close
Sayahna Sayahna
Search

ഇ.സന്തോഷ് കുമാർ


ഇ. സന്തോഷ് കുമാർ
ESanthoshKumar-01.jpg
ജനനം 1969 (age 54–55)
പട്ടിക്കാട്, തൃശൂർ ജില്ല
തൊഴില്‍ മാനേജർ, നാഷണൽ ഇൻഷ്വറൻസ് കമ്പനി
പ്രധാനകൃതികള്‍ അന്ധകാരനഴി
ചാവുകളി
ഗാലപ്പഗോസ്
ജീവിതപങ്കാളി രോഷ്ണി
മക്കള്‍ അമൽ
ലക്ഷ്മി

ഇ. സന്തോഷ് കുമാർ

കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും 'ക്ലിഷേ'യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ ഈ സന്തോഷ്‌കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കൃതികൾ

കഥകൾ

  • ഗാലപ്പഗോസ്
  • മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
  • ചാവുകളി (ചെറുകഥ) ഡി. സി. ബുക്സ് (2005)
  • മൂന്നു വിരലുകൾ , ഡി. സി. ബുക്സ് (2008)
  • നീചവേദം , ഡി.സി. ബുക്സ് (2010)
  • കഥകൾ , ഡി.സി. ബുക്സ് (2013)

നോവൽ

  • അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002)
  • വാക്കുകൾ, കറന്റ് ബുക്സ് (2007)
  • തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
  • അന്ധകാരനഴി (നോവൽ) മാതൃഭൂമി ബുക്സ് (2012)
  • കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി ബുക്സ് (2014)

പരിഭാഷ

  • റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ, പാപ്പിയോൺ (2004)

ബാലസാഹിത്യം

  • കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008)

പുരസ്കാരങ്ങൾ

  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
  • വി. പി. ശിവകുമാർ കേളി അവാർഡ്, 2006
  • ടി. പി. കിഷോർ അവാർഡ്, 2006
  • ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006
  • കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)
  • അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)