close
Sayahna Sayahna
Search

സ്വാഗതം


Welcome to Sayahna Foundation
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam
സായാഹ്ന വാർത്തകൾ
PM cover.png
കെ. വേണു: പ്രപഞ്ചവും മനുഷ്യനും കെ. വേണു കേരളത്തിൽ അറിയപ്പെടുന്ന സാമൂഹികചിന്തകനും രാഷ്ട്രീയനിരീക്ഷകനും കർമ്മോന്മുഖനായ ധൈഷണികനുമാണു്. ശാസ്ത്രപുരോഗതിയിലും അതുമൂലമുണ്ടായ സാമൂഹികപരിണാമങ്ങളിലും അടിസ്ഥാനപ്പെടുത്തിയ സ്വന്തം നിരീക്ഷണങ്ങളെയും നിഗമങ്ങളെയും അങ്ങേയറ്റം സൂക്ഷ്മമായി, വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ചിന്താലോകത്തു് ഒരു പുതുവഴിയുണ്ടാക്കിയിട്ടുണ്ടു്. പ്രതിഭാധനനായ എഴുത്തുകാരനായ അദ്ദേഹം തന്റെ ഇരുപതുകളിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച, വളരെയധികം വായിക്കപ്പെട്ട പുസ്തകമാണു് “പ്രപഞ്ചവും മനുഷ്യനും”. ഈ കൃതി ഇന്നും ശാസ്തസാഹിത്യവിഭാഗത്തിൽ എഴുതപ്പെട്ട ഉത്തമഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്നു. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിൽ പിന്തുടർന്നിരുന്ന ദാർശനികനികതയിൽ നിന്നും ഗ്രന്ഥകാരൻ പിൽക്കാലത്തു് വളരെയധികം വ്യതിചലിച്ചതുകൊണ്ടു് ഒരു പുതുക്കിയ പതിപ്പിറക്കേണ്ട ആവശ്യമുണ്ടായെങ്കിലും അതിനു വേണ്ട ബൗദ്ധികവും സാങ്കേതികവുമായ അദ്ധ്വാനത്തിനു് പലതരത്തിലുള്ള തടസ്സം നേരിട്ടതിനാൽ പുതുക്കിയ പതിപ്പു് ഒരിക്കലും ഒരു യാഥാർത്ഥ്യമായില്ല. എന്നിരിക്കിലും ഇക്കാര്യം സായാഹ്നയ്ക്കു് ഒരു പ്രശ്നമായില്ല, കാരണം സായാഹ്ന ആഗ്രഹിച്ചതു് ആദ്യപതിപ്പു് അതേപടി പുറത്തിറക്കാനാണു്. അതിന്റെ ഡിജിറ്റൽ പതിപ്പുകൾ വിവിധരൂപങ്ങളിലായി ഭാവിതലമുറയ്ക്കായി സൂക്ഷിക്കുക എന്നതുമാണു്. അതിന്റെ ആദ്യപടിയായി, പിഡി‌‌എഫ്, മീഡിയവിക്കി എന്നീ ഡിജിറ്റൽ രൂപങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കുകയാണു്, താഴെക്കാണുന്ന കണ്ണികളിൽ നിന്നു് ഈ പതിപ്പുകൾ ലഭ്യമാണു്:
Valath-00.png
ഐൻസ്റ്റീൻ വാലത്ത്: വി.വി.കെ.വാലത്ത്–കവിയും ചരിത്രകാരനും
“വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്.
“വി.വി.കെ. വാലത്ത് എന്ന ബഹുമുഖവ്യക്തിത്വത്തെ വളരെ അടുത്തറിയാവുന്ന മകന്‍ ഐന്‍സ്റ്റീന്‍ വാലത്ത് എഴുതിയ ഈ ജീവചരിത്രം അദ്ദേഹത്തിലെ കവിയെയും കഥാകൃത്തിനെയും നോവലിസ്റ്റിനെയും ചരിത്രകാരനെയും സ്ഥലനാമപണ്ഡിതനെയും മറ്റും ഒരു കഥ പറയുന്നപോലെ അനായാസമായി പരിചയപ്പെടുത്തുന്നു. ഒപ്പംതന്നെ പുത്രന്‍, സഹോദരന്‍, പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്നിങ്ങനെ ജീവിതത്തിലെ വിവിധ റോളുകളില്‍ അദ്ദേഹത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്യുന്നുമുണ്ട്...” ― കെ.എം.ലെനിൻ വി.വി.കെ.വാലത്ത്―കവിയും ചരിത്രകാരനും എന്ന പുസ്തകത്തെക്കുറിച്ചു് എഴുതുന്നു. ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് ഇന്നു് മുതൽ വായിക്കാവുന്നതാണു്. കണ്ണികളിതാ:
Rilke cover-00.png
റിൽക്കെ: റെയ്‌‌നർ മറിയ റിൽക്കെ
“നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.” ― മറിയ റെയ്‌നർ റിൽക്കെ
വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയ, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും വിവിധ ഡിജിറ്റൽ പതിപ്പുകളാണു് സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. ചാരുതയാർന്ന ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നതു് ഇതിനുമുമ്പു് ഒട്ടനവധി പാശ്ചാത്യകൃതികളുടെ വിവർത്തനം വളരെ സമർത്ഥമായി ചെയ്തിട്ടുള്ള വി രവികുമാർ ആണു്. ഉള്ളടക്കത്തിനു അനുയോജ്യമാംവിധം പ്രസിദ്ധരായ യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊച്ചിട്ടുണ്ടു്. ഈ പുസ്തകത്തിന്റെ അച്ചടിപ്പതിപ്പു് തൃശൂരിലെ ഐറിസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്നുണ്ടു്, 236 പുറങ്ങളുള്ള അച്ചടിപ്പതിപ്പിന്റെ മുഖവില 200 രൂപയാണു്. ഐറിസ് ബുക്‌സിൽ നിന്നും നേരിട്ടുവാങ്ങാവുന്നതാണു് (പുസ്തകം അച്ചടി കഴിഞ്ഞു വിതരണത്തിനു തയ്യാറായിക്കഴിഞ്ഞുവെന്നു് നിശ്ചയമില്ല). ക്രിയേറ്റീവ് കോമൺസ് ലൈസൻസിന്റെ നിബന്ധനകൾക്കു വിധേയമായി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ പതിപ്പുകളെല്ലാം തന്നെ വായനക്കാർക്കു് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണു്. അതോടൊപ്പം, അച്ചടിപ്പതിപ്പിന്റെ ഒരു പ്രതികൂടി വാങ്ങുവാനായാൽ അതു് പരിഭാഷകനെയും പ്രസാധകരായ ഐറിസ് ബുക്സിനെയും സഹായിക്കുകയും കൂടുതൽ നല്ല പുസ്തകങ്ങൾ വായനക്കാർക്കെത്തിക്കുവാനുള്ള സോദ്ദേശപ്രേരകമായി മാറുകയും ചെയ്യും.

ഇന്നത്തെ ഒഴിവുദിനം സാർത്ഥകമായ വായനയിൽ ചെലവിടുവാൻ ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് സമർപ്പിക്കുന്നു. കണ്ണികളിതാ:

പിഡിഎഫ് പതിപ്പുകൾ:

രാമരാജബഹദൂർ: സി.വി.രാമൻ പിള്ള രചിച്ച മറ്റൊരു ചരിത്രാഖ്യായികയായ രാമരാജബഹദൂർ സായാഹ്ന ഇന്നു് ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കി. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:
Mvarma-s.png
മാർത്താണ്ഡവർമ്മ: സി.വി.രാമൻ പിള്ള രചിച്ച മാർത്താണ്ഡവർമ്മയാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:
Aim-00.png
ഐതിഹ്യമാല:

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം രണ്ടാം വട്ടമാണു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇന്നും ഇഷ്ടപ്പെടുന്ന ഈ കഥകൾ ചിത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പല വായനക്കാരും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോൾ തന്നെ, നമ്മുടെ യുവസുഹൃത്തും ചിത്രകാരനുമായ അഭിജിത്ത്, കെ.എ. മുന്നോട്ടു വരികയും ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ഐതിഹ്യമാലയ്ക്കു വേണ്ടി വരയ്ക്കുകയും ചെയ്തു. അങ്ങിനെയാണു് ഈ രണ്ടാം പതിപ്പു് അഭിജിത് ചിത്രങ്ങളുടെ സൗകുമാര്യത്തോടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞതു്. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്. ക്രിയേറ്റീവ് കോമൺസിന്റെ സ്വതന്ത്ര­പകർപ്പവകാശ­നിയമങ്ങൾക്ക­നുസൃതമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ആർക്കു വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പങ്കുവെയ്ക്കുവാനും സ്വാതന്ത്ര്യ­മുണ്ടായിരിക്കുന്ന­താണെന്നു് പറയേണ്ടതില്ലല്ലോ.

Sasi.jpg
ഒരസാധാരണ യാത്ര: സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശശി കുമാർ, ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷന്റെ ഇന്ത്യൻ ശാഖയുടെ ഡയറക്ടർ ബോർഡ് അംഗമാണു്. മഴയുടെ ഭൗതികശാസ്ത്രത്തിലും അന്തരീക്ഷവൈദ്യുതിയിലും ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനുമാണു്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ നിരവധി ശാസ്ത്ര ലേഖനങ്ങൾ വന്നു കാണാറുണ്ടു്. ദൂരദർശന്റെ സാമൂഹ്യപാഠം പോലുള്ള ഫോൺ-ഇൻ പരിപാടികളിലൂടെ മഴ, ഇടി, മിന്നൽ, അന്തരീക്ഷവൈദ്യുതി എന്നിവയെക്കുറിച്ചു് ശരിയായ അവബോധം ജനങ്ങളിലുണ്ടാക്കുവാൻ അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌‌വെയറിനെക്കുറിച്ചു് ശില്പശാലകൾ സംഘടിപ്പിക്കുക, അതിന്റെ പ്രയോഗക്ഷമതയെയും അതു് ഉപയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തികവും ധാർമ്മികവുമായ നേട്ടങ്ങളെക്കുറിച്ചു് പൊതുസമൂഹത്തിനെ അറിയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതനാണു്. അദ്ദേഹത്തിന്റെ നാലു് ചെറുകഥകളുടെ സമാഹാരമായ ഒരസാധാരണ യാത്ര എന്ന പുസ്തകമാണു് സായാഹ്ന ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതു്. പിഡിഎഫ് പതിപ്പ് ഇവിടെ.
KAAbijith.jpg
അഭിജിത്ത്, കെ.എ. പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു് (ഈ കണ്ണി കാണുക). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടം എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പേരില്ലാപുസ്തകം എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ ചെറു പുസ്തകത്തിലേയ്ക്ക് സാദരം ക്ഷണിക്കട്ടെ. പിഡിഎഫ് പതിപ്പ് ഇവിടെയുണ്ട്.
RanjithKannankattil-01.jpg
രഞ്ജിത് കണ്ണൻകാട്ടിൽ: മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരമായ “കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ” ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.
പുതിയതായി ചേര്‍ത്തത്
തെരഞ്ഞെടുത്ത ഉള്ളടക്കം
Anand.jpeg
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി …ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചത്. അവരാരും അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നത്, സ്വമേധയാ. അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്‌തത് ഈ രോഷപ്രകടനത്തെ പല വിധത്തിലും അപലപിക്കുകയാണ്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും. അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ വിശേഷിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടത് നേതൃത്വമല്ല, ഒപ്പംചേരൽ മാത്രമാണെന്ന്. നിയമസഭകളിലെ വനിത സംവരണ ബിൽ തഴഞ്ഞത് രാഷ്ട്രീയക്കാരായിരുന്നു. ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നത് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്ന് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്ന് അപനിർമാണം ചെയ്ത് ഒഴികഴിവുകൾ തേടി. അവരൊക്കെ മനസിലാക്കാതെ പോയത് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ ഇല്ലാത്ത ജനസഞ്ചയം ചെയ്തത് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണ്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച് മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ ജനാധിപത്യം പരാജയപ്പെട്ടുവെന്ന്. തുടർന്നു് വായിക്കുക …
CVBalakrishnan-01.jpg
സി.വി. ബാലകൃഷ്ണന്‍: ഉപരോധം

“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.

(തുടര്‍ന്ന് വായിക്കുക…)
എം കൃഷ്ണൻ നായർ
എം കൃഷ്ണന്‍ നായര്‍: ഒരു ശബ്ദത്തില്‍ ഒരു രാഗം

സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.

(തുടര്‍ന്ന് വായിക്കുക…)
സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍: നിങ്ങളാരെ കമ്യൂണിസ്റ്റാക്കി

ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)

(തുടര്‍ന്ന് വായിക്കുക…)
സാഹിത്യവാരഫലത്തില്‍ നിന്ന്
KAyyappapanikar.jpg
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കുടിക്കേണ്ടി വന്നത്. യേശുവിനു കുരിശിലേറേണ്ടിവന്നത്. മഹാത്മാ ഗാന്ധി വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:

ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
നിന്നനിലയ്ക്കേ കല്ലായില്ല.

(തുടര്‍ന്ന് വായിക്കുക…)