close
Sayahna Sayahna
Search

അരുവി


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

അരുവി

അവിടെ നിന്ന്
ഒരരുവി
ഒഴുകുമെങ്കില്‍
അതിലൂടെ
ഒഴുകിവരുമോ?
ഒന്നുമാത്രം ഓര്‍ത്ത്.
ഇവിടെനിന്ന്
ഒരരുവി
ഒഴുകുന്നു;
നിന്നിലേക്ക്…
അതിലൂടെ
ഒന്നുമാത്രം ഓര്‍ത്ത്
ഞാന്‍.