close
Sayahna Sayahna
Search

മനോരഥം


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

മനോരഥം

വിചാരങ്ങൾ
നെടുവീര്‍പ്പുകളായ് പുറത്തുവരുമ്പോള്‍
മണ്ണിനും മരത്തിനും മുകളിലുളള
അന്തരീക്ഷത്തിലാണ്
അതിന്റെ അടയാളങ്ങള്‍ ഉണ്ടാകുക.
ഓര്‍ക്കപ്പെട്ട ആളുടെ അത്രയും വലിപ്പത്തിലുളള
പളുങ്ക് അറകള്‍.
എത്രവട്ടം വിചാരിച്ചുവെന്ന്
ഈ അറകള്‍ എണ്ണി തിട്ടപ്പെടുത്താം
എന്റെ വിചാരങ്ങളെ എണ്ണിനോക്കുക
കണക്കാക്കുവാന്‍ കഴിയുന്ന കാലം വരുംവരെ