close
Sayahna Sayahna
Search

Difference between revisions of "രാഘവൻ തിരുമുല്പാട്"


Line 9: Line 9:
 
| image_size  = 250px
 
| image_size  = 250px
 
| border      = yes
 
| border      = yes
| birth_date  = {{birth date|1920|5|20}}
+
| birth_date  = {{birth date and age|1920|5|20|df=yes}}
 
| birth_place = ചിങ്ങോലി, ആലപ്പുഴ
 
| birth_place = ചിങ്ങോലി, ആലപ്പുഴ
| death_date  = {{death date and age|2010|11|21|1920|5|20}}
+
| death_date  = {{death date and age|2010|11|21}}
 
| death_place =  ചാലക്കുടി
 
| death_place =  ചാലക്കുടി
 
| occupation  = ആയുർവേദ ഭിഷഗ്വരൻ
 
| occupation  = ആയുർവേദ ഭിഷഗ്വരൻ
Line 20: Line 20:
 
| awards = പദ്മഭൂഷൺ (2011)
 
| awards = പദ്മഭൂഷൺ (2011)
 
| children    = കെ. മുകുന്ദന്‍, ഡോ.കെ. മുരളി, കെ. മുരാരി, ഡോ.കെ. മുത്തുലക്ഷ്മി, ആര്‍. രവിവര്‍മ   
 
| children    = കെ. മുകുന്ദന്‍, ഡോ.കെ. മുരളി, കെ. മുരാരി, ഡോ.കെ. മുത്തുലക്ഷ്മി, ആര്‍. രവിവര്‍മ   
 +
}}
 +
{{Infobox ml person
 +
| name        = സി.എസ്. വെങ്കിടേശ്വരൻ
 +
| image      = CSVenkiteswaran.jpeg
 +
| image_size  = 120px
 +
| border      = yes
 +
| birth_date  = {{birth date and age|1959|11|05|df=yes}}
 +
| birth_place = ചാലക്കുടി, തൃശൂർ
 +
| death_date  =
 +
| death_place =
 +
| occupation  = ചലച്ചിത്രപ്രവർത്തകൻ
 +
| salary      =
 +
| networth    =
 +
| spouse      =
 +
| footnotes  =
 +
| awards =
 +
| children    =
 
}}
 
}}
 
__NOTOC__
 
__NOTOC__

Revision as of 13:32, 27 July 2014

രാഘവൻ തിരുമുല്പാട്
പ്രസിദ്ധ ആയുർവേദ വൈദ്യൻ രാഘവൻ തിരുമുല്പാടുമായി സി.എസ്. വെങ്കിടേശ്വരൻ മാർച്ച് 1992-ൽ നടത്തിയ അഭിമുഖം
രാഘവൻ തിരുമുല്പാട്
RaghavanThirumulpad.jpeg
ജനനം (1920-05-20) 20 മെയ് 1920 (വയസ്സ് 103)
ചിങ്ങോലി, ആലപ്പുഴ
മരണം നവംബർ 21, 2010(2010-11-21) (വയസ്സ് Expression error: Unrecognized punctuation character "{".)
ചാലക്കുടി
തൊഴിൽ ആയുർവേദ ഭിഷഗ്വരൻ
ജീവിത പങ്കാളി വിശാലാക്ഷി തമ്പുരാട്ടി
മക്കൾ കെ. മുകുന്ദന്‍, ഡോ.കെ. മുരളി, കെ. മുരാരി, ഡോ.കെ. മുത്തുലക്ഷ്മി, ആര്‍. രവിവര്‍മ
പുരസ്ക്കാരങ്ങൾ പദ്മഭൂഷൺ (2011)
സി.എസ്. വെങ്കിടേശ്വരൻ
CSVenkiteswaran.jpeg
ജനനം (1959-11-05) 5 നവംബർ 1959 (വയസ്സ് 64)
ചാലക്കുടി, തൃശൂർ
തൊഴിൽ ചലച്ചിത്രപ്രവർത്തകൻ

ഫെബ്രുവരി 1992

ചോദ്യങ്ങൾ

  1. Western Medicine–ന് മനുഷ്യശരീരത്തോടും രോഗത്തോടും ഉള്ള അതിന്റെ സമീപനത്തിന്റെ പ്രത്യേകതകൾകൊണ്ട് ചില advantages നേടാൻ കഴിഞ്ഞിട്ടുണ്ട്.

    ശരീരത്തെ ഒരുപാട് subsystems അടങ്ങുന്ന system ആയി കാണുകയും, അങ്ങിനെ subsystems തമ്മിലുള്ളതും അവയവങ്ങളെ പ്രത്യേകമായും പഠിക്കാനും അവർക്കു കഴിഞ്ഞിട്ടുണ്ട്. (Body as a Machine)

  2. Western medicine–ന് ശരീരത്തിന്റെ ഓരോ സൂക്ഷ്മവശങ്ങളെയും ‘ദൃശ്യ’മാക്കാൻ (visible) കഴിഞ്ഞിരിക്കുന്നു – അവയുടെ പ്രവർത്തനങ്ങളെയും അവയ്ക്കുസംഭവിക്കാവുന്ന തകരാറുകളെയും വിശദീകരിക്കാനും, conceptualise ചെയ്യാനും, പരീക്ഷണത്തിലൂടെ ത്വങ്ങളുടെ പ്രായോഗികത പരിശോധിക്കാനും കഴിയുന്നു.

    ഓരോ ഘട്ടത്തിലെയും conceptual models –നെ മറികടക്കണമെങ്കിൽ അതിലും സൂക്ഷ്മമോ നിർണായകമോ ആയ ഘടകങ്ങളെ കണ്ടെത്തുകയോ പ്രതിപ്രവർത്തനശൃംഖലയെ പുനർനിർമിക്കയോ വേണ്ടിവരുന്നു.

    അങ്ങിനെ ആ ശാസ്ത്രരീതിയുടെ വികാസത്തിന് അനുകൂലമായ ഒരു ഗതി (proposing, establishing & refuting hypotheses) ഉണ്ട് എന്നത് വളരെ പ്രധാനമാണ് (ഭാവിയിലെ ഒരു വിദ്യാർത്ഥിക്ക് തന്റെ ശാസ്ത്രത്തിന്റെ ചരിത്രപരമായ വികാസത്തെക്കുറിച്ച് വ്യക്തമായ ധാരണയും നൽകുന്നു). Visibility explainability, predictability, experimentability എന്നീ സവിശേഷതകൾ — science as systematic, organised, formulated knowledge എന്ന അവസ്ഥ.

    ഇന്ത്യൻ സമ്പ്രദായത്തിലും ഇത്തരം വികാസം ഉണ്ടെങ്കിലും ഒരു oral culture–നുള്ള എല്ലാ പരിമിതികളും അതിനുണ്ട് എന്നുതോന്നുന്നു. എഴുതിസൂക്ഷിക്കാത്ത, തലമുറകൾ തലമുറകളിലേക്കു കൈമാറുന്ന ഒരുരീതി, അനുഭവത്തിൽ ശരിയായതിനെയും, കാര്യക്ഷമമായതിനെയും, ഫലപ്രദമായതിനെയും മാത്രം സഞ്ചയിക്കുന്നു. ഫലപ്രദമല്ലെന്നു തെളിയിക്കപ്പെട്ടവ സ്വാഭാവികമായും പുറന്തള്ളപ്പെടുന്നു. Methodology–യുടെ തലത്തിൽ ഇതൊരു പ്രശ്നം തന്നെയായിത്തീരുന്നു.

    ഒന്ന് വിജ്ഞാനത്തെ അതിന്റെ utility–യുടെ അടിസ്ഥാനത്തിൽമാത്രം അരിച്ചെടുക്കുമ്പോൾ, മറ്റേത് ഒന്നിനുമുകളിൽ മറ്റൊന്നായി കെട്ടിപ്പടുക്കപ്പെടുന്നു. അതിനാൽ അനുക്രമമായ വികാസത്തിന്റെ പടവുകളെ ഭാവിയിൽ നമുക്ക് retrace ചെയ്യുവാൻ പറ്റാതെയാകുന്നു. അങ്ങിനെ അനുഭൈവകപരമായ ഒരു മണ്ഡലത്തിലേക്ക് എല്ലാ വിശദീകരണങ്ങളും / ന്യായീകരണങ്ങളും ചുരുങ്ങുന്നു. ‘കീഴാർനെല്ലി മഞ്ഞപ്പിത്തത്തിനു നല്ലതാണ്’ എന്ന ആയുർവേദത്തിന്റെ empirical വസ്തുതയെ കീഴാർനെല്ലി എന്ന സസ്യത്തിന്റെയും മഞ്ഞപ്പിത്തം എന്ന രോഗത്തിന്റെയും പ്രത്യേകതകളും ഘടനാവിശേഷങ്ങളും ഗുണങ്ങളെയും കുറിച്ചുള്ള specificities–ലേക്ക് (വസ്തുനിഷ്ഠത എന്നവർ പറയുന്ന ഗുണം) പാശ്ചാത്യരീതിയ്ക്ക് വിവർത്തനം ചെയ്യാൻ കഴിയുന്നു. അങ്ങിനെ constituent elements– ന്റെ നിർണയവും, അവയുടെ പ്രതിപ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലുള്ള conceptualisation–നും സാധ്യമാവുന്നു. ‘അതങ്ങിനെയാണ്’ എന്നതിലുപരി ‘എന്തുകൊണ്ട് അത് അങ്ങിനെയാവുന്നു’ എന്ന അന്വേഷണം — ‘സ്വഭാവം’ എന്നതിലുപരി ആ സ്വഭാവത്തെ ഉണ്ടാക്കുന്ന അതിനെ നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടിയായി ഇതു മാറുന്നു. ഇതിലൊരു philosophical approach–ന്റെ പ്രശ്നംകൂടിയുണ്ടെന്നു തോന്നുന്നു. ആയുർവേദം textual ആയ സമീപനമല്ല സ്വീകരിക്കുന്നത്; അത് കൂടുതലും contextual ആണ്. ന്യായത്തിലൂടെയും അനുഭവത്തിലൂടെയും, ആചാര്യനുമായുള്ള സഹവാസത്തിലൂടെയും ലഭിക്കുന്ന അറിവാണ് അതിന്റെ അടിസ്ഥാനം.

    ഒരാളുടെ ആത്മാന്വേഷണവും scientific pursuit–ഉം ഒന്നായിത്തീരുന്ന ഒരവസ്ഥ. ഞാനും ലോകവും എന്ന വിഭജനത്തെ മിഥ്യയായി കരുതുന്ന ഒരു ദാർശനികവീക്ഷണം അതിനു പിന്നിലുണ്ട്. Western Approach–ൽ അടിസ്ഥാനപരമായി വസ്തുനിഷ്ഠമായ ലോകവും (Objective world) അതിനെ വീക്ഷിക്കുന്ന / അതുമായി പ്രതിപ്രവർത്തിക്കുന്ന വൈയക്തികത (subjectivity) എന്ന സങ്കല്പമുണ്ടെന്നുതോന്നുന്നു. അതുകൊണ്ടു തന്നെയാണ് അവനവനെ ജയിക്കുന്നതിനുപകരം (ആത്മനിയന്ത്രണം) ലോകത്തെ നിയന്ത്രിക്കാനും, ജയിക്കാനുമുള്ള ശ്രമങ്ങളിൽ അത്തരം Civilisations മുഴുകിയത്. നവസാങ്കേതികരീതികളെ ഉൾക്കൊള്ളാൻ കഴിയാതിരിക്കുക എന്നത് ആയുർവേദത്തിൽ inherent ആയ ഒരു പരിമിതിയാണോ?

  3. ഒരു പ്രത്യേകകാലഘട്ടത്തിൽ വളർന്നുവികസിച്ച ശാസ്ത്രമെന്ന നിലയ്ക്ക് അതിന്റെ രീതികളെയും സമ്പ്രദായങ്ങളെയും നിർണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുക അന്നത്തെ പ്രകൃതിയും ജീവിതരീതിയും, സാങ്കേതികവളർച്ചയും ആയിരിക്കുമല്ലോ?

    ഇന്നത്തെ ലോകത്തിൽ പ്രകൃതിതന്നെ വമ്പിച്ച മാറ്റത്തിനു വിധേയമായിരിക്കുന്നു, സാങ്കേതികവിദ്യയുടെ കാര്യം പറയാനുമില്ല. മനുഷ്യർചെയ്യുന്ന ജോലികൾ, ജീവിതശൈലികൾ, ഉടുക്കുന്ന വസ്ത്രങ്ങൾ, ഉപയോഗിക്കുന്ന വസ്തുക്കൾ, കഴിക്കുന്ന ഭക്ഷണങ്ങൾ എല്ലാം ഇന്ന് വ്യത്യസ്തമാണ്.

  4. അന്ന് ‘സ്വഭാവം’ (nature) നിർണായകമായിരുന്നെങ്കിൽ ഇന്ന് സംസ്കാരമോ, സാഹചര്യമോ (nurture/culture) ഒക്കെ കൂടുതൽ പ്രധാനമായിത്തീർന്നിരിക്കുന്നു. അങ്ങിനെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽത്തന്നെ വന്നിട്ടുള്ള മാറ്റത്തിനനുസരിച്ചുള്ള, ആ മാറ്റത്തെ കണക്കിലെടുക്കുന്ന രീതിയിൽ, ആയുർവേദത്തിന് — ഒരു scientific practice എന്ന നിലയ്ക്ക് — മാറാൻ കഴിഞ്ഞിട്ടുണ്ടോ?

    ഇതൊരു മൗലികമായ വ്യത്യാസം തന്നെയാണ്: അവനവനെ ജയിക്കുന്നതിലൂടെ ലോകത്തെ ജയിക്കാം എന്നതും ലോകത്തെ കീഴടക്കുന്നതിലൂടെ അവനവനെ കണ്ടെത്തുക എന്നതും. അതുകൊണ്ടുതന്നെ technology–യുടെ മണ്ഡലത്തിൽ, ഒരു സമീപനം productivity–യിലും കൂടുതൽകൂടുതൽ efficiency–യിലും കാണുമ്പോൾ, എതിർസമീപനം, utility–യിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള കാര്യക്ഷമതയിലും ഊന്നുന്നു.

    ഒന്ന് മാറുന്ന ലോകത്തിനനുസരിച്ച് (അതിന്റെ വേഗതയ്ക്കും കാര്യക്ഷമതാനിലവാരത്തിനുമനുസരിച്ച്) ജീവിക്കാൻ മനുഷ്യനെ പ്രാപ്തരാക്കാൻ ശ്രമിക്കുമ്പോൾ, മറ്റേത് ജീവിതത്തെക്കുറിച്ചുള്ള അതിന്റെ സമഗ്രമായ സങ്കല്പംമൂലം അതിന്റെ practice–ൽ പരിമിതമായിപ്പോകുന്നു. അത് ഒരു വ്യാവസായിക സമൂഹത്തിൽ ജീവിക്കുന്ന, അത്തരം സമൂഹം ആവശ്യപ്പെടുന്ന വേഗതയ്ക്കും കാര്യക്ഷമതയ്ക്കുമകത്ത് ഇന്നത്തേതു പോലുള്ള ഇത്രയും synthentic–ഉം, വേഗതയുള്ളതും സങ്കീർണവു.മായ ഒരു ലോകത്തിൽ, ആയുർവേദം പോലുള്ള സമ്പ്രദായത്തിന് ഒരു വൈദ്യരീതി എന്ന നിലയ്ക്ക് എത്രകണ്ട് പ്രസക്തിയുണ്ട്?

  5. ഈ ലോകത്തിന്റെ, ജീവിതരീതിയുടെ സംസ്കാരത്തിന്റെ ഒരു critique എന്ന നിലയിൽ ആയുർവേദത്തിനുള്ള പ്രസക്തി ഇന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കയാണ്. എങ്കിലും western medicine–ന് ആധുനികമാനവിക സംസ്കാരത്തിന്റെ വേഗതയെ അതിന്റെ വികാസവുമായി സമന്വയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക കണ്ടുപിടുത്തങ്ങളെ അതിന് വൈദ്യരംഗത്ത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു (X-ray machine, scanning,...) എന്നാൽ ആയുർവേദം ആ അർത്ഥത്തിൽ ഒരു introvert ആയി അവശേഷിക്കുന്നു.

    ഈ പ്രശ്നത്തെ — ആധുനികശാസ്ത്ര സാങ്കേതികവിദ്യയുടെ അതിവേഗതയിലുള്ള വളർച്ചയേയും, അത് ജീവിതരീതിയിലും പരിസ്ഥിതിയിലും വരുന്ന മാറ്റത്തേയും — എങ്ങിനെനേരിടും എന്നതാണ് ഏതു പാരമ്പര്യസമ്പ്രദായവും നേരിടുന്ന മുഖ്യമായ ഒരു പ്രതിസന്ധി. ആധുനിക ഉപഭോക്തൃ സംസ്കാരത്തിന്റെ സമഗ്രമായ ഒരു critique–ന്റെ ഭാഗമെന്ന നിലയ്ക്കുള്ള അതിന്റെ പ്രസക്തി ഒരിക്കലും നിഷേധിക്കാനാവില്ലെങ്കിലും, വൈദ്യരംഗത്തിന്റെ മണ്ഡലത്തിനകത്ത് ഈ വെല്ലുവിളികളെ എങ്ങിനെ നേരിടും എന്നതാണ് പ്രശ്നം.

    പല വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽനിന്നുമുള്ള ഫലപ്രദമായ ചികിത്സാരീതികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര സമ്പ്രദായത്തിനാണോ ഇന്നു പ്രസക്തി?

  6. ‘അലോപ്പതി സമ്പ്രദായമനുസരിച്ചു നിർണയിക്കപ്പെട്ട രോഗത്തിന് ഔഷധംമാത്രം ആയുർവേദപ്രകാരം എന്ന സമ്പ്രദായത്തെ ആയുർവേദീയമായി കണക്കാക്കാൻ വയ്യ.’ എന്നുപറയുമ്പോൾ Integrated Medical System വികസിപ്പിച്ചെടുക്കുന്നതിലെ പ്രശ്നങ്ങളിലേക്കു നാമെത്തിച്ചേരുന്നു. Diagnosis ഒരു സമ്പ്രദായവും treatment മറ്റൊരു സമ്പ്രദായം എന്ന രീതിയിൽ ആരോഗ്യത്തെ സമീപിക്കാൻ കഴിയില്ല എന്നാണോ ഉദ്ദേശിക്കുന്നത്?
  7. ആയുർവേദം കാലഘട്ടത്തിനനുസരിച്ച് ആധുനികവല്ക്കരിക്കപ്പെടേണ്ടതുണ്ട് എന്ന വസ്തുത അംഗീകരിച്ചാൽത്തന്നെ അത്തരം വളർച്ചയെ അസാധ്യമാക്കുന്ന അല്ലെങ്കിൽ തടയുന്ന/നിയന്ത്രിക്കുന്ന എന്തെങ്കിലും factors ഒരു system എന്ന നിലയ്ക്ക് ആയുർവേദത്തിൽ അന്തർഗതമായിട്ടുണ്ട് എന്നു തോന്നുന്നുണ്ടോ?
  8. അത്തരം കാരണങ്ങളൊന്നുമില്ലെങ്കിൽ ആയുർവേദത്തിന്റെ വളർച്ച stagnate ചെയ്യാനുള്ള ഒരൊറ്റക്കാരണം colonial intervention മാത്രമാണോ?
  9. പാശ്ചാത്യരുടെ കടന്നുകയറ്റമാണ് അതിനുള്ള മുഖ്യമായ കാരണമെങ്കിൽ, അവർ തകർത്തത് ആയുർവേദം വളർന്നുവികസിച്ചിരുന്ന അതിന്റെ വളർച്ചയ്ക്ക് സഹായകമായിവർത്തിച്ചിരുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയെക്കൂടിയാണ് — (ആ സമൂഹത്തിനാവശ്യമായ വൈദ്യസഹായം, അവിടെ ലഭ്യമായിരുന്ന പ്രാകൃതിക–സാങ്കേതികവിഭവങ്ങൾ, വൈദ്യവിദ്യാഭ്യാസ സമ്പ്രദായം ഇവയെല്ലാമതിൽ ഉൾപ്പെടുന്നുണ്ട്).

    ആധുനികസാഹചര്യത്തിൽ ആയുർവേദത്തിന് അതിന്റെ dynamism വീണ്ടെടുക്കണമെങ്കിൽ അന്നുണ്ടായിരുന്ന മൂന്നുപാധികളൊന്നുമില്ലാതെ സാധിക്കുമോ? പ്രത്യേകിച്ചും ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ചിട്ടകൾക്കകത്ത്. വൃദ്ധവൈദ്യന്മാരുടെയും മറ്റും അനുഭവസമ്പത്തും ജ്ഞാനവും സിദ്ധിയും മറ്റും എങ്ങിനെ ഇന്നത്തെ സാഹചര്യത്തിൽ പുതിയ രീതിയിൽ സഞ്ചയിക്കാൻ കഴിയും?

  10. Accumulated Knowledge ഈ രീതിയിൽ കൈമാറിയിരുന്ന ഒരു ശാസ്ത്രസമ്പ്രദായമെന്ന നിലയ്ക്ക് ആയുർവേദം ഇന്നെങ്ങിനെ മാറണം? Case studies, detailed analysis/reports മുതലായ സമ്പ്രദായങ്ങൾ നമ്മളും സ്വീകരിക്കേണ്ടതില്ലേ?

    ഇന്നത്തെ scale–ലുള്ള ജനസംഖ്യവർധനയും, forest/bio-degradation–നും നിലനില്ക്കുമ്പോൾ, ഔഷധസസ്യങ്ങളെ മുഖ്യമായാശ്രയിക്കുന്ന ആ സമ്പ്രദായത്തിന്റെ ഭാവി എന്തായിരിക്കും.

മറുപടി

  1. സംഗതികളെ വിലയിരുത്തുന്നതിനു രണ്ടുതരത്തിലുള്ള കാഴ്ചപ്പാടുണ്ടാക്കാമെന്നു തോന്നുന്നു, വസ്തുനിഷ്ഠം (objective) അനുഭവനിഷ്ഠം (subjective) എന്നിങ്ങനെ. അനുഭവനിഷ്ഠമായ ജ്ഞാനത്തെ പ്രയോജനനിഷ്ഠം (utilitarian) എന്നും പറയാമെന്നു തോന്നുന്നു. വസ്തുനിഷ്ഠമായജ്ഞാനം വിവരിയ്ക്കുന്നതിനും വിശദീകരിയ്ക്കുന്നതിനും സഹായിക്കും. അനുഭവനിഷ്ഠമായ ജ്ഞാനം പ്രായോഗികമായി പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു. രണ്ടുതരം ജ്ഞാനങ്ങളും സഹകരിച്ചും പൂരകവുമായാണു വർത്തിക്കുന്നത്. ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ കാണാമെന്നുമാത്രം. നവീനന്മാരുടെ, കാഴ്ചപ്പാടിൽ വസ്തുനിഷ്ഠതയും പ്രാചീനരുടെ കാഴ്ചപ്പാടിൽ അനുഭവനിഷ്ഠതയും അധികമായിരിക്കുന്നു. (ഇവിടെ നവീനം പ്രാചീനം എന്ന പദങ്ങളെക്കാൾ, പാശ്ചാത്യം പൗരസ്ത്യമെന്ന പദങ്ങൾ ഉപയോഗിക്കുവയാവും കൂടുതൽ ഉചിതമെന്നുതോന്നു. Occidental, Oriental). ആയുർവേദം അധികവും അനുഭവനിഷ്ഠവും, അനുഭവത്തിന് ആവശ്യമുള്ളിടത്തോളംമാത്രം വസ്തുനിഷ്ഠമായ ജ്ഞാനവിജ്ഞാനങ്ങളെ പ്രയോജനപ്പെടുത്തുന്നതുമാകുന്നു. ജിജ്ഞാസയേയും കൗതുകത്തേയും ശമിപ്പിക്കുന്നതിനും വേണ്ടി വസ്തുനിഷ്ഠമായ ജ്ഞാനത്തിന്റെ മേഖലകളിൽ വിഹരിക്കുന്നതിനു അതെതിരല്ലതാനും. എന്നാൽ ആരോഗ്യപാലനത്തിനും രോഗശമനത്തിനുംവേണ്ട ഉപകരണങ്ങളെ നിശ്ചയിക്കുന്നതിനും പ്രയോഗിക്കുന്നതിനും ആവശ്യമുള്ളതിലധികം സംഗതികളിൽ അതു ഉദാസീനമാണ്. അറിവിനുവേണ്ടിയുള്ള അറിവ് എന്നല്ല പ്രയോഗത്തിനും പ്രയോജനത്തിനും വേണ്ടിയുള്ള അറിവ് എന്നാണ് ആയുർവേദത്തിന്റെ കാഴ്ചപ്പാട്.

    സാമാന്യജ്ഞാനമെന്നും വിശേഷജ്ഞാനമെന്നും അറിവിനെ വിഭജിക്കാം. സാമാന്യജ്ഞാനം മതിയാകാത്തേടത്തു കൂടുതലായി വിശേഷജ്ഞാനം എന്നല്ലാതെ സാമാന്യജ്ഞാനത്തെ അവഗണിച്ചുകൊണ്ട് വിശേഷജ്ഞാനം എന്നല്ല ആയുർവേദത്തിന്റെ സമീപനം. ചികിത്സയിൽ വിശേഷജ്ഞാനം (specialisation) കൊണ്ട് പലരും കരുതുന്നത്ര പ്രയോജനമുണ്ടാകുന്നില്ല എന്നാണു ചികിത്സയിൽ എന്റെ അനുഭവം. വിശേഷജ്ഞാനംകൊണ്ടുള്ള ചികിത്സയിൽ ആശ്വാസം ലഭിക്കാത്ത അനേകം രോഗികളെ (ഹൃദ്രോഗികൾ, ശിരോരോഗികൾ, ആമാശയവ്രണം തുടങ്ങിയവകൊണ്ടു കഷ്ടപ്പെടുന്നവരെ) സാമാന്യതത്ത്വങ്ങൾവെച്ചു ചികിത്സിച്ച് ആശ്വാസം കാണാൻ കഴിയുന്നു.

    ‘Science a systematised, organised, formulated knowledge’ എന്ന നില പ്രത്യേകിച്ചു western medicine-നു അവകാശപ്പെട്ടതാണെന്നു കരുതാൻ വയ്യ. ആ നിർവചനം തികച്ചും ആയുർവേദത്തിനും ചേരുമെന്നുമാത്രമല്ല, ആയുർവേദത്തിനാണു കൂടുതൽ ചേരുക എന്നു തോന്നുന്നു. അലോപ്പതിക്കു കൂടുതൽ Credibilityസമ്പാദിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ? (ഡോക്ടർമാർകൂടി രോഗികളെ എന്റെ അടുത്തേക്കെത്തിക്കുന്നു) ലോകത്തിന്റെ എല്ലാഭാഗത്തും പ്രതിദിനം അതിന്റെ Credibility നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിയുന്നത്. Visibility, explainability, predictability, experimentability എന്നിവ ആയുർവേദത്തിനുള്ളിടത്തോളം അലോപ്പതിക്കില്ല എന്നു common sense ഉള്ള ഏതൊരാളെയും ബോധ്യപ്പെടുത്തുവാൻ കഴിയുമെന്ന് എനിക്കുതോന്നുന്നു. അഥവാ ഇതെല്ലാം ഉള്ളതുകൊണ്ട് രോഗശമനവും ആരോഗ്യപരിപാലനവുമായ വിഷയത്തിൽ അലോപ്പതിക്കു പറയത്തക്ക പ്രയോജനമുണ്ടാകുന്നില്ല എന്നു അനേകം രോഗികളുടെ അനുഭവങ്ങളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. “ശരീരത്തിന്റെ ഓരോ സൂക്ഷ്മവശങ്ങളേയും ദൃശ്യമാക്കാനും അവയുടെ പ്രവർത്തനങ്ങളേയും അവയ്ക്കു സംഭവിക്കാവുന്ന തകരാറുകളെയും വിശദീകരിക്കാനും പരീക്ഷണങ്ങളിലൂടെ തത്വങ്ങളുടെ പ്രായോഗികതയെ പരിശോധിക്കാനും അങ്ങനെ അതിന്റെ അനുഭവത്തെ മുഴുവൻ formulate ചെയ്യാനും conceptualize ചെയ്യാനും western method–നു സാധിച്ചിട്ടുണ്ട്” എന്ന പ്രസ്താവം മുഴുവൻ ശരിയാണെന്നു തോന്നുന്നില്ല. ആണെങ്കിൽത്തന്നെ ആരോഗ്യസംരക്ഷണത്തിനും രോഗനിവാരണത്തിനും വേണ്ടി ആ ജ്ഞാനത്തെ പ്രയോജനപ്പെടുന്നതിന് അതിനു കഴിയുന്നില്ല. അതു ജ്ഞാനത്തിനു വേണ്ടിയുള്ള ജ്ഞാനമോ... അതിന്റെ ഫലമായാണ് holistic എന്നുപറയുന്ന സമ്പ്രദായത്തിലേക്ക്, സാർവ്വലൗകികമായിത്തന്നെ ഒരു മടക്കയാത്ര ആരംഭിച്ചിരിക്കുന്നത്. Alternate medicine–നെക്കുറിച്ചും Alternative method–നെക്കുറിച്ചും ആലോചിക്കേണ്ട സംഗതി ഉണ്ടായിരിക്കുന്നത്. പണ്ടു പുച്ഛിച്ചിരുന്ന ആയുർവേദത്തേയും മറ്റും ആദരത്തോടെ പരിഗണിക്കാൻ തുടങ്ങിയിരിക്കുന്നത്. (കേരളം എല്ലാ കാര്യത്തിലും യാഥാസ്ഥിതികമാണ്, മറ്റു പ്രദേശങ്ങളിൽ അംഗീകരിക്കപ്പെട്ട് ഒരു തലമുറ കഴിഞ്ഞേ കേരളത്തിലെ ബുദ്ധിജീവികൾ കണ്ണുതുറക്കുകയുള്ളൂ. ഉദാഹരണം മാർക്സിസത്തെക്കുറിച്ചുള്ള സമീപനം തന്നെ).

    “ഓരോ ഘട്ടത്തിലും പഴയ hypothesis ചോദ്യം ചെയ്യപ്പെടുകയും പുതിയവ നിർദ്ദേശിക്കപ്പെടുകയും ചെയ്യുന്നു.” അലോപ്പതിയെക്കുറിച്ച് അതു ശരിയായിരിക്കാം. ആയുർവേദത്തെ സംബന്ധിച്ച് അത് ശരിയാണെന്നുതോന്നുന്നില്ല. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദത്തിലെ പഴയ hypothesis ഒന്നുംതന്നെ ഇതുവരെ ചോദ്യംചെയ്യപ്പെട്ടിട്ടില്ല. ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിൽത്തന്നെ, അനുഭവം കൊണ്ടുതന്നെ അതിനു സമാധാനം പറയാൻ കഴിയും. ഇതുമാഗമസിദ്ധത്വാൽ പ്രത്യക്ഷഫലദർശനാൽ (ഇതെല്ലാം സിദ്ധാന്തങ്ങൾക്കൊത്തിരിയ്ക്കുകയും പ്രത്യക്ഷമായി അനുഭവപ്പെടുത്തുവാൻ കഴിയുകയും ചെയ്യുകകൊണ്ട്) ആയൂർവേദം ആദരിക്കപ്പെടേണ്ടതാകുന്നു എന്നാണു ആചാര്യന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അയ്യായിരം കൊല്ലങ്ങൾക്കുമുമ്പു മുതൽ ഇതുവരെ ചരിത്രപരമായും സാമൂഹികമായും മറ്റുമുണ്ടായിട്ടുള്ള വികാസങ്ങളും പരിഷ്കാരങ്ങളുംകൊണ്ട് ആയുർവേദസിദ്ധാന്തങ്ങൾ മൗലികമായി മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സംഭവിച്ചിരുന്നുവെങ്കിൽ, ഇത്രയും രോഗികൾ ചികിത്സയ്ക്കുംവേണ്ടി എന്നെ സമീപിക്കുകയും ആശ്വാസം നേടുകയും ചെയ്യുമായിരുന്നില്ല. ഞാൻ തികച്ചും ആയുർവേദ സിദ്ധാന്തങ്ങളനുസരിച്ചു ചികിത്സിക്കുന്ന ഒരു സാമാന്യവൈദ്യനാണെന്നറിയാമല്ലോ. സൗകര്യങ്ങൾക്കു മാറ്റമുണ്ടാകാം. പഴയ പല സൗകര്യങ്ങളുമിന്നില്ല, പുതിയ സൗകര്യങ്ങളുമുണ്ടായിട്ടുണ്ട്. സൗകര്യങ്ങളെ ഔചിത്യത്തോടെ പ്രയോജനപ്പെടുത്തുവാൻ ആയുർവേദത്തിന് ഒരു ബുദ്ധിമുട്ടുമില്ല. വളരെയധികം പ്രയോജനപ്പെടുത്തപ്പെടുന്നുമുണ്ട്.

    Oral Culture എന്ന് ആയുർവേദത്തെയാണുദ്ദേശിച്ചതെങ്കിൽ, ആ അഭിപ്രായത്തിനു കാരണം ആയുർവേദത്തെക്കുറിച്ചുള്ള അജ്ഞതയാണ് എന്നു പറയേണ്ടിയിരിക്കുന്നു. ആയൂർവേദത്തിൽ എഴുതി സൂക്ഷിക്കുന്ന സമ്പ്രദായമുണ്ട്, എന്നതിന് ഇക്കാലത്തും പ്രയോജനകരമായി പ്രചാരത്തിലിരിക്കുന്ന, ഗവേഷണത്തിനു നവീനർകൂടി ആശ്രയിച്ചു തുടങ്ങിയ ആയുർവേദഗ്രന്ഥങ്ങൾ തന്നെയാണ് തെളിവ്. “അനുഭവത്തിൽ ശരിയായതിനേയും കാര്യക്ഷമമല്ലാത്തതിനേയും ഫലപ്രദമായതിനേയുംമാത്രം സഞ്ചയിക്കുന്നു” എന്നത് എത്രയും ശരിയാണ്. ശരിയും കാര്യക്ഷമവും ഫലപ്രദവുമാകകൊണ്ടാണ് ആയുർവേദം നിലനിൽക്കുന്നത്. “ബാക്കിയുള്ള ക്രമേണ സ്വാഭാവികമായും പുറന്തള്ളപ്പെടുന്നു” എന്നത് technology–യെ സംബന്ധിച്ചു ശരിയാണ്. അവിടെ ശരിതെറ്റുകളല്ല, സൗകര്യങ്ങളുടെ വ്യത്യാസങ്ങളാണു നിർണായകങ്ങളായിരിക്കുന്നത്. ആയുർവേദം utility–യുടെ അടിസ്ഥാനത്തിലാണ് ഇന്നും നിലനില്ക്കുന്നത്.

    കീഴാർനെല്ലിയുടെ ഉദാഹരണം: Empirical വസ്തുതകളാണു ശാസ്ത്രത്തിന്റെ അടിസ്ഥാനമെന്നു പറയേണ്ടിവരുമെന്നു തോന്നുന്നു. എന്തൊക്കെത്തന്നെ വിശദാംശങ്ങൾ, പ്രത്യേകതകളേയും ഘടനാവിശേഷങ്ങളേയും ആസ്പദിച്ചു മനസ്സിലാക്കിയാലും, empiricalവസ്തുതയെ നിഷേധിക്കാൻ കഴിയാത്തതുകൊണ്ട്, അനുഭവത്തിൽ ഒരു മാറ്റവും വരുന്നില്ല. ഈ വിഷയത്തിൽ എന്നെപ്പോലുള്ള പ്രാകൃതായുർവേദ ചികിത്സകർ കരുതുക, ആയുർവേദത്തിന്റെ നിഗമനങ്ങളെ നവീനശാസ്ത്രവും നവീനഗവേഷണവും സാധൂകരിക്കുന്നു എന്നാണ്.

    Textual — നവീനചികിത്സ ഒരു ശാസ്ത്രമായി രൂപംകൊള്ളുന്നതിനു ശതാബ്ദങ്ങൾക്കുമുമ്പ് ആയുർവേദം അതിന്റെ രീതിയിൽ, ഇന്നും നിലനില്ക്കുന്ന രീതിയിൽ ശാസ്ത്രവും Textual ആയിക്കഴിഞ്ഞിരുന്നു. അവനവനെ ജയിക്കലും ലോകത്തെ ജയിക്കലും മറ്റും ബുദ്ധിപരമായ ചില സങ്കല്പങ്ങളാണെന്നുതോന്നുന്നു. അതൊന്നും ആയൂർവേദത്തെക്കുറിച്ച് അറിയാനും വിലയിരുത്താനും വളരെയൊന്നും പ്രയോജനപ്പെടുമെന്നു തോന്നുന്നില്ല. കാരണം, ആയുർവേദഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ അത്തരം സംഗതികൾ പ്രാധാന്യത്തോടെ വിവരിച്ചുകാണുന്നില്ല. ബാബു എഴുതിയ ഓരോന്നിനും വ്യക്തമായ സമാധാനം പറയാൻ കഴിയും. പക്ഷെ അതിന് ആയുർവേദത്തെ സിദ്ധാന്തപരമായും പ്രയോഗപരമായും മുഴുവനായിത്തന്നെ വിസ്തരിക്കേണ്ടിവരും.

    പഥ്യം വേണ്ടാത്ത (?) എന്നു തുടങ്ങിയ അഭിപ്രായങ്ങൾ വായിച്ച് അത്ഭുതപ്പെടുന്നു. പഥ്യം വേണ്ടാത്ത (?) ചികിത്സാരീതിയുടെ ഫലമാണ് അധികമധികം ഹൃദ്രോഗികളും കാൻസർരോഗികളും മറ്റും എന്നേ ചുരുക്കത്തിൽ പറയാനുള്ളൂ. ഇന്നത്തെ ഈ പരിഷ്കൃതമായ കാലത്തും തികച്ചും പ്രായോഗികവും പ്രയോജനകരവുമാണു ആയൂർവേദമെന്നു നിത്യാനുഭവത്തിൽനിന്നു എനിക്കു പറയാൻ കഴിയും.

    Western medicine, സാങ്കേതിക കണ്ടുപിടുത്തങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നു. ഫലം കൂടുതൽ ഹൃദ്രോഗികളും മറ്റും, ആയുർവേദം introvert ആണെന്ന്, ആയുർവേദത്തെക്കുറിച്ചു പ്രാഥമികമായ ജ്ഞാനമില്ലാത്തവരേ പറയൂ. നവസാങ്കേതികരീതികളെ ഉൾക്കൊള്ളാൻ ആയുർവേദത്തിനു തികച്ചും കഴിയും. പക്ഷെ മാറ്റത്തിനുവേണ്ടി മാറ്റം പല ചികിത്സകരും സ്വീകരിക്കുന്നില്ല. ഞാൻ മുണ്ടുടുത്തിരിക്കുന്നതും ഡോക്ടർ പാന്റിട്ടിരിക്കുന്നതും എന്റെ പരിമിതിയും ഡോക്ടറുടെ പുരോഗതിയുമായി കണക്കാക്കാമോ? ആയുർവേദത്തിനു inherent ആയി ഒരു പരിമിതിയുമില്ല, സൗകര്യങ്ങളെ ഉപയോഗപ്പെടുത്താം. എത്രവേണം എങ്ങനെവേണം പ്രയോജനത്തിന് എന്നേ ചിന്തിക്കേണ്ടതുള്ളൂ. ആയുർവേദം നേരിടുന്ന ഒരേ വെല്ലുവിളി നവീനവൈദ്യത്തെ മാതൃകയാക്കി അതിനെ പരിഷ്കരിക്കാൻ ശ്രമിക്കുകയും, ആയുർവേദത്തെ വേണ്ടവിധം പഠിച്ചു പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കായ്കയുമാണെന്നു തോന്നുന്നു. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനതകളുള്ള നവീനശാസ്ത്ര പ്രവർത്തകരും നവീനവൈദ്യപ്രവർത്തകരും അതിനെതിരായി (എന്തോ ഭയംകൊണ്ടെന്നു ഞാൻ കരുതുന്നു) അണിനിരന്നിരിക്കുന്നു.

    Integrated Medical System എന്നത് ഒരു തെറ്റിദ്ധാരണയാണ്. ഇന്നു ലോകത്തിലുള്ള ഏതുവിജ്ഞാനത്തേയും, തിരിച്ചറിയാതിരിക്കത്തക്കവണ്ണം സമന്വയിക്കാൻ ആയുർവേദത്തിനുകഴിയും. ആയുർവേദസിദ്ധാന്തങ്ങളുടെ സവിശേഷതയാണത്. അലോപ്പതി സമ്പ്രദായമനുസരിച്ചു നിർണ്ണയിക്കപ്പെട്ട രോഗത്തിന് ആയുർപ്രകാരം ഐഷധമെന്നത് ആയുർവേദീയമായി കണക്കാക്കാൻ വയ്യ. കാരണം, ഏതൊരൗഷധവും ഫലിക്കണമെങ്കിൽ, അങ്ങനെയൊരു ഔഷധത്തെ നിർണയിക്കുന്നതിനും പ്രയോഗിക്കുന്നതിനും സ്വീകരിക്കുന്ന യുക്തിയും ഉചിതമായിരിക്കണം. ഓരോ ചികിത്സയുടേയും പ്രത്യേകത അതിന്റെ പ്രയോഗത്തിലുള്ള യുക്തിയാണ്. നവീനസങ്കല്പമനുസസരിച്ച് സർപ്പഗന്ധിയും കീഴാർനെല്ലിയും മറ്റുമുപയോഗിക്കുമ്പോൾ, അത് അലോപ്പതി തന്നെയാണ് ആയുർവേദമാകുന്നില്ല. അതുപോലെ ആയുർവേദ യുക്തിപ്രകാരമല്ലാതെ, കേവലം ലക്ഷണാധിഷ്ഠിതമായി പെൻസിലിനും ആയുർവേദ വൈദ്യന്മാർ ഉപയോഗിക്കുന്നതും ആയുർവേദമാവുമെന്നു തോന്നുന്നില്ല, അലോപ്പതിയുമാവുകയില്ല. അതാണ് integrated medicine എങ്കിൽ അത് പ്രയോജനമാകുമെന്നു തോന്നുന്നില്ല. Integrative Medical System വികസിക്കുക പ്രായോഗികമാവുകയില്ല, ഓരോ സമ്പ്രദായവും അതാതിന്റെ വ്യക്തിത്വത്തോടും വ്യത്യസ്തതയോടുംകൂടി നിലനില്ക്കുകയാണ് സമൂഹത്തിനു കൂടുതൽ പ്രയോജനപ്പെടുക എന്നുതോന്നുന്നു. Integrated സമ്പ്രദായത്തിൽ ആയുർവേദത്തിന്റെ പ്രയോജനകരമായ പല നല്ല വശങ്ങളും നഷ്ടപ്പെട്ടുപോകുമെന്നു ഭയപ്പെടുന്നു. വളരെക്കാലം പരീക്ഷിച്ചു നിരസിക്കപ്പെട്ടതാണ് ഇന്ത്യയിലും കേരളത്തിലും integrated medicine എന്ന ആശയം. കൈകൊണ്ടു പൊടിച്ചിരുന്നതിനുപകരം ഡിസിന്റെ ഗ്രേറ്ററിൽ പൊടിക്കുക, ചൂട്ടുവീശി നടന്നിരുന്നതിനുപകരം ടോർച്ചുപയോഗിക്കുക പോലുള്ള, പ്രയോഗത്തിൽ ക്ലേശം കുറയ്ക്കുന്ന എളുപ്പം വർധിപ്പിയ്ക്കുന്ന, കൃത്യത സാധിക്കുന്ന ഉദ്ദേശ്യത്തോടുകൂടി,modern technologyഉപയോഗപ്പെടുത്തുന്നതു പ്രയോജനകരമാവും, തെർമോമീറ്റർ മുതലായ ഉപകറണങ്ങൾ, പല ലക്ഷണങ്ങളെയും കൂടുതൽ വ്യക്തമായും കൃത്യമായും മനസ്സിലാക്കാൻ സഹായിക്കും. പക്ഷെ അങ്ങനെയെല്ലാം സിദ്ധിക്കുന്ന അറിവും കഴിവും, ത്രിദോഷസിദ്ധാന്തമനുസരിച്ചുള്ള രോഗനിർണയത്തിനും ചികിത്സാസംവിധാനത്തിനും ഉപയോഗപ്പെടുത്താനേപാടുള്ളൂ. അപ്പോൾ integrated medicine അല്ല, കാലോചിതമായി പരിഷ്കരിക്കപ്പെട്ട ആയുർവേദമാണ് അനുഭവപ്പെടുക. ആയുർവേദത്തിന്റെ വളർച്ചയെന്നു പറഞ്ഞുകൂട. അസൗകര്യങ്ങൾതീർന്നു സൗകര്യങ്ങൾ ഉണ്ടാക്കൽ എന്നു പറയാം. യുഗാനുരൂപ സന്ദർഭമായി ശാസ്ത്രത്തെ വിവരിക്കണമെന്നതു ആയുർവേദത്തിലെ ഒരു നിർദ്ദേശമാണ്. ആയുർവേദത്തെ യുഗാനുരുപസന്ദർഭം (കാലോചിതം) ആക്കുന്നതിന്നു തടസ്സമായി ആയുർവേദശാസ്ത്രത്തിൽ എന്തെങ്കിലും ഉണ്ടെന്നുതോന്നുന്നില്ല. ആഹാരരീതിയെ കാലോചിതമാക്കുന്നതിനു തടസ്സമായി നമ്മുടെ കുടുംബങ്ങളിൽ കാലാകാലമായി നടപ്പിലിരിക്കുന്ന ആഹാരരീതികളിൽ എന്തെങ്കിലും അംശമുണ്ടോ? ആയുർവേദത്തിൽ ആഹാരം പോലെത്തന്നെയാണ് ഔഷധം.

    ഇപ്പോൾ ആയുർവേദംകൊണ്ട് വാസ്തവത്തിൽ സിദ്ധിക്കാവുന്ന പ്രയോജനത്തിൽ ചെറിയൊരു ഭാഗമേ അനുഭവപ്പെടുന്നുള്ളൂ. അതിനുകാരണം ആയുർവേദത്തിന്റെ ദോഷമാണെന്നു കരുതിക്കൂട. സൗകര്യങ്ങളുടെ കുറവാണ്. അലോപ്പതിയെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുകയും ആയുർവേദത്തെ അതിന്റെ പാട്ടിനുവിട്ടു പ്രത്യേകിച്ച് ഒരു പരിഗണനയും നല്കാതിരിക്കുകയും ചെയ്യുകയാണുണ്ടായത്. ക്രമത്തിൽ അത് അപ്രസക്തമായിക്കൊള്ളുമെന്നായിരുന്നു അവരുടെ സങ്കല്പം. നവീനരീതിയിൽ വിദ്യ അഭ്യസിച്ചവർ, ആയുർവേദം പഠിക്കാതെതന്നെ, അത് അശാസ്ത്രീയമാണെന്നും മറ്റും പറഞ്ഞുതുടങ്ങി. സ്വന്തം മേധാവിത്വം നിലനിർത്താൻവേണ്ടി, ആയുർവേദത്തിന് ഒരു പ്രോത്സാഹനവും നല്കാതിരിക്കുന്നതിന്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെയെല്ലാം അലോപ്പതിക്കാർ അണിനിരത്തി. എങ്കിലും ആയുർവേദം നിലനില്ക്കുന്നു, ലോകവ്യാപകമായിത്തന്നെ വികസിക്കുന്നു.

    ആയുർവേദത്തിന്റെ വളർച്ച stagnated ആണ് എന്ന് നിത്യം ധാരാളം രോഗികളെ ചികിത്സിച്ചു രോഗമുക്തരാക്കിക്കൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. വളർച്ചയെന്നതുകൊണ്ട് നവീനവൈദ്യത്തിന്റെ ആർഭാടവും ഘോഷവും മറ്റുമാണുദ്ദേശിക്കുന്നതെങ്കിൽ, ആ വിഷയത്തെക്കുറിച്ച് ഞാനത്ര ചിന്തിച്ചിട്ടില്ല.

    Colonial intervention പരമ്പരാഗതമായ രീതിയിൽ നടന്നുവരുന്ന ആയുർവേദ വിദ്യാഭ്യാസം ക്രമേണ തടയപ്പെട്ടുവെങ്കിലും, നവീനമായ വിദ്യാഭ്യാസപദ്ധതി ആവിഷ്കരിക്കപ്പെട്ടില്ല എന്നതാണ് ആയുർവേദത്തിൽ എന്തെങ്കിലും തരത്തിൽ പോരായ്മ അനുഭവപ്പെടുന്നതിനു കാരണം. അടുത്തകാലത്തായി ആ നിലയ്ക്കു വ്യത്യാസം വരുന്നുണ്ട്. ഇപ്പോൾ ആയുർവേദംകൊണ്ട് വാസ്തവത്തിൽ സിദ്ധിക്കാവുന്ന പ്രയോജനത്തിൽ ചെറിയൊരു ഭാഗമേ അനുഭവപ്പെടുന്നുള്ളൂ. അതിനുകാരണം ആയുർവേദത്തിന്റെ ദോഷമാണെന്നു കരുതിക്കൂട. സൗകര്യങ്ങളുടെ കുറവാണ്. അലോപ്പതിയെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുകയും ആയുർവേദത്തെ അതിന്റെ പാട്ടിനുവിട്ടു പ്രത്യേകിച്ച് ഒരു പരിഗണനയും നല്കാതിരിക്കുകയും ചെയ്യുകയാണുണ്ടായത്. ക്രമത്തിൽ അത് അപ്രസക്തമായിക്കൊള്ളുമെന്നായിരുന്നു അവരുടെ സങ്കല്പം. നവീനരീതിയിൽ വിദ്യ അഭ്യസിച്ചവർ, ആയുർവേദം പഠിക്കാതെതന്നെ, അത് അശാസ്ത്രീയമാണെന്നും മറ്റും പറഞ്ഞുതുടങ്ങി. സ്വന്തം മേധാവിത്വം നിലനിർത്താൻവേണ്ടി, ആയുർവേദത്തിന് ഒരു പ്രോത്സാഹനവും നല്കാതിരിക്കുന്നതിന്, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെയെല്ലാം അലോപ്പതിക്കാർ അണിനിരത്തി. എങ്കിലും ആയുർവേദം നിലനില്ക്കുന്നു, ലോകവ്യാപകമായിത്തന്നെ വികസിക്കുന്നു.

    വൃദ്ധവൈദ്യന്മാരുടെയും മറ്റും അനുഭവസമ്പത്തും യുവചികിത്സകർക്കു പകരുകയാണ് ഒന്നാമതായി വേണ്ടത്. അടുത്തകാലത്ത്, നവീനവൈദ്യത്തിന്റെ മാസ്മരവലയത്തിൽനിന്ന് ആയുർവേദവിദ്യാർത്ഥികൾ (അല്പസ്വല്പം അലോപ്പതിവിദ്യാർത്ഥികൾകൂടി) രക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്റെ അടുത്തുതന്നെ പരിശീലനത്തിന് യുവചികിത്സകർ വരുന്നു. സംശയനിവാരണംകൊണ്ട് കൂടുതൽ ചൈതന്യം നേടുന്നു. ഈ വിഷയത്തിൽ, ഒരാഴ്ചയിൽ ഒരു ദിവസം ഏതാനും മണിക്കൂർതന്നെ നീക്കിവെയ്ക്കാന് ഞാൻ നിശ്ചയിച്ചിരിക്കുകയാണ്. ആയുർവേദമാസികകളിൽ വിവരം പ്രസിദ്ധംചെയ്തു കഴിഞ്ഞു.

    ... studies, detailed report തുടങ്ങിയവ ഇപ്പോൾ ആയുർവേദകോളേജുകളിലും ചികിത്സാസ്ഥാപനങ്ങളിലും നിർബന്ധമാക്കിക്കഴിഞ്ഞു. ചികിത്സയ്ക്കു പ്രത്യേകം പ്രയോജനപ്പെട്ടില്ലെങ്കിൽക്കൂടി, പ്രചരണത്തിനു പ്രയോജനപ്പെടും. മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനും നന്ന്. എന്നാൽ എന്നെപ്പോലുള്ള പ്രാകൃതചികിത്സകർ അതു ചെയ്യാറില്ല. മറ്റു ചികിത്സാരീതികളിലും സ്ഥിതിയിതാകാം.

    ജനസംഖ്യാവർധനവും വനനശീകരണവും ജീവിതത്തിന്റെ എല്ലാ തുറകളേയും ബാധിച്ചിട്ടുള്ളതുപോലെ ആയുർവേദത്തേയും ബാധിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. എന്നാൽ അതെല്ലാം അധികവും ആയുർവേദ വ്യവസായത്തെയാണു ബാധിച്ചിട്ടുള്ളത് എന്നുതോന്നുന്നു. ശുദ്ധമായ ശാസ്ത്രീയമായ ചികിത്സയെ സംബന്ധിച്ച് ഇപ്പോഴും അനായാസമായ കിട്ടാവുന്ന പതിനഞ്ചോ ഇരുപതോകൂട്ടം മൂലികകൾകൊണ്ട് ഇക്കാലത്തുണ്ടാവാനിടയുള്ള ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയും. ജീവിതരീതിയിൽ അനായാസമായി വരുത്താവുന്ന ചെറിയ ചെറിയ വ്യത്യാസങ്ങൾകൊണ്ട്, പല ചീത്തശീലങ്ങളും ഒഴിവാക്കി ചില നല്ല ശീലങ്ങൾ പാലിയ്ക്കുകകൊണ്ടു തന്നെ, വളരെയേറെ രോഗങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ഇപ്പോൾ ഔഷധത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നതിനു ഔദ്യോഗികമായും അനൗദ്യോഗികമായും വളരെയേറെ പരിശ്രമങ്ങൾ നടക്കുന്നുവെന്നത് സമാധാനത്തിന് ഇടംതരുന്നു. ഇത്തവണ കേന്ദ്രഗവണ്മെന്റ് ഈ വിഷയത്തിന് 25 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ തോട്ടങ്ങൾ അനുവദിക്കുമെന്നറിയുന്നു.

    ഇത്തരം വിഷയങ്ങളെക്കുറിച്ച് പലവട്ടം ബാബുവിനോടു സംസാരിക്കാനിടവന്നിട്ടുണ്ടല്ലോ. ഇനിയും സംസാരിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഇത്തരം സംശയങ്ങൾ നിലനില്ക്കുന്നതുകാണുമ്പോൾ, ബാബുവിന്റെ ചിന്താസമ്പ്രദായം വളരെയധികം conditioned ആണെന്നു തോന്നുന്നു. മറ്റുവിധത്തിലും ചിന്തിക്കാൻ കഴിയുമെന്നും ചിന്തിക്കേണ്ടതുണ്ടെന്നും, ഒരുവിധത്തിൽ ചിന്തിക്കുമ്പോൾ സമാധാനം കാണാൻ കഴിയാത്ത സംഗതിക്കു മറ്റൊരുവിധത്തിൽ ചിന്തിക്കുമ്പോൾ സമാധാനം കാണാൻ കഴിയുമെന്നുംകൂടി ഓർക്കേണ്ടതുണ്ട്. നിരുപാധികമായി ലോകത്തിൽ അംഗീകരിക്കാവുന്നതായി ഒരു ചിന്താരീതിയുമുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നവരുണ്ടെങ്കിൽ അവരെ, പറഞ്ഞു മനസ്സിലാക്കുവാൻ എന്നെപ്പോലുള്ളവർ ശ്രമിക്കേണ്ടതുണ്ട്. ആശയസംവേദനത്തിലുള്ള എന്നെ കഴിവുകേട് ഒരുപക്ഷേ എന്നെ അസമർത്ഥനാക്കുന്നുണ്ടാകാം.

    ഇത്രയുംപറഞ്ഞതിന്റെ സംക്ഷേപം ഇത്രമാത്രമാണ്. അമ്പതുകൊല്ലക്കാലം ആയുർവേദം പഠിക്കുകയും, ചികിത്സകൻ എന്ന നിലയ്ക്ക് അനേകമനേകം രോഗികളെ ചികിത്സിക്കുന്ന വിഷയത്തിൽ ആയുർവേദസിദ്ധാന്തങ്ങളെ പ്രയോജനപ്പെടുത്തുകയും, ആ വിഷയത്തിൽ സമൂഹത്തിനു വളരെയേറെ പ്രയോജനപ്പെടുകയും സംഗതികളും പ്രഭാഷണങ്ങളും ലേഖനങ്ങളുംകൊണ്ട് പ്രചരിപ്പിക്കുകയും ചെയ്തുപോന്ന, ഇനിയും ചെയ്തുപോരുന്ന ഒരാളെന്ന നിലയിൽ, എന്റെ അനുഭവത്തിൽ, അയ്യായിരം കൊല്ലങ്ങൾക്കുമുമ്പ്, ചരകനും മറ്റും രേഖപ്പെടുത്തിവെച്ചിട്ടുള്ള സിദ്ധാന്തങ്ങൾ ഇപ്പോഴും പ്രയോഗത്തിലും പ്രയോജനത്തിലും ഇരിക്കുകയാൽ, സാമൂഹികങ്ങളും മറ്റുമായ മാറ്റങ്ങൾ സിദ്ധാന്തങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടുള്ളതായി കണക്കാക്കുന്നതിനു വഴിയില്ല. നിരന്തരം അനുഭവപ്പെട്ടുകൊണ്ടിരിക്കുകകൊണ്ട് ശാസ്ത്രമാവണമെന്നില്ല എന്നാണെങ്കിൽ (അങ്ങനെ എഴുതിക്കണ്ടിട്ടുണ്ട്) അതു ശാസ്ത്രത്തിനു നല്കുന്ന നിർവചനത്തിന്റെ ഭേദംകൊണ്ടു തോന്നുകയാണെന്നു പറയേണ്ടിവരുന്നു. ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ, അനുഭവങ്ങളിൽനിന്നു രൂപംപ്രാപിക്കുന്നതും അനുഭവങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കുന്നതുമാണ ശാസ്ത്രം. ആ നിർവചനം അംഗീകരിക്കാൻ കഴിയാത്തവരുടെ അഭിപ്രായം, എന്നെ സമീപിക്കുന്ന രോഗികളുടെ രോഗം ശമിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഉദ്യമിക്കുന്ന എനിക്ക് പ്രയോജനകരമല്ലായ്കയാൽ സ്വീകാര്യമാവുന്നില്ല.

    പ്രയോഗങ്ങളെ സംബന്ധിച്ചു കേവലം വിധിനിഷേധരൂപമല്ല ആയുർവേദത്തിന്റെ സമീപനം, ഉപദേശങ്ങളെ ഉദാഹരണങ്ങളായി (ഉദാഹരണമാത്രം തുബുദ്ധിമതാം) സ്വീകരിച്ച്, സാഹചര്യങ്ങളും ആവശ്യങ്ങളും സൗകര്യങ്ങളുമനുസരിച്ച്, ഉചിതമായതിനെ പ്രവർത്തിക്കുകയാണു ചികിത്സകന്റെ കടമ. സാമൂഹികങ്ങളും മറ്റുമായ മാറ്റങ്ങൾ, ഏതാവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും വ്യത്യാസം വരുത്തുന്നു. അപ്പോൾ അതിനനുസരിച്ച് പ്രയോഗങ്ങളിൽ ഭേദംവരാതെയും വരുത്താതെയും തരമില്ല. അങ്ങനെ ഭേദം വന്നുകൊണ്ടും വരുത്തിക്കൊണ്ടുമാണിരിക്കുന്നത്. അല്ലെങ്കിൽ ആയുർവേദം ഇപ്പോഴും പ്രായോഗികമായും പ്രയോജനകരമായും നിലനില്ക്കുമായിരുന്നില്ല. ആയുർവേദത്തിൽ ഗവേഷണം ആവശ്യമുള്ള അംശം ഇതാണ്.

Modern medicine  Ayurveda
Mechanical Functional
Reductionist Holistic
Impersonal Personal
Analytical Synthetic
Antibiotic Probotic
Specialization Generalization
കുറച്ചുനാൾ മുമ്പ് ഹൃദ്രോഗത്തെക്കുറിച്ച് ഒരു സെമിനാറിൽ സംബന്ധിയ്ക്കുവാൻ എനിക്കവസരം കിട്ടി. മെഡിക്കൽകോളേജിലെ ഹൃദ്രോഗവിദഗ്ദ്ധൻ, ഹൃദയത്തിന്റെ ഘടനയേയും പ്രവർത്തനത്തേയുംകുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു. ഒടുവിൽ ഹൃദ്രോഗം എങ്ങനെയുണ്ടാവുന്നുവെന്നും അതിനു ചികിത്സയെന്തെന്നും ശാസ്ത്രീയമായ ജ്ഞാനവും വിജ്ഞാനവും ഇനിയും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ, ഞാൻ ഹൃദ്രോഗത്തിനു കാരണമെന്തെന്നും, ആയുർവേദപ്രകാരം അതിന്റെ സമ്പ്രാപ്തിയെ വിവരിച്ചുകൊണ്ട് ചികിത്സയെന്തെന്നും വിവരിച്ചതിനു ശേഷം, ആയുർവേദത്തിൽ ഹൃദയത്തെ ഒരു മർമ്മമായാണ് ഗണിക്കുന്നതെന്നും മർമ്മത്തെ ബാധിക്കുന്ന രോഗങ്ങൾ ദുസ്സാധ്യങ്ങൾ (എളുപ്പത്തിൽ മാറാത്തവ) ആണെന്നും വിവരിച്ചു. അതുകൊണ്ട്, ഒരു വസ്തുവിനെക്കുറിച്ച് വസ്തുനിഷ്ഠമായി അറിഞ്ഞതുകൊണ്ട് മനസ്സിന് സമാധാനമുണ്ടാകാമെന്നല്ലാതെ, പ്രായോഗികമായി ഒരു പ്രയോജനവുമില്ലെന്നു കരുതണം.
മാർച്ച് മൂന്നാംവാരത്തിൽ എറണാകുളത്ത് എയ്ഡ്സിനെക്കുറിച്ച് ഒരു സെമിനാറിൽ WHO–വിലെ പ്രമുഖന്മാർ പങ്കെടുക്കുന്നു. ആയുർവേദവീക്ഷണം അവതരിപ്പിക്കുന്നതിന് ഞാനും ക്ഷണിക്കപ്പെട്ടിരിക്കുന്നു.

2–5 മാർച്ച് 1992

ചോദ്യങ്ങൾ

  1. ശാസ്ത്രത്തെ വസ്തുനിഷ്ഠയുടെയും അനുഭവനിഷ്ഠയുടെയും അടിസ്ഥാനത്തിൽ accidental, ontendel എന്ന് വിഭജിക്കുന്നത് എത്രകണ്ടു സാധുവാണെന്ന് എനിക്കു സംശയമുണ്ട്. കേവലമായ തത്വശാസ്ത്രമോ, സംഹിതയോ വികസിപ്പിച്ചെടുക്കാനഉള്ള ബുദ്ധിപരമായ കമ്പംകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. മറിച്ച് പ്രാകൃതിയ / ഭൗതിക (natural and physical sciences) ശാസ്ത്രത്തിനും, ശാസ്ത്രീയനിയമങ്ങൾക്കും സാർവലൗകികമായ applicability / validity ഉണ്ട് എന്നതുകൊണ്ടാണ് (സാങ്കേതികപുരോഗതിയും പ്രായോഗികരീതികളും വ്യത്യസ്തമാകാമെങ്കിലും)
  2. ‘അനുഭവനിഷ്ഠതയും വസ്തുനിഷ്ഠതയും പരസ്പരപൂരകങ്ങളായി വർത്തിക്കുന്നു’ എന്നു പറയുമ്പോൾത്തന്നെ ‘ശാസ്ത്രീയം’ എന്ന് ഉദ്ദേശിക്കുന്നതിന്റെ നിർണ്ണായകസ്വഭാവം സിദ്ധിക്കുന്നുണ്ടല്ലോ?

    അനുഭവത്തിലൂടെ കണ്ടെത്തിയ വസ്തുതകളെ എങ്ങിനെ വസ്തുനിഷ്ഠമായി നിർവചിക്കാനും, വിശകലനംചെയ്യാനും കൈമാറാനും കഴിയും എന്നത് ഒരു പ്രധാന പ്രശ്നം തന്നെയല്ലേ?

    ശാസ്ത്രമെന്നതോ, ശാസ്ത്രപ്രവർത്തനമെന്നതോ(scientific practice) ഏകശിലാരൂപമായ ഒന്നല്ലാത്തതിനാലും പല തലങ്ങളിൽ വിവിധതരത്തിൽ ധിഷണയും ശേഷിയുമുള്ള മനുഷ്യർ ആ രംഗത്ത് പ്രവർത്തിക്കുന്നതിനാലും, അതിന് ഒരേസമയം തന്നെ പല മുഖങ്ങളും ദിശകളുമുണ്ടായിരിക്കാമെന്നു തോന്നുന്നു. സാമൂഹ്യ–രാഷ്ട്രീയ ആനുകൂല്യവും മറ്റും അതിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് സഹായകമാകാമെങ്കിലും, ഒരു ശാസ്ത്രശാഖയെന്ന നിലയ്ക്കുള്ള അതിന്റെ വികാസത്തെയും നിലനില്പിനെയും സ്വാധീനിക്കുന്ന മറ്റ് ആന്തരികഘടകങ്ങളുമുണ്ടെന്നു എനിക്കു തോന്നുന്നു.

    ഇവിടെ പലപ്പോഴും നിർണായകമായിത്തീരുന്നത് സാംസ്കാരികഘടകങ്ങളും, ഒരു ജനതയുടെ മാനസികവും ദാർശനികവും ഒക്കെയായ കാഴ്ചപ്പാടുകളുമാണെന്നു പറഞ്ഞുകൂടെ?

    ഈ സമീപനം (attitude) ശാസ്ത്രത്തോടു മാത്രമല്ല പൊതുവേ ജീവിതത്തോടും ലോകത്തോടും തന്നെയുള്ളതാവാം.

    ഉദാഹരണത്തിന്, ആധുനികലോകത്തിൽ നിർണായകമായിത്തീർന്ന പല കണ്ടുപിടുത്തങ്ങളും – പേപ്പർ, അച്ചടി, വെടിമരുന്ന്, വടക്കുനോക്കിയന്ത്രം തുടങ്ങിയവ orient–ലാണ് കണ്ടുപിടിക്കപ്പെട്ടത്. എന്നാൽ ഇവയെ ലോകം കീഴടക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റിയതും ഉപയോഗിച്ചതും പാശ്ചാത്യരായിരുന്നു. ഇവിടെ വസ്തുനിഷ്ഠതയുടെയോ അനുഭവനിഷ്ഠതയുടെയോ കാര്യമല്ല പ്രസക്തമായിത്തീരുന്നത്, മറിച്ച് ഒരു സംസ്കാരത്തിന്റെ ദാർശനികമെന്നോ ലോകവീക്ഷണപരമെന്നോ വിളിക്കാവുന്ന ചില പ്രത്യേകതകളാണ്.

  3. ശാസ്ത്രസാങ്കേതിക വിദ്യകൾ ഇവിടെ വികസിക്കാതിരുന്നത് അതിന്റെ ആവശ്യം (necessity) ഇല്ലാതിരുന്നതുകൊണ്ടാണ് എന്ന വാദം എത്രകണ്ടു ശരിയാണെന്ന് സംശയമുണ്ട്.

    എല്ലായിടത്തും ശാസ്ത്രസാങ്കേതികരംഗം വളർന്നിട്ടുള്ളത് ആവശ്യകതയുടെ സമ്മർദ്ദംമൂലം മാത്രമായിരുന്നില്ല. അതോടൊപ്പം / ഒരുപക്ഷെ അതിലുപരി അതിനു പ്രചോദകമായി മറ്റുപല ഘടകങ്ങളുമുണ്ടായിട്ടുണ്ട്: Scientific Practitioner–ടെ Social respectability, ambition/personal interest, യാദൃശ്ചികതകൾ, ഒരു ശാസ്ത്രശാഖയെന്ന നിലയ്ക്കുള്ള അതിന്റെ Inner dynamism, മറ്റു ശാസ്ത്രശാഖകളുമായുള്ള പരിചയം, വൈദേശികവിജ്ഞാനങ്ങളുമായുള്ള സമ്പർക്കം, പിന്നെ patronage, ഒരുപക്ഷെ സാമൂഹ്യമായ ഒറ്റപ്പെടൽപോലും അതിനെ വളർത്താൻ കാരണമായിത്തീരാം.

    ശാസ്ത്രശാഖയെന്ന നിലയ്ക്കുള്ള utility–ക്കുപുറമെ അതിന്റെ വളർച്ചയെയും തുടർച്ചയെയും സ്വാധീനിക്കുന്ന ഇത്തരം ഘടകങ്ങൾകൂടി ആയുർവേദചരിത്ര പഠനത്തിൽ പ്രസക്തങ്ങളല്ലേ?

    ഇത്തരം പഠനം മറ്റു ശാസ്ത്രങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചു തന്നെയുള്ള പഠനങ്ങളെയും സഹായിക്കും.

  4. പ്രായോഗികതലത്തിൽ ഫലപ്രദമായിരിക്കുമ്പോൾത്തന്നെ ഒരു method–ന് ‘ശാസ്ത്രീയ’മല്ലാതിരിക്കാമെന്ന് തോന്നുന്നു.

    ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകാമെങ്കിലും, അത് എന്തുകൊണ്ടുണ്ടാവുന്നു എന്നുകൂടി ഒരു ശാസ്ത്രം വിശദീകരിക്കേണ്ടതില്ലേ? ഇതിൽ വിജ്ഞാനം സമ്പാദിക്കുന്നതിന്റെയും, സൂക്ഷിക്കുന്നതിന്റെയും കൈമാറുന്നതിന്റെയും കൂടി പ്രശ്നങ്ങൾ അന്തർഭവിച്ചിരിക്കുന്നു. ഉദാഹരണത്തിന് പോട്ടപ്പള്ളിയിൽ പോകുന്നതിനാൽ കുറേ ആളുകൾക്ക് (അവിടെയെത്തുന്ന മനുഷ്യരുടെ എത്രയോ ചെറിയ ശതമാനമായിരിക്കാമിത് എങ്കിലും) സുഖക്കേടുകൾ ഭേദമാകുന്നു എന്നതുകൊണ്ട് (ഇത് അനുഭവനിഷ്ഠമായി ശരിയായിരിക്കുമ്പോൾ) അത് ശാസ്ത്രീയമാണെന്നു പറയാൻ കഴിയുമോ?

  5. ശാസ്ത്രത്തിന്റെ ക്രമേണയായുള്ള വളർച്ചയിൽ പലതിന്റെയുംകൂടെ ഇവയും സംഭവിക്കുന്നുണ്ട്:
    1. Intuitive Knowledge എന്ന നിലയിൽനിന്ന് formulated knowledge ആയുള്ള മാറ്റം. കിIntuitions–ഉം സിന്ധികളും കണ്ടുപിടുത്തങ്ങളും എല്ലാം അനുഭവത്തിന്റെയും പരീക്ഷണങ്ങളുടെയും പിൻബലത്തിൽ വസ്തുനിഷ്ഠത നേടുന്നു. പിന്നെവരുന്ന തലമുറകൾക്ക് ഇവ നൽകപ്പെട്ട (given) ജ്ഞാനമായിത്തീരുന്നു. അങ്ങനെ അനുഭവജ്ഞാനം (empirical knowledge) — ജ്ഞാനവൃദ്ധന്മാരും മറ്റും ദീർഘകാലത്തെ നിരീക്ഷണപരീക്ഷണങ്ങളിലൂടെ സമ്പാദിച്ച wisdom — ശാസ്ത്രത്തിന്റെ പൊതുധാരയിലേക്ക് കൈമാറപ്പെടുന്നു.
    2. ഇതിനോടൊപ്പംതന്നെ ഈ പ്രക്രിയയെ സഹായിക്കുന്ന രീതിയിലുള്ള institutions വികസിക്കുന്നു. ആയുർവേദത്തിന്റെ ചരിത്രത്തിൽ ഈ പങ്കുവഹിച്ച സ്ഥാപനങ്ങൾ ഏതൊക്കെയായിരുന്നു? ഗുരുകുലസമ്പ്രദായത്തിലും മറ്റും privatisation of knowledge, ജാതിപരമായ സങ്കുചിതത്വം (കൈമാറ്റത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും) എന്നിവപോലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു എന്നൊക്കെ ആരോപണങ്ങളുണ്ടല്ലോ? അവ എത്രകണ്ടു ശരിയാണ്?
    3. ആയുർവേദത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അതിന്റെ practitioner–ന്റെയും സൈദ്ധാന്തികരുടെയും ജാതിപശ്ചാത്തലം എന്തായിരുന്നു? Brahminical domination, വിജ്ഞാനം ചോർന്നുപോകാതെ സൂക്ഷിക്കുവാനുള്ള വരേണ്യഭാഷയായി സംസ്കൃതം, എന്നൊക്കെയുള്ള വിമർശനങ്ങൾക്ക് എന്തെങ്കിലും തെളിവുകളുണ്ടോ?

മറുപടി

5.3.92 ബാബുവിന്റെ ഇത്തവണത്തെക്കുറിപ്പിലെ ഏകശയങ്ങളോടും സംശയങ്ങളോടും എനിക്കു സാമാന്യമായി യോജിപ്പാണു തോന്നുന്നത്. എന്റെ standpoint വിശദീകരിയ്ക്കുന്ന സംഗതിയിൽ എനിക്കുവേണ്ടത്ര കഴിവില്ല എന്നുതന്നെ തോന്നിപ്പോകുന്നു. രണ്ടുഭാഷകളുടെ (ഉദാ: സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും) വ്യാകരണങ്ങൾ തമ്മിലുള്ള മൗലികമായ വ്യത്യാസം നിമിത്തം ഒന്നിന്റെ ശൈലിയെ മറ്റൊന്നിന്റെ ശൈലിയോടു ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചു സാധുത്വം നിർണയിക്കുവാൻ ബുദ്ധിമുട്ടാണല്ലോ. അതുപോലെ, ആയുർവേദംപോലുള്ള പൗരസ്ത്യശാസ്ത്രങ്ങൾക്കും, അലോപ്പതിപോലുള്ള പാശ്ചാത്യശാസ്ത്രങ്ങൾക്കും വിവരണത്തിന്റെ ശൈലിക്കു വ്യത്യാസമുണ്ടെന്നു കരുതണം. ഒന്നിന്റെ ശൈലിവെച്ചു മറ്റതിന്റെ ശൈലിയെ വിശദീകരിക്കുവാൻ ശ്രമിക്കുന്നതു, അങ്ങനെ സാധുത്വത്തെ നിർണയിക്കുവാൻ ശ്രമിക്കുന്നതു തൃപ്തികരമായ നിഗമനത്തിൽ എത്തുവാൻ സഹായിക്കുമെന്നു തോന്നുന്നില്ല. എനിക്കു നവീനശാസ്ത്രത്തിന്റെ സമ്പ്രദായങ്ങളിൽ പറയത്തക്ക പരിചയമില്ല. ആയുർവേദത്തിന്റെ ശൈലിയിൽ ഉറച്ചുനിന്നുകൊണ്ട് കാര്യങ്ങളെ വിശദീകരിക്കുമ്പോൾ, മറ്റൊരു ശൈലിവെച്ചു ശ്രദ്ധിക്കുന്നവർക്കു അപര്യാപ്തതകൾ തോന്നുക എന്നതു സ്വാഭാവികമാണ്. അതുകൊണ്ടുതന്നെയാവണം നവീനശാസ്ത്രത്തിന്റെ ദാർശനികവീക്ഷണങ്ങൾ അതൃപ്തികരങ്ങളെന്നു എനിക്കും തോന്നുന്നത്. എല്ലാ ഭാഷകൾക്കും ഒരുപോലെ ചേരുന്ന ഒരു വ്യാകരണം കണ്ടുപിടിക്കുന്നതുപോലെ ദുഷ്കരമാണ് എല്ലാ ശാസ്ത്രവീക്ഷണങ്ങൾക്കും ഒരുപോലെ യോജിക്കുന്ന ഒരു ദാർശനികമായ ശൈലി കണ്ടുപിടിക്കുക എന്നത് എന്ന് എനിക്കുതോന്നുന്നു. എന്നെ സംബന്ധിച്ച്, അനേകമനേകം രോഗികൾക്കു ആശ്വാസം നൽകാൻ പ്രയോജനപ്പെടുന്ന ആയുർവേദത്തിന്റെ ദാർശനികമായ ശൈലിയെ, ഉപേക്ഷിക്കുവാനും അവഗണിക്കുവാനും സാധ്യമല്ല.

ചരിത്രപഠനം ഇന്നത്തെനിലയിൽ പലപ്പോഴും സ്വാഭിപ്രായങ്ങളെ സ്ഥാപിക്കുന്നതിനുള്ള ഊഹാപോഹങ്ങളും ചില പ്രത്യേക സാമൂഹികസിദ്ധാന്തങ്ങളെ സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളുമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നിരിയ്ക്കുമെന്നും തോന്നുന്നു. അതുകൊണ്ടു ചരിത്രപഠനം എനിക്കു രസകരമായ വിഷയമാണെങ്കിലും ഓരോരുത്തരും എങ്ങനെ നിഗമനത്തിൽ എത്തുന്നു എന്നറിയാനുള്ള ഔത്സുക്യത്തിന്റെ ശമനം മാത്രമേ എനിക്ക് അതിൽനിന്നു കിട്ടുന്നുള്ളൂ.

  1. വസ്തുനിഷ്ഠതയും സ്വഭാവനിഷ്ഠതയെയുംകുറിച്ചു പറയുന്നത് ഒരുതരം generalizationആണെന്നുതോന്നുന്നു. തികച്ചും വസ്തുനിഷ്ഠമോ തികച്ചും സ്വഭാവനിഷ്ഠമോ ആയി ഏതെങ്കിലും ശാസ്ത്രം ഉണ്ടാകുമെന്നു തോന്നുന്നില്ല. ആത്യന്തികമായി എല്ലാം സ്വഭാവനിഷ്ഠമായിത്തീരാതെ നിവൃത്തിയില്ല എന്നും എനിക്കു തോന്നുന്നു. ഈ വിഷയം പ്രത്യേകിച്ചു ആയുർവേദത്തിൽ ചിന്തിയ്ക്കപ്പെട്ടിട്ടില്ല. എന്നാൽ ആയുർവേദത്തെക്കുറിച്ചുന്നയിക്കപ്പെട്ടു കേട്ടിട്ടുള്ള ആക്ഷേപങ്ങളിൽ ഒന്ന് ആയുർവേദം വസ്തുനിഷ്ഠം (objective) അല്ല, സ്വഭാവനിഷ്ഠം (subjective) ആണ് എന്നതാണ്. ആ ആക്ഷേപത്തിന്റെ അടിസ്ഥാനനം വസ്തുനിഷ്ഠതയാണു ശാസ്ത്രത്തിന്റെ സമ്പ്രദായമെന്ന സങ്കല്പമാകണമല്ലോ. അതിനു സമാധാനം പറയുന്നതിനുള്ള ശ്രമത്തിലാണ്, ആയുർവേദം (ഭാരതീയദർശനം ആകെത്തന്നെ) സ്വഭാവനിഷ്ഠമാണെന്നും, അത് അതിന്റെ യോഗ്യതയെ കുറയ്ക്കുന്നില്ല, ശാശ്വതമായി പ്രയോജനപ്പെടുന്നതിനു സഹായിക്കുക മാത്രമാണു ചെയ്യുന്നതെന്നും പറയേണ്ടിവന്നത്. ആയുർവേദം സ്വഭാവനിഷ്ഠമെന്നു ആചാര്യന്മാർതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആയുർവേദസിദ്ധാന്തങ്ങൾ മൗലികമായ വ്യത്യാസംകൂടാതെ ഇക്കാലത്തും പ്രയോജനകരമായി പ്രയോഗിക്കപ്പെടുന്നത്. അങ്ങനെ ശാശ്വതത്വം കല്പിക്കാവുന്ന സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനു പാശ്ചാത്യസമ്പ്രദായങ്ങൾക്കു (പ്രത്യേകിച്ചു വൈദ്യശാസ്ത്രത്തിന്) കഴിയാത്തതു സ്വഭാവനിഷ്ഠമല്ലാത്തതുകൊണ്ട് ആവണമെന്ന സങ്കല്പത്തിൽ, സ്വഭാവനിഷ്ഠമല്ലാത്ത സമീപനമെന്ന നിലയിൽ വസ്തുനിഷ്ഠമെന്നു പറയാമെന്ന വിചാരത്തിൽ മാത്രമാണു പാശ്ചാത്യസമ്പ്രദായങ്ങൾക്കടിസ്ഥാനം വസ്തുനിഷ്ഠതയാണെന്നു ഞാൻ കരുതുന്നത്. ആയുർവേദത്തെ ആത്മനിഷ്ഠമെന്നാക്ഷേപിക്കുന്നതിൽ മറ്റേ സമ്പ്രദായം വസ്തുനിഷ്ഠമാണെന്ന അഭിമാനം കാണുകയും ചെയ്യാം. X-ray, Scanning മുതലായതുകൊണ്ട് വസ്തുനിഷ്ഠമായി, ഘടനാപരമായ (structural) അറിവാണല്ലോ ലഭിക്കുന്നത്. പ്രധാനമായി ലക്ഷണങ്ങളെ functional ആത്മനിഷ്ഠങ്ങളായ അറിവായിക്കരുതിക്കൂടായ്കയില്ല. ഒന്നിനെ ഒഴിവാക്കി മറ്റതിനെ മാത്രം ആശ്രയിക്കാൻ കഴിയില്ലെങ്കിലും, ശസ്ത്രക്രിയയിലൊഴിച്ച്, രോഗാരോഗനിർണയത്തിന് ആയുർവേദം ലക്ഷണങ്ങളാണു മുഖ്യമായി അവലംബിക്കുന്നത്. X-ray, Scan രക്തമലാദിപരിശോധനകൾ എന്നിവവെച്ചു മാത്രം ആയുർവേദശാസ്ത്രജ്ഞനു രോഗൗഷധനിർണയം സാധ്യമാവുകയില്ല. കുറെയൊക്കെ പ്രയോജനപ്പെടുത്തിക്കൂടായ്കയില്ല എന്നുമാത്രം. അനുഭവത്തിലൂടെ കണ്ടെത്തിയ വസ്തുതകളെ വസ്തുനിഷ്ഠമായി നിർവചിച്ചു വിശകലനംചെയ്യുന്നതു കുറെയൊക്കെ പ്രയോജനകരവും രസകരവുമായിരിക്കുമെങ്കിലും, ചികിത്സയിൽ അത്രയൊന്നും ഒഴിച്ചുകൂടാത്തതാണെന്നു കരുതിക്കൂട. സ്വഭാവം വസ്തുവിനെ (function structure–നെ) എന്നപോലെ വസ്തുസ്വഭാവത്തെ അത്രതന്നെ നിർണയിക്കുന്നുണ്ടോ എന്നതും സംശയമാണ്. അതാതിന്റെ സ്വഭാവത്തിന് (function–ന്) അനുസരിച്ചാണ് അതാതുവസ്തുപരമായി വികസിക്കുക എന്നു കരുതാനാണ്, ആയുർവേദപ്രകാരം ന്യായം കാണുന്നത്. ഈ വിഷയത്തിൽ പരിണാമം (evolution) സംബന്ധിച്ച സിദ്ധാന്തങ്ങളെ ആശ്രയിച്ചു കൂടുതലായി പഠിക്കേണ്ടിയിരിക്കുന്നു.

    ശാസ്ത്രത്തിനു പലമുഖങ്ങളും പലദിശകളുമുണ്ടെന്നതു ഭാരതീയാചാര്യന്മാരും അംഗീകരിച്ചിട്ടുള്ളതാണ്. സ്വഭാവത്തെ വിശകലനംചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും വ്യത്യസ്തത ഉണ്ടാക്കാവുന്നതാണ്. പ്രപഞ്ചത്തിന്റെ വിമർശനം തന്നെയാണ് ഭാരതീയങ്ങളായ എല്ലാ ദർശനങ്ങളിലും ഉള്ളത്. അതാതുദർശനത്തിന്റെ മാർഗത്തിൽ കൂടുതൽ കൂടുതൽ ചിന്തിക്കുകയും, അതിന്റെ പ്രയോജനത്തെ കൂടുതൽ കൂടുതൽ അനുഭവപ്പെടുത്തുകയും ചെയ്യാനല്ലാതെ, എല്ലാ ദർശനങ്ങളും യോജിപ്പിച്ച് സമന്വയിപ്പിച്ച് ഒരു ദർശനത്തിനു രൂപംനല്കുന്നതിനു ഭാരതീയാചാര്യന്മാർ വിജയിച്ചിട്ടില്ല. കുറെയൊക്കെ എല്ലാ വീക്ഷണങ്ങളെയും അദ്വൈതദർശനത്തിൽ സമന്വയിപ്പിക്കാന് ശ്രീശങ്കരൻ ഒരു ശ്രമംനടത്തി. എന്നാൽ, അദ്വൈതദർശനം വികസിച്ചുവെന്നല്ലാതെ, മറ്റു ദർശനങ്ങൾ അവശേഷിക്കുകതന്നെ ചെയ്തു.

    “നിർണായകമായിത്തീരുന്നത് സാംസ്കാരികഘടകങ്ങളും മറ്റുമായിരിക്കാം.” എന്നാൽ ഏറ്റവും നിർണായകമായിത്തീരുന്നത് പ്രായോഗികമായി പ്രയോജനപ്പെടുക എന്ന അനുഭവംതന്നെയാണ് എന്നു ഞാൻ കരുതുന്നു. ഒരു ചികിത്സകൻ എന്ന നിലയിൽ ഞാൻ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നതും പരിഗണിക്കുന്നതും പ്രയോജനകരവും പ്രായോഗികവുമായിരിക്കുക എന്നതിനെത്തന്നെയാണ്. സാംസ്കാരികവും മറ്റ് ഭിന്നങ്ങളായ തലങ്ങളിലുള്ള രോഗികളിലും പ്രായോഗികവും പ്രയോജനകരവുമായിരിക്കുന്നു എന്ന വസ്തുതയാണ് ആയുർവേദത്തെ ആദരിക്കുന്നതിന് എന്നെ സംബന്ധിച്ചു മുഖ്യമായ ഹേതു. കണ്ടുപിടുത്തങ്ങളും അവകൊണ്ടു ലോകത്തെക്കീഴടക്കലുമെല്ലാം, ശനിക ലോകവീക്ഷണപരമോ ആയ പ്രത്യേകതകളായല്ല എനിക്കു തോന്നുന്നത്. അത്തരം കാര്യങ്ങൾക്കു പ്രാധാന്യം നല്കാത്ത എങ്ങനെയും കാര്യംനേടുന്നതിനുള്ള നിരന്തരമായ സാമാർത്ഥ്യമാണെന്നാണ് ചുറ്റുപാടും നോക്കുമ്പോൾ എനിക്കു തോന്നുന്നത്. അത്തരം കാര്യങ്ങളെക്കുറിച്ചു ഞാൻ അധികമായി ചിന്തിക്കുകയോ നിഗമനത്തിലെത്തുകയോ ചെയ്തിട്ടില്ല. ഏതു സാഹചര്യത്തിലും പ്രയോഗിക്കുവാൻ കഴിയുന്ന, സൗകര്യമനുസരിച്ച് ഏറ്റവുമധികം പ്രയോജനപ്പെടുന്ന സിദ്ധാന്തങ്ങളാണ് ആയുർവേദത്തിനുള്ളതെന്നും, അതു മനസ്സിലാക്കി രോഗംകൊണ്ടു ക്ലേശിച്ച് ആശ്വാസത്തിനുവേണ്ടി എന്നെ സമീപിക്കുന്നവർക്ക് ഒട്ടധികം സംതൃപ്തി നല്കാൻ കഴിയുന്നുവെന്നും ഉള്ള അറിവും അനുഭവവുംകൊണ്ടു ഞാൻ സന്തൃപ്തനാണ്. പ്രാസംഗികമായുണ്ടാവുന്ന സംവാദങ്ങളിൽ പങ്കെടുക്കുമ്പോൾ, അനുഭവംവെച്ചു ഓരോ അഭിപ്രായങ്ങൾ പറയുന്നുവെന്നുമാത്രം. ഇത്തരം സംവാദങ്ങൾ എന്നെ സംബന്ധിച്ചു ഒരു വീണ്ടുവിചാരത്തിനു സൗകര്യം നല്കുകയും ചെയ്യുന്നു.

    ചരിത്രപഠനം ഇന്നത്തെനിലയിൽ പലപ്പോഴും സ്വാഭിപ്രായങ്ങളെ സ്ഥാപിക്കുന്നതിനുള്ള ഊഹാപോഹങ്ങളും ചില പ്രത്യേക സാമൂഹികസിദ്ധാന്തങ്ങളെ സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളുമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. എല്ലാക്കാലത്തും അങ്ങനെ തന്നെയായിരുന്നിരിയ്ക്കുമെന്നും തോന്നുന്നു. അതുകൊണ്ടു ചരിത്രപഠനം എനിക്കു രസകരമായ വിഷയമാണെങ്കിലും ഓരോരുത്തരും എങ്ങനെ നിഗമനത്തിൽ എത്തുന്നു എന്നറിയാനുള്ള ഔത്സുക്യത്തിന്റെ ശമനം മാത്രമേ എനിക്ക് അതിൽനിന്നു കിട്ടുന്നുള്ളൂ. ആയുർവേദത്തിലെ സിദ്ധാന്തങ്ങളുടേയും പ്രയോഗങ്ങളുടേയും വികാസപരിണാമങ്ങളെക്കുറിച്ചൊന്നും അറിയാൻ, ഊഹിക്കാൻപോലും കഴിയുന്നില്ല. ഇപ്പോൾ ലഭിക്കുന്ന അതിപ്രാചീനങ്ങളായ ചരകത്തിലും സുശ്രുതത്തിലും എത്തുന്നതിനുമുമ്പായിരിക്കണം വികാസപരിണാമങ്ങൾ ഉണ്ടായത്. ബുദ്ധനുമുമ്പുതന്നെ ആയുർവേദത്തിലെ സിദ്ധാന്തങ്ങളോട് പ്രയോഗങ്ങളും സമഗ്രതപ്രാപിച്ചു കഴിഞ്ഞിരിക്കണം എന്നൂഹിയ്ക്കാനേ നിവൃത്തിയുള്ളൂ. ബുദ്ധനുശേഷമുണ്ടായ സാമൂഹികങ്ങളായ പരിണാമങ്ങൾ ഇക്കാലംവരെ, ആയുർവേദത്തിന്റെ സിദ്ധാന്തങ്ങൾക്കും പ്രയോഗങ്ങൾക്കും പറയത്തക്ക മാറ്റംവരുത്തിക്കാണുന്നില്ല. നിലവിളക്കിന്റെ സ്ഥാനത്തു മണ്ണെണ്ണവിളക്ക് ക്രമത്തിൽ വൈദ്യുതദീപവും മറ്റുമുണ്ടായതു സൗകര്യം വളർത്തിയിരിക്കാം. ഔഷധനിർമ്മാണത്തിലും യന്ത്രോപയോഗം സൗകര്യംവരുത്തിയിരിക്കാം. എന്നാൽ സിദ്ധാന്തങ്ങളേയും പ്രയോഗങ്ങളേയും സംബന്ധിച്ച് ചികിത്സയുടെ യുക്തികളും ക്രിയാക്രമങ്ങളും സംബന്ധിച്ചു പറയത്തക്കമാറ്റം വന്നുകാണില്ല.

    “പ്രായോഗികതലത്തിൽ ഫലപ്രദമായിരിക്കുമ്പോൾത്തന്നെ ഒരു methodശാസ്ത്രീയമല്ലാതിരിക്കാമെന്നുതോന്നുന്നു.” ഈ പ്രസ്താവപ്രകാരം “പ്രായോഗിക തലത്തിൽ ഫലപ്രദമല്ലാതിരിക്കുമ്പോൾത്തന്നെ ഒരു method ശാസ്ത്രീയമായിരിക്കാമെന്നു തോന്നുന്നു” എന്നു പറയാൻകഴിയുമോ? ഇത്തരം പ്രസ്താവങ്ങൾക്കടിസ്ഥാനം ശാസ്ത്രത്തേയും ശാസ്ത്രീയതയേയും കുറിച്ചുള്ള സങ്കല്പവ്യത്യാസങ്ങളാകുമെന്നു തോന്നുന്നു. “ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകുമെങ്കിലും, അതെങ്ങനെ എന്തുകൊണ്ടുണ്ടാവുന്നു എന്നുകൂടി ശാസ്ത്രം വിശദീകരിക്കേണ്ടതില്ലേ?” ആയുർവേദാചാര്യന്മാരുടെ അഭിപ്രായത്തിൽ, അതാതു സന്ദർഭത്തിൽ എന്തുചെയ്യേണം എന്തു ചെയ്യരുത് എന്നു, അതാതുവിഷയത്തെ സംബന്ധിച്ച് ഉപദേശിക്കുന്നതാണു ആത്യന്തികമായി ശാസ്ത്രം. Science–ന് how എന്നല്ലാതെ why എന്നു വിശദീകരിക്കാൻ കഴിയാത്ത സന്ദർഭങ്ങളുണ്ടാകാമെന്ന്, നവീനന്മാരായ ശാസ്ത്രദാർശനികരുടെ അഭിപ്രായമായി ഞാൻ വായിച്ചിട്ടുണ്ട്. ആയുർവേദസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോന്നും എങ്ങനെ എന്നും എന്തുകൊണ്ടെന്നും വിശദീകരിക്കാൻ സാമാന്യമായിക്കഴിയും. ആദ്യം ഞാന് സൂചിപ്പിച്ച “ശാസ്ത്രഭാഷ”യുടെ പ്രശ്നംനിമിത്തം, ആയുർവേദസിദ്ധാന്തങ്ങളുടെ പ്രതിപാദനശൈലി അറിയാത്തവർക്കു മനസ്സിലായി എന്നുവരുകില്ല എന്നുമാത്രം.” എന്നാൽ, അനുഭവംകൊണ്ടു പ്രയോജനകരമായിട്ടുള്ളതിന്റെ യുക്തി കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും, (ആലോചനയുടെ ഫലമായി കണ്ടുപിടിക്കാൻ കഴിഞ്ഞുകൂടായ്കയില്ല) അനേകം രോഗികളിൽ ഉപയോഗിച്ച്, വളരെക്കാലമായി, വളരെ തലമുറകളായി, പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നതിനെ അംഗീകരിക്കാവുന്നതാണെന്ന്, യുക്തി മനസ്സിലായില്ല എന്നതുകൊണ്ട് അംഗീകരിക്കാതിരിക്കരുതെന്നാണു ആയുർവേദോപദേശം. അനുഭവത്തിനു സാധൂകരണം നല്കുന്നതാണു ശാസ്ത്രം, ശാസ്ത്രത്തിനു സാധൂകരണംനല്കി അനുഭവം ആരംഭിച്ചിരിക്കുവാൻ നിവൃത്തിയില്ല എന്നു കരുതണം. ആയുർവേദം ആരംഭിച്ചതു ആനുഭവങ്ങളിൽനിന്നാണ്, അതിന്റെ അംഗീകാരത്തിനു തെളിവ് അനുഭവങ്ങളാണ് എന്നുതോന്നുന്നു. അനുഭവപ്പെടുന്നതുകൊണ്ടുമാത്രം ആയുർവേദത്തെ ശാസ്ത്രമായി അംഗീകരിക്കാൻ കഴിയില്ല എന്നൊരു നിരൂപകൻ എഴുതിക്കണ്ടു. പ്രത്യക്ഷവിരുദ്ധത്തിൽ ആഗമം (ശാസ്ത്രം) സ്വീകാര്യമല്ല, പ്രത്യക്ഷമാണു ആഗമത്തെ (ശാസ്ത്രത്തെ) സാധുവാക്കുന്നത് എന്ന ഭാരതീയ സിദ്ധാന്തത്തെയല്ല, മറ്റെന്തോ ആയ പാശ്ചാത്യസിദ്ധാന്തത്തെയാണ് അദ്ദേഹം മാനദണ്ഡമാക്കിയിരിക്കുന്നതു എന്നേ ഞാന് കരുതുന്നുള്ളൂ.

    പോട്ടപ്പള്ളിയിൽപ്പോയി രോഗംമാറുന്നതിന്റെ യുക്തി ആയുർവേദപ്രകാരം കണ്ടുപിടിക്കാൻ കഴിയും. രോഗങ്ങളെ കേവലം ഔഷധംകൊണ്ടു ശമിപ്പിക്കുന്നവ (യുക്തിവ്യാപാശ്രയം) പ്രാർത്ഥനാദികൾകൊണ്ടു മാറുന്നവ (ദൈവവ്യാപാശ്രയം) രണ്ടും ആവശ്യമാകുന്നവ (ഉഭയവ്യാപാശ്രയം) എന്നു ആയുർവേദം വകതിരിക്കുകയും അത്തരം രോഗങ്ങളുടെ കാരണങ്ങളേയും സമ്പ്രാപ്തികളേയും ലക്ഷണങ്ങളേയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അതിൽ ആയുർവേദപ്രകാരം അശാസ്ത്രീയമായി ഒന്നും ഉണ്ടെന്ന് എനിക്കുതോന്നുന്നില്ല.

    Intuitive knowledge–ഉം എന്നൊന്നിനെ (ജ്ഞാനോപായമായി intuition–നെ) ആയുർവേദം അംഗീകരിക്കുന്നില്ല. സാധനകൾകൊണ്ട് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും ബുദ്ധിയുടേയും തീക്ഷ്ണതയെ വർധിപ്പിച്ചിട്ടുള്ളവർക്ക്, സാധാരണന്മാരെ അപേക്ഷിച്ച്, കൂടുതൽ എളുപ്പത്തിൽ സംഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. ചിലർക്ക് ജന്മസിദ്ധമായിത്തന്നെ, വാസനയെന്ന നിലയ്ക്ക്, കുറെയൊക്കെ ഈ കഴിവുണ്ടായേക്കാം. എന്നാൽ പ്രത്യക്ഷവും അനുമാനവും കൂടാതെ അറിവുണ്ടാകുമെന്നു ആയുർവേദാചാര്യന്മാർക്കു അഭിപ്രായമുണ്ടായിരുന്നതായിത്തോന്നുന്നില്ല. യോഗം കൊണ്ടു ബുദ്ധിയുടെ കഴിവുകൾ വർധിപ്പിച്ചിട്ടുള്ളവർക്ക് വളരെ ലഘുവായി കാര്യങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞേക്കാം. എന്നാലും, പ്രത്യക്ഷത്തിന്റേയും അനുമാനത്തിന്റേയും ഉപാധികളിൽക്കൂടിയല്ലാതെ, ആർക്കും ഒരുതരത്തിലുള്ള ജ്ഞാനവുമുണ്ടാവുകയില്ലെന്നാണ് ആയുർവേദാഭിപ്രായം.

    ആയുർവേദത്തെ സംബന്ധിച്ച് Institutions സൗകര്യത്തിനുവേണ്ടിയും അനുകരണംകൊണ്ടും ഉണ്ടായതാണെന്നു കരുതേണ്ടിയിരിക്കുന്നു. ആയൂർവേദത്തെ സംബന്ധിച്ചു Institutions ഒഴിച്ചുകൂടാത്ത സംവിധാനമല്ല. വിദ്യാഭ്യാസത്തിനു വിദ്യാലയമെന്നപോലെ, ചികിത്സിയ്ക്ക് ആശുപത്രിയും കാലികമായ പരിഷ്കാരമാണ്. രോഗികളെ (പ്രത്യേകിച്ച് യുദ്ധത്തിൽ മുറിവേൽക്കുന്ന സൈനികരെ) പെട്ടെന്നുതന്നെ ശുശ്രൂഷിക്കുന്നതിനു സൗകര്യമുള്ള ആതുരാലയങ്ങളെക്കുറിച്ചു ചരകസുശ്രുതങ്ങളിൽ സൂചനകളുണ്ട്.

    Privatization of Knowledge ആയുർവേദത്തെ സംബന്ധിച്ചു മാത്രമല്ല, എല്ലാ അറിവുകളേയും തൊഴിലുകളേയും സംബന്ധിച്ച് ആ കാലഘട്ടങ്ങളുടെ സവിശേഷതയാണല്ലോ. അറിവുനേടാനും തൊഴിൽശീലിക്കാനും പൊതുവായ ഏർപ്പാടില്ലാത്തകാലത്തെ Privatization സവിശേഷതയാകാതെ തരമില്ല. ഓരോ ജാതിക്കും ഓരോ തൊഴിൽ എന്നതിനേക്കാൾ ഓരോ തൊഴിലിനും ഓരോ ജാതി എന്നതായിരിക്കുന്നു വസ്തുത. കല്ലാശിരിയും, മരാശാരിയും, മൂശാരിയും, കരുവാനും, തട്ടാനുംകൂടി പാരമ്പര്യംകൊണ്ടാണ് അറിവുനേടിയിരുന്നത്. സ്വജാതിയിൽപ്പെട്ടവരെയല്ലാതെ മരാശാരിയും മറ്റും സാമാന്യമായി തൊഴിൽ പഠിപ്പിച്ചിരുന്നില്ല. അതിൽക്കൂടുതലായി ആയുർവേദത്തെ സംബന്ധിച്ചും ഉണ്ടായിരുന്നതായിത്തോന്നുന്നില്ല. Institutionalization–ന്റെ ഗുണംകൊണ്ടാണു ജാതിപരമായ സങ്കുചിതത്വം നീങ്ങിക്കിട്ടിയത് എന്നുതോന്നുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ജാതിയിൽപ്പെട്ടവരും അപൂർവമായി പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരുമായുണ്ടായിരുന്നു. പാരമ്പര്യത്തിൽപ്പെട്ടവരുടേയും പ്രത്യേക വാത്സല്യംകൊണ്ടാവാം അങ്ങനെയുള്ളവർ പഠിച്ചിരുന്നത്.

    സുശ്രുതത്തിൽ പറയുന്നത്, നാലുവർണങ്ങളിൽപ്പെട്ടവരും ആയുർവേദം പഠിക്കാമെന്നാണ്. ബ്രാഹ്മണർ ജ്ഞാനത്തിന്റെ അംശമെന്നനിലയിലും ക്ഷത്രിയർ രാജ്യത്തിന്റെ താൽപ്പര്യംവെച്ചും വൈശ്യൻ ഉപജീവനത്തിനുവേണ്ടിയും ശൂദ്രൻ പരിചര്യയ്ക്കുവേണ്ടിയും എന്നു പറഞ്ഞിരിക്കുന്നു. ആചാര്യന്മാരെക്കുറിച്ചു ചിന്തിക്കുമ്പോൾ എല്ലാവരും ബ്രാഹ്മണരായിരുന്നു എന്നും തോന്നുന്നില്ല.

    ആയുർവേദത്തെക്കുറിച്ചുള്ള വിമർശനങ്ങൾ രണ്ടു തരത്തിലുണ്ട്.

    1. അജ്ഞതകൊണ്ട് — അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ചു വിമർശിക്കരുതെന്നു, നിരൂപകന്മാർക്ക് ഓർമ്മയില്ല.
    2. മുൻവിധി — വർഗസമരത്തിന്റെ ശൈലിയിൽ സമൂഹത്തെ വിഭജിച്ചുകാണുമ്പോൾ, വരേണ്യവർഗമെന്നു മുദ്രകുത്തി എതിർക്കുന്നതു വർഗബോധത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ആയുർവേദത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ 75% അജ്ഞതകൊണ്ടും 25% മുൻവിധികൊണ്ടുമാണെന്നു കരുതാം. രണ്ടും കൂടുമ്പോൾ വിമർശനം നൂറുശതമാനമായി പൂർണതയെ പ്രാപിക്കുന്നു.