close
Sayahna Sayahna
Search

സ്വകാര്യപരതേ, നീ തന്നെ ശത്രു


സ്വകാര്യപരതേ, നീ തന്നെ ശത്രു
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്‍ അമ്പലപ്പുഴയില്‍ ഒരു ഗ്രാമക്കൂട്ടം രൂപപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? അവിടെയുള്ള വീടുകളിലെ എല്ലാവര്‍ക്കും ഈ ബോധം ഉണ്ടായിട്ടുണ്ടോ?

ഞാന്‍: ഇല്ല; രണ്ടുകൊല്ലം മുന്‍പ് അവിടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കാഴ്ചപ്പാടിത്രപോലും വ്യക്തമല്ലായിരുന്നു. കഴിഞ്ഞ ക്യാമ്പില്‍ ‘നവസമൂഹരചന ’യെപ്പറ്റി ചര്‍ച്ച നടന്നപ്പോള്‍ വളരെ കുറച്ചു വീട്ടുകാര്‍ മാത്രമേ അതില്‍ പങ്കെടുത്തിരുന്നൊള്ളു.

കേശു: എന്താവാം അതിനു കാരണം?

ഞാന്‍: ഞാന്‍ കണ്ടെത്തിയ കാരണം പറയാം. നാട്ടുകാര്‍ക്ക് ആവശ്യബോധം വന്നിട്ടില്ല. നാം ഭാവന ചെയ്യുന്ന ഈ പുതിയ ലോകം അവരുടെ ഭാവനയില്‍ വന്നിട്ടില്ല.

രാജു: ഞങ്ങളുടെ അറിവ് അങ്ങനെ അല്ലല്ലൊ? കഴിഞ്ഞ ക്യാമ്പില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിയുമായി ഞങ്ങള്‍ സംസാരിച്ചു. ആ യുവാവ് പറഞ്ഞത് നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണം ഇത്ര ഒരിടത്തും ഉണ്ടായിട്ടില്ല എന്നാണ്.

ഞാന്‍: അങ്ങനെ കുറെ കാര്യങ്ങള്‍ അവിടെ ഇനിയും ഭംഗിയായി നടന്നുവെന്നു വരും. അടുത്ത ക്യാമ്പ് ഇതിലും ഭംഗിയായെന്നും വരാം. എന്നാല്‍ പുതിയൊരു സമൂഹജീവിതത്തെപ്പറ്റിയുള്ള ഭാവന — അതാണു നമുക്കും ലോകത്തിനും രക്ഷാമാര്‍ഗം എന്നൊരു തോന്നല്‍ — അത് നാട്ടുകാരുടെ മനസ്സില്‍ വേരൂന്നിയിട്ടുണ്ടോ? അയല്‍ക്കൂട്ടത്തെപ്പറ്റി സന്തോഷമായി സംസാരിക്കുവാന്‍ തോന്നുന്ന കുറെ വീടുകളും ആളുകളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നു പറയാം.