close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 62


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

കിടപ്പുമുറിക്കുള്ളിലേയ്ക്ക്
ഒരു തെരുവ് പറന്നു കയറുന്നു
കണ്ണാടിക്കുള്ളിലേയ്ക്ക്
ഒരു തെരുവ് പറന്നു കയറുന്നു
മുറി ഞരങ്ങുന്നു.
കണ്ണാടിക്കുള്ളില്‍ ആകാശം ചുവക്കുന്നു

ജനങ്ങള്‍ അപ്രത്യക്ഷരായ നഗരങ്ങളില്‍
ആ കണ്ണാടിച്ചില്ലുകള്‍ എനിക്ക് കിടക്കയൊരുക്കുന്നു
രാത്രിയുടെയും എന്റെയും രക്തം ഒന്നാവുന്നു.