close
Sayahna Sayahna
Search

അവനവന്റെ ആത്മാവിൽ നിന്നു പുറത്തു കടക്കാൻ...


റിൽക്കെ

റിൽക്കെ-05.08
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

തടവുകാരനെ വെറുപ്പോടെ കാക്കുന്ന തടവറയിൽ നിന്നെന്നപോലെ
അവനവന്റെ ആത്മാവിൽ നിന്നു പുറത്തു കടക്കാൻ
പണിപ്പെടുകയാണേവരുമെങ്കിലും,
എത്ര വലിയൊരത്ഭുതമാണതു്:
എല്ലാ ജീവിതങ്ങളും ജീവിച്ചുതന്നെ തീരുന്നു!
എങ്കില്പിന്നെ ആ ജീവിതം ജീവിക്കുന്നതാരു്?
രാത്രിയിലൊരു കിന്നരത്തിന്റെ തന്ത്രികളിൽ
വിരലുകൾ സ്വപ്നം കണ്ടുറങ്ങുന്ന ഗാനം പോലെ
ക്ഷമയോടെ കാത്തിരിക്കുന്ന വസ്തുക്കളോ?
കടലിൽ നിന്നു വീശിവരുന്ന കാറ്റുകളോ,
അന്യോന്യം കൈകാട്ടി വിളിക്കുന്ന മരച്ചില്ലകളോ,
പരിമളങ്ങൾ നെയ്തുകൂട്ടുന്ന പൂക്കളോ,
പഴകിനീളുന്ന ഇടവഴികളോ?
സിരകളിൽ ചുടുചോരയോടുന്ന മൃഗങ്ങളോ?
പറന്നുപൊങ്ങുമ്പോൾ അപരിചിതമായിത്തോന്നുന്ന പക്ഷികളോ?
ജീവിതം ജീവിക്കുന്നതാരു്? ദൈവമേ, നീയോ?