി, മുലയിലും വയറ്റിലും വേദന. അവള്‍ സംഗീതം ഉപേക്ഷിച്ചു. ഭര്‍ത്താവിനോടുള്ള ജീവിതം പ്രയോജനശൂന്യമാണെന്നു കണ്ട അവള്‍ വിവാഹമോചനം നടത്തി. ഇതാണ് ലിസ ഫ്രായിറ്റിനോടു പറഞ്ഞ കഥ.അദ്ദേഹം മാനസികാപഗ്രഥനമെന്ന മാര്‍ഗത്തിലൂടെ അവളെ ചികിത്സിച്ചു. “വൈറ്റ് ഹോട്ടല്‍” അമ്മയുടെ ശരീരമാണ്. പാപം പുരളാത്ത സ്ഥലമാണത്. അമ്മയുടെ ശരീരമെന്നാല്‍ ഗര്‍ഭാശയമെന്നു് അര്‍ത്ഥം. നമ്മളെല്ലാവരും ഒരു കാലത്ത് അവിടെയാണല്ലോ കഴിഞ്ഞുകൂടിയത്. അവിടെത്തന്നെ തിരിച്ചുചെല്ലാനുള്ള ആഗ്രഹമാണ് ലിസ പ്രകടിപ്പിച്ചത്. ലിസയുടെ രോഗത്തിന്റെ ഹേതുവും ഫ്രായിറ്റ് കണ്ടുപിടിച്ചു. അമ്മയും ചിറ്റമ്മയും അവരുടെ ഭര്‍ത്താവും അത്ര അഭികാമ്യമല്ലാത്ത രീതിയില്‍ ഇരിക്കുമ്പോള്‍ കൊച്ചുകുട്ടിയായ ലിസ യാദൃച്ഛികമായി അവരുടെ അടുക്കലെത്തി. അപ്പോഴുണ്ടായ വൈകാരികാഘാതമാണ് രോഗത്തിനു കാരണമായത്. ലിസ സ്വവര്‍ഗാനുരാഗിണിയാണെന്നും ഫ്രായിറ്റ് അഭിപ്രായപ്പെട്ടു. അവള്‍ അത് അംഗീകരിച്ചില്ല.

1941. ലിസ കീയഫിലെത്തി (Kiev).ജര്‍മ്മന്‍സൈന്യം അവിടം ആക്രമിച്ചു കഴിഞ്ഞു. ലിസയും അവളുടെ കൂടെയുള്ളവരും നാത്സികളുടെ പിടിയിലായി. ലിസയുടെ അച്ഛന്‍ യഹൂദനും അമ്മ കാത്തലിക്കുമാണല്ലോ. അര്‍ദ്ധ യഹൂദവംശജയായ ലിസയും പാലസ്റ്റീനിലേക്കു നയിക്കപ്പെട്ടു. അവിടെയുള്ള ഒരു മലയിടുക്ക് അവളുടെ അന്ത്യവിശ്രമ സ്ഥാനമായി. നാത്സികള്‍ അവളെ കൊന്നത് നോവലില്‍ വര്‍ണ്ണിച്ചിട്ടുള്ളതു വായിച്ചാല്‍ നമ്മള്‍ ഞെട്ടും.

നോവല്‍ ഇവിടെ അവസാനിക്കുന്നില്ല. The Camp എന്നതാണു് അവസാനത്തെ അദ്ധ്യായം. ലിസ ജീവനോടെ വന്നു നില്‍ക്കുന്നു. അടുത്ത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹോട്ടലിലെ അഗ്നിബാധയില്‍പ്പെട്ട് മരിച്ച അമ്മയുണ്ട്. 1939-ല്‍ അന്തരിച്ച ഫ്രായിറ്റുമുണ്ട്. മകള്‍ക്കു പാലുകുടിക്കാന്‍ കൊതിയുണ്ടോയെന്നു് അമ്മയുടെ ചോദ്യം. ഉണ്ടെന്ന മറുപടി കേട്ടയുടനെ അമ്മ ബട്ടണ്‍ അഴിച്ചു. അവര്‍ മോളെ മൂലയിലേക്ക് വലിച്ചടുപ്പിച്ചു.അമ്മയുടെ തടിച്ച, വെളുത്ത മുലയില്‍ മകള്‍ സ്വന്തം കൈ ബഹുമാനപൂര്‍വ്വം വച്ചു. ഓറഞ്ച് നിറത്തിലുള്ള മുലക്കണ്ണ് ലിസ വലിച്ചു കുടിച്ചു. “ഞാന്‍ ഓര്‍മ്മിക്കുന്നു അമ്മേ” എന്നു മകള്‍. “ആവശ്യമുള്ളിടത്തോളം കുടിച്ചോ മോളേ. എനിക്ക് എപ്പോഴും ധാരാളം പാലുണ്ടായിരുന്നു.” എന്നു് അമ്മ.

ഓരോ വ്യക്തിയുടേയും ലൈംഗികാവേശത്തോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശക്തിവിശേഷത്തെ ഫ്രായിറ്റ് ‘ലിബിഡോ’ എന്നു വിളിച്ചു. വ്യക്തിയുടെ ജനനം തൊട്ടു മരണം വരെ (വാര്‍ദ്ധക്യകാലത്തുപോലും) പ്രവര്‍ത്തിക്കുന്നതാണു് ഈ ഊര്‍ജ്ജം. ഈ ശക്തി ചിലപ്പോള്‍ വസ്തുക്കളിലും വ്യക്തികളിലും ദൃഢീഭവിച്ചു നില്‍ക്കും. അതിനെ fixation എന്നു പറയുന്നു. അമ്മയെ സംബന്ധിച്ചുള്ള ഫിക്സേഷന്‍ ഉണ്ടായ മകളാണു് ലിസ. അവള്‍ക്ക് അതുകൊണ്ട് ഒരിക്കലും ലൈംഗികമായ പരിപാകമുണ്ടായില്ല.

ലിബിഡോയോടൊപ്പം ആത്മനാശത്തിനുള്ള വാസനയും വ്യക്തികളില്‍ ഉണ്ടെന്നാണ് ഫ്രായിറ്റിന്റെ മതം. ജീവനാര്‍ന്ന ജഡവസ്തുവിന് (matter) ജീവനില്ലാത്ത അവസ്ഥയിലേക്ക് പോകാനാണു് കൗതുകം. ലിസ തനിക്കു നാശം വരുത്തുന്നു. അവള്‍ക്ക് അമ്മയുടെ ഗര്‍ഭാശയത്തിലേക്കു തിരിച്ചുപോകണമെന്നുണ്ട്. ക്രമനിലയിലുള്ള ജീവിതം നയിക്കുന്ന നമുക്കുപോലുമുണ്ട് ഈ ആഗ്രഹം. അമ്മയുടെ ഗര്‍ഭാശയത്തില്‍ കിടക്കുന്ന മട്ടില്‍ നമ്മള്‍ പലപ്പോഴും ചുരുണ്ടുകൂടി കിടക്കാറുള്ളതു് ഓര്‍മ്മിക്കുക.ലിസയുടേത് അനിയത മനഃശാസ്ത്രമാണ്. അവള്‍ക്ക് യൂട്ടറീന്‍ എക്സിസ്റ്റെന്‍സാണ് — ഗര്‍ഭാശയത്തിലെ അസ്തിത്വമാണ് വേണ്ടത്. ഈ മനഃശാസ്ത്രതത്വങ്ങളെല്ലാം നോവലിസ്റ്റ് കലാത്മകമായി ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ അതു മാത്രമാണെങ്കില്‍ ഇതിനെ മോഡേൺ ക്ലാസ്സിക്കായി ആരും വിശേഷിപ്പിക്കാന്‍ ഒരുമ്പെടുകയില്ല. ലിസയ്ക്ക് സെക്ഷ്വല്‍ ഹിസ്റ്റീരിയയായിരുന്നു. അര്‍ദ്ധബോധാവസ്ഥയും മതിവിഭ്രമവും അതിന്റെ ലക്ഷണങ്ങളാണ്. വ്യക്തിയുടെ ഹിസ്റ്റീരിയ ചികിത്സിച്ചാല്‍ ചിലപ്പോള്‍ മാറിയെന്നുവരും. എന്നാല്‍ നാത്സിസം പോലുള്ള മാസ് ഹിസ്റ്റീരിയയ്ക്ക് ചികിത്സയില്ല. അതു രാഷ്ട്രങ്ങളെയാകെ ഭസ്മീകരിച്ചു കളയും. വൈകാരികത്വവും യുക്തിരാഹിത്യവും അത്തരം സമഗ്രാധിപത്യങ്ങളെ ഭരിക്കുന്നു. അവ എത്ര കണ്ടു വിനാശാത്മകങ്ങളാണെന്നു് ഈ നോവല്‍ നമ്മെ ഗ്രഹിപ്പിക്കുന്നു.

ലിസ ജീവനുള്ള കഥാപാത്രമാണ്. അവള്‍ നാത്സികളാല്‍ കൊല്ലപ്പെട്ടു. എങ്കിലും മരിച്ച വ്യക്തി ഒരു സാര്‍വലൗകിക തത്ത്വത്തിനു പ്രതിനിധീഭവിക്കുന്നു. ഹിസ്റ്റീരിയയ്ക്കു വ്യക്തികള്‍ വിധേയരാണെന്ന തത്ത്വം. അത്തരം വ്യക്തികള്‍ ഒരിക്കലും മരിക്കുന്നില്ല. ലിസയുടെ ആവിര്‍ഭാവം അതുതന്നെ ഉദാഹരിക്കുന്നു. മരിച്ച ലിസ ജീവനാര്‍ന്നു വന്നപ്പോള്‍ നാത്സികളെ പേടിച്ച് പാലസ്റ്റീനിലേക്കു പോയ അഭയാര്‍ത്ഥികളും അവിടെ വീണ്ടും ആവിര്‍ഭവിച്ചു. എക്കാലത്തും സമഗ്രാധിപത്യത്തിന്റെ ക്രൂരതയുണ്ടാകും; അന്നൊക്കെ അഭയാര്‍ത്ഥികളുമുണ്ടാകും. ആ സന്ദര്‍ഭത്തില്‍ അമ്മ — പ്രകൃതി — മാത്രമേ മനുഷ്യര്‍ക്കു സഹായമരുളൂ. അവളുടെ മുലപ്പാല്‍ കുടിച്ച് സ്നേഹത്തില്‍ എല്ലാം മറന്നു് ആ അങ്കതലത്തില്‍ വിശ്രമിക്കൂ. എന്നാണു് നോവലിസ്റ്റിന്റെ സന്ദേശം.

ചരിത്രത്തിന്റെ പ്രവാഹത്തെ അതിസുന്ദരമായി ആവിഷ്ക്കരിക്കുന്ന നോവലുകള്‍ ഉണ്ടായിട്ടുണ്ട്. എല്‍സമൊറാന്റേയുടെ (ആല്‍ബര്‍ട്ടോ മൊറേവ്യയുടെ ഭാര്യ) History എന്ന നോവല്‍ ഒരുദാഹരണം. ബോധമനസ്സിന്റെയും അബോധമനസ്സിന്റെയും മൃദുലചലനങ്ങളെ കലാസുഭഗമായി ചിത്രീകരിക്കുന്ന നോവലുകളും ധാരാളമുണ്ടു്. ഈറ്റാലോ സ്വേവോ (Italo Svevo) എഴുതിയ The Confessions of Zeno എന്നത് നിദര്‍ശകം പക്ഷേ, ചരിത്രത്തിന്റെ കൂലം തകര്‍ത്തുള്ള ഒഴുക്കില്‍പ്പെട്ട് അതിന്റെ അടിത്തട്ടിലേക്കു താഴ്ന്നുപോകുന്ന വ്യക്തിയുടെ ചിത്തവൃത്തികളെ ആരും ആലേഖനം ചെയ്തിട്ടില്ല. അതാണു് ഡി.എം.തോമസ് അനുഷ്ഠിക്കുന്ന കൃത്യം. അദ്ദേഹത്തിന്റെ “വൈറ്റ് ഹോട്ടല്‍” വിശുദ്ധിയാര്‍ന്ന അമ്മയുടെ — പ്രകൃതിയുടെ — പ്രതീകമാണു്. കലയുടെ ധവളിമയേയും അതു നമുക്കു് കാണിച്ചുതരുന്നു.


  1. മണിതം = രതികൂചിതം