close
Sayahna Sayahna
Search

അതാണിത്


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

അതാണിത്

ആരാന്റെ കാലില്‍
വല്ലോന്റെ കൂടെ
പാറിപ്പറന്നാല്‍
എന്താകുമാദ്യം?
വാലും
തലുയും
മറഞ്ഞോണ്ടിരുന്നാല്‍
എന്താകുമാദ്യം?
ആരാന്റെ മഴവില്ല്
മാനത്തെറിഞ്ഞ്
താനേഴുനിറമെന്ന്
മോഹിച്ചിരുന്നാല്‍
എന്താകുമാദ്യം
പ്ലാസ്റ്റിക്കൊഴുക്ക്
അറിയാത്ത പൂപ്പല്‍ സമുദ്രം
ഇരുവരും കുളിരുന്നു
ആരാന്റെ, വല്ലോന്റെ
കാലത്തിനാഴം.
വഴിയെവിടെ?
സൂക്ഷിച്ചു നോക്കരുത്.