close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 31"


(Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=31 |<poem> ജനാലകളിലെയും വാതിലു...")
 
(No difference)

Latest revision as of 11:09, 12 August 2014

സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ജനാലകളിലെയും വാതിലുകളിലെയും മരപ്പാളികള്‍
അവയ്ക്കിടയില്‍‌പെട്ട് ഞാന്‍ പിളര്‍‌ന്നപ്പോള്‍
എന്റെ മാംസത്തിനുള്ളില്‍ അവയുടെ മരത്തെ കാണിച്ചുതന്നു
മണ്ണും മേഘവും മൂടിക്കിടക്കുന്ന ഒരു മരം
മഞ്ഞ ആകാശത്തില്‍ കുരിശുകളായ ചുവന്ന ചില്ലകളും
കണ്ണുകളുടെ ഇലകളുമായ് ഒരു മരം
അതിന്റെ വേരുകളിലൂടെ നീന്തി വന്ന മല്‍സ്യങ്ങള്‍
എന്നെ ഉമ്മവെച്ചു.

അമ്മയുടെ ചുണ്ടുകളില്‍ രക്തം പറ്റുന്നു
കണ്ണുകള്‍ വായിലലിയുന്നു

ഒടുവില്‍ വെളിച്ചം നിറഞ്ഞപ്പോള്‍
രൂപപരമ്പരകളുടെ നിശ്ശബ്ദതയ്ക്കായ്
അവയെന്നെ കൊണ്ടുപോയി.