close
Sayahna Sayahna
Search

Difference between revisions of "ധനുഷ്കോടി"


(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ധന...")
 
Line 6: Line 6:
 
പളളിയുടെ
 
പളളിയുടെ
 
ശിലാസ്ഥികൂടത്തിനുളളില്‍
 
ശിലാസ്ഥികൂടത്തിനുളളില്‍
നില്ക്കുമ്പോള്‍
+
നിൽക്കുമ്പോള്‍
 
കറുത്ത് മെല്ലിച്ച
 
കറുത്ത് മെല്ലിച്ച
 
മുക്കുവകന്യക
 
മുക്കുവകന്യക

Revision as of 11:36, 4 March 2015

കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ധനുഷ്കോടി

കടലെടുത്ത നഗരത്തിലെ
പളളിയുടെ
ശിലാസ്ഥികൂടത്തിനുളളില്‍
നിൽക്കുമ്പോള്‍
കറുത്ത് മെല്ലിച്ച
മുക്കുവകന്യക
വിലാസവതി
ചമഞ്ഞെത്തി.
കടല്‍നടുവിലെ
നിശ്ചലകാലത്തില്‍
തളംകെട്ടനില്പവള്‍
സത്യവതിയുടെ
കഥയറിയാത്തവള്‍.
അവളുടെ
കണ്ണില്‍
അസ്തമസൂര്യനില്ല.
ഉഷസ്സുമില്ല.
കാറ്റില്‍
പറക്കുന്ന
പൊടിചിന്നിയ
മുടിനാരുകള്‍.
ഒന്നു പുഞ്ചിരിച്ചു പിന്‍വാങ്ങുമ്പോള്‍
സൂര്യന്‍
കടലില്‍ മറഞ്ഞു.
കടലെടുത്ത
സ്റ്റേഷനിലേക്ക്
ഭൂതകാലത്തില്‍
നിന്ന് ഒരു കരിവണ്ടിയും
ജലത്തില്‍
മറഞ്ഞ സഞ്ചാരികളും.
പിന്നെയുമിതാ
പിന്നിലവള്‍.
ഇരുള്‍മുടി
പറന്ന് നിശ്ശബ്ദയായ്…
ചുഴലേ…
മഹാകാരം
ഇരുള്‍ സമുദ്രം