close
Sayahna Sayahna
Search

Difference between revisions of "നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗം രണ്ട്"


(Created page with "__NOTITLE____NOTOC__← സിവിക് ചന്ദ്രൻ {{SFN/Ningalare}}{{SFN/NingalareBox}} ==രംഗം : രണ...")
 
Line 205: Line 205:
  
 
കോറസ് : (ആവര്‍ത്തിക്കുന്നു)
 
കോറസ് : (ആവര്‍ത്തിക്കുന്നു)
 
+
<poem>
 
ഞങ്ങള്‍ ദലിതര്‍
 
ഞങ്ങള്‍ ദലിതര്‍
 
 
തകര്‍ക്കപ്പെട്ടവര്‍
 
തകര്‍ക്കപ്പെട്ടവര്‍
 
 
ചിതറിക്കപ്പെട്ടവര്‍
 
ചിതറിക്കപ്പെട്ടവര്‍
 
 
നശിപ്പിക്കപ്പെട്ടവര്‍
 
നശിപ്പിക്കപ്പെട്ടവര്‍
 
 
അപമാനിക്കപ്പെട്ടവര്‍
 
അപമാനിക്കപ്പെട്ടവര്‍
 
 
നിന്ദിക്കപ്പെട്ടവര്‍
 
നിന്ദിക്കപ്പെട്ടവര്‍
 
+
</poem>
 
[ഭാരതിയും വൃദ്ധനും വീണു് പോകുന്നു]
 
[ഭാരതിയും വൃദ്ധനും വീണു് പോകുന്നു]
  

Revision as of 07:29, 16 November 2014

സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

രംഗം : രണ്ട്

വാച്ച്മാന്‍ റേഡിയോ തുറക്കുന്നു. ആകാശവാണിയില്‍ നാടകഗാനങ്ങള്‍. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിനുവേണ്ടി ഒ. എന്‍. വി. രചിച്ച് ദേവരാദന്‍ ഈണം നല്കി സുലോചന ആലപിക്കുന്ന ഗാനമാണപ്പോള്‍ കേള്‍ക്കുന്നത്. നീലക്കുരുവി, നീലക്കുരുവി, നീയ്യൊരു കാരിയം ചൊല്ലുമോ എന്നു തുടങ്ങുന്ന വരികള്‍. വരികള്‍ നേര്‍ത്തുവരാന്‍ തുടങ്ങുന്നതോടെ വാച്ച്മാന്‍ വാച്ച് ടവറിലിരുന്ന് നാടകപുസ്തകം വായിക്കാന്‍ തുടങ്ങുന്നു.

വാച്ച് : കറമ്പന്റെ മാടം. [വൃദ്ധനും ഭാരതിയും ചേര്‍ന്ന് കറമ്പന്റെ മാടം സൂചിപ്പിക്കുന്ന തിരശ്ശീല വലിച്ചിടുന്നു. നേരത്തെ കേട്ട പാട്ടിന്റെ വരികള്‍ വീണ്ടും ഉച്ചത്തിലാവുന്നതോടെ മാല കൈത്തലംകൊണ്ട് മുഖം താങ്ങി കുനിഞ്ഞിരിക്കുന്നു. പാട്ട് തീരുന്നതോടെ മാത്യു പ്രവേശിക്കുന്നു. അയാള്‍ മാലയെ ശ്രദ്ധിക്കുന്നു. മുഖം വേദനകൊണ്ട് വിവര്‍ണ്ണമാകുന്നു.]

മാത്യൂ : മാലേ…

മാല : [ഞെട്ടിത്തിരിഞ്ഞ് മാത്യുവിനെ നോക്കുന്നു. അടുത്തക്ഷണം രണ്ടു കൈകൊണ്ടും മുഖം പൊത്തി ഏങ്ങിയേങ്ങി കരയുന്നു]

മാത്യു : മാലേ, എന്റെ കൊച്ചനുജത്തി, നീയെന്തിനാണിങ്ങനെ കരയുന്നത്? കരച്ചിലിന്റെയും പിഴിച്ചിലിന്റേയും കാലം കഴിഞ്ഞു. ഇന്നു നമ്മള്‍ മാറിനിന്നു കണക്കുപറയുകയാണ്. അതു പറയേണ്ട മാല, കരച്ചിലിന്റെ പാട്ടു പാടുകയാണ്.

മാല : ഞാനീ സമരത്തില്‍ തോററുപോകും

മാത്യു : തോല്ക്കുന്നത് മാലയല്ല, നിന്റെ തമ്പുരാക്കന്മാരാണ്.

മാല : പക്ഷേ…

മാത്യു : എന്താണ് പക്ഷേ…?

മാല : എനിക്കെന്തോ ഒരു പേടി.

മാത്യു : പേടി നിനക്കു പതിവുള്ളതല്ലല്ലോ.

മാല : എനിക്കിതുവരെ ഇങ്ങനൊന്നും തോന്നിയിട്ടില്ല.

മാത്യു : (അല്പം ആലോചിച്ച്) മാലേ, ഞാന്‍ നിന്നോടൊരു കാര്യം ചോദിക്കട്ടെ? ഒന്നും മറച്ചുവെയ്ക്കാതെ നീ മറുപടി പറയുമോ?

മാല : ഞാനൊന്നും, ഞാനൊരു കാര്യവും മറച്ചുവെച്ചു ശീലിച്ചിട്ടില്ല.

മാത്യു : മാല ഈയ്യിടെയായി ശരിക്കാഹാരം കഴിക്കാറില്ല! രാത്രിയില്‍ ഉറങ്ങാറില്ല!

മാല : (കൂടൂതല്‍ വേദനയോടെ) എനിക്കീയിടെ ഉറക്കം വരാറില്ല.

മാത്യു :ങും! ചില ദിവസങ്ങളില്‍ മാല രാത്രിയില്‍ ഏങ്ങലിടിച്ചു കരയാറുണ്ട്.

മാല :അയ്യോ! ഇതൊക്കെ ആരു പറഞ്ഞു?

ഉമാത്യു :കറമ്പനെന്നാണയാളുടെ പേര്

മാല :(തലകുനിച്ച് കൂടുതല്‍ വേദനയോടെ നില്ക്കുന്നു)

മാത്യു : അനിയത്തി, ഞാനൊന്നുകൂടെ തുറന്നു ചോദിക്കട്ടെ, നീ ആരെയൊ സ്നേഹിക്കുന്നു…

മാല : ഞാനോ? അങ്ങനൊരു…

മാത്യു : അങ്ങനൊരു മണ്ടത്തരം എന്റെ കൊച്ചനുജത്തിക്ക് പററുകയില്ലെന്നാണു ഞാന്‍ വിചാരിച്ചത്. നീ എന്തുകൊണ്ടീ വിവരം നേരത്തെ ഗോപാലനോടു പറഞ്ഞില്ല?‍

മാല : (വിങ്ങിപ്പൊട്ടുന്നതിനിടയില്‍ ഞാന്‍ കുററക്കാരിയാണ്)

മാത്യു : നിനക്കിത് നേരത്തെ ഗോപാലനോടു പറയാമായിരുന്നു.

മാല : (തകര്‍ന്ന നിലയില്‍) എനിക്കതിനു ധൈര്യം വന്നില്ല. തന്നേയുമല്ല…

മാത്യു : തന്നേയുമല്ല…?

മാല : എനിക്കതിന് അവകാശമില്ല. (കണ്ണീര്‍ വാര്‍ക്കുന്നു)

മാത്യു : സുമത്തിനിതിന്റെ രഹസ്യം നല്ലോണറിയാമോ?

മാല : ഞാനിതാരേം അറിയിക്കണമെന്നു വിചാരിച്ചില്ല. എന്റെ വിചാരം തെററാണന്നെനിക്കറിയാമായിരുന്നു.

മാത്യു : അതെങ്ങനെ? നീയെന്താണിങ്ങനെ പറയുന്നത്?

മാല : ഞാന്‍ തെററാ ചെയ്തത്. എനിക്ക് നേരത്തെ വിചാരം ഉണ്ടായിരുന്നില്ല.

മാത്യു : നേരത്തെ എന്തു വിചാരിച്ചില്ല?

മാല : ഞാന്‍ സഖാവിനെ ആശിച്ചുകൂടെന്ന്. എനിക്കു പഠിപ്പില്ല… ഞാനൊരു… (പൊട്ടിക്കരയുന്നു) സുമക്കുഞ്ഞാണെങ്കി… (തേങ്ങിക്കരയുന്നു)

മാത്യു : മാലയുടെ ഈ മനോവികാരം ഇനി മറ്റാരുമറിയരുത്. അറിഞ്ഞാല്‍ സുമം നശിക്കും. ഗോപാലന്‍ നാടുവിട്ടോടും.

മാല : (തലയുര്‍ത്തി, സങ്കടം കടിച്ചമര്‍ത്തിക്കൊണ്ട്) ഞാനൊരു ദുഷ്ടയല്ല സഖാവേ

മാത്യു :(വികാരത്തിനടിപ്പെട്ട്) എന്റെ കൊച്ചനുജത്തി, നിനക്കിങ്ങനെ വന്നല്ലോ. (നിയന്ത്രിച്ച്) ഈ വേദന നീ മറക്കണം.

മാല : അതിനി പററുമോ?

മാത്യു :ഈ വേദന മാറണം

മാല : അതു മറക്കാനുള്ളതല്ല. (ഹൃദയഭേദമാം വണ്ണം) എന്റെ കരളററുപോയി സഖാവേ… (ഏങ്ങിക്കരയുന്നു)

മാത്യു :(അവളെ ഉശിരു പിടിക്കാനായി) മാലേ, നീയൊരു വിപ്ലവകാരിയാണ്. കരയാന്‍ നിനക്കു നേരമില്ല. പൊരുതാനാണ് നിന്റെ വാസന.

മാല : വിപ്ലവകാരീം കരയും.

മാത്യു :കുഞ്ഞേ, നീ നിന്റെ അച്ഛനെ ഓര്‍ക്ക്. നിന്റമ്മയെ ചവിട്ടിക്കൊന്ന ജന്മിക്കെതിരായി സമരത്തിനിറങ്ങിയ കറമ്പനെ ഓർക്ക്. അയാളതിറിഞ്ഞാൽ -

മാല : (നിസ്സഹായ മട്ടില്‍) ഞാനെന്തു വേണം?

മാത്യു : മാലേ, നിന്റെ ശബ്ദമാണോ ഞാന്‍ കേള്‍ക്കുന്നത്? കറമ്പന്റെ മകളാണു നീ. ലാക്കപ്പില്‍നിന്നും ഇനിയും അയാള്‍ പുറത്തു വന്നിട്ടില്ല. ഉഗ്രമായൊരു സമരത്തിന്റെ വേലിയേററം തുടങ്ങിക്കഴിഞ്ഞു. അതിനു നേതൃത്വം നല്കേണ്ട നീ പ്രേമ നൈരാശ്യം പൂണ്ട് കരയുകയാണ്. നീ നിന്റെ വര്‍ഗ്ഗത്തെത്തന്നെ ആക്ഷേപിക്കുകയാണ്. നീ നിന്റെ കടമകളെ മറക്കുകയാണ്.

മാല : ഇല്ല സഖാവേ, അതു ഞാന്‍ മറക്കുകയില്ല.

മാത്യു : നിന്റെ അമ്മ!

മാല : (വേദനയോടെ) എന്റെ അമ്മ!

മാത്യു : അവരെങ്ങനെ മരിച്ചുവെന്നു നിനക്കറിയാമോ?

മാല : (കരഞ്ഞുകൊണ്ട്) എന്റെ അമ്മയെ ആ തമ്പിരാന്‍ ഇടിച്ചുകൊന്നു.

മാത്യു : (അവളുടെ ഉളളില്‍ തട്ടാന്‍വേണ്ടി) അതെ, നിന്റമ്മയെ ആ തമ്പുരാന്‍ കേശവന്നായര് ഇടിച്ചുകൊന്നു. അതും നിന്റച്ഛന്റെ മുമ്പില്‍വെച്ച്! അന്നതിനു പകരം ചോദിക്കാന്‍ കഴിഞ്ഞില്ല. അതിന്നു പകരം ചോദിക്കേണ്ട തലമുറ ഇന്നു തലയെടുത്തിരിക്കയാണ്. അവരുടെ മുമ്പില്‍ നീ കണ്ണീരൊഴുക്കുകയാണോ?

മാല : (ഒരു പുതിയ വീറോടെ) ഇല്ല സഖാവെ, ഞാനിനി കരയത്തില്ല.

മാത്യു : നൂറ്റാണ്ടു കാലമായി കഷ്ടപ്പാടും ദുരിതവും സഹിക്കുന്ന കര്‍ഷകത്തൊഴിലാളി ഇന്നു പട വെട്ടുകയാണ്. അവന്റെ കൊടി നീ കാണുന്നില്ല.

മാല : ഉണ്ട്. ആ കൊടി എന്റേതാണ്. എന്റെ നാടിന്റേതാണ്. അതു നമ്മുടെ ചങ്കിലെ നീരാണ്. കരളിലെ ചോര കൊണ്ട്, നിറം പിടിപ്പിച്ചതാണ്.

[പുറത്തൊരു ഹമ്മിംഗ് കേട്ട് മാലയും മാത്യുവും നോക്കുന്നു]

മാല : (അടക്കിയ സ്വരത്തില്‍) സുമം.

[രണ്ടുപേരും മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ തുടച്ചു മാററാന്‍ ബദ്ധപ്പെടുന്നു.]

മാത്യു : മാലേ… (മാല കഴിവതും മുഖം പ്രസന്നമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉറക്കെ വിളിക്കുന്നു) സുമം!

[സുമം ചിരിച്ചുകൊണ്ട് പ്രവേശിക്കുന്നു. വന്നപാടെ മാലയുടെ അടുത്തചെന്ന് അവളെ തഴികിപ്പിടിക്കുന്നു.]

മാല :സുമം എന്തു ചെയ്യുകയായിരുന്നു?

സുമം : ഞാനാ മാഞ്ചുവട്ടിലിരുന്നു പാടാന്‍ തുടങ്ങുകയായിരുന്നു.

മാത്യു : മാല മാത്രമേ ഉള്ളു എന്ന് വിചാരിച്ചു, ഇല്ലേ? പിന്നെ എന്താണു പാട്ടങ്ങു നിര്‍ത്തിക്കളഞ്ഞത്?

[സുമം നാണിച്ചുനില്ക്കുന്നു]

മാത്യു : അപ്പോള്‍ ശരി. നിങ്ങള്‍ പാടിയും പറഞ്ഞുമൊക്കെ ഇരിക്കിന്‍. എനിയ്ക്കങ്ങോട്ടിറങ്ങണം. (അല്പം നടന്ന് മാലയോട്) ഗോപാലന്‍ വന്നാല്‍ ഞാന്‍ തിരക്കിയെന്നൊന്നു പറഞ്ഞേക്കണേ. (സുമത്തിനോട്) പോട്ടെ സുമം (പോകുന്നു)

സുമം : (നോക്കി നിന്നിട്ട്) എത്ര സ്നേഹമുള്ള മനുഷ്യന്‍!

മാല : അതെ.

സുമം : വാസ്തവം പറഞ്ഞാല്‍ ഇവരെല്ലാം വലിയ ധീരന്മാരുമൊക്കെയാണെന്നാല്ലതെ, ഇത്രേം സ്നേഹമുള്ളവരാണെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

മാല : മനുഷ്യരോടു സ്നേഹമില്ലെങ്കില്‍ പിന്നെ ഇതിനൊക്കെ നടക്കുമോ?

സുമം : ങ്ആ — മാലേ, അദ്ദേഹം വരത്തില്ലയോ?

മാല : ദുരിശം പിടിച്ചാലൊക്കുമോ? (ചിരിച്ച്) കുഞ്ഞിനെ കാണാന്‍ അദ്ദേഹത്തിനും ദുരിശം കാണും. സുമത്തിനെ കാണാന്‍ ഇപ്പഴിങ്ങോടിവരും.

സുമം : (ലജ്ജയോടെ) മാലയെന്നെ ഈയിടെ നല്ലവണ്ണം കളിയാക്കുന്നുണ്ട്. ഞാനെല്ലാമങ്ങ് തൊറന്നു പറഞ്ഞിട്ടല്ലിയോ?

മാല : ഇതങ്ങനെ ഒളിച്ചുവെക്കാനൊക്കുമോ?

സുമം : ഞാനൊന്നും ഒളിച്ചുവെച്ചു ശീലിച്ചിട്ടില്ല

മാല : ചില കാര്യം മരിക്കുംവരെ ഒളിച്ചവെയ്ക്കേണ്ടിവരും

സുമം : ആര്‍ക്ക്?

മാല : സുമത്തിനല്ല

സുമം : അദ്ദേഹം എന്നോടൊന്നും തുറന്നുപറയത്തില്ലെന്നാണോ മാല പറയുന്നത്?

മാല : അദ്ദേഹത്തിന് സുമത്തിനോടൊളിക്കേണ്ടതായിട്ടൊന്നുമില്ലല്ലോ

സുമം : ആ പ്രസംഗോം പാട്ടും നേരമ്പോക്കുകളും. അതൊന്നും എനിക്കു മറക്കാന്‍ തോന്നുന്നില്ല.

മാല : ഞാന്‍ കണ്ടു, കെടന്ന് പെടയ്ക്കണത്.

സുമം : എന്തിന്?

സുമം : സുമത്തിന്റെ മനസ്സറിയാന്‍ വയ്യാഞ്ഞിട്ട് ആ പെടച്ചിലും കഴിഞ്ഞൊരു പാട്ടുമെഴുതി.

സുമം : മാലയെന്നാലാ പാട്ടൊന്നു പാട്.

മാല : ഇപ്പോള്‍ വരുമല്ലോ അതിന്റെ ഒടയോന്‍!

സുമം : മാലയതൊന്നു പാടിയാല്‍ മതി.

മാല : എന്നാല്‍ സുമം തന്നെയൊന്നു പാട്. (പാട്ടെടുത്തു കൊടുക്കുന്നു)

സുമം : (പാടുന്നു — പൊന്നരിവാളമ്പിളിയില്… എന്ന ഗാനം. അതിലോരോ വരിയും മാലയുടെ കരളില്‍ തറച്ചു. സുമം ഉല്ലാസത്തോടെ പിന്നില്‍നിന്ന് അവളുടെ തോളില്‍ കയ്യിട്ടുകൊണ്ട് പാടുന്ന പാട്ട് കണ്ണീര്‍ നുണഞ്ഞിറക്കിക്കൊണ്ടും തന്റെ കൂട്ടുകാരിക്കു മുഖം കൊടുക്കാതെയും അവള്‍ കേട്ടു സഹിക്കുന്നു)

സുമം : (മാലയുടെ കണ്ണില്‍നിന്നും അടര്‍ന്നുവീണ കണ്ണീര്‍ തന്റെ കയ്യില്‍ വീണപ്പോള്‍ മുഖത്തേക്കുനോക്കി. അവള്‍ അമ്പരന്നുപോയി) അയ്യോ, മാലേ നീ കരയുകയാണോ?

മാല : (വെപ്രാളം — മാല തളര്‍ന്ന് സുമത്തിന്റെ നെഞ്ചിലേക്ക് ചായുന്നു).

[വൃദ്ധന്‍ കടന്നുവന്ന് തിരശ്ശീല വലിച്ചു മാററുന്നു.]

ഭാരതി : (കടന്നുവന്ന് സുമത്തിനെ പിടിച്ചുമാററി) ഇങ്ങനെയാണ് മാലയുടെ കരളില്‍ ചവുട്ടി ഗോപാലന്‍, സുമാവലിയമ്മയെ തന്റേയും പ്രസ്ഥാനത്തിന്റേയും നായികയാക്കിയത്.

[ഗോപാലന്‍, അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവെ… എന്ന പാട്ടും മൂളിവന്ന് സുമത്തിനെ കൈപിടിച്ച് കൊണ്ടുപോകുന്നു. മാല ഇതും നോക്കി ഏങ്ങലടിക്കുന്നു]

ഭാരതി : മാല കറുത്തവളയായിരുന്നല്ലോ. വെറുമൊരു പുലക്കളളി, കൂലിപ്പണിക്കാരി, സഖാവാണെങ്കിലും ഒരു നായര്‍ യുവാവിനെ, അതും അഭ്യസ്തവിദ്യനെ അവള്‍ ആശിച്ചത്…ഛെ, തെററ്, തെററ്…

(പോസ്)

ഒരു പ്രണയത്തിന്റെ നഷ്ട സ്മൃതികളുമായി, ഒരു വഞ്ചനയുടെ ചെന്ന്യായ കയ്പുമായി എന്റെ അമ്മ ജീവിതകാലം മുഴുവന്‍ നെടുവീര്‍പ്പിട്ടും കരളുരുകിയും കഴിഞ്ഞു. സ. ഗോപാലനു നേരെ, ഗോപാലന്മാരെ സൃഷ്ടിക്കുന്ന പ്രസ്ഥാനത്തിനു നേരെ കാര്‍ക്കിച്ചൊന്നു തുപ്പാന്‍പോലും അമ്മയ്ക്കായില്ല.

വൃദ്ധന്‍ : പക്ഷേ, അമ്മയുടെ മകളുണ്ടല്ലോ. അവള്‍ ഒരു ദലിത് മാത്രമല്ല, പെണ്ണാണെന്നു കൂടി തിരിച്ചറിയപ്പെടുന്ന കാലം.

ഭാരതി : (സ്വന്തം മുടിയഴിച്ചിട്ടാടിക്കൊണ്ട്) അവള്‍ ദ്രൌപതിയെപ്പോലെ തന്റെ മുടിയഴിച്ചിടും. ദ്രൌപതിയും കറുത്തവളായിരുന്നല്ലോ. അഗ്നിയില്‍നിന്നും ജനിച്ചവള്‍.

[ഉയര്‍ന്ന തലത്തിനു പിന്നിലുള്ള രക്തസാക്ഷി മണ്ഡപത്തില്‍നിന്നു് കോറസുണരുന്നു]

വൃദ്ധന്‍ : (ഭാരതിയെപ്പിടിച്ച്) തങ്ങളുടെ മക്കള്‍ക്കു മുലപ്പാലിനു വേണ്ടി ചുരത്തുന്ന പെലക്കളളികളെയാണ് തമ്പുരാക്കള്‍ക്കു വേണ്ടിയിരുന്നത്. തൊഴുത്തിലെ പൈക്കളെ മാററി പുല്ലും പിണ്ണാക്കും കൊടുത്തു കൊഴുപ്പിച്ചെടുക്കുന്ന പെലക്കളളികള്‍, വട്ടക നിറയെ കറന്നെടുക്കാമല്ലോ…

ഭാരതിയും വൃദ്ധനും ചെര്‍ന്ന് : ഞങ്ങള്‍ ദലിതര്‍, തകര്‍ക്കപ്പെട്ടവര്‍.

കോറസ് : (ആവര്‍ത്തിക്കുന്നു)

ഞങ്ങള്‍ ദലിതര്‍
തകര്‍ക്കപ്പെട്ടവര്‍
ചിതറിക്കപ്പെട്ടവര്‍
നശിപ്പിക്കപ്പെട്ടവര്‍
അപമാനിക്കപ്പെട്ടവര്‍
നിന്ദിക്കപ്പെട്ടവര്‍

[ഭാരതിയും വൃദ്ധനും വീണു് പോകുന്നു]

കോറസ് : തങ്ങള്‍ക്ക് വെപ്പാടികളെ നല്കാത്തവരെയെല്ലാം നമ്പൂരാര് അയിത്തക്കാരാക്കി. മറച്ച മുല മുലയല്ല. അത് അരിയുക — എന്നതായിരുന്നു അവരുടെ അലര്‍ച്ച.

[ഭാരതിയെയും വൃദ്ധനെയും പിടിച്ചെഴുന്നേല്പിച്ച്]

വെളളക്കാളകളെ അണയിച്ചൊരുക്കി, കാളകളുടെ കഴുത്തില്‍ ഓട്ടുമണികള്‍ തൂക്കി, വില്ലുവണ്ടിയില്‍, ഒരു തലേക്കെട്ടുംകെട്ടി ഒരിക്കൽക്കൂടി സാമൂഹ്യ ജീവിതത്തിന്റെ വിലക്കപ്പെട്ട രാജവീഥികളിലൂടെ നമുക്ക് യാത്ര ചെയ്യണം.

കോറസ് :

അല്ലലുളള പുലയിക്കേ
ചുളളിയുളള കാടറിയൂ
<poem>
കൂട്ടിലിട്ട കുരുവിക്കേ
കാട്ടിലുള്ള സുഖമറിയൂ
വെയിലുകൊണ്ട പശുവിനേ
വെളളമുള്ള കടവറിയൂ
വേലചെയ്തു തളര്‍ന്നവനേ
കളളിന്റെ വിലയറിയൂ

വൃദ്ധന്‍ : മകളെ, അയ്യന്‍കാളിയും ശ്രീനാരായണനും വി. ടി.യും അവരുടെ പ്രസ്ഥാനങ്ങളും മുന്നേററങ്ങളും പണിപ്പെട്ടിട്ടാണ് നാടുവാഴിത്തത്തിന്റെ മദമൊന്നടക്കിയത്. നമുക്കൊക്കെ ആത്മ ബോധമുണ്ടാക്കിത്തന്നത് ശ്രീനാരായണനും അയ്യങ്കാളിയും വി. ടി. യുമായരുന്നു. (ഓര്‍മ്മയില്‍ നിന്ന്) നമ്മുടെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്ക് സംഘടിപ്പിച്ചത് അയ്യങ്കാളിയായിരന്നു…

കോറസ് : ഞങ്ങളുടെ കുട്ടികളെ പളളിക്കൂടത്തില്‍ ചേര്‍ത്തില്ലേല്, നിങ്ങടെ പാടത്ത് ഞങ്ങള്‍ പണിക്കെറങ്ങില്ല!

വൃദ്ധന്‍ : പുല്ലില്‍ നെല്ല് വിളയിക്കുന്നതിന് പ്രതിഫലം പളളക്കൂടം മുടക്കോ?

കോറസ് : മേലാളരുടെ പാടത്തേക്ക് കീഴാളരില്ല! (ആവര്‍ത്തിക്കുന്നു)

വൃദ്ധന്‍ : ആ തിരയുടെ മേലാണ് കമ്യൂണിസ്റ്റു പ്രസ്ഥാനം വന്നത്. അങ്ങനെ കേരളത്തിന്റെ പാരിസ് കമ്യൂണ്‍ സൃഷ്ടിക്കപ്പെടുന്നു (പോസ്) സ്വര്‍ഗ്ഗത്തെ കടന്നാക്രമിച്ച ധീരരേ…

ഭാരതി : അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അവസാന അത്താഴവും കഴിച്ച് ആ കമ്യൂണാഡുകള്‍… റൈഫിളുകളേയും സ്റ്റെന്‍ ഗണ്ണുകളേയും നേരിടാന്‍ കൊടികെട്ടിയ കമുകിന്‍ വാരിക്കുന്തങ്ങളാണുണ്ടായിരുന്നത്. ചൂട്ടുകററകളുടെ വെളിച്ചവും. ഉരുക്കും രക്തവും തമ്മില്‍, വെടിയുണ്ടയും മാംസവും തമ്മിലുള്ള ഏററുമുട്ടലിന്റെ ബാക്കിപത്രം മൂന്നു മണ്‍കൂമ്പാരങ്ങളായിരുന്നു. മൂന്നു അഗ്നിപര്‍വ്വതങ്ങള്‍… എഴുന്നുറോ ഏഴായിരമോ രക്തസാക്ഷികള്‍… പെട്രോളൊഴിച്ച് തീ കൊളുത്തിയ ആ കൂനകള്‍ ദിവസങ്ങളോളം അണയാതെ കിടന്നു — അമ്മ പറഞ്ഞിട്ടുണ്ട്.

വൃദ്ധന്‍ : പക്ഷെ, അമ്പലപ്പുഴ പാല്‍പ്പായസം കുടിച്ചും കോമിക്കുകള്‍ വായിച്ചും സുഖവാസത്തിലായിരുന്നു പല നോതാക്കന്മാരും. ഡി. എസ്. പി. യുടെ മൂക്കിനു താഴെ, ഈ നരനായാട്ടെല്ലാം നടക്കുമ്പോള്‍…

കോറസ് : (പി. ഭാസ്കരന്റെ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിതയിലെ ഏതാനും വരികള്‍ ആലപിക്കുന്നു)

ഉയരും ‍ഞാന്‍ നാടാകെ
പടരും ഞാനൊരു പുത്ത–
നുയിര്‍ നാട്ടിന്നേകിക്കൊ–
ണ്ടുയരും വീണ്ടും…
ഉയരും ഞാന്‍, നാടാകെ–
യുയരും ഞാന്‍ വീണ്ടുമ–
ങ്ങുയരും ഞാന്‍
വയലാറലറിടുന്നു…
അവിടത്തെ ധീരത–
യിവിടെപ്പകര്‍ത്തുവാന്‍
കഴിവററ തൂലികേ
ലജ്ജിക്കൂ നീ…
പുകയുമോ വെണ്ണീറില്‍
തൂലിക കൊണ്ടൊന്നു
ചികയണേ നാടിന്‍–
ചരിത്രകാരാ…
(ഉയരും ഞാന്‍…)

[റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് എന്നാവര്‍ത്തിച്ചുകൊണ്ട് കോറസ് രംഗം വിടുന്നു. വാച്ച്മാന്‍ കടന്നുവരുന്നു]

മാറ്, വഴിമാറ് (മെഗഫോണില്‍ വിളിച്ചു പറയുന്നു) ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വലിയ ചുടുകാട്ടിലെ പൊതുശ്മശാനം അടച്ചിടാന്‍ ഇതിനാല്‍ ഉത്തരവിടുന്നു (ഭാരതിയോടും വൃദ്ധനോടുമായി) മാറ്–മാറ്.

പക്ഷെ, ഈ ഉത്തരവിനുമുമ്പെത്തിയവരാണ് ഞങ്ങള്‍ (നിസ്സഹായനായി) ഞാനെന്തു ചെയ്യാനാണ്? കളക്ടറദ്ദേഹത്തിന്റെ ഓര്‍ഡറാണ്. നിങ്ങള്‍ക്കുവേണ്ടി കാലുപിടിച്ചുനോക്കി ഞാന്‍: ഒരു ശവം കൂടി, മാലയുടെ ശവം കൂടി… എന്നോടു ക്ഷമിക്കൂ. ഏലിയാസ് (ഒരു വയര്‍ലെസ് സന്ദേശം സ്വീകരിച്ചുകൊണ്ട്) യെസ് സര്‍, യെസ് സര്‍, സര്‍… സര്‍… (പ്രേക്ഷകരോട്) പുഷ്പാര്‍ച്ചന ആദ്യം. പിന്നീടാകാം ശവസംസ്കാരം. യുക്തികളും മുന്‍ഗണനകളും നാമുണ്ടാക്കുന്നതാണല്ലോ. ലക്ഷംവീട് കോളനിയില്‍

കുടിവെളളം എത്തിയില്ലെങ്കിലും കളര്‍ ടി. വി. എത്തണമല്ലോ. ഹഹഹഹ (ഒരു ഫലിതം പറഞ്ഞിട്ടെന്നപോലെ ചിരിക്കുന്നു. പിന്നീട് ഭാരതയോടും വൃദ്ധനോടുമായി) ശവം നിങ്ങള്‍ മറ്റെവിടേയ്ക്കെങ്കിലും മാറ്റൂ. ഇല്ലെങ്കിലെനിക്ക് പോലീസിന്റെ സഹായം തേടേണ്ടിവരും (ഒരു ഫലിതംകൂടി എന്ന ഭാവത്തില്‍) നമ്മുടെ പോലീസുകാരെ അറിയാമല്ലോ. തറച്ചൊന്നുനോക്കിയാല്‍, കൃത്യം പത്താം മാസം പ്രസവം, പ്രസവിക്കുന്നത് ലാത്തി, ഷുവര്‍! ഹഹഹ…

വൃദ്ധന്‍ : (അസഹ്യതയുടെ പാരമ്യത്തില്‍) വാച്ച്മാന്‍…

വാച്ച് : (അല്പം പേടിച്ചുപോയി. പിന്നീട് ധൈര്യം വീണ്ടെടുത്ത്) നിങ്ങള്‍ക്ക് ഞാന്‍ പത്തു നിമിഷം കൂടി തരുന്നു. എന്നിട്ടും ശവം മാറ്റുന്നില്ലെങ്കില്‍, എനിക്കെന്തെങ്കിലും അതിക്രമം പ്രവര്‍ത്തിക്കേണ്ടിവന്നേക്കും! ങഹാ, അത്രയും സമയംകൊണ്ട് ഈ നാടകമെന്ന് വായിച്ചു തീര്‍ക്കുകയുമാവാം.

[വാച്ച്ടവറിലേക്ക് കയറിപ്പോകുന്നു. ‘കമ്യൂണിസ്റ്റാക്കി’ പുസ്തകമെടുത്ത് വായിച്ചുതുടങ്ങുന്നു]