close
Sayahna Sayahna
Search

Difference between revisions of "'വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?'"


m (Admin moved page `വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?' to [['വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്ന...)
Line 1: Line 1:
{{infobox book| <!&ndash; See Wikipedia:WikiProject_Novels or Wikipedia:WikiProject_Books &ndash;>
+
{{VayanaBox}}
| title_orig  = [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
 
| image        = [[File:vayana.png|120px|center|alt=Front page of PDF version by Sayahna]]
 
| author      = [[എം കൃഷ്ണന്‍ നായര്‍]]
 
| cover_artist =
 
| country      = ഇന്ത്യ
 
| language    = മലയാളം
 
| series      =
 
| genre        = [[സാഹിത്യം]], [[നിരൂപണം]]
 
| publisher    = [[ഡിസി ബുക്‌സ്]]
 
| release_date = 1999
 
| media_type  = പ്രിന്റ് (പേപ്പര്‍ബാക്)
 
| pages        = 72 (ആദ്യ പതിപ്പ്)
 
| isbn        =
 
| preceded_by  =
 
| followed_by  =
 
}}
 
 
 
 
&larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
 
&larr; [[വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?]]
  
Line 39: Line 22:
  
 
Prophetic Novel &mdash; പ്രവചനപരമായ നോവല്‍ &mdash;  എന്നാണ് ഈ കൃതിയെ നിരൂപകര്‍ വിശേഷിപ്പിക്കുക. ഇതു വായിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസികോന്നമനം ഏത് തരത്തിലാണെന്നു വിശദമാക്കാന്‍ എനിക്കു കെല്പില്ല. അതിന് ഊനാമൂനോയുടെ തൂലിക തന്നെ എന്റെ കൈയിലുണ്ടായിരിക്കണം.
 
Prophetic Novel &mdash; പ്രവചനപരമായ നോവല്‍ &mdash;  എന്നാണ് ഈ കൃതിയെ നിരൂപകര്‍ വിശേഷിപ്പിക്കുക. ഇതു വായിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസികോന്നമനം ഏത് തരത്തിലാണെന്നു വിശദമാക്കാന്‍ എനിക്കു കെല്പില്ല. അതിന് ഊനാമൂനോയുടെ തൂലിക തന്നെ എന്റെ കൈയിലുണ്ടായിരിക്കണം.
 +
 +
----
 
<references/>
 
<references/>
 +
 +
{{MKN/Vayanakkara}}
 +
{{MKN/Works}}

Revision as of 16:55, 28 April 2014

'വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?'
Mkn-06.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡിസി ബുക്‌സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?

സ്പാനിഷ് തത്വചിന്തകന്‍, നോവലിസ്റ്റ്‌, നാടക കര്‍ത്താവ്, കവി ഈ നിലകളില്‍ അപ്രമേയ പ്രഭാവനായിരുന്നു ഊനാമൂനോ (Unamuno 1864 –1936). അദ്ദേഹത്തിന്റെ സമകാലികനായിരുന്ന ഒര്‍തേഗായെ (Ortega 1885–1935) നീഷേക്കുശേഷം യ്യൂറോപ്പ് കണ്ട തത്ത്വചിന്തകരില്‍ അദ്വിതീയന്‍ എന്ന് ഫ്രഞ്ചെഴുത്തുകാരന്‍ കമ്യൂ (Camus) വാഴ്ത്തിയെങ്കിലും ആ പ്രശംസയ്ക്കു സര്‍വഥാ അര്‍ഹന്‍ ഊനാമൂനോയാണെന്ന് ഈ ലേഖകന്‍ വിചാരിക്കുന്നു. ഒര്‍തേഗായുടെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ അത്രകണ്ട് വിജയം പ്രാപിച്ചില്ല. മാത്രമല്ല, സ്വന്തം മൌലികതയ്ക്കു മങ്ങലേല്പിക്കുന്ന മട്ടില്‍ അദ്ദേഹത്തില്‍ കാന്‍റും ഷ്പെങ്ഗ്ലറും (Spengler 1880–1936) ഹൈഡഗറും (Heidegger 1889–1976) സ്വാധീനം ചെലുത്തിയിരുന്നു. അതല്ല ഊനാമൂനോയുടെ സ്ഥിതി. അദ്ദേഹത്തിന്റെ ‘The Tragic Sense of Life’ എന്ന ഗ്രന്ഥം മൌലികനാദമുയര്‍ത്തി. മനുഷ്യന് അനശ്വരതയ്ക്കു കൊതി. എന്നാല്‍ മരണം സുനിശ്ചിതവും. ഈ വൈരുധ്യം ജനിപ്പിക്കുന്ന ദുരന്ത ബോധം മനുഷ്യനെ സമാക്രമിക്കുന്നു എന്നാണ് ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്. ഊനാമൂനോയുടെ ദൃഷ്ടിയില്‍ യുക്തിക്ക് ഒരു സ്ഥാനവുമില്ല. വിശ്വാസം മാത്രമേ സ്വീകരണീയമായുള്ളൂ. അദ്ദേഹത്തിന്റെ ഈ സിദ്ധാന്തം സ്വീകരിക്കാനാവാത്തവര്‍ക്കും അതിന്റെ മൌലികതയെ നിഷേധിക്കാനാവില്ല. മഹാനായ നോവലിസ്റ്റാണ് ഊനാമൂനോയെന്നു പറഞ്ഞു കഴിഞ്ഞു. അദ്ദേഹത്തിന്റെ ‘Mist’, ‘Abel Sanchez’, ‘Saint Manuel Bueno’, ‘Martyr’, ‘How to Make a Novel’ എന്നീ നോവലുകള്‍ നിരുപമങ്ങളായ കലാസൃഷ്ടികളാണ്. തത്വചിന്തയുടെ ഗഹനതയും കലയുടെ ചാരുതയും ആവിഷ്കാരത്തിന്റെ മൌലികതയും അവയില്‍ അത്ഭുതാവഹമായ വിധത്തില്‍ സമ്മേളിക്കുന്നു. നമുക്ക് ഒടുവില്‍ പറഞ്ഞ കൃതിയൊന്നു സംവീക്ഷണം ചെയ്യാം.

ഓരോ നോവലും ഓരോ കല്പിത കഥയും ഓരോ കാവ്യവും സജീവമായിരിക്കുമ്പോള്‍ ആത്മകഥാപരവുമാണ്. കാല്പനിക കഥാപാത്രങ്ങളാകെ, കാവ്യാത്മക വ്യക്തികളാകെ ഗ്രന്ഥകാരനെത്തന്നെയാണ് വീണ്ടും സൃഷ്ടിക്കുന്നത്. മഹാന്മാരായ ചരിത്രകാരന്മാര്‍ പോലും ആത്മകഥാകാരന്മാരാണ്. രാജ്യദ്രോഹികളെ വര്‍ണിക്കുന്ന റ്റസറ്റസ് (Tacitus 56 –120 AD റോമന്‍ ചരിത്രകാരന്‍)തന്നെത്തന്നെ വര്‍ണിക്കുകയാണ്. റ്റസറ്റസ് രാജ്യദ്രോഹികളെ ആത്മാംശത്തിലേക്കു നയിച്ച് അവരെ തന്റെ ഒരു ഭാഗമാക്കി. ഫ്ളോബറിന്റെ വൈയക്തികമല്ലാത്ത വസ്തുനിഷ്ഠത്വം വെറുംകെട്ടുകഥയാണ്. ഫ്ളോബറിന്റെ കഥാപാത്രങ്ങളാകെ ഫ്ളോബര്‍ തന്നെയാണ്; വിശേഷിച്ചും മദാം ബവറി എന്ന നായിക.

1917 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുക്കുന്നതിനു മുന്പ് ലെനിന്‍ തന്റെ ‘The State and Revolution’ എന്ന പ്രബന്ധത്തിന്റെ രചന നിര്‍ത്തിവച്ചു. കാരണം വിപ്ലവത്തെക്കുറിച്ച് എഴുതാതെ അതനുഭവിക്കുകയാണ് പ്രായോഗികമായത് എന്ന് അദ്ദേഹം തീരുമാനിച്ചു എന്നതത്രേ. പക്ഷേ, വിപ്ലവത്തെക്കുറിച്ച് എഴുതുന്നതുതന്നെ അതനുഭവിക്കുന്നതിനു സദൃശമല്ലേ? ലെനിനെപ്പൊലെയും അദ്ദേഹത്തേക്കാള്‍ കൂടുതലായും കാറല്‍ മാര്‍ക്സ് റഷ്യന്‍ വിപ്ലവം ഉണ്ടാക്കിയില്ലേ?

caption
ഊനാമൂനോ

ഗ്രന്ഥകാരനായ ഊനാമൂനോ പറയുന്നു.. ‘എന്റെ നോവല്‍! എന്റെ കഥ! എന്റെ കഥയിലെ, എന്റെ നോവലിലെ ഊനാമൂനോ. നമ്മളെല്ലാവരും ചേര്‍ന്നു നിര്‍മ്മിച്ച വ്യക്തി. എന്നിലുള്ള സുഹൃത്തും എന്നിലുള്ള ശത്രുവും മറ്റുള്ളവരും എന്റെ കൂട്ടുകാരും ശത്രുക്കളും ചേര്‍ന്നുണ്ടാക്കിയ ഊനാമൂനോ. ഈ ഊനാമൂനോ എനിക്കു ജീവിതവും മരണവും തരുന്നു. അയാള്‍ എന്നെ സൃഷ്ടിക്കുന്നു, നശിപ്പിക്കുന്നു. അയാള്‍ എന്നെ നിലനിര്‍ത്തുന്നു. വീര്‍പ്പുമുട്ടിക്കുന്നു. അയാള്‍ എന്റെ വേദനയാണ്. എന്നിലുള്ള അജ്ഞാതന്റെ മുന്‍പിലായി നടത്തുന്ന കുറ്റസമ്മതമാണിത് ... കുറെ മാസങ്ങള്‍ക്കു മുന്‍പ് ഞാനൊരു നോവലെഴുതണമെന്നു തീരുമാനിച്ചു. അതില്‍ എന്റെ നാടുകടത്തലിന്റെ [1]തീക്ഷ്ണങ്ങളായ അനുഭവങ്ങളെ ഞാന്‍ നിവേശിപ്പിക്കും. അങ്ങനെ ഞാന്‍ എന്നെത്തന്നെ സൃഷ്ടിക്കും. ബാഹ്യാകാരം നല്‍കും. അതു നോവലിന്റെ നോവലായിരിക്കും. സൃഷ്ടിയുടെ സൂഷ്ടിയായിരിക്കും. അല്ലെങ്കില്‍ ഈശ്വരന്റെ ഈശ്വരന്‍’

ഇതിനു വേണ്ടി അദ്ദേഹം തന്നെപ്പോലെ ഒരു കഥാപാത്രത്തെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. ആ കഥാപാത്രത്തെ അദ്ദേഹം ഊ ഹൂഗോ ദേ ല റാസ (U Jugo de la Raza) എന്നു വിളിക്കും. ഇതിലെ U (ഊ) ഊനാമൂനോയെ സൂചിപ്പിക്കുന്നു. ഹൂഗോ അമ്മയുടെ അച്ഛനെ. ല റാസ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തെയും.

ഒരു ദിവസം ഊ ഹൂഗോ പാരീസിലുടെ ഒഴുകുന്ന സേന്‍ നദിയുടെ കരയില്‍ അലഞ്ഞു തിരിയുകയായിരുന്നു. അവിടത്തെ ഒരു പഴയ പുസ്തകക്കടയില്‍ അയാളൊരു നോവല്‍കണ്ടു. അതിലെ പ്രധാന കഥാപാത്രം ഊ ഹൂഗോയെ വല്ലാതെ ആകര്‍ഷിച്ചു. വാസ്തവികതയുടെ പ്രാകൃതലോകം അയാളുടെ കണ്ണുകളുടെ മുന്‍പില്‍ നിന്നു മറഞ്ഞു. ഒരു നിമിഷത്തേയ്ക്ക് അയാള്‍ നോവലില്‍നിന്നു കണ്ണെടുത്ത് സേന്‍ നദിയിലേക്കു നോക്കി. ആ നദി ഒഴുകാതെ, നിശ്ചലമായി നില്‍ക്കുന്നുവെന്ന്‌ അയാള്‍ക്കു തോന്നി. സേന്‍നദി ചലനമറ്റ് കണ്ണാടിയായി മാറി. ജീവിതത്തിലേക്ക് തിരിച്ചു വരാനായി അയാള്‍ നദിയില്‍നിന്നു കണ്ണുകള്‍ പിന്‍വലിച്ചു നോവലിലേക്കു നോക്കി. അപ്പോള്‍ ഭാവികഥനം നിര്‍വഹിക്കുന്ന ഈ വാക്യം അയാള്‍ അതില്‍ കണ്ടു: ‘വേദനിപ്പിക്കുന്ന ഈ കഥയുടെ അന്ത്യത്തില്‍ വായനക്കാരന്‍ എത്തുമ്പോള്‍ അയാള്‍ എന്നോടൊത്തു മരിക്കും’ സേന്‍ നദിയിലെ ജലം നോവലിലെ പുറങ്ങളിലൂടെ ഒഴുകി വാക്കുകളെ മായ്ക്കുന്നതുപോലെ ഒരു തോന്നല്‍ ഊഹൂഗോയ്ക്ക് ഉണ്ടായി. തലയോടിന്റെ താഴെ ചൂടും ശരീരത്തിന്റെ ശേഷം ഭാഗങ്ങളില്‍ തണുപ്പും അയാള്‍ക്ക് അനുഭവപ്പെട്ടു. കാലുകളും കൈകളും വിറച്ചു. അയാള്‍ ആ നോവല്‍ കണ്ടസ്ഥലത്തുതന്നെ അതുവച്ചിട്ടു വീട്ടിലെക്കു പോന്നു. ബോധശൂന്യനായി കുറെ നേരം കിടന്നു. താന്‍ മരിച്ചുപോകുമെന്ന് അയാള്‍ വിചാരിച്ചു. ഏറ്റവും തീക്ഷ്ണമായ വേദനയ്ക്ക് വിധേയനായി. പക്ഷേ അയാള്‍ക്ക് ആ പുസ്തകമില്ലാതെ ജീവിക്കാന്‍ ആവുകയില്ലായിരുന്നു.അയാള്‍ ആ പുസ്തകക്കടയില്‍ നിന്ന് ആ നോവല്‍ വാങ്ങി. മോഷ്ടിച്ചെടുത്ത പുസ്തകം കൊണ്ടുപോകുന്നതുപോലെ അയാള്‍ സേന്‍ നദിയുടെ കരയില്‍ക്കൂടി വീട്ടിലേയ്ക്ക് ഓടി. വീട്ടില്‍ വന്ന് പുസ്തകം തുറന്ന് വായിച്ചു. നോവലിലെ പ്രധാന കഥാപാത്രം അയാളോടു വീണ്ടും വീണ്ടും പറഞ്ഞു. ‘എന്റെ വായനക്കാരനോട് എനിക്കു പറയേണ്ടിയിരിക്കുന്നു, അയാള്‍ എന്നോടൊത്തു മരിക്കുമെന്ന്:’ ഊ ഹൂഗോ ബോധശൂന്യനായി. ബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ വീണ്ടും വീണ്ടും വെള്ളം കുടിച്ചു. സേന്‍ നദിയെ, ആ കണ്ണാടിയെ താന്‍ കുടിക്കുകയാണെന്നാണ് അയാള്‍ക്കു തോന്നിയത്. ‘ഞാന്‍ ഭ്രാന്തനോ?’ എന്ന് അയാള്‍ തന്നോടു ചോദിച്ചു. ഭ്രാന്തനോ എന്നു ചോദിക്കുന്നവന്‍ ഭ്രാന്തനല്ല. അയാള്‍ തീ കൂട്ടി അതില്‍ പുസ്തകം എരിച്ചു.

നോവല്‍ വായനയെക്കുറിച്ചുള്ള നോവലായ ഹൂഗോയുടെ നോവലിലേക്കു നമുക്കു വരാം. ആധ്യാത്മിക യാതനയോടുകൂടി അയാള്‍ ഉണര്‍ന്നപ്പോള്‍ പുസ്തകം എരിച്ചതിന്റെ ചാരം കണ്ടു. ആ ചാരം സേന്‍നദിയിലെ വെള്ളമാണെന്ന് അയാള്‍ക്കു തോന്നി. അതു വേറൊരു കണ്ണാടി. അയാള്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഒരു ചോദ്യമാണ് അയാള്‍ തന്നോടു ചോദിച്ചത്. നോവല്‍ എങ്ങിനെ അവസാനിക്കും? ഊനാമൂനോ അയാളെ സഞ്ചരിപ്പിച്ച് ഏതെങ്കിലും ഒരു പട്ടണത്തില്‍ കൊണ്ടുവരും. അവിടെയുള്ള ഒരു പുസ്തകക്കടയിന്‍ ഹുഗോ നശിപ്പിച്ച നോവല്‍ അയാള്‍ കണ്ടെന്നുവരും. ആ നോവല്‍ എങ്ങനെ അവസാനിക്കുമെന്ന് അയാള്‍ ഊഹിച്ചേക്കും. അല്ലെങ്കില്‍ അയാള്‍ ആ നോവലിനെ മറക്കും. സ്വന്തം ജീവിതം, നോവല്‍ അയാള്‍ മറക്കും. തന്നെത്തന്നെ അയാള്‍ വിസ്മരിക്കും. ആ മറവി തന്നെ ഒരു തരത്തിലുള്ള മരണമല്ലേ?

പ്രഖ്യാതമായ രെു കഥയുണ്ട്. ഒരഭിനേതാവ് നാടകവേദിയില്‍ ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കും. പ്രേക്ഷകര്‍ അയാളുടെ അഭിനവപാടവം കണ്ട് കൈയടിക്കും. ഒരു രാത്രി അയാള്‍ നാടകവേദിയില്‍വച്ചു യഥാര്‍ഥമായി ആത്മഹത്യ ചെയ്തു. അപ്പോള്‍ പ്രേക്ഷകര്‍ അയാളെ നോക്കി കൊഞ്ഞനം കുത്തി, പരിഹസിച്ചു. കലാസൌന്ദര്യത്തെ അധിത്യകയില്‍ എത്തിച്ചുകൊണ്ട് ഒരുചോദ്യം: ‘ഇത്രയും ദൂരംവന്ന വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?’

വായനക്കാരനോടു ജീവിച്ചിരിക്കുന്നോ എന്ന ചോദ്യത്തിലുണ്ട് ഊനാമൂനോയുടെ തത്ത്വചിന്തയാകെ. അമരത്വത്തിനുള്ള കൊതിയാണ് ഏതു മനുഷ്യനുമുള്ളത്. പക്ഷേ, തനിക്ക് അന്ത്യമുണ്ടെന്ന് അയാള്‍ക്കറിയാം. ആ രണ്ടു ഘടകങ്ങളും തമ്മിലുള്ള പോരാട്ടത്തില്‍ മനുഷ്യന്‍ പരാജയപ്പെട്ട് ഈ ലോകത്തുനിന്ന് അപ്രത്യക്ഷനാകുന്നു. നോവലിന്റെ പര്യവസാനത്തില്‍ ഹൂഗോ അപ്രത്യക്ഷനായി. ആ കഥാപാത്രത്തെ സൃഷ്ടിച്ച താനും ഇവിടം വിട്ടു പോകുമെന്ന് ഊനോമുനോയ്ക്ക് അറിയാം. രണ്ടുപേര്‍ക്കുമുണ്ട് യാതന. അമരത്വത്തിനുള്ള അഭിലാഷംകൊണ്ടു കാലവുമായി പൊരുത്തപ്പെടാന്‍ ഒരാള്‍ക്കും കഴിയുകയില്ല. ഭാവിയില്‍ മരണം ഒളിച്ചിരിക്കുന്നതുകൊണ്ട് ആ പൊരുത്തപ്പെടലിനു സാധ്യതയുമില്ല.നോവലിലെ സേന്‍നദി കാലത്തിന്റെ സിംബലാണ്. അതു ചലനരഹിതമാകുമ്പോള്‍ കണ്ണാടിയാണ്. ആ കണ്ണാടിയും കാലംതന്നെ. അമരത്വത്തിലേക്കു ചെല്ലാന്‍ കഴിയാത്ത ഹൂഗോ കാലമാകുന്ന നദിയില്‍ വിലയം കൊള്ളാന്‍ ആഗ്രഹിക്കുന്നുണ്ട്. നദിയുടെ കരയിലൂടെ വേഗമാര്‍ന്ന് നടക്കുന്ന ഹൂഗോ Bridge of the Soul ല്‍ കയറി നിന്ന് സേന്‍നദിയിചേക്കു ചാടാന്‍ അഭിലഷിച്ചുവെന്നു നോവലില്‍ പ്രസ്താവമുണ്ട്. ഊനാമൂനോയുടെ വേറൊരു കഥയുടെ പേര് ‘Mist’ എന്നാണ്. ജീവിതത്തിന്റെ മൂടല്‍മഞ്ഞില്‍പ്പെട്ട മനുഷ്യന്‍ പരിമിതത്വത്തില്‍നിന്ന് അപരിമിതത്വത്തിലേക്ക്’ ചെല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവനതു സാധ്യമാവുന്നില്ല. ഈ ദുരന്തവിഷയത്തെ അന്യാദൃശമായ ആവിഷ്കാരപാടവത്തോടെ നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നു ഊനാമൂനോ. ‘ഇത്രയും ദൂരം വന്ന വായനക്കാരാ, നിങ്ങള്‍ ജീവിച്ചിരിക്കുന്നോ?’ എന്ന ചോദ്യം കേട്ടുഞെട്ടുന്ന നമ്മള്‍ ജീവനാവബോധത്തിന്റെ മൂര്‍ധന്യാവസ്ഥയിലേക്കു ചെന്നു ഹൃദയസമ്പന്നത നേടുന്നു.

Prophetic Novel — പ്രവചനപരമായ നോവല്‍ — എന്നാണ് ഈ കൃതിയെ നിരൂപകര്‍ വിശേഷിപ്പിക്കുക. ഇതു വായിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസികോന്നമനം ഏത് തരത്തിലാണെന്നു വിശദമാക്കാന്‍ എനിക്കു കെല്പില്ല. അതിന് ഊനാമൂനോയുടെ തൂലിക തന്നെ എന്റെ കൈയിലുണ്ടായിരിക്കണം.


  1. യൂണിവേഴ്സിറ്റിയില്‍ പ്രഫെസറും കൂടി ആയിരുന്ന ഊനാമുനോയെ 1924 ല്‍ സര്‍ക്കാര്‍ കാനറി ദ്വീപുകളിലേക്കു നാടുകടത്തി. 1924–30 കാലയളവില്‍ അദ്ദേഹം പാരീസില്‍ സ്വയം പ്രവാസിയായി കഴിഞ്ഞുകൂടി.