close
Sayahna Sayahna
Search

Difference between revisions of "രാമരാജബഹദൂർ-34"

Line 6: Line 6:
 
}}
 
}}
  
ചക്രവർത്തി മുതൽ ഗതികെട്ട യാചകൻവരെ മനുഷ്യർ ആപത്തിനും മരണത്തിനും അധീനന്മാരാകുമെന്നുള്ള ഒരു സമാനതാവ്യവസ്ഥ ലോകത്തെ ഭരിച്ചിരുന്നില്ലെങ്കിൽ, കാലൻ അദ്ധ്യക്ഷനായുള്ള ഒരു പ്രത്യേകമണ്ഡലം വേണ്ടിവരികയില്ലായിരുന്നു. ആ പാതാളാധികാരിയെ എല്ലാവരും വിദ്വേഷിക്കുന്നുണ്ടെങ്കിലും, “മരണമിഹ വരുവതിനുമൊരുപഴുതുകണ്ടീല” എന്നു വ്യസനിച്ചവരുടെ ചരിത്രം നമ്മെ രസിപ്പിക്കുന്നു. ഈ വ്യസനത്തിന്റെ സ്വരൂപം ഏറെക്കുറെ മാറീട്ടുള്ള അവസ്ഥകൾ ഉണ്ടു്. അതു് ജീവിതകഷ്ടതകളിൽ മഹാധമമായിട്ടുള്ളതാണെന്നു് അനുഭവിക്കുമ്പോൾ മാത്രം അറിയുന്നതാണു്. ആ പ്രമേയങ്ങൾ എങ്ങനെയുമിരിക്കട്ടെ ഭർത്സനപദങ്ങളിൽ പ്രഥമസ്ഥാനം കാലൻ എന്ന നാമത്തിനുകിട്ടുന്നു. എന്നാൽ, ലോകത്തിലെ അപാവനതകളെ ശുദ്ധീകരിപ്പാനുള്ള മാന്ത്രികനായും കഷ്ടതാഹാരിയായ ഭിഷഗ്വരനായും ഈ ഭഗവാൻ വേതനസംഭാവനകൾ ആഗ്രഹിക്കാതെയും പൂജാക്ഷേത്രങ്ങൾ എന്നിതുകൾവഴി ആരാധിക്കപ്പെടാതെയും ലോകസേവനം നിർവ്വഹിക്കുന്നു. ടിപ്പുസുൽത്താനോടു് ഈ സമസ്തജനബന്ധു നേരിട്ടു് ശൂലാഗ്രരുചി അദ്ദേഹത്തെ അല്പമൊന്നു് അനുഭവിപ്പിച്ചപ്പോൾ, ആ തത്വാന്ധൻ സ്വജാതകപരിശോധന ചെയ്യാത, വഞ്ചിരാജ്യത്തെ ലവനാബ്ധി ആക്കുമെന്നുതന്നെ ശപഥംചെയ്തു. ആലങ്ങാടു്, പറവൂർ എന്നീ പ്രദേശങ്ങളെ മർദ്ദിപ്പാൻ സാധിച്ചതു്, വിജയദേവന്റെ പൂർവ്വശിഖാലബ്ധിയാണെന്നു് ആ ദുർമ്മദൻ പ്രമോദിച്ചു. തന്റെ അരമനയെയും വാസസാമഗ്രികളെയും സ്വാംഗരക്ഷികളായുള്ള സേനാപംക്തികളെയും പെരിയാറ്റിന്റെ വടക്കുഭാഗത്തുള്ള ഒരു പാടത്തോടു് ചേർന്ന കുന്നി‌ൻചരിവിലോട്ടു് സ്ഥലംമാറ്റി. സ്വസന്തോഷലബ്ധിക്കായി വിശ്വത്തെ അനേകഭാസ്കരന്മാർ ഭാസ്വത്താക്കുന്നതുപോലെ അഹങ്കരിച്ചു് ദാശരഥി, അലക്സാണ്ടർ, ആദ്യമുകിലൻ
+
{{Dropinitial|ച|font-size=4.3em|margin-bottom=-.5em}}ക്രവർത്തി മുതൽ ഗതികെട്ട യാചകൻവരെ മനുഷ്യർ ആപത്തിനും മരണത്തിനും അധീനന്മാരാകുമെന്നുള്ള ഒരു സമാനതാവ്യവസ്ഥ ലോകത്തെ ഭരിച്ചിരുന്നില്ലെങ്കിൽ, കാലൻ അദ്ധ്യക്ഷനായുള്ള ഒരു പ്രത്യേകമണ്ഡലം വേണ്ടിവരികയില്ലായിരുന്നു. ആ പാതാളാധികാരിയെ എല്ലാവരും വിദ്വേഷിക്കുന്നുണ്ടെങ്കിലും, “മരണമിഹ വരുവതിനുമൊരുപഴുതുകണ്ടീല” എന്നു വ്യസനിച്ചവരുടെ ചരിത്രം നമ്മെ രസിപ്പിക്കുന്നു. ഈ വ്യസനത്തിന്റെ സ്വരൂപം ഏറെക്കുറെ മാറീട്ടുള്ള അവസ്ഥകൾ ഉണ്ടു്. അതു് ജീവിതകഷ്ടതകളിൽ മഹാധമമായിട്ടുള്ളതാണെന്നു് അനുഭവിക്കുമ്പോൾ മാത്രം അറിയുന്നതാണു്. ആ പ്രമേയങ്ങൾ എങ്ങനെയുമിരിക്കട്ടെ ഭർത്സനപദങ്ങളിൽ പ്രഥമസ്ഥാനം കാലൻ എന്ന നാമത്തിനുകിട്ടുന്നു. എന്നാൽ, ലോകത്തിലെ അപാവനതകളെ ശുദ്ധീകരിപ്പാനുള്ള മാന്ത്രികനായും കഷ്ടതാഹാരിയായ ഭിഷഗ്വരനായും ഈ ഭഗവാൻ വേതനസംഭാവനകൾ ആഗ്രഹിക്കാതെയും പൂജാക്ഷേത്രങ്ങൾ എന്നിതുകൾവഴി ആരാധിക്കപ്പെടാതെയും ലോകസേവനം നിർവ്വഹിക്കുന്നു. ടിപ്പുസുൽത്താനോടു് ഈ സമസ്തജനബന്ധു നേരിട്ടു് ശൂലാഗ്രരുചി അദ്ദേഹത്തെ അല്പമൊന്നു് അനുഭവിപ്പിച്ചപ്പോൾ, ആ തത്വാന്ധൻ സ്വജാതകപരിശോധന ചെയ്യാത, വഞ്ചിരാജ്യത്തെ ലവനാബ്ധി ആക്കുമെന്നുതന്നെ ശപഥംചെയ്തു. ആലങ്ങാടു്, പറവൂർ എന്നീ പ്രദേശങ്ങളെ മർദ്ദിപ്പാൻ സാധിച്ചതു്, വിജയദേവന്റെ പൂർവ്വശിഖാലബ്ധിയാണെന്നു് ആ ദുർമ്മദൻ പ്രമോദിച്ചു. തന്റെ അരമനയെയും വാസസാമഗ്രികളെയും സ്വാംഗരക്ഷികളായുള്ള സേനാപംക്തികളെയും പെരിയാറ്റിന്റെ വടക്കുഭാഗത്തുള്ള ഒരു പാടത്തോടു് ചേർന്ന കുന്നി‌ൻചരിവിലോട്ടു് സ്ഥലംമാറ്റി. സ്വസന്തോഷലബ്ധിക്കായി വിശ്വത്തെ അനേകഭാസ്കരന്മാർ ഭാസ്വത്താക്കുന്നതുപോലെ അഹങ്കരിച്ചു് ദാശരഥി, അലക്സാണ്ടർ, ആദ്യമുകിലൻ
 
എന്നിവർക്കും ലബ്ധമായിട്ടില്ലാത്ത ഭൂവിജയിസ്ഥാനത്തിനുള്ള മുദ്രാഹാരങ്ങൾ, കല്പാന്തത്തോളം അണിവാൻ അകാശത്തിൽനിന്നിഴിയുന്നതായി അദ്ദേഹത്തിന്റെ വക്ത്രമുരളിയാൽ നിർമ്മിതങ്ങളാകുന്ന ധൂമദർപ്പണങ്ങളിൽ പ്രതിബിംബിച്ചുകണ്ടു. വിജയാഹ്ലാദത്തോടെ മനോരാജ്യതന്ദ്രിയിൽ ആമഗ്നനായി ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ജീവോഷ്മാവിന്റെ ദായകനായുള്ള ഏകസൂര്യനും മേഘപടലങ്ങളാൽ തിരോഹിതനായി. അനന്തമായ ആകാശവീഥിയിൽ സുൽത്താൻ കണ്ടിട്ടില്ലാത്ത ഒരു തിമിരവ്യാപൃതിയും സംഭവിച്ചു. സ്വർഗ്ഗസിംഹാസനസ്ഥനായ സർവ്വശക്തൻ അവിടത്തെ ദൂതകോടികളെ നിയോഗിച്ചു്, പ്രപഞ്ചവിശാലമായ ഒരു ഛത്രത്തെക്കൊണ്ടു് തന്നെയും സേനാനിരകളെയും ഗ്രീഷ്മകാലകഷ്ടതകളിൽനിന്നു രക്ഷിക്കുന്നു എന്നു സങ്കല്പിച്ചു് ആ മഹൽകൃപയ്ക്കു് അദേഹം ആശിസ്സുകൾ നൽകി. എന്നാൽ, ചില അഗ്നിശലാകകൾ വായുവീചികളെ ഭേദിക്കുകയും കാർമേഘങ്ങൾ പരിഭവസ്വരങ്ങളെ മുരളുകയും ചെയ്തപ്പോൾ, സ്വരാജ്യത്തിലെന്നപോലെ രണ്ടുനാലു ദിവസത്തെ വൃഷ്ടി ഉണ്ടാകുമെന്നു് ആ ജ്യോതിശ്ശാസ്ത്രി പര്യവേഷണം ചെയ്തു.  
 
Line 19: Line 19:
 
ആ പ്രദേശങ്ങളിലെ വിദഗ്ദ്ധനാവികന്മാർ, അവസരദൃക്കുകളായ രാജ്യദാസന്മാർ എന്നിവർ ഓടികളും വഞ്ചികളും ഇറക്കി ജലാവഗാഹിതമായുള്ള പ്രദേശങ്ങളിൽ ശാർദൂലകർമ്മാനുഷ്ഠകരായി വ്യാപരിച്ചിരിയ്ക്കുന്ന ടിപ്പുവിന്റെ പദാതിസംഘങ്ങളെ ഹിംസിച്ചു തുടങ്ങി. ചില യാനങ്ങൾ ടിപ്പുസങ്കേതത്തിന്റെ പുരോഭാഗത്തുള്ള കേദാരസരസ്സിലും പ്രത്യക്ഷങ്ങളായി. ഉപകാരികാകൂടങ്ങൾ ശിഥിലങ്ങളായിത്തീരുകയാൽ കുന്നിന്റെ മുകൾപ്പരപ്പിൽ അദ്ദേഹത്തിനും അരമനയ്ക്കും സേനാഖണ്ഡങ്ങൾക്കും വേണ്ട നെടുമ്പുരകൾ പണിതുടങ്ങി, മേച്ചിൽ കഴിഞ്ഞിരുന്നു. ശത്രുവഞ്ചികൾ തന്റെ പീരങ്കികളുടെയും തോക്കുകളുടെയും ശക്തിനഷ്ടത്തിൽ ധൈര്യപ്പെട്ടു് സ്വാക്ഷിവീഥികളെ തരണം ചെയ്‌വാൻ സംഭൃതദർപ്പന്മാരായതു്, അദ്ദേഹത്തിന്റെ കോപദർപ്പത്തെ വീണ്ടും ഉജ്ജൃംഭിപ്പിച്ചു. കേരളത്തിലെയല്ല, ഏതു ചേരചോളമണ്ഡലത്തിലെയാകട്ടെ വർഷത്തുവിനും ആയുഷ്‌പരിമിതിയുണ്ടെന്നു് ധൈര്യപ്പെട്ടു് സുൽത്താൻ തിരുവിതാംകൂറിനെ യാവച്ഛക്യം മർദ്ദിച്ചിട്ടു് അനന്തരജീവിതമെന്നു ശപഥം ചെയ്തുകൊണ്ടു് സാഹായ്യകസേനകളെയും സാമഗ്രികളെയും മൈസൂരിൽനിന്നു് ആനയിപ്പാൻ ആജ്ഞകൾ പുറപ്പെടുവിച്ചു. ജാലരുകളും വിചിത്രയവനികകളും ശിഥിലങ്ങളായി, മൃതപക്ഷികളുടെ ചിറകുകളെന്നപോലെ ലംബങ്ങളായി കാണുന്ന ഉപകാരികകളിൽ പലക നിരത്തി സാമാന്യാസനങ്ങൾ ഇട്ടു്, സുൽത്താൻ മന്ത്രശാലാകർമ്മങ്ങൾ നിർവ്വഹിച്ചു. വൃഷ്ടിസംഗമത്താൽ നിഷ്പ്രഭമാക്കിക്കൂടാത്ത കനകരത്നാഞ്ചിതവസനങ്ങളുടെ സ്ഥാനത്തു് ശുഭ്രാങ്കികളെ ധരിച്ചുകൊണ്ടു്, സ്വസിംഹാസനത്തിൽ എഴുന്നരുളി കാലദേശാവസ്ഥകളെ കുരുവരോചിതമായുള്ള സ്തവഘോഷണങ്ങളാൽ പ്രശംസിക്കുന്നു. ആ പൊക്കമുള്ള കുന്നിൻചരിവോളം ജലം പൊങ്ങുകയില്ലെന്ന ധൈര്യത്താൽ കൂടാരത്തിൽത്തന്നെ മന്ത്രസഭകൂടി കാര്യാവലോകനം തുടങ്ങിയ സുൽത്താൻ, അവസന്നമുഖനായി നില്ക്കുന്ന അജിതസിംഹൻ ചെവി വട്ടംപിടിക്കുന്നതു് കണ്ടു് എന്തോ അത്ഭുതസംഭവത്തിന്റെ ആരംഭമുണ്ടാകുന്നുവെന്നു് സംഭ്രമിച്ചു. വർഷവാതമേഘങ്ങൾ മര്യാദരാമന്മാരായി വിശ്രമശയ്യകളെ ആശ്രയിച്ചിരിയ്ക്കുന്നു. എങ്കിലും, വാടങ്ങളിൽ തളയ്ക്കപ്പെട്ടിരുന്ന അശ്വങ്ങൾ കുറ്റികൾ പിഴുതു് വട്ടംതിരിഞ്ഞും പുറങ്കാലെറിഞ്ഞും പുച്ഛങ്ങൾ പറപ്പിച്ചും ദുഷ്ഷന്താശ്വങ്ങളുടെ വേഗതയോടെ അഭയകേന്ദ്രങ്ങൾ ആരാഞ്ഞു് പാഞ്ഞുതുടങ്ങുന്നു. ഭയാനകമായുള്ള ഒരു ഭ്രമരമുരളനം അതിദൂരത്തുനിന്നു് ശ്രവണഗോചരമാകുന്നു. ചക്രവാതധ്വനിയോ എന്നു് സഭാവാസികൾ ശ്രദ്ധിച്ചതിൽ, പവനന്റെ നിശ്ചലത ആ അപരാധാരോപത്തെ പ്രതിക്ഷേധിച്ചു് സേവകജനങ്ങളിൽ പലരും കൂടാരത്തിന്റെ ബഹിർഭാഗത്തിലോട്ടു് ചാടുന്നു. അജിതസിംഹൻ സ്വസ്വാമിരക്ഷണത്തിനു് ധൃതഖഡ്ഗനായി, പരിസരചക്രാന്തങ്ങളെ കുശാഗ്രവീക്ഷണംചെയ്തു. ആകാശമഞ്ചത്തിൽ സ്വൈരനിദ്രയെ അവലംബിക്കുന്ന മേഘനിരകൾ അപ്പോഴത്തെ അപരാധോദ്യമക്കാരല്ല. ആരവം അയുതാശ്വങ്ങൾ ഏകോപ്പിച്ചു് ദ്രുതഗമനം ചെയ്യുന്ന ഖുരപതനാപടലി എന്നപോലെ കർണ്ണം പൊട്ടിക്കുന്നു.  
 
സുൽത്താൻ: “ആയു്! നമ്മുടെ സേനാനിര ഭദ്രം. ശത്രുക്കൾ നദീമാർഗ്ഗമായി നിരോധശ്രമം ചെയ്യുന്നു.”  
+
;സുൽത്താൻ: “ആയു്! നമ്മുടെ സേനാനിര ഭദ്രം. ശത്രുക്കൾ നദീമാർഗ്ഗമായി നിരോധശ്രമം ചെയ്യുന്നു.”  
  
അജിതസിംഹൻ: “ചക്രവാതമാണു്; ശത്രുവല്ല.”  
+
;അജിതസിംഹൻ: “ചക്രവാതമാണു്; ശത്രുവല്ല.”  
  
സേവകന്മാർ: “നെടുമ്പുരയിലോട്ടു് എഴുന്നള്ളാൻ തിരുവുള്ളമുണ്ടാകണം.”  
+
;സേവകന്മാർ: “നെടുമ്പുരയിലോട്ടു് എഴുന്നള്ളാൻ തിരുവുള്ളമുണ്ടാകണം.”  
  
സുൽത്താൻ: “ശബ്ദം ചൈത്താൻപടയുടെ നരകവിളിപോലെ.”  
+
;സുൽത്താൻ: “ശബ്ദം ചൈത്താൻപടയുടെ നരകവിളിപോലെ.”  
  
സേവകന്മാർ: “നമ്മുടെ അരുവികൾ ഇത്ര ഭയങ്കരങ്ങളല്ല.”  
+
;സേവകന്മാർ: “നമ്മുടെ അരുവികൾ ഇത്ര ഭയങ്കരങ്ങളല്ല.”  
  
ആരവം ആകാശത്തെ കവചംചെയ്യുന്ന മേഘക്കൂട്ടങ്ങൾ മുഴുവൻ സംയോജിച്ചു് തകരുന്ന കോലാഹലത്തിൽ കേൾക്കുമാറാകുന്നു. മനുഷ്യരുടെ ഭയാട്ടഹാസങ്ങളും രോദനങ്ങളും ആപത്സാമീപ്യത്തെ ധരിപ്പിക്കുന്നു. നദീതീരം തകർന്നു വരുന്നു. വന്മരങ്ങൾ പ്രവാഹഫണങ്ങളിൽ കൃഷ്ണനടനംചെയ്യുന്നു. അല്ല, പർവ്വതനിര, സവനം, ദിക്ദർശനാർത്ഥം പ്രയാണം ചെയ്യുന്നുവെന്നു് ഓരോരുത്തർ വിളികൂട്ടുന്നു. തരുനിരകളെയും മൃഗതതികളെയും മാർഗ്ഗവിലംഘനം ചെയ്ത സമസ്തസാധനങ്ങളെയും വഹിച്ചുള്ള ഒരു ജലപ്രാകാരം കാണുമാറാകുന്നു. അജിതസിംഹൻ ക്ഷതപാദനായ സുൽത്താനെ താങ്ങി മുന്നോട്ടു നടകൊള്ളിച്ചു. ഗിരിസമോന്നതമായുള്ള സമുദ്രതരംഗം പ്രായാണംചെയ്യുംവണ്ണം ആ ജലപ്രാകാരം സർവ്വം തകർത്തുകൊണ്ടു് പാഞ്ഞുപരന്നു്, സുൽത്താന്റെ കൂടാരത്തെയും ആവരണം ചെയ്തു് ബോധക്ഷതകമായുള്ള ഭയങ്കരരടിതത്തോടെ സമുദ്രോന്മുഖമായി പ്രവഹിച്ചു. സുൽത്താനോടൊന്നിച്ചു് അജിതസിംഹനെയും അനുചരസംഘത്തെയും ആ അപ്രതിരോധ്യപ്രവാഹത്തിന്റെ ഒരു പുച്ഛം വീഴ്ത്തി സ്നാനംചെയ്യിച്ചു. സേവകരുടെ സഹായത്താൽ സുൽത്താനെയും വഹിച്ചുകൊണ്ടു് മുമ്പോട്ടു ചാടിയ അജിതസിംഹൻ മുട്ടോളം വെള്ളത്തിൽനിന്നു് നെഞ്ഞോളം താഴ്ചയിലായി. സർവ്വശക്തന്റെ പള്ളിസ്വാസ്ഥ്യം പരമാർത്തനായ സുൽത്താന്റെ തൃക്കണ്ഠക്രന്ദനങ്ങളാൽ ഭംഗപ്പെട്ടു. സേനാസംഘങ്ങൾ മാറടിക്രിയയെ അനുവർത്തിച്ചുകൊണ്ടു് ടിപ്പുവിനെ രക്ഷിപ്പാൻ വലയം ചെയ്തു. പ്രതിക്രിയാനുവർത്തിനിയായ മഹാകാളി എന്നപോലെ, ആ പ്രളയവലയം അവരെ മേല്‌പോട്ടു് പായിച്ചു. അങ്കികൾ, കുപ്പായങ്ങൾ, സാമാന്യവസനങ്ങൾ എന്നിവ നനഞ്ഞു് ശരീരങ്ങളോടൊട്ടി, പ്രാണഭീതിയോടെ മണ്ടുന്നവരെ വികൃതരൂപങ്ങളാക്കി. സിംഹാസനങ്ങൾ, ആഭരണങ്ങൾ, മഞ്ചങ്ങൾ, കനകനിർമ്മിതമായ പാനപാത്രങ്ങൾ, അമൂല്യാംബരങ്ങൾ – കഷ്ടം! സ്വർവ്വധൂകദംബങ്ങളെ ലജ്ജിപ്പിക്കുന്ന സൗന്ദര്യധാമങ്ങൾ, ആഭിസീനികപ്രഭൃതികളായ വീരയോധന്മാർ – എല്ലാം ആ പ്രവാഹകാളിക്ക് മീണ്ടുകൂടാക്കരാറിന്മേൽ പണയപ്പെട്ടു. ജലചയം അലറിപ്പെരുകി! അജിതസിംഹന്റെ കൂടാരവാസികൾ നീന്തിത്തുടിച്ചു് നെടുമ്പുരയിലെത്തി, ജലത്തിൽ ആമജ്ജനംചെയ്തു. സമുദ്രംഗതകളാകാത്ത അരമനവാസികൾ, പിടഞ്ഞടിച്ചു വീണും എഴുനേറ്റും വസ്ത്രങ്ങൾ  മുറുക്കിപ്പിഴിഞ്ഞു കൈവളകളും പാദവലയങ്ങളും കുലുക്കിയും കുങ്കുമാദി വിവിധ ചൂർണ്ണങ്ങളെക്കൊണ്ടു് വസ്ത്രപ്രകാശങ്ങളെ വിവർണ്ണമാക്കിയും രക്ഷപ്പെട്ടു. നാലഞ്ചു് അവഭൃഥസ്നാനം കഴിപ്പിച്ചിട്ടു് സുൽത്താന്റെ സമ്പൂജ്യകളേബരത്തെ അജിതസിംഹപ്രഭൃതികൾ നെടുമ്പുരയിലെത്തിച്ചു. ആ മഹാപരാക്രമന്റെ ഭീരുതയും ദൈന്യതയും ജലപ്രവാഹത്തിന്റെ ഭയാനകതയും കണ്ടു ലജ്ജാഭീതനായെന്നപോലെ ആദിത്യൻ ചരമഗിരിയുടെ മറവിൽ തലതാഴ്ത്തി മറഞ്ഞു.  
 
Revision as of 13:03, 24 August 2017

രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
‌ “വാരിദങ്ങൾ ഗർജ്ജിക്കുന്നു – ഘോരമാരി ചൊരിയുന്നു
വാരിവന്നു പെരുകുന്നു – വാരിധിപോൽ പരക്കുന്നു.”

ക്രവർത്തി മുതൽ ഗതികെട്ട യാചകൻവരെ മനുഷ്യർ ആപത്തിനും മരണത്തിനും അധീനന്മാരാകുമെന്നുള്ള ഒരു സമാനതാവ്യവസ്ഥ ലോകത്തെ ഭരിച്ചിരുന്നില്ലെങ്കിൽ, കാലൻ അദ്ധ്യക്ഷനായുള്ള ഒരു പ്രത്യേകമണ്ഡലം വേണ്ടിവരികയില്ലായിരുന്നു. ആ പാതാളാധികാരിയെ എല്ലാവരും വിദ്വേഷിക്കുന്നുണ്ടെങ്കിലും, “മരണമിഹ വരുവതിനുമൊരുപഴുതുകണ്ടീല” എന്നു വ്യസനിച്ചവരുടെ ചരിത്രം നമ്മെ രസിപ്പിക്കുന്നു. ഈ വ്യസനത്തിന്റെ സ്വരൂപം ഏറെക്കുറെ മാറീട്ടുള്ള അവസ്ഥകൾ ഉണ്ടു്. അതു് ജീവിതകഷ്ടതകളിൽ മഹാധമമായിട്ടുള്ളതാണെന്നു് അനുഭവിക്കുമ്പോൾ മാത്രം അറിയുന്നതാണു്. ആ പ്രമേയങ്ങൾ എങ്ങനെയുമിരിക്കട്ടെ ഭർത്സനപദങ്ങളിൽ പ്രഥമസ്ഥാനം കാലൻ എന്ന നാമത്തിനുകിട്ടുന്നു. എന്നാൽ, ലോകത്തിലെ അപാവനതകളെ ശുദ്ധീകരിപ്പാനുള്ള മാന്ത്രികനായും കഷ്ടതാഹാരിയായ ഭിഷഗ്വരനായും ഈ ഭഗവാൻ വേതനസംഭാവനകൾ ആഗ്രഹിക്കാതെയും പൂജാക്ഷേത്രങ്ങൾ എന്നിതുകൾവഴി ആരാധിക്കപ്പെടാതെയും ലോകസേവനം നിർവ്വഹിക്കുന്നു. ടിപ്പുസുൽത്താനോടു് ഈ സമസ്തജനബന്ധു നേരിട്ടു് ശൂലാഗ്രരുചി അദ്ദേഹത്തെ അല്പമൊന്നു് അനുഭവിപ്പിച്ചപ്പോൾ, ആ തത്വാന്ധൻ സ്വജാതകപരിശോധന ചെയ്യാത, വഞ്ചിരാജ്യത്തെ ലവനാബ്ധി ആക്കുമെന്നുതന്നെ ശപഥംചെയ്തു. ആലങ്ങാടു്, പറവൂർ എന്നീ പ്രദേശങ്ങളെ മർദ്ദിപ്പാൻ സാധിച്ചതു്, വിജയദേവന്റെ പൂർവ്വശിഖാലബ്ധിയാണെന്നു് ആ ദുർമ്മദൻ പ്രമോദിച്ചു. തന്റെ അരമനയെയും വാസസാമഗ്രികളെയും സ്വാംഗരക്ഷികളായുള്ള സേനാപംക്തികളെയും പെരിയാറ്റിന്റെ വടക്കുഭാഗത്തുള്ള ഒരു പാടത്തോടു് ചേർന്ന കുന്നി‌ൻചരിവിലോട്ടു് സ്ഥലംമാറ്റി. സ്വസന്തോഷലബ്ധിക്കായി വിശ്വത്തെ അനേകഭാസ്കരന്മാർ ഭാസ്വത്താക്കുന്നതുപോലെ അഹങ്കരിച്ചു് ദാശരഥി, അലക്സാണ്ടർ, ആദ്യമുകിലൻ എന്നിവർക്കും ലബ്ധമായിട്ടില്ലാത്ത ഭൂവിജയിസ്ഥാനത്തിനുള്ള മുദ്രാഹാരങ്ങൾ, കല്പാന്തത്തോളം അണിവാൻ അകാശത്തിൽനിന്നിഴിയുന്നതായി അദ്ദേഹത്തിന്റെ വക്ത്രമുരളിയാൽ നിർമ്മിതങ്ങളാകുന്ന ധൂമദർപ്പണങ്ങളിൽ പ്രതിബിംബിച്ചുകണ്ടു. വിജയാഹ്ലാദത്തോടെ മനോരാജ്യതന്ദ്രിയിൽ ആമഗ്നനായി ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ജീവോഷ്മാവിന്റെ ദായകനായുള്ള ഏകസൂര്യനും മേഘപടലങ്ങളാൽ തിരോഹിതനായി. അനന്തമായ ആകാശവീഥിയിൽ സുൽത്താൻ കണ്ടിട്ടില്ലാത്ത ഒരു തിമിരവ്യാപൃതിയും സംഭവിച്ചു. സ്വർഗ്ഗസിംഹാസനസ്ഥനായ സർവ്വശക്തൻ അവിടത്തെ ദൂതകോടികളെ നിയോഗിച്ചു്, പ്രപഞ്ചവിശാലമായ ഒരു ഛത്രത്തെക്കൊണ്ടു് തന്നെയും സേനാനിരകളെയും ഗ്രീഷ്മകാലകഷ്ടതകളിൽനിന്നു രക്ഷിക്കുന്നു എന്നു സങ്കല്പിച്ചു് ആ മഹൽകൃപയ്ക്കു് അദേഹം ആശിസ്സുകൾ നൽകി. എന്നാൽ, ചില അഗ്നിശലാകകൾ വായുവീചികളെ ഭേദിക്കുകയും കാർമേഘങ്ങൾ പരിഭവസ്വരങ്ങളെ മുരളുകയും ചെയ്തപ്പോൾ, സ്വരാജ്യത്തിലെന്നപോലെ രണ്ടുനാലു ദിവസത്തെ വൃഷ്ടി ഉണ്ടാകുമെന്നു് ആ ജ്യോതിശ്ശാസ്ത്രി പര്യവേഷണം ചെയ്തു.

പക്ഷേ, സംഭവിച്ചതു് ആ സാങ്കേതികാഭിപ്രായം അനുസരിച്ചല്ലായിരുന്നു. ജലഝരികകൾ സുൽത്താന്റെ വാസസങ്കേതങ്ങളിലെ താഴ്‌വരകളെ വിശാലസരസ്സുകളാക്കി. വിദ്യുന്നിപാതങ്ങൾ അദ്ദേഹം കാൺകെതന്നെ വൃക്ഷങ്ങളെ തകർത്തു, കരിച്ചു, ഭസ്മമാക്കി. ഭീഷണനായ മരുത്‌ഭഗവാന്റെ ചണ്ഡപ്രഹരങ്ങൾ കൂടാരങ്ങളിലെ യവനികകളെയും ചന്ദ്രക്കലാസ്തൂപികളെയും ശകലിതങ്ങളാക്കി. കൊടിക്കൂറകൾ പറന്നുതിരിഞ്ഞു് പരിസരസരസ്സുകളിലെ ഗംഗാദേവികളുടെ വക്ഷസ്സുകളെ ആച്ഛാദനംചെയ്തു. നഗരാഭേരികൾ അനുനാസികസ്വനങ്ങളെമാത്രം മേളിച്ചു. ടിപ്പുവിന്റെ മാനസകോശത്തിലെ കൗശലസമ്പത്തുകൾ, വർഷനീരസഹിതം ഭൂഗർഭത്തിലോട്ടു് അവഗാഹനംചെയ്തു. ആക്രമണാവശ്യത്തിനു് സംഭരിക്കപ്പെട്ടിരുന്ന വെടിമരുന്നു് കരിഞ്ചേറായി. തോക്കുകളും പീരങ്കികളും ആഡംബരോപകരണങ്ങളായി സംഭാരശാലകളിൽ ഒതുങ്ങി. സാദികൾ സ്വഗൃഹസുഖങ്ങളെ സ്മരിച്ചു് നിരുന്മേഷരായി. ശൈവവൈഷ്ണവജ്വരങ്ങൾ ‘തീറ്റിഭട്ടേരി’കളായി സേനാപാളയങ്ങളിൽ നടമാടി. സുൽത്താന്റെ കളത്രസമിതി അഭയാർത്ഥികളായി പെരുകുന്ന ചെറുജീവികളെ വേട്ടയാടി.

നദിയും പോഷകനദികളും തോടുകളും കരകൾ കവിഞ്ഞു് ഒഴുകിയും മേഘങ്ങൾ അനുസ്യുതം വർഷിച്ചും കൂടാരവാസവും സ്നാനാദ്യനുഷ്ഠാനങ്ങളും സേനാനിയന്ത്രകസഞ്ചാരങ്ങളും അസുഖമയങ്ങളാക്കപ്പെട്ടപ്പോൾ, സുൽത്താൻ തന്റെ ഉദ്യമമൗഢ്യത്തെക്കുറിച്ചു് ഗൂഢമായി സ്വയം ഹസിച്ചുതുടങ്ങി. ഇന്നുനാളെ നിലകൊള്ളുമെന്നു് മോഹിച്ചു് അനുഷ്ഠിക്കപ്പെട്ട പ്രാർത്ഥനകളും നേർച്ചകളും ഫലപ്പെടാതെ, വർഷത്തിന്റെ മുഷ്കരത ദിനംപ്രതി പ്രവൃദ്ധമായി. ഇതു കണ്ടു സുൽത്താൻ പല്ലും കൈകളും ഞെരിച്ചു; പാപ്പാസുകളാൽ കൂടാരത്തറയെ തകർത്തു. എങ്കിലും ആ ‘ഭഗവൽപ്രണിധി’യുടെ അകക്കൂടം താനേ ഞെരിയുകയും തകരുകയും ചെയ്തു. തന്റെ ക്ഷുദ്രപൈശാചത്വത്താൽ ധ്വംസിക്കപ്പെട്ട ‘അവിശ്വാസി’ ക്ഷേത്രങ്ങളിലെ ‘പിശാച’സമിതികൾ ഭൂകമ്പസംരംഭംകൊണ്ടുതന്നെ ശിക്ഷിക്കുന്നു എന്നു് ആ ക്ഷതാശയന്റെ വൃകതയോടു് സഹവർത്തിയായുള്ള ഭീരുത ശങ്കിച്ചു.

ആയുഷ്‌പരിധിയായ നൂറ്റിരുപതും കഴിഞ്ഞുള്ള വൃദ്ധന്മാർ ആ ഇടവപ്പാതിയിലെ വെള്ളപ്പൊക്കം മ്ലേച്ഛപ്രവേശനത്തിന്റെ ഫലമാണെന്നു് അഭിപ്രായപ്പെട്ടു. അനന്തശായിയായ ഭഗവാൻ തന്റെ ചതുർബാഹുക്കളിൽ പ്രളയനിരോധിയായുള്ളതിനെ രേഖാമാത്രം ഉപസംഹരിച്ചു്, സ്വദാസവിജയത്തിനായി ആ പ്രളയത്തെ അനുമതിച്ചു എന്നു് അഭിജ്ഞന്മാർ സംവദിച്ചു. നിമിത്തം എന്തെങ്കിലും ആകട്ടെ, വഞ്ചിരാജ്യത്തിന്റെ പശ്ചിമോത്തരകോണം ആസകലം ദ്വീപസമ്മിശ്രമായുള്ള ഒരു ശോണസമുദ്രമായി. നദീതലങ്ങളാകട്ടെ ക്ഷേത്രങ്ങൾ, വൃക്ഷങ്ങൾ, ഗോശാലകൾ എന്നിതുകളുടെ സമുദ്രതീർത്ഥാടനത്തിനുള്ള പന്ഥാക്കളായി. മനുഷ്യശരീരങ്ങളും വനമൃഗശാബങ്ങളും അർദ്ധജീവങ്ങളായ ഗ്രാമ്യമൃഗങ്ങളും ടിപ്പുവിന്റെ ആസുരസാന്നിദ്ധ്യത്താൽ ഭ്രഷ്ടനാക്കപ്പെട്ട വരുണദേവനു് നിവേദ്യങ്ങളായി. കേദാരപ്രാന്തങ്ങളിലും മലംതാഴ്‌വരകളിലും പാർപ്പുകാരായ ദരിദ്രന്മാർ നിരവധികങ്ങളായി, രാജ്യത്തിന്റെ ദുർദ്ദശാസമാപ്തിക്കുള്ള പ്രായശ്ചിത്തങ്ങളെന്നപോലെ, ആ വൃഷ്ടിഭൂതത്തിനു് ബലികളായിത്തീർന്നു. ജലപ്രവാഹത്തെ നിരോധിച്ചു് നിലകൊണ്ട ഭവനങ്ങളിലെ പാർപ്പുകാർ ആബാലവൃദ്ധം തട്ടിൻപുറങ്ങളിലും കൂരകളിലും കയറി അഷ്ടിലബ്ധിക്കുള്ള മാർഗ്ഗം കാണാതെ പട്ടിണികിടന്നു് ആ ഒടുങ്ങാപ്രളയത്തിനിടയിൽ മൃതിചേർന്നു. കൊടുങ്കാറ്റും വൃഷ്ടിശൈത്യവും യമകിങ്കരവൃത്തിയെ അംഗീകരിച്ചു്, വിഷമസമരം കൂടാതെ വൃദ്ധജനങ്ങളെയും ബാലസംഘങ്ങളെയും നിർവ്വാണപദം പ്രാപിപ്പിച്ചു.

ഗിരിതടോൽഭൂതമായ ആ നവജലധിയോ – പൗരാണികകാലങ്ങളിലെ വൃക്ഷശിലാദ്യായുധക്കാരായ രാക്ഷസഗണമെന്നപോലെ വ്യാപരിച്ചു് ‘ദീൻ’ കർമ്മോദ്യുക്തനായ ടിപ്പുവിന്റെ മതാസക്തി അനുസരിച്ചു് ആ പ്രദേശങ്ങളെ സമുദ്രഖണ്ഡങ്ങളാക്കാൻതന്നെ സാഹസങ്ങൾ ചെയ്തു. സമൂലതരുക്കൾ, ഗജപരിവൃഢന്മാർ ജലപ്രവാഹത്തോടു് പ്രാണസമരം ചെയ്യുന്ന വനമഹിഷങ്ങൾ എന്നിതുകൾ പരസ്പരം സംഘർഷണം ചെയ്തു് ഭിന്നങ്ങളായും സ്വഗതിക്കിടയിൽ ആണ്ടും ജൃംഭിതമതത്തോടെ വീണ്ടും പൊങ്ങിയും കലുഷജലത്തിൽ മന്ഥക്രിയയാൽ മജ്ജാനിരകളെ സഞ്ജാതമാക്കിയും ജലാവർത്തഗർത്തങ്ങളെ നിർമ്മിച്ചും ജലയാനസഞ്ചാരങ്ങളെ ആപല്ക്കരങ്ങളാക്കുന്നു. ജനതാകഷ്ടതകളെ ചിന്തിക്കാതുള്ള പ്രകൃതിപ്രണിധികളുടെ ഈ നിർമ്മമത, സംഹാരരൗദ്രതാപരിധിയെയും അതിക്രമിക്കുന്നുവെന്നു് തോന്നിക്കുമാറു് ദിനംപ്രതി വർദ്ധിക്കുന്നു.

ആ പ്രദേശങ്ങളിലെ വിദഗ്ദ്ധനാവികന്മാർ, അവസരദൃക്കുകളായ രാജ്യദാസന്മാർ എന്നിവർ ഓടികളും വഞ്ചികളും ഇറക്കി ജലാവഗാഹിതമായുള്ള പ്രദേശങ്ങളിൽ ശാർദൂലകർമ്മാനുഷ്ഠകരായി വ്യാപരിച്ചിരിയ്ക്കുന്ന ടിപ്പുവിന്റെ പദാതിസംഘങ്ങളെ ഹിംസിച്ചു തുടങ്ങി. ചില യാനങ്ങൾ ടിപ്പുസങ്കേതത്തിന്റെ പുരോഭാഗത്തുള്ള കേദാരസരസ്സിലും പ്രത്യക്ഷങ്ങളായി. ഉപകാരികാകൂടങ്ങൾ ശിഥിലങ്ങളായിത്തീരുകയാൽ കുന്നിന്റെ മുകൾപ്പരപ്പിൽ അദ്ദേഹത്തിനും അരമനയ്ക്കും സേനാഖണ്ഡങ്ങൾക്കും വേണ്ട നെടുമ്പുരകൾ പണിതുടങ്ങി, മേച്ചിൽ കഴിഞ്ഞിരുന്നു. ശത്രുവഞ്ചികൾ തന്റെ പീരങ്കികളുടെയും തോക്കുകളുടെയും ശക്തിനഷ്ടത്തിൽ ധൈര്യപ്പെട്ടു് സ്വാക്ഷിവീഥികളെ തരണം ചെയ്‌വാൻ സംഭൃതദർപ്പന്മാരായതു്, അദ്ദേഹത്തിന്റെ കോപദർപ്പത്തെ വീണ്ടും ഉജ്ജൃംഭിപ്പിച്ചു. കേരളത്തിലെയല്ല, ഏതു ചേരചോളമണ്ഡലത്തിലെയാകട്ടെ വർഷത്തുവിനും ആയുഷ്‌പരിമിതിയുണ്ടെന്നു് ധൈര്യപ്പെട്ടു് സുൽത്താൻ തിരുവിതാംകൂറിനെ യാവച്ഛക്യം മർദ്ദിച്ചിട്ടു് അനന്തരജീവിതമെന്നു ശപഥം ചെയ്തുകൊണ്ടു് സാഹായ്യകസേനകളെയും സാമഗ്രികളെയും മൈസൂരിൽനിന്നു് ആനയിപ്പാൻ ആജ്ഞകൾ പുറപ്പെടുവിച്ചു. ജാലരുകളും വിചിത്രയവനികകളും ശിഥിലങ്ങളായി, മൃതപക്ഷികളുടെ ചിറകുകളെന്നപോലെ ലംബങ്ങളായി കാണുന്ന ഉപകാരികകളിൽ പലക നിരത്തി സാമാന്യാസനങ്ങൾ ഇട്ടു്, സുൽത്താൻ മന്ത്രശാലാകർമ്മങ്ങൾ നിർവ്വഹിച്ചു. വൃഷ്ടിസംഗമത്താൽ നിഷ്പ്രഭമാക്കിക്കൂടാത്ത കനകരത്നാഞ്ചിതവസനങ്ങളുടെ സ്ഥാനത്തു് ശുഭ്രാങ്കികളെ ധരിച്ചുകൊണ്ടു്, സ്വസിംഹാസനത്തിൽ എഴുന്നരുളി കാലദേശാവസ്ഥകളെ കുരുവരോചിതമായുള്ള സ്തവഘോഷണങ്ങളാൽ പ്രശംസിക്കുന്നു. ആ പൊക്കമുള്ള കുന്നിൻചരിവോളം ജലം പൊങ്ങുകയില്ലെന്ന ധൈര്യത്താൽ കൂടാരത്തിൽത്തന്നെ മന്ത്രസഭകൂടി കാര്യാവലോകനം തുടങ്ങിയ സുൽത്താൻ, അവസന്നമുഖനായി നില്ക്കുന്ന അജിതസിംഹൻ ചെവി വട്ടംപിടിക്കുന്നതു് കണ്ടു് എന്തോ അത്ഭുതസംഭവത്തിന്റെ ആരംഭമുണ്ടാകുന്നുവെന്നു് സംഭ്രമിച്ചു. വർഷവാതമേഘങ്ങൾ മര്യാദരാമന്മാരായി വിശ്രമശയ്യകളെ ആശ്രയിച്ചിരിയ്ക്കുന്നു. എങ്കിലും, വാടങ്ങളിൽ തളയ്ക്കപ്പെട്ടിരുന്ന അശ്വങ്ങൾ കുറ്റികൾ പിഴുതു് വട്ടംതിരിഞ്ഞും പുറങ്കാലെറിഞ്ഞും പുച്ഛങ്ങൾ പറപ്പിച്ചും ദുഷ്ഷന്താശ്വങ്ങളുടെ വേഗതയോടെ അഭയകേന്ദ്രങ്ങൾ ആരാഞ്ഞു് പാഞ്ഞുതുടങ്ങുന്നു. ഭയാനകമായുള്ള ഒരു ഭ്രമരമുരളനം അതിദൂരത്തുനിന്നു് ശ്രവണഗോചരമാകുന്നു. ചക്രവാതധ്വനിയോ എന്നു് സഭാവാസികൾ ശ്രദ്ധിച്ചതിൽ, പവനന്റെ നിശ്ചലത ആ അപരാധാരോപത്തെ പ്രതിക്ഷേധിച്ചു് സേവകജനങ്ങളിൽ പലരും കൂടാരത്തിന്റെ ബഹിർഭാഗത്തിലോട്ടു് ചാടുന്നു. അജിതസിംഹൻ സ്വസ്വാമിരക്ഷണത്തിനു് ധൃതഖഡ്ഗനായി, പരിസരചക്രാന്തങ്ങളെ കുശാഗ്രവീക്ഷണംചെയ്തു. ആകാശമഞ്ചത്തിൽ സ്വൈരനിദ്രയെ അവലംബിക്കുന്ന മേഘനിരകൾ അപ്പോഴത്തെ അപരാധോദ്യമക്കാരല്ല. ആരവം അയുതാശ്വങ്ങൾ ഏകോപ്പിച്ചു് ദ്രുതഗമനം ചെയ്യുന്ന ഖുരപതനാപടലി എന്നപോലെ കർണ്ണം പൊട്ടിക്കുന്നു.

സുൽത്താൻ
“ആയു്! നമ്മുടെ സേനാനിര ഭദ്രം. ശത്രുക്കൾ നദീമാർഗ്ഗമായി നിരോധശ്രമം ചെയ്യുന്നു.”
അജിതസിംഹൻ
“ചക്രവാതമാണു്; ശത്രുവല്ല.”
സേവകന്മാർ
“നെടുമ്പുരയിലോട്ടു് എഴുന്നള്ളാൻ തിരുവുള്ളമുണ്ടാകണം.”
സുൽത്താൻ
“ശബ്ദം ചൈത്താൻപടയുടെ നരകവിളിപോലെ.”
സേവകന്മാർ
“നമ്മുടെ അരുവികൾ ഇത്ര ഭയങ്കരങ്ങളല്ല.”

ആരവം ആകാശത്തെ കവചംചെയ്യുന്ന മേഘക്കൂട്ടങ്ങൾ മുഴുവൻ സംയോജിച്ചു് തകരുന്ന കോലാഹലത്തിൽ കേൾക്കുമാറാകുന്നു. മനുഷ്യരുടെ ഭയാട്ടഹാസങ്ങളും രോദനങ്ങളും ആപത്സാമീപ്യത്തെ ധരിപ്പിക്കുന്നു. നദീതീരം തകർന്നു വരുന്നു. വന്മരങ്ങൾ പ്രവാഹഫണങ്ങളിൽ കൃഷ്ണനടനംചെയ്യുന്നു. അല്ല, പർവ്വതനിര, സവനം, ദിക്ദർശനാർത്ഥം പ്രയാണം ചെയ്യുന്നുവെന്നു് ഓരോരുത്തർ വിളികൂട്ടുന്നു. തരുനിരകളെയും മൃഗതതികളെയും മാർഗ്ഗവിലംഘനം ചെയ്ത സമസ്തസാധനങ്ങളെയും വഹിച്ചുള്ള ഒരു ജലപ്രാകാരം കാണുമാറാകുന്നു. അജിതസിംഹൻ ക്ഷതപാദനായ സുൽത്താനെ താങ്ങി മുന്നോട്ടു നടകൊള്ളിച്ചു. ഗിരിസമോന്നതമായുള്ള സമുദ്രതരംഗം പ്രായാണംചെയ്യുംവണ്ണം ആ ജലപ്രാകാരം സർവ്വം തകർത്തുകൊണ്ടു് പാഞ്ഞുപരന്നു്, സുൽത്താന്റെ കൂടാരത്തെയും ആവരണം ചെയ്തു് ബോധക്ഷതകമായുള്ള ഭയങ്കരരടിതത്തോടെ സമുദ്രോന്മുഖമായി പ്രവഹിച്ചു. സുൽത്താനോടൊന്നിച്ചു് അജിതസിംഹനെയും അനുചരസംഘത്തെയും ആ അപ്രതിരോധ്യപ്രവാഹത്തിന്റെ ഒരു പുച്ഛം വീഴ്ത്തി സ്നാനംചെയ്യിച്ചു. സേവകരുടെ സഹായത്താൽ സുൽത്താനെയും വഹിച്ചുകൊണ്ടു് മുമ്പോട്ടു ചാടിയ അജിതസിംഹൻ മുട്ടോളം വെള്ളത്തിൽനിന്നു് നെഞ്ഞോളം താഴ്ചയിലായി. സർവ്വശക്തന്റെ പള്ളിസ്വാസ്ഥ്യം പരമാർത്തനായ സുൽത്താന്റെ തൃക്കണ്ഠക്രന്ദനങ്ങളാൽ ഭംഗപ്പെട്ടു. സേനാസംഘങ്ങൾ മാറടിക്രിയയെ അനുവർത്തിച്ചുകൊണ്ടു് ടിപ്പുവിനെ രക്ഷിപ്പാൻ വലയം ചെയ്തു. പ്രതിക്രിയാനുവർത്തിനിയായ മഹാകാളി എന്നപോലെ, ആ പ്രളയവലയം അവരെ മേല്‌പോട്ടു് പായിച്ചു. അങ്കികൾ, കുപ്പായങ്ങൾ, സാമാന്യവസനങ്ങൾ എന്നിവ നനഞ്ഞു് ശരീരങ്ങളോടൊട്ടി, പ്രാണഭീതിയോടെ മണ്ടുന്നവരെ വികൃതരൂപങ്ങളാക്കി. സിംഹാസനങ്ങൾ, ആഭരണങ്ങൾ, മഞ്ചങ്ങൾ, കനകനിർമ്മിതമായ പാനപാത്രങ്ങൾ, അമൂല്യാംബരങ്ങൾ – കഷ്ടം! സ്വർവ്വധൂകദംബങ്ങളെ ലജ്ജിപ്പിക്കുന്ന സൗന്ദര്യധാമങ്ങൾ, ആഭിസീനികപ്രഭൃതികളായ വീരയോധന്മാർ – എല്ലാം ആ പ്രവാഹകാളിക്ക് മീണ്ടുകൂടാക്കരാറിന്മേൽ പണയപ്പെട്ടു. ജലചയം അലറിപ്പെരുകി! അജിതസിംഹന്റെ കൂടാരവാസികൾ നീന്തിത്തുടിച്ചു് നെടുമ്പുരയിലെത്തി, ജലത്തിൽ ആമജ്ജനംചെയ്തു. സമുദ്രംഗതകളാകാത്ത അരമനവാസികൾ, പിടഞ്ഞടിച്ചു വീണും എഴുനേറ്റും വസ്ത്രങ്ങൾ മുറുക്കിപ്പിഴിഞ്ഞു കൈവളകളും പാദവലയങ്ങളും കുലുക്കിയും കുങ്കുമാദി വിവിധ ചൂർണ്ണങ്ങളെക്കൊണ്ടു് വസ്ത്രപ്രകാശങ്ങളെ വിവർണ്ണമാക്കിയും രക്ഷപ്പെട്ടു. നാലഞ്ചു് അവഭൃഥസ്നാനം കഴിപ്പിച്ചിട്ടു് സുൽത്താന്റെ സമ്പൂജ്യകളേബരത്തെ അജിതസിംഹപ്രഭൃതികൾ നെടുമ്പുരയിലെത്തിച്ചു. ആ മഹാപരാക്രമന്റെ ഭീരുതയും ദൈന്യതയും ജലപ്രവാഹത്തിന്റെ ഭയാനകതയും കണ്ടു ലജ്ജാഭീതനായെന്നപോലെ ആദിത്യൻ ചരമഗിരിയുടെ മറവിൽ തലതാഴ്ത്തി മറഞ്ഞു.

ജലം പെരുകിപ്പെരുകി സമുദ്രഭയങ്കരതയോടും ജൃംഭകാസ്ത്രത്വരയോടും അന്തകദണ്ഡശക്തിയോടും അനുപദസമ്പാതത്തോടും പ്രവഹിച്ചു് അന്ധകാരനിരയിൽ മറയുന്നു. ഗൃഹധനങ്ങൾ, ഭക്ഷണവിഭവങ്ങൾ, വിവിധങ്ങളായ സമ്പാദ്യങ്ങൾ എന്നിവയെല്ലാം ആർക്കുമില്ലാതെ നഷ്ടമാകുന്നു. ഭൂമുഖസ്വരൂപങ്ങൾ ഭിന്നങ്ങളായി നവാകൃതിയിൽ പരിവർത്തനം ചെയ്യുന്നു. മഹാഗിരിവാസികളായ ഗജങ്ങൾ ഭ്രമണചെയ്തു് സമുദ്രസംഗമത്തെ പ്രാർത്ഥിച്ചു് പാഞ്ഞുപോകുന്നു. പ്രവാഹാരവം ദിഗ്ഗജസർപ്പങ്ങളും സഹസ്രഫണനിരകളും സംഹാരമൂർത്തിയുടെ ഭൂതഗണങ്ങളും ഏകോപിച്ചു് അട്ടഹസിക്കുംപോലുള്ള മുഴക്കത്തിൽ വ്യാപരിച്ചു്, ഇന്ദ്രനാലും ശക്യമല്ലാതുള്ള ഒരു പ്രവർഷക്രിയ നിർവ്വഹിതമാകുന്നു. ടിപ്പുവായ മൈസൂർസാമ്രാട്ടിന്റെ ആഗ്നേയാസ്ത്രത്തിനു് ശ്രീപത്മനാഭനാൽ ഉപദിഷ്ടമായി അവിടത്തെ ദാസദാസദാസൻ മുക്തമാക്കിയ വരുണാസ്ത്രം ശത്രുവിന്റെ അഹങ്കാരാഗ്നിയെയും വിജയതൃഷ്ണാഗ്നിയെയും ചാമ്പൽപോലും ശേഷിക്കാതെ കെടുത്തി. ജലഗർഭപ്രസവിതമായ ആ പ്രവാഹത്തിലെ ഓരോ ബിന്ദുവും ആത്മബലികർമ്മാക്കളിൽ മഹേന്ദ്രനായുള്ള സൂതികർത്താവിന്റെ മണിപൂരകരക്തത്താൽ സംശുദ്ധമാക്കപ്പെട്ടിരുന്നുവെന്നു് ശ്രീ രാമവർമ്മമഹാരാജാവും അവിടുത്തെ മന്ത്രിവര്യനും ഗ്രഹിച്ചില്ലെങ്കിലും ശത്രുനിരയെ ലോകനീതിയ്ക്കു് സംതൃപ്തിവരുമാറു് ശിക്ഷിച്ചു.

കാര്യക്കാരുടെ മനോധർമ്മജമായുള്ള പ്രവാഹം പുരാണപ്രസ്തുതമായ വിധത്തിലല്ലാതെ, ക്ഷുദ്രഝരികകളായി ഉൽപതിച്ചും കൂലപ്രദേശങ്ങളെ തകർത്തും പരശുരാമപ്രായന്മാരായ വൃക്ഷസമ്രാട്ടുകളെ വക്ഷസ്ഥമാക്കിയും ക്ഷേത്രങ്ങളെയും സൗധങ്ങളെയും സാമാന്യജനവസതികളെയും കുടിലുകളെയും അസ്തിവാരമിളക്കി ഗ്രസിച്ചും സഹ്യപർവ്വതനിരയുടെ മൂർദ്ധാവോടു് അനുബന്ധിച്ചു് ഇതു അധിത്യകകളിൽനിന്നു് സർവ്വോപപീഡകമായി ഉത്സർജ്ജിതമായ ഒരു മഹാസംവർത്തംതന്നെ ആയിരുന്നു. ആ മഹാപ്രളയം, അനുപദം സ്ഫീതാകാരമായി, സമസ്തനിരോധങ്ങളെയും സംഭിന്നനംചെയ്തു് സൃഷ്ടിചക്രസാർവ്വഭൗമത്വം വഹിക്കുന്ന മനുഷ്യർ, ദ്വിശൂലന്മാരായ ഗജേന്ദ്രന്മാർ, വിഷായുധന്മാരായ നാഗത്താന്മാർ തുടങ്ങി പിപീലികാന്തമുള്ള ജീവികളിൽ അനന്തകോടികളെ വഹിച്ചു് അനാദ്യന്തവരുണാലയത്തിൽ നിക്ഷേപിച്ചു. മഹാസമുദ്രങ്ങൾക്കും ശക്യമല്ലാതുള്ള വിധത്തിൽ തരംഗക്ഷുഭിതമായി ടിപ്പുവും അനുചരന്മാരും പാദസമ്പർക്കത്താൽ മാലിന്യം ചേർത്തുള്ള പ്രദേശങ്ങളിലെല്ലാം വ്യാപരിച്ചു്, രൗദ്രക്രൗര്യത്തോടെ ശത്രുകണ്ടകനിചയത്തിന്റെ നിഷൂദനകർമ്മം നിർവ്വഹിച്ചു. ഭയാതിരേകതയാൽ സന്തപ്തചിത്തരായ പ്രേഷകജനങ്ങൾ, പരിത്രാണഹസ്തങ്ങൾക്കു് അപ്രാപ്തമായ ദൂരങ്ങളിൽ മനുഷ്യരും മഹാഭവനങ്ങളും ഭ്രമണംചെയ്തു പോകുന്ന മഹാദുരിതത്തെ വീക്ഷിച്ചു്, വിഭ്രാന്തമനസ്തരായിത്തീർന്നു് അനന്തരകാലങ്ങളിൽ ആ ദർശനങ്ങളെ കുസ്വപ്നങ്ങളായി മാത്രം സ്മരിച്ചു.

തന്റെ നെടുമ്പുരയോളം ആ വരുണകോപം എത്തുകയില്ലെന്നു് ധൈര്യപ്പെട്ടു എങ്കിലും പള്ളിയാന്ദോളം അടുത്ത ഉദയാരംഭത്തിൽ തയ്യാറായി നിൽപ്പാനും സേനാഭാഗങ്ങളെല്ലാം തൃശ്ശിവപേരൂർ എത്തിക്കൊള്ളുന്നതിനുമുള്ള കല്‌പനകൾ സുൽത്താൻ കിടുകിടെ വിറച്ചു താടി വെട്ടി പുറപ്പെടുവിച്ചു. സന്ധ്യാപ്രാർത്ഥനകൾക്കു് പകരം ദീർഘവും വിശാലവുമായ ഹസ്തങ്ങൾക്കിടയിലകപ്പെട്ടു് സകല സാധനങ്ങളെയും വഹിച്ചുകൊണ്ടു് ഉദ്ദിഷ്ടകേന്ദ്രത്തിൽ നിശ്ചിതസമയത്തു് എത്തുവാനെന്നപോലെ പായുന്ന ആ മഹാകബന്ധപ്രവാഹത്തിനും വഞ്ചിരാജ്യത്തിനും മത്സ്യാപണയോഗ്യമായുള്ള ചരമസ്തവങ്ങൾ സുൽത്താനാൽ പ്രഘോഷിതങ്ങളായി. സുൽത്താന്റെ ആജ്ഞകൾ അരമനയിലും അതതു സേനാഖണ്ഡത്തിലും എത്തിപ്പാൻ വ്യവസ്ഥകൾ ചെയ്തിട്ടു് അജിതസിംഹൻ സ്വന്തം പരിച്ഛേദങ്ങളുടെ പ്രയാണത്തിനു് വേണ്ട ഏർപ്പാടുകൾ ചെയ്‌വാൻ തിരിച്ചു.

നെടുതായി, പല ഖണ്ഡങ്ങളായി നിർമ്മിക്കപ്പെട്ടുള്ള നെടുമ്പുരയിലെ ഒരു കോണിൽ പരിജനമധ്യസ്ഥയായി ഒരു മൂടുപടധാരിണി നിൽക്കുന്നതു് കണ്ടു് ബബ്‌ലപുരാധീശൻ സന്തോഷാവേഗത്തോടെ ആ പുരയിൽ എത്തി, സ്വപത്നീഹസ്തങ്ങളെ വാത്സല്യപൂർവ്വം ഗ്രഹിച്ചുകൊണ്ടു് ചുറ്റിനോക്കി. സുൽത്താനാൽ സൂക്ഷിപ്പിനു് ഭരം ഏല്പിക്കപ്പെട്ട തന്റെ ദത്തുപുത്രിയാകട്ടെ, രാജശിക്ഷിതനായ ബന്ധനസ്ഥനെയാകട്ടെ, ആ കൂടാരത്തിൽ കാണ്മാനില്ല. അജിതസിംഹൻ സംഭ്രമിച്ചു വിവശനായി. ഓടിത്തിരിഞ്ഞു് ക്ഷീണിച്ചു നില്ക്കുന്ന അശ്വങ്ങളിലൊന്നിനെ പിടിച്ചു് അതിമേൽ കയറി, ആ സന്ധ്യാതിമിരാരംഭത്തിൽ അദ്ദേഹം ഒരു പരിശോധനാപ്രദക്ഷിണംചെയ്തു. മഹാപ്രവാഹത്തിന്റെയും ചുറ്റുമുള്ള ചെറുസരസ്സുകളുടെയും തീരങ്ങളെല്ലാം ചുറ്റിനോക്കി, വിഫലശ്രമനായപ്പോൾ അരമനയിലെ രാജകളത്രബഹുലങ്ങളെപ്പോലെ പ്രാരാബ്ധങ്ങളിൽനിന്നു് ആ കന്യകയും ഭഗ്നേച്ഛുവും പ്രജ്വലിതകോപിഷ്ഠനുമായിത്തീർന്നിരിക്കുന്ന സുൽത്താന്റെ മനോധർമ്മത്താൽ സങ്കല്പിതമാകാവുന്ന നവനിധനോപായങ്ങളിൽനിന്നു് അവളുടെ ബന്ധുവായ വൃദ്ധനും മുക്തരായി എന്നും കന്യകാവൃത്താന്തത്തെക്കുറിച്ചും തന്നാൽ സംപൂജ്യനായിത്തീർന്നിരിക്കുന്ന ദിവാൻജിയെ യഥാവസരം ഗ്രഹിപ്പിച്ചുകൊള്ളാമെന്നും നിശ്ചയിച്ചു് അദ്ദേഹം സേനാപ്രയാണത്തെ ഭരിപ്പാൻ പുറപ്പെട്ടു.

അതിഭീമമായുള്ള അക്കാലത്തെ വർഷം സുഖകരവസ്ത്രങ്ങൾ കിട്ടാതെയുള്ള ചന്ത്രക്കാരവൃദ്ധനെ ക്ഷീണനാക്കി. വർഷവാതകഷ്ടതകൾക്കിടയിൽ അസംഭവിതമായുള്ള ഒരു അത്യുഗ്രകല്പാന്തപ്രളയം ആരംഭിച്ചപ്പോൾ സുൽത്താൻ നിസ്സംശയം പിന്നാക്കം വാങ്ങിക്കളയുമെന്നു് അയാൾക്കു് ഒരു ആത്മജ്ഞാനോദയം ഉണ്ടായി. സാവിത്രിയുടെ കർണ്ണങ്ങളിൽ പല ഗൂഢോപായങ്ങളും ആ ലോകചര്യാവിദഗ്ദ്ധൻ മന്ത്രിച്ചു. പ്രവാഹവിജൃഭണം ടിപ്പുവിനെയും സേനയെയും കുരങ്ങുതുള്ളിയ്ക്കയും അന്തഃപുരവാസികളെ അപഹരിക്കുകയും ചെയ്യുന്നതു് കണ്ടപ്പോൾ, കാളിഉടയാൻ സ്വശിരഃപിണ്ഡത്തെ ചാഞ്ചാടിച്ചു് പ്രകൃതിശക്തിയെ അഭിനന്ദിച്ചു. ആവിധത്തിലുള്ള പ്രാബല്യംകൊണ്ടു് തനിക്കു് ജീവിതസാഫല്യം സമ്പ്രാപ്തമാക്കാത്ത ശക്തി ഔചിത്യശൂന്യമെന്നും വിധിച്ചു. സാവിത്രിയോടുള്ള ഉപദേശങ്ങൾ മുറുകി, നിരനാദരണീയങ്ങളായ ആജ്ഞകളും ആയി. അച്ഛനമ്മമാരുടെയും കമിതാവിന്റെയും കന്യകയുടെ ഗൃഹങ്ങളുടെയും നാമങ്ങൾ അമരകോശശ്ലോകങ്ങളെന്നപോലെ വൃദ്ധൻ പാഠംചൊല്ലി അവളെ അസ്വസ്ഥയാക്കി.

അജിതസിംഹന്റെ കൂടാരപംക്തികളിലോട്ടും ജലം പ്രവേശിച്ചു്, അവിടത്തെ പാർപ്പുകാർ നെടുമ്പുരയിലെ അനുബന്ധങ്ങളിലേയ്ക്കു് നീന്തിയും ഓടിയും തുടങ്ങിയപ്പോൾ, കന്യകാഹസ്തത്തെ ഗ്രസിച്ചുകൊണ്ടു് വൃദ്ധൻ തോന്നിയവഴിയ്ക്കു് പാഞ്ഞു. ആ സങ്കേതവാസികളിൽ ഓരോരുത്തനും അവനവന്റെ പ്രാണരക്ഷയിൽ ബദ്ധശ്രദ്ധനായിരുന്നതിനാൽ, സ്വരാജ്യത്തോടും സ്വസമുദായങ്ങളോടും ബന്ധമില്ലാതിരുന്ന വിദേശീയരുടെ പ്രവൃത്തിഗതികളെപ്പറ്റി ആരും പരിഗണിച്ചില്ല. ഈ സ്വാർത്ഥദീക്ഷയുടെ ആനുകൂല്യത്താൽ, കന്യകയുടെ ഹസ്തത്തെ ഗ്രഹിച്ചു് ദുശ്ശാസനരൂക്ഷതയോടെ ശീഘ്രഭ്രമണം തുടങ്ങിയ വൃദ്ധൻ, രണ്ടു മുനമ്പുകളുടെ ഇടയിലുള്ള ഒരു ഉൾക്കായലിന്റെ ശിഖാഭാഗത്തു് സ്ഥലജലന്ധിയിൽനിന്നു രണ്ടുമൂന്നടി പൊക്കത്തിൽ നിലകൊള്ളുന്ന ഒരു ഒതളക്കാട്ടിൽ പ്രവേശിച്ചു. ഗുണം വാ ദോഷം വാ, വൃദ്ധവിഹിതത്തെ അനുസരിക്കതന്നെ എന്നു് സാവിത്രിയും ഉറച്ചു. അസ്തമയവും നല്ല കൂരിരുട്ടുമായി; മഴ മുറുകി; പ്രവാഹരവം കർണ്ണപുടങ്ങളെ ഭേദിക്കതന്നെ ചെയ്തു. ജീവിതാവസാനമല്ലാതെ അന്യഗതിയില്ലെന്നു് രണ്ടുപേരും ചിന്തിച്ചുതുടങ്ങി. അഭയമോഹികളായ സർപ്പാദി ബഹുതരം ജന്തുക്കൾ ആ തരുകൂട്ടത്തെ ശരണം പ്രാപിക്കുന്നു എന്നു് കൂമനേത്രനായ വൃദ്ധൻ കണ്ടു് അവരോടു് പടപൊരുതു് രാത്രി കഴിച്ചു. ആ പരിശ്രമങ്ങൾക്കിടയിൽ പല വികൃതചേഷ്ടകളും പ്രകടിപ്പിച്ചു് കന്യകയെ വിനോദിപ്പിക്കാൻ യത്നിക്കുകയും ചെയ്തു. മേഘങ്ങൾ അയശ്ശലാകകളെത്തന്നെ വർഷിച്ചു. സ്നേഹമാർദ്ദവത്തിന്റെ സങ്കലനം കൂടാതെ സമഗ്രപ്രമത്തനായി ജീവിതം നിവർത്തിച്ചിട്ടുള്ള താൻ ജനതാസഹസ്രങ്ങൾക്കു് സുഖശയനത്തിനുള്ള ഭവനം നിർമ്മിച്ചു്; അവരുടെ ബഹുകാലസുഖാശനത്തിനുള്ള ധനാർജ്ജനത്താൽ കുബേരയശസ്സിനെയും സമ്പാദിച്ചു്; മഹാധികാരലബ്ധിക്കുള്ള അതിതൃഷ്ണയാൽ പ്രേരിതനായി ഒരു ദശകണ്ഠ പദവിയെയും പലകാലം ആണ്ടു്; ബഹുരാജ്യങ്ങളുടെ സംയോഗകേന്ദ്രമായുള്ള ഒരു നിർന്നായകസാമ്രാജ്യത്തിൽ സാർവ്വഭൗമനായി മഹാസൗധവാസം ചെയ്തു്, ബഹുതരപ്രതാപകേസരികളുടെ സാഷ്ടാംഗപ്രണാമങ്ങൾക്കു് ആശിസ്കരങ്ങളെ ഉയർത്തുകയും ചെയ്തു; തന്റെ കടിബന്ധം ആ മുഹൂർത്തത്തിലും ലക്ഷോപലക്ഷം വരാഹൻ വിലപേറുന്ന ഒരു രത്നാകരത്താൽ വലയിതമായിരിക്കുന്നു. എങ്കിലും വിധിവൈപരീത്യം സംഭവിപ്പിച്ചിരിക്കുന്നതു് – ഹാ! എന്നുള്ള ചിന്തകളെ വൃദ്ധൻ ആ അന്ധകാരവിസ്തൃതിയിലോട്ടു വ്യാപരിപ്പിച്ചു. വിദ്യുല്ലതകളാൽ പ്രാകാശിതങ്ങളായ വർഷധാരകൾ, നക്ഷത്രഹാരങ്ങളെന്നപോലെ അനുസ്യൂതപ്രപാതംചെയ്തുകൊണ്ടിരിക്കുന്ന ആ നിശയുടെ ദീർഘചര്യയും അവസാനിക്കുമാറായി.

സുൽത്താന്റെ കാഹളധ്വനികൾ സേനായാത്രയുടെ ആരംഭത്തെ ഗ്രഹിപ്പിച്ചു. രാജകീയവാദ്യത്തിന്റെ മൃദുമേളങ്ങൾ പള്ളിയാന്ദോളത്തിന്റെ യാത്രാരംഭത്തെ അറിയിച്ചു്, വൃദ്ധനു് പരിപൂർണ്ണാശ്വാസം നൽകി. സാവിത്രി അജിതസിംഹനോടും അദ്ദേഹത്തിന്റെ അനസൂയാദേവിയോടുമുള്ള വിയോഗത്തെ ചിന്തിച്ചു് വ്യസനിച്ചു. എന്നാൽ, അത്യുഗ്രമായുള്ള ഒരു മഹാദുഃഖം ഇതാ അംഗുഷ്ഠസ്പർശം ചെയ്തു തുടങ്ങിയിരിക്കുന്നു.

കാര്യക്കാരാൽ നിർമ്മിക്കപ്പെട്ട ചെറുകുല്യ, വിസ്തൃതിയിൽ ക്രമേണ മലയിടുക്കിന്റെ വീതിയോളവും വർദ്ധിച്ചു് സരസ്സിന്റെ അടിനിരപ്പോളം അഗാധം ആയിത്തീർന്നു. തന്നിമിത്തം ജലപ്രവാഹം ശീഘ്രതരവും ഭയാനകതരോർജ്ജിതവും ആയി. പ്രളയവിജൃംഭണം ആ മഹാരാത്രിയിലെ അവസാനക്ഷോഭത്താൽ സഹായിക്കപ്പെട്ടു് ചന്ത്രക്കാറന്റെ അഭയസ്ഥലമായുള്ള വൃക്ഷശാഖയോളംതന്നെ ഉയർന്നു. ഈ വസ്തുത ഗ്രഹിയ്ക്കാതെ ഇരുന്നുപോയ അവിടത്തെ നിരാധാരയുഗ്മം തങ്ങളുടെ സുഖാസനമായുള്ള വൃക്ഷം ജലഗതിയുടെ ആയത്തിൽ ചാഞ്ചാടിത്തുടങ്ങിയതുകണ്ടു്, ഭീതരായി. ശത്രുക്കൾ ദൂരസ്ഥരായിരിയ്ക്കുന്ന സ്ഥിതിക്കു് കുന്നിന്റെ മുകൾപ്പരപ്പിൽ എത്താമെന്നു ചിന്തിച്ചു്, കീഴ്പ്പോട്ടു ചാടി നിലംപറ്റാൻ അവർ ഉദ്യമിച്ചപ്പോൾ, തരുമൂലം ഭിന്നമായി. അരുണോദയത്തിലെ മന്ദപ്രഭയ്ക്കിടയിൽ പർജന്യദേവൻ സന്തോഷബാഷ്പങ്ങളെ പൊഴിച്ചു് ആ വൃഷ്ടിനടനത്തിലെ ധനാശിപ്രകടനത്തെ നിവർത്തിക്കെ, രണ്ടുപേരും വൃക്ഷസഹിതം ക്ഷണംപ്രതി പെരുകുന്ന ജലാഗാധതയിൽ പ്രക്ഷിപ്തരായി.

വൃക്ഷകായം ശാഖാവിസ്തൃതി നിമിത്തം ജലത്തിൽ ഒരു ശകടചക്രഭ്രമണത്തെ ഉത്പാദിപ്പിച്ചു. ആ വാഹനത്തെ അവലംബിച്ചിരുന്ന രണ്ടുപേരോടുമൊന്നിച്ചു് പടിഞ്ഞാറുള്ള മുനമ്പുചുറ്റി, അടുത്തപോലുള്ള ഒരു ഉൾക്കായലിന്റെ അഗാധതയിലോട്ടു് പ്രവാഹഗതി അതിനെ നീക്കി. മനസ്സാന്നിധ്യവാനായ ചന്ത്രക്കാരൻ, സാവിത്രിയെ വാമഹസ്തത്തിൽ ഗ്രസിച്ചുകൊണ്ടു് വൃക്ഷപ്രതിബന്ധത്തെ ഉപേക്ഷിച്ചു്, ജലത്തിലോട്ടു് ചാടി. അറുപത്തിനാലു തണ്ടുതന്നെ പ്രവർത്തനം ചെയ്താലും ഒരു ബോട്ടിനെ മേല്പോട്ടു കയറ്റുവാൻ സാധിക്കാത്ത ആ ഒഴുക്കിൽ, അലഘുഭാരമായ സാവിത്രീകായത്തെയും വഹിച്ചുകൊണ്ടു് വൃദ്ധൻ വിംശതിഹസ്തനായ ദശകണ്ഠൻ എന്നപോലെ, അടുത്ത കര നോക്കി ഒഴുക്കുവിലങ്ങി, കീഴ്പോട്ടു ചാഞ്ഞു് നീന്തിത്തുടങ്ങി. ഒരു മഹാകൃത്യത്തിന്റെ നിർവ്വാഹകൻ എന്നുള്ള ഉന്മേഷം വൃദ്ധനെ ബൃഹത്തരശക്തൻ ആക്കി. ധൈര്യശാലിനിയായ കന്യക മനഃക്ഷീണലാഞ്‌ഛനം കൂടാതെ പ്രവർത്തനസ്വാതന്ത്ര്യമുള്ള ഹസ്തത്താൽ സഹായിച്ചുതുടങ്ങി. വൃദ്ധൻ, താൻതന്നെ വഞ്ചി എന്നും തന്റെ വീര്യം നാവികൻ എന്നും കൈ തുഴ എന്നും സങ്കല്പിച്ചു് പാമരഗാനം പാടി, കന്യകയെ ഉന്മേഷവതിയാക്കിക്കൊണ്ടു് നീന്തിത്തുടങ്ങി. അതിദൂരത്തുള്ള ഒരു കുന്നിന്റെ മൂർദ്ധാവിൽ മഹമ്മദീയവേഷധാരിയായ ഒരു അശ്വാരൂഢൻ ആ ഉൾക്കായലിന്റെ ലലാടപ്രദേശം നോക്കിപ്പായുന്നതു് ആ വൃദ്ധനും കന്യകയും കണ്ടു. അജിതസിംഹനെ അല്ല, വർണ്ണപ്രകാശം, രാജകുമാരകീചകനെ കന്യകയെക്കൊണ്ടു സ്മരിപ്പിച്ചു. ‘കരംപിടിക്കണം അമ്മാവാ’ എന്നു പറഞ്ഞുകൊണ്ടു് സാവിത്രി ആയംകൂട്ടിത്തുഴഞ്ഞു്, വൃദ്ധനെ പ്രോത്സാഹിപ്പിച്ചു. വരദതുംഗഭദ്രാദിമഹാനദികളെ മഹാജലപ്രവാഹത്തിലും നീന്തിക്കടന്നിട്ടുള്ള ആ പുരുഷനു് വാർദ്ധക്യവും കന്യകാഭാരവും പ്രതിബന്ധങ്ങളായിത്തീർന്നു എങ്കിലും, “ഛെ! ഈ ചളുപിളുത്ത വെള്ളത്തിന്റടുത്തു തോക്കുകയോ? ഹങ്ങനത്തന്നെമ്മണീ!” എന്നു ഗർജ്ജിച്ചുകൊണ്ടു് അദ്ദേഹം ഒറ്റക്കയ്യാൽ മാറുവച്ചു് നീന്തിത്തുടങ്ങി. ചില തരുശിരസ്സുകൾ പാദങ്ങളിൽ ഇടഞ്ഞു. ചവറ്റുചങ്ങാടങ്ങൾ, ശവച്ചങ്ങാടങ്ങൾ എന്നിതുകൾ വൃദ്ധനെക്കൊണ്ടു് കോപഗർജ്ജനങ്ങളും നാസാച്ചീറ്റങ്ങളും ഉത്സർജ്ജിപ്പിച്ചു. സ്വഭാഗിനേയന്റെ മനസ്സ്വാസ്ഥ്യം ഭഞ്ജിക്കപ്പെട്ടാൽ തന്റെ പരലോകവാസം അസുഖമെന്നുള്ള വ്യാകുലതയോടെ, വൃദ്ധൻ ആയംകൂട്ടി നീന്തി. കര അടുത്തുതുടങ്ങി. എന്തോ ചില സുമാന്തങ്ങൾ തന്റെ ജംഘകളെ ചുംബനം ചെയ്തു. ചില കൃഷ്ണവലയങ്ങൾ ജലമുഖത്തിൽ ക്ഷണനേരപ്രകാശിതങ്ങളായി മറഞ്ഞു. “ആഹാ! ഹങ്ങനെയോ!” എന്നു് ആക്രോശിച്ചുകൊണ്ടു് ആയം ഒന്നുകൂടിക്കൂട്ടി. ചില സൂചിമുനകൾ ഊരുപൃഷ്ഠപ്രദേശങ്ങളിന്മേൽ തറച്ചുതുടങ്ങി. പരമാർത്ഥം ഗ്രഹിച്ച വൃദ്ധൻ, തന്നാൽ ധ്വംസിക്കപ്പെട്ടു് അവഭ്രഷ്ടയായി, പൂജാഗൃഹാദികൾ നഷ്ടമായിത്തീർന്നുള്ള ചാമുണ്ഡിയെത്തന്നെ സ്മരിച്ചു് നീന്തി കരയോടടുത്തു. തെരുതെരെ പെരുകുന്ന മത്സ്യനിര എന്നപോലെ ഒരു ജലശ്വാനസംഘം വൃദ്ധനെ ആവരണം ചെയ്തു. “കേയൂന്റടുത്തു് ചൊല്ലു്; ഇവൻ ഇരുന്നു തേടിക്കൊടുത്തു എങ്കിലും, ചാവുമ്പം-” എന്നു തുടങ്ങിയ ചരമവാക്യത്തിനിടയിൽ കന്യകയെ പ്രവാഹപുളിനത്തിലേയ്ക്കു് ചാണ്ടി. വൃദ്ധന്റെ മുതുകു്, കണ്ഠം, ശിരസ്സു് എന്നിതുകൾ അനുക്രമം ജലത്തിലേക്കുതാണു. ഒന്നു പൊങ്ങി കൈകൾ അറഞ്ഞുകൊണ്ടുള്ള അട്ടഹാസം, പ്രവാഹമുഖത്തിൽ ശോണകണസമ്മിശ്രമായ ബുൽബുദനിരകളെ ഉത്ഭവിപ്പിച്ചു. ദർപ്പണതുല്യമായുള്ള മൂർദ്ധാവു് ആകാശവിതാനത്തെ ഒന്നുകൂടി സന്ദർശിച്ചു് കീഴ്പോട്ടു താണു. ചില ചെറുകുമിളകൾ ജലമുഖത്തിൽ ഉല്ലേഖ്യങ്ങളായി. പ്രവാഹകാളി ബഹുസഹസ്രലക്ഷങ്ങളിലൊന്നായ ഈ ജീവനഷ്ടത്തിൽ ചഞ്ചലയാകാതെ, തന്റെ സംവർത്തക്രിയയുടെ നിർവഹണത്തിൽ സരൂക്ഷഹാസയായി ദിഗന്തഭേദനം ചെയ്തു്, പാരാവാരയവനികയിൽ പാഞ്ഞു മറഞ്ഞു.

ജലപ്രവാഹത്തിന്റെ വക്ത്രത്തിൽനിന്നു മുക്തയായ സാവിത്രി തന്റെ രക്ഷിതാവിന്റെ ആപത്തു കണ്ടു് ആകാശം ഭേദിക്കുമാറുള്ള നിലവിളികൾ കൂട്ടി. നീർനായ്ക്കൾ മുതുകും മൂക്കുംകാട്ടി പുളയുന്ന ഒരു ഭയങ്കരകാഴ്ച, അദ്ദേഹത്തിന്റെ രക്ഷയിലുള്ള അവളുടെ ആശാകോരകത്തെ വിച്ഛേദിച്ചു. നിലവിളികൾ നിലകൊണ്ടില്ല. സ്വാപത്തിലും ചഞ്ചലപ്പെടാത്ത കന്യക നിലത്തു് വീണുരുണ്ടു കരഞ്ഞുതുടങ്ങി. പ്രവാഹകാളിക്കു് ഉദയനിവേദ്യമാകാൻ സന്നദ്ധയായി മുന്നോട്ടു നീങ്ങിയപ്പോൾ, ആത്മഹത്യ ആകുമല്ലോ എന്നുള്ള പുനശ്ചിന്തനം അവളുടെ ഗതിയെ പ്രതിബന്ധിച്ചു. ഓരോ നീർക്കുമിളകൾ പൊങ്ങിപ്പൊലിയുന്ന ക്രമത്തിനു് അവളുടെ ജീവിതമോഹവും അസ്തമിച്ചു. നിശാകാലം ഉപവാസത്തിൽ കഴിഞ്ഞിരുന്നതിനാലും ആ വിപത്തിനെ തരണം ചെയ്തുള്ള മനഃക്ഷോഭത്താലും സ്വരക്ഷിതാവിന്റെ മൃതി കണ്ടുള്ള നിർഭരാധിയാലും ക്ഷീണയാക്കപ്പെട്ട ആ കന്യക ആത്മപൗരുഷം ഭഞ്ജിക്കപ്പെട്ടു്, മോഹാവേശയായി നിലത്തിരുന്നു. സപ്രകാശങ്ങളും അവ്യക്തങ്ങളും ആയുള്ള ബഹുവർണ്ണാകാരങ്ങളുടെ ഒരു സമ്മിശ്രകലാപം, അന്ധകാരകലാപം, ആഗ്നേയകലാപം എന്നിങ്ങനെ അവളുടെ പ്രജ്ഞാകേന്ദ്രത്തിൽ ആവർത്തനംചെയ്തു് തിളങ്ങി. ആ സംരംഭോർജ്ജിതം ക്രമേണ ക്ഷയിച്ചു, സുബോധലബ്ധി ഉണ്ടായിത്തുടങ്ങിയപ്പോൾ ഒരു ഖുരശബ്ദം അവളുടെ കർണ്ണങ്ങളിൽ എത്തി. അതിദൂരത്തെ കുന്നിന്മുകളിൽ കണ്ടിരുന്ന മഹമ്മദീയവേഷക്കാരന്റെ ആക്രമണമാണെന്നു ചിന്തിച്ചു് എഴുന്നേറ്റു് തിരിഞ്ഞുനോക്കാതെ കന്യക പലായനം ചെയ്തു്, ആ ഉൾക്കായലിന്റെ പുളിനങ്ങളെ തരണംചെയ്തു. ഖുരശബ്ദം അടുത്തടുത്തു വന്നു. ബന്ധിക്കപ്പെട്ടിരുന്ന കേശം അഴിഞ്ഞുലഞ്ഞു കാറ്റത്തു പറന്നു. ഒരു മുനമ്പിന്റെ വിശാലമുഖത്തെ കടന്നപ്പോൾ, അശ്വത്തിന്റെ ഗതിവേഗശബ്ദം പിൻഭാഗത്തായി സമീപപ്രദേശങ്ങളിൽ കേട്ടു തുടങ്ങി. അശ്വഖുരങ്ങൾ മുതുകിന്മേൽ പതിയ്ക്കുന്നു എന്നു് അവൾ ഭീതയുമായി. പുറകിൽനിന്നു് ചില ആജ്ഞകളോ, പ്രാർത്ഥനകളോ പുറപ്പെടുന്നതു് വാതാരവത്താൽ പ്രതിബന്ധിക്കപ്പെട്ടു സ്ഫുടശ്രാവ്യമാകുന്നില്ല. പലായനവേഗം ഒന്നുകൂടി ഊർജ്ജസ്വലമായി. അജിതസിംഹദത്തമായുള്ള കഠാര ആകാശത്തിലോട്ടുയർന്നു, പല ദിവസമായി അസ്തമിച്ചിരുന്ന സൂര്യന്റെ അഭിനവകിരണങ്ങളെ പ്രതിഫലിപ്പിച്ചു. അശ്വഗതി പൊടുന്നനെ നിലകൊണ്ടു. ഹാ! ഘാതകൻ താഴത്തു ചാടുന്നു; പാതകോദ്യുക്തമെന്നു് തോന്നിയ ഒരു ഹസ്തം തന്റെ ശരീരത്തെ സ്പർശിക്കുന്നു; ഘാതകനു് അഭിമുഖയാകാൻ, കോപാഗ്നിസ്ഫുരണം ചെയ്തു്, കന്യക പെട്ടെന്നു തിരിയുന്നു; മഹമ്മദീയവേഷക്കാരന്റെ വക്ഷസ്കാണ്ഡത്തിൽ കന്യകാഹസ്തത്താൽ പ്രയോഗിക്കപ്പെട്ട കഠാര ആമധ്യം അവഗാഹനം ചെയ്യുന്നു. കന്യകയെ പരിരംഭണംചെയ്ത ആഗതന്റെ കൃപാർദ്രമുഖത്തിന്റെ ദൈന്യതാരംഭവും അയാളുടെ വക്ഷഃപ്രദേശത്തുനിന്നു് പ്രവഹിച്ചു് വസ്ത്രത്തെ ശോണമയമാക്കുന്ന രക്തധാരയും കണ്ടു് ആ പരിരംഭണത്തിൽ നിന്നിഴിഞ്ഞു, അവൾ നിലംപതിച്ചു. ടിപ്പുവിന്റെ കൂടാരത്തിൽ പ്രവേശിച്ചു തന്റെ പ്രണയിനിയുടെ പുനർലബ്ധി സമ്പാദിപ്പാൻ വീണ്ടും ധീരപ്രണയവാന്റെ പ്രയാണം ആരംഭിച്ച ത്രിവിക്രമകുമാരനും കന്യകാപാർശ്വത്തിൽ ബോധം ക്ഷയിച്ചു പതിച്ചു.