close
Sayahna Sayahna
Search

Difference between revisions of "പൊറകോട്ട്"


 
Line 1: Line 1:
 
__NOTITLE____NOTOC__←  [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]
 
__NOTITLE____NOTOC__←  [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]
{{SFN/Kintsugi}}{{SFN/KintsugiBox}}
+
{{SFN/Kintsugi}}{{SFN/KintsugiBox}}{{DISPLAYTITLE:പൊറകോട്ട്}}
==പൊറകോട്ട്==
 
 
 
 
<poem>
 
<poem>
 
: ചുളിവു വീണ ബെഡ്ഷീറ്റിനുമുകളിൽ,
 
: ചുളിവു വീണ ബെഡ്ഷീറ്റിനുമുകളിൽ,

Latest revision as of 07:42, 7 November 2016

രഞ്ജിത് കണ്ണൻകാട്ടിൽ

കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
Kintsugi-01.png
ഗ്രന്ഥകർത്താവ് രഞ്ജിത് കണ്ണൻകാട്ടിൽ
മൂലകൃതി കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2016
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 80
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ചുളിവു വീണ ബെഡ്ഷീറ്റിനുമുകളിൽ,
പത്തു മിനിറ്റു മുൻപ്,
നീയും ഞാനും സ്വയം മറന്ന് കിടക്കുകയായിരുന്നു.

പതിനൊന്നു മിനിറ്റു മുൻപ്,
വല്ലാത്ത ആവേശത്തിൽ
പടവെട്ടുകയായിരുന്നു.

പതിനഞ്ചു മിനിറ്റു മുൻപ്,
ഞാൻ നിന്നെയെന്നോടു ചേർത്തമർത്തി
ഉമ്മ വയ്ക്കുകയായിരുന്നു.

ഇരുപത്തിയഞ്ചു മിനിറ്റു മുൻപ്
ഞാൻ നിന്റെ കവിളു തലോടുകയായിരുന്നു.

മുപ്പതുമിനിറ്റു മുൻപ്,
നീ
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഞാനീ ചാരുകസേരയിൽ,
ഒരു സിഗരറ്റ് പുകച്ചിരിക്കുകയായിരുന്നു.

നാൽപത്തഞ്ച് മിനിറ്റു മുൻപ്
ഞാനീ തെരുവിന്ററ്റത്തെവീട്ടിലെ,
മുറിയൊഴിയുന്നതും കാത്തകത്തൊരു
മൂലക്കിരിയ്ക്കുകയായിരുന്നു.

ഒരു മണിക്കൂർ മുൻപ്,
ഞാനാ തള്ളയോട്
നിനക്കു വേണ്ടി പേശുകയായിരുന്നു.

ഒന്നര മണിക്കൂർ മുൻപ്,
ഞാനെന്റെ പെണ്ണിന്റെ ബ്രായ്ക്കകത്തൂന്ന്,
അവളുടെ മുലയുഴിഞ്ഞ്,
രണ്ടുമ്മ കൊടുത്ത്,
നാലു നൂറുനോട്ടുകൾ പിഴുതെടുക്കയായിരുന്നു.

നീ പക്ഷേ അപ്പോഴും,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഇനി അടുത്ത തൊണ്ണൂറാം മിനിറ്റിലും,
നീ,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരിയ്ക്കും.

ഇങ്ങനെ നിവർത്തി, ഒടുക്കം ചുളിയുന്നേടത്ത്
നീ അവസാനിയ്ക്കുന്നു.
കുറേ വികാരപ്രേതങ്ങൾ, ഊരു ചുറ്റാനിറങ്ങുന്നു.