close
Sayahna Sayahna
Search

കാമത്തിന്റെ കൊടുങ്കാറ്റ് അടിക്കുന്നു


വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?


``കാമം എന്‍റെ ഇന്ദ്രിയങ്ങളെ പിടിച്ചുകുലുക്കുന്നു; പര്‍വതത്തിലെ ഓക്മരങ്ങളെ കാറ് റ്പിടിച്ചുകുലുക്കുന്നതുപോലെ" കലയുടെ പത്താമത്തെ ദൈവതം[1] എന്ന് പ്ലേറ്റോ വിശേഷിപ്പിച്ച ഗ്രീക്ക് ഭാവാത്മക കവി (കവയിത്രി) സാഫോ (Sappho 610-580BC)പറഞ്ഞതാണിത്. വിവാഹിതയായ സാഫോ ഒരു യുവാവില്‍ രാഗമുള്ളവളായി ബ്ഭവിക്കുകയും അയാളുടെ നിരാകരണ ത്താല്‍ നിരാശതയില്‍ വീണ് എതോ ഒരു കുന്നിന്‍റെ മുകളില്‍നിന്നു കടലിലേക്കുചാടി ആത്മഹനനം നടത്തിയെന്നുമാണ്‌ കഥ. സത്യമാകാമിത്, അസത്യവുമാകാം. എന്തായാലും `അസ്ഥാനരാഗങ്ങളെല്ലാമിതുവിധം അശ്രുകുടീരം' ചമയ്ക്കുന്നവയാണ് എന്ന സത്യത്തിലേക്ക് ഈ സംഭവം കൈചൂണ്ടുന്നു. ഇമ്മട്ടില്‍ ബാഷ്പകുടീരങ്ങള്‍ നിര്‍മിച്ച എണ്ണമറ്റ കഥകള്‍ വിശ്വസാഹിത്യത്തിലുമുണ്ട്. സമുദായം അംഗീകരിച്ച വിവാഹം കഴിഞ്ഞ് ദാമ്പത്യജീവിതം നയിച്ചുവന്ന എമ (Emma) ക്രമാനുഗതമായി അധഃപതിച്ച്, വ്യഭിചാരകര്‍മങ്ങളില്‍ മുഴുകി ഗത്യന്തരമില്ലാതെ വിഷംകഴിച്ചു മരിച്ചു. (ഫ്ളോബറിന്‍റെ Madame Bovary എന്ന നോവല്‍) റ്റേയോര്‍ഡര്‍ ഫൊണ്‍ടാന (Theodor Fontane 1819-1898) എന്ന ജര്‍മന്‍ നോവലിസ്റ്റിന്‍റെ `എഫീ ബ്രൈസ്റ്റ്' (Effi Briest) എന്ന നോവലിലെ നായിക എഫീ ദാമ്പത്യ ജീവിതത്തിലെ വൈരസ്യത്താല്‍ ഒരുസൈനികോദ്യോഗസ്ഥനോടുവേഴ്ച നേടി ദുരന്തത്തിലെത്തുന്നു. മാന്യനായ ഭര്‍ത്താവുണ്ടായിട്ടും വേറൊരു ത്തനോടു ബന്ധം പുലര്‍ത്തി സമുദായത്തെ വെല്ലു വിളിച്ച അന്ന (ടോള്‍ സ്റ്റോയിയുടെ അന്നാകരേനിന എന്ന നോവലിലെ പ്രധാന കഥാപാത്രം) സമുദായത്തിന്‍റെ അഭിമര്‍ദം സഹിക്കാനാവാതെ തീവണ്ടിയുടെ മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ഉദാഹരണങ്ങള്‍ വേറെയും നല്‍കാനുള്ള എന്‍റെ അഭിവാഞ്ഛയെ നിയന്ത്രിച്ചുകൊണ്ട് എനിക്ക് ആവിഷ്കരി ക്കാനുള്ള വിഷയത്തിലേക്കു കടക്കട്ടെ. സാഫോയുടെ അലങ്കാരപ്രയോഗ ത്തില്‍നിന്നുതന്നെ തുടങ്ങാം. മലയുടെ മുകളില്‍ നില്‍ക്കുന്ന മരം. ചെറിയ

  1. ഒന്‍പതു കലകള്‍ക്ക് ഓരോ അധിഷ്ഠാന ദൈവതം (Muse). പത്താമത്തെ ദൈവതം സാഫോ എന്നാണ്‌ പ്ലേറ്റോ പറഞ്ഞത്. ഒന്‍പത് കലകള്‍ epic poetry, history, lyric poetry, music, tragedy, religious music, dance, comedy, astronomy ഇവയത്രേ