close
Sayahna Sayahna
Search

Difference between revisions of "കേരളപാണിനീയം"


Line 35: Line 35:
 
*Name and Address: Sayahna Open Access Publishing, JWRA 34, Jagathy, Trivandrum 695014
 
*Name and Address: Sayahna Open Access Publishing, JWRA 34, Jagathy, Trivandrum 695014
 
*Name of Bank: HDFC Bank, Keston Towers, Vazhuthacaud, Trivandrum 695014
 
*Name of Bank: HDFC Bank, Keston Towers, Vazhuthacaud, Trivandrum 695014
*Account No: 5020000163303
+
*Account No: 5020000216330
 
*IFS Code: HDFC0000063
 
*IFS Code: HDFC0000063
  

Revision as of 02:22, 26 June 2017

കേരളപാണിനീയത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു് പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിവർഷമാണു് 2017. അതുകൊണ്ടു് പാണിനീയത്തിന്റെ എല്ലാ ഡിജിറ്റൽ രൂപങ്ങളും ഇക്കൊല്ലം തന്നെ പുറത്തിറക്കുവാനാണു് സായാഹ്നയുടെ ശ്രമം. അതിന്റെ ആദ്യപടിയായി പിഡി‌‌എഫ് പതിപ്പു് ക്രിയേറ്റിവ് കോമണ്‍സ് ഷെയര്‍അലൈക് അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. മറ്റു് രൂപങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുവാൻ കഴിയുമെന്നു് പ്രത്യാശിക്കുന്നു.

Kp-thumb.png

ഇപ്രാവശ്യം ഡിജിറ്റൽ പതിപ്പിനോടൊപ്പം തന്നെ കേരളപാണിനീയത്തിന്റെ അച്ചടിപ്പതിപ്പും സായാഹ്ന പ്രസിദ്ധീകരിക്കുന്നു. ആദ്യമായാണു് സായാഹ്ന അച്ചടിരൂപത്തിൽ ഒരു പുസ്തകം ഇറക്കുന്നതു്. ഇപ്പോൾ നിലനിൽക്കുന്ന ശിലായുഗസാങ്കേതികതയിൽ നിന്നു് പുസ്തകനിർമ്മാണത്തെ മോചിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യ നല്കുന്ന ആനുകൂല്യങ്ങൾ — യൂണിക്കോഡിലധിഷ്ഠിതമായ ലിപിസഞ്ചയങ്ങൾ, മാർക്കപ്പു് സമ്പ്രദായങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയുള്ള പാഠവിന്യാസരീതി, ദീർഘകാലവിവര സംരക്ഷണരൂപങ്ങളുടെ അനുവർത്തനം, വിവരവ്യവസ്ഥയുടെ ഭാഗമാക്കൽ, വിവിധതരം വായനോപകരണങ്ങളിൽ ഒന്നുപോലെ വായിക്കാനാവുന്ന ഡിജിറ്റൽ പതിപ്പുകൾ, തുടങ്ങിയ — പുസ്തകനിർമ്മാണത്തിൽ സ്വീകരിക്കുക, ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രമായി വിതരണം ചെയ്തുകൊണ്ടുതന്നെ ഗ്രന്ഥകർത്താവിനു് അച്ചടിപ്പതിപ്പിന്റെ വിപണനത്തിലൂടെ കൂടുതൽ വരുമാനമുണ്ടാക്കുക എന്നിങ്ങനെ പല ഘടകങ്ങളും ഈ അച്ചടിപ്പതിപ്പിന്റെ പ്രേരകങ്ങളാവുന്നു. മാത്രവുമല്ല, നിർമ്മാണപ്രക്രിയയിൽ പങ്കാളികളാവുന്ന എല്ലാ വ്യക്തികൾ‌‌ക്കും സ്ഥാപനങ്ങൾക്കും (ഗ്രന്ഥനിർമ്മിതിക്കുപയോഗിച്ച സോഫ്റ്റ്‌‌വെയർ, പ്രവർത്തകം, ലിപിസഞ്ചയം എന്നിവയുടെ വികസന/വ്യാപനങ്ങളിലേർപ്പെട്ടിരിക്കുന്നവർ, ചിത്രണം, പാഠത്തിന്റെ നിവേശനം, തെറ്റുതിരുത്തൽ, വിന്യാസം, ഗ്രന്ഥപരിശോധന, പത്രാധിപകർമ്മം, തുടങ്ങിയവ ചെയ്തവർ) വിറ്റുവരവിന്റെ ഒരു ചെറുഭാഗം വീതം നൽകുകയും സാമ്പത്തിക നിർവഹണത്തെ സുതാര്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശവുമുണ്ടു്.

380 പുറങ്ങളുള്ള ഈ പുസ്തകത്തിന്റെ വില 220 രൂപയാണു്. ഇതിന്റെ ഓരോ പ്രതിയും വില്ക്കുമ്പോൾ കിട്ടുന്ന തുക താഴെപറയുന്ന രീതിയിൽ വിഭജിക്കപ്പെടുന്നു:

അച്ചടിക്കൂലി 105 ക
വിദ്യാർത്ഥികൾക്കുള്ള കിഴിവു് 20 ക
ഗ്രന്ഥകർത്താവിന്റെ പ്രതിഫലം
(പകർപ്പവകാശപരിധി കഴിഞ്ഞതിനാൽ സായാഹ്നയിൽ നിക്ഷിപ്തം)
50 ക
ഗ്രന്ഥപരിശോധന, പത്രാധിപകർമ്മം (വി കെ സുബൈദ) 10 ക
തെറ്റുതിരുത്തൽ, പാഠവിന്യാസം (സായാഹ്ന പ്രവർത്തകർ) 10 ക
സോഫ്റ്റ്‌‌വെയറിന്റെ സംരക്ഷകർ (ടെക് യൂസേഴ്സ് ഗ്രൂപ്) 5 ക
പ്രവർത്തകത്തിന്റെ സംരക്ഷകർ (ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷൻ) 5 ക
ലിപിസഞ്ചയത്തിന്റെ രചയിതാവു് (കെ എച് ഹുസൈൻ) 5 ക
ലിപിസഞ്ചയത്തിന്റെ സംരക്ഷകർ (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്) 5 ക
പാഠത്തിന്റെ സ്രോതസ്സ് (വിക്കിഗ്രന്ഥശാല) 5 ക
കവർ ചിത്രം (വിക്കിമീഡിയ കോമൺസ്) 5 ക

സ്വതന്ത്രപ്രകാശന രീതിയിൽ ഇറങ്ങുന്ന ഈ പുസ്തകം വാങ്ങുമ്പോൾ എല്ലാ അണിയറ പ്രവർത്തകരും ഈ പുസ്തകനിർമ്മിതിയ്കു് സാങ്കേതികാടിസ്ഥാനമായ എല്ലാ സ്വതന്ത്ര പ്രസ്ഥാനങ്ങളും അംഗീകരിക്കപ്പെടുകയും യഥാശക്തി പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നു. അങ്ങിനെ ഇതിന്റെ വരുമാനം വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌‌വെയർ വികസനത്തിനും ഡിജിറ്റൽ സംരംഭങ്ങൾക്കും ഉപയുക്തമായി മാറുകയാണു്. ആയതിനാൽ കേരളപാണിനീയത്തിന്റെ ഒരു പ്രതി വാങ്ങി മലയാള പുസ്തകപ്രസിദ്ധീകരണത്തെ കാലഘട്ടത്തിനു് അനുയോജ്യമായ തലത്തിലേയ്കു് ഉയർത്തുവാൻ സഹായിക്കുക, ആ യത്നങ്ങളിൽ പങ്കാളിയാവുക.

പുസ്തകം വാങ്ങുവാൻ ആഗ്രഹിക്കുന്നവർ തുക ബാങ്കു വഴി അയയ്ക്കുക:

  • Name and Address: Sayahna Open Access Publishing, JWRA 34, Jagathy, Trivandrum 695014
  • Name of Bank: HDFC Bank, Keston Towers, Vazhuthacaud, Trivandrum 695014
  • Account No: 5020000216330
  • IFS Code: HDFC0000063

പേരും പുസ്തകം അയയ്ക്കേണ്ട മേൽവിലാസവും <info@sayahna.org>-യ്ക്കു് ഇമെയിൽ ചെയ്യുക. ചില സാങ്കേതിക കാരണങ്ങൾ മൂലം വിതരണം ഇന്ത്യയ്ക്കകത്ത് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രവാസികൾ സദയം ക്ഷമിക്കുക.

സായാഹ്ന ഫൗണ്ടേഷൻ 2013-ലെ ഇന്ത്യൻ കമ്പനി നിയമം എട്ടാം വകുപ്പനുസരിച്ചു് നോൺപ്രോഫിറ്റ് കമ്പനിയായിട്ടാണു് രജിസ്റ്റർ ചെയ്തിട്ടുള്ളതു്. ആയതിനാൽ ലാഭം ഓഹരിയുടമൾക്കു് വീതം വെയ്ക്കുവാൻ കഴിയില്ല, മറിച്ചു് കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കു് മാത്രമേ ഉപയോഗിക്കാനാവുകയുള്ളു.

കണ്ണികൾ