close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 19"


(Created page with "{{GRG/george}} {{GRG/poembox |num=19 |<poem> ഉറക്കത്തിന്റെ വെയിലില്‍നിന്ന് ഞാനുണര്‍ന്നത് ഉ...")
(No difference)

Revision as of 03:14, 12 August 2014

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ഉറക്കത്തിന്റെ വെയിലില്‍നിന്ന് ഞാനുണര്‍ന്നത്
ഉറുമ്പുകളുടെ ഒറ്റച്ചിറകോടെയാണ്‌
വെയിലിന്റെ മഞ്ഞ ഇലകളില്‍ ചിറകുകള്‍ നഷ്ടപ്പെട്ട ഉറുമ്പുകള്‍
മാംസത്തിന്റെ അറിവുകളില്‍ തലതല്ലിയാര്‍ക്കുമ്പോള്‍
കുരിശില്ലാത്ത കുന്നും ശരീരമില്ലാത്ത കുടീരവും മാത്രം

രോമങ്ങളുടെ ദൈവവും ആകാശവും പിന്നിട്ട ഉറുമ്പുകള്‍
ദുരൂഹതകളൊക്കെയും അസ്തമിച്ച ഈ മാംസത്തില്‍
ഇനിയുമേതു രഹസ്യമാണ്‌ തേടുന്നതെന്നെനിക്കറിയില്ല
വാതിലുകളൊക്കെയും ഉറുമ്പുകള്‍ക്കുള്ളിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു

മണ്ണുനിറഞ്ഞോരസ്ഥി ഇരുട്ടു നിറഞ്ഞോരു കാല്‍നഖം

എന്റെ ഒറ്റച്ചിറകുകൊണ്ടെനിക്ക് പറക്കാനാവില്ല
ചിറകിനുള്ളിലാണാകാശമൊക്കെയും
പാറകള്‍ക്കുള്ളിലൂടെ ഈ ചിറകെന്നെയും കൊണ്ടുപോകുന്നു
എന്റെ ശരീരം ഉരിഞ്ഞുമാറുന്നു: ഒരു മല്‍സ്യം ഒരു പാമ്പ്
ഒരു മരം ഒരു തെരുവ് ഒരു കടല്‍ ഒരു സന്ധ്യ ...

മേഘങ്ങളില്ലാത്ത നിശ്ശബ്ദത.