close
Sayahna Sayahna
Search

നല്ല ഹൈമവതഭൂവില്‍


നല്ല ഹൈമവതഭൂവില്‍
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
നല്ല ഹൈമവതഭൂവില്‍
രേവാനദിക്കരയില്‍
തമസാതീരത്ത്,
മാലിനീനദീതടത്തില്‍
കമിതാക്കള്‍ അലയുമിടങ്ങളില്‍
അലഞ്ഞലഞ്ഞ്
ഒരു ചോദ്യം മാത്രം…
അലിവാല്‍ താന്‍ താനേ
കൊടുക്കുമ്പോള്‍
ഉള്ളം, ഉയിര്‍,
ശരീരത്തിന്‍ പ്രകമ്പനങ്ങള്‍
നിന്നുയിര്‍ പകര്‍ന്നെന്നില്‍
ജ്വലിപ്പിക്കാനൊരു രാവിന്‍ കടം…
ഒരു കുഞ്ഞിക്കാലു പതിയാന്‍
ഇത്തിരിയിടം
എല്ലാമിരന്നിട്ടും,
തിരസ്കൃതയായ്
ഏകയായ്
അലഞ്ഞിട്ടുണ്ടോ?