close
Sayahna Sayahna
Search

സ്നേഹവൃക്ഷം


സ്നേഹവൃക്ഷം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
സ്നേഹമൊരു വനവൃക്ഷമാണ്
ഉഷ്ണമേഖലയുടെ
കരുത്തും കറുപ്പുമൂറുന്ന
പച്ചിലഗോപുരം
അതിനെ കിടക്കറയിലേക്കു
പറിച്ചുനടുക
ഇലയില്‍നിന്ന് ഹരിതവും
ഹരിതത്തില്‍നിന്ന് സൂര്യനും
സൂര്യനില്‍നിന്ന് സംഗീതവും
ഒഴിഞ്ഞുപോവുന്നു…
സ്മാരകശിലപോലെ
ബോണ്‍സായ് മരത്തിന്റെ
വന്ധ്യമായ പൂര്‍ണ്ണതയോടെ
ആ മരം
ഇണകള്‍ക്കുള്ളില്‍
മുരടിക്കുന്നൂ…
സ്നേഹമൊരു വനവൃക്ഷമാണ്.