close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 77


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

തകര്‍ന്ന കോട്ടകള്‍
ദാഹമകറ്റാന്‍ എത്തുന്ന കണ്ണാടിയിലൂടെ
ഞാനെന്റെ തടവറയിലെത്തുന്നു
ഉദയാസ്തമയങ്ങളായ്
ഞാനീ കടല്‍ പുണരുന്നു.

മണിമുഴക്കങ്ങള്‍ നഗ്നമാക്കിയ നിന്റെ ശരീരം
എന്റെ ആകാശം കണ്ടെത്തുന്ന കഠാര
കഠാരയുടെ നിറങ്ങള്‍ക്കെല്ലാം
നിന്റെ ഹൃദയത്തില്‍ അഭയം

(എന്നെ അറിയുന്നത്
എന്നെന്നേയ്ക്കുമായി അടയുന്ന കണ്ണുകള്‍ മാത്രം)

മലമുടികളില്‍
ഘടികാരങ്ങളുടെ രക്തം
മാംസത്തിന്റെ അനന്തമായ ഇരുട്ടില്‍
നിശ്ശബ്ദമാവുന്ന കാറ്റ്

പ്രതിബിംബങ്ങളുടെ തടവറ കത്തുന്നു.