close
Sayahna Sayahna
Search

Difference between revisions of "തിബത്തന്‍ നാടോടി മരത്തെ കാണുന്നു"


(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==തി...")
 
 
Line 6: Line 6:
 
തിബത്തന്‍ നാടോടി
 
തിബത്തന്‍ നാടോടി
 
മരങ്ങളെ കുറിച്ചാണ് ചോദിച്ചത്
 
മരങ്ങളെ കുറിച്ചാണ് ചോദിച്ചത്
 +
 
ഏറെ ദൂരെയല്ല,
 
ഏറെ ദൂരെയല്ല,
 
മാനസസരോവരം
 
മാനസസരോവരം
 +
 
എങ്ങനെ മരം?
 
എങ്ങനെ മരം?
 
ഇലകള്‍ കായ്കള്‍?
 
ഇലകള്‍ കായ്കള്‍?
Line 13: Line 15:
 
കരുവാളിച്ച മുഖത്ത്
 
കരുവാളിച്ച മുഖത്ത്
 
ഒരു തളിരിന്റെ ഉദ്വേഗം.
 
ഒരു തളിരിന്റെ ഉദ്വേഗം.
 +
 
അയാള്‍ മരം കണ്ടിട്ടില്ല
 
അയാള്‍ മരം കണ്ടിട്ടില്ല
 
ഹിമക്കാറ്റുകളില്‍
 
ഹിമക്കാറ്റുകളില്‍
 
നിറഞ്ഞങ്ങിനെ..
 
നിറഞ്ഞങ്ങിനെ..
 +
 
ഞാനെന്റെ
 
ഞാനെന്റെ
 
പച്ച സ്വെററര്‍ തൊട്ടുകാണിച്ചു
 
പച്ച സ്വെററര്‍ തൊട്ടുകാണിച്ചു
 
കൈകള്‍ വിടര്‍ത്തി വീശി.
 
കൈകള്‍ വിടര്‍ത്തി വീശി.
 +
 
പിന്നെയോ
 
പിന്നെയോ
 
എന്ന്
 
എന്ന്
 
അയാളുടെ ഭാവം
 
അയാളുടെ ഭാവം
 +
 
കൈവിരലുകളില്‍
 
കൈവിരലുകളില്‍
 
ഇലകളിളകി
 
ഇലകളിളകി
 
ഇനിയോ എന്നയാള്‍
 
ഇനിയോ എന്നയാള്‍
 
ചോദിക്കുംപോലെ
 
ചോദിക്കുംപോലെ
 +
 
ഇനിയെന്തു പറയും?
 
ഇനിയെന്തു പറയും?
 
ഞാന്‍ പറഞ്ഞു
 
ഞാന്‍ പറഞ്ഞു
 
മരം
 
മരം
 
മാനസസരോവരംപോലെ
 
മാനസസരോവരംപോലെ
 +
 
പടര്‍ന്നു തെളിഞ്ഞ്
 
പടര്‍ന്നു തെളിഞ്ഞ്
 
അലകളായുലഞ്ഞ്
 
അലകളായുലഞ്ഞ്
Line 36: Line 44:
 
ഇലകള്‍
 
ഇലകള്‍
 
മഞ്ഞുപരല്‍ത്തിളക്കങ്ങളായ്
 
മഞ്ഞുപരല്‍ത്തിളക്കങ്ങളായ്
കായകള്‍.
+
കായ്കള്‍.
 
പവിഴക്കല്ലുകളായ്
 
പവിഴക്കല്ലുകളായ്
 
തണുത്തും
 
തണുത്തും
Line 42: Line 50:
 
ഇളകിയുലഞ്ഞും
 
ഇളകിയുലഞ്ഞും
 
നിശ്ശബ്ദമൂകമായും.
 
നിശ്ശബ്ദമൂകമായും.
 +
 
പരന്നുകിടക്കുന്ന
 
പരന്നുകിടക്കുന്ന
 
പൊടിമണ്‍ ശൂന്യതയിലേക്കും
 
പൊടിമണ്‍ ശൂന്യതയിലേക്കും
Line 48: Line 57:
 
ചിരി മറഞ്ഞ മുഖത്തോടെ
 
ചിരി മറഞ്ഞ മുഖത്തോടെ
 
അയാള്‍…
 
അയാള്‍…
 +
 
പിന്നെ
 
പിന്നെ
 
വേരു നഷ്ടമായ
 
വേരു നഷ്ടമായ

Latest revision as of 12:02, 4 March 2015

കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിബത്തന്‍ നാടോടി മരത്തെ കാണുന്നു

യാക്കുകളെ മേച്ച് നീങ്ങുന്ന
തിബത്തന്‍ നാടോടി
മരങ്ങളെ കുറിച്ചാണ് ചോദിച്ചത്

ഏറെ ദൂരെയല്ല,
മാനസസരോവരം

എങ്ങനെ മരം?
ഇലകള്‍ കായ്കള്‍?
തണുപ്പില്‍, സൂര്യനില്‍
കരുവാളിച്ച മുഖത്ത്
ഒരു തളിരിന്റെ ഉദ്വേഗം.

അയാള്‍ മരം കണ്ടിട്ടില്ല
ഹിമക്കാറ്റുകളില്‍
നിറഞ്ഞങ്ങിനെ..

ഞാനെന്റെ
പച്ച സ്വെററര്‍ തൊട്ടുകാണിച്ചു
കൈകള്‍ വിടര്‍ത്തി വീശി.

പിന്നെയോ
എന്ന്
അയാളുടെ ഭാവം

കൈവിരലുകളില്‍
ഇലകളിളകി
ഇനിയോ എന്നയാള്‍
ചോദിക്കുംപോലെ

ഇനിയെന്തു പറയും?
ഞാന്‍ പറഞ്ഞു
മരം
മാനസസരോവരംപോലെ

പടര്‍ന്നു തെളിഞ്ഞ്
അലകളായുലഞ്ഞ്
സുതാര്യ സൂര്യജലപ്രഭാവമായ്
നീലാകാശമായ്
ഇലകള്‍
മഞ്ഞുപരല്‍ത്തിളക്കങ്ങളായ്
കായ്കള്‍.
പവിഴക്കല്ലുകളായ്
തണുത്തും
തണുപ്പിച്ചും
ഇളകിയുലഞ്ഞും
നിശ്ശബ്ദമൂകമായും.

പരന്നുകിടക്കുന്ന
പൊടിമണ്‍ ശൂന്യതയിലേക്കും
വെളിച്ചം ഉറഞ്ഞ
ഹിമപര്‍വ്വതങ്ങളിലേക്കും നോക്കി
ചിരി മറഞ്ഞ മുഖത്തോടെ
അയാള്‍…

പിന്നെ
വേരു നഷ്ടമായ
ഒരു വൃക്ഷംപോലെ
ചരല്‍ശൂന്യതയിലൂടെ
അയാള്‍
ഇടറിനീങ്ങി.