close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-13.13"

(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഏകാകി}}
 +
ഒരുപാടു മുൻധാരണകൾ വച്ചുകൊണ്ടാണു് നാം ഏകാകികളെക്കുറിച്ചു സംസാരിക്കുക. എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്നു് കേൾക്കുന്നവർക്കെല്ലാം അറിയാമെന്നു നാം കരുതുന്നു. അവർക്കൊരു വസ്തുവും അറിയില്ല എന്നതാണു വസ്തുത. അങ്ങനെയൊരാളെ അവർ കണ്ടിട്ടേയില്ല; ആളെ അറിയാതെ തന്നെ അവർ അയാളെ വെറുക്കുകയായിരുന്നു. അവർ അയാളുടെ ചോരയൂറ്റിക്കുടിച്ച അയൽവാസികളായിരുന്നു, അയാളെ പ്രലോഭിപ്പിച്ചുകൊണ്ടു് അടുത്ത മുറിയിൽ നിന്നുയർന്ന ശബ്ദങ്ങളായിരുന്നു. ഒച്ചയും ബഹളവുമുണ്ടാക്കി അയാളെ അതിൽ മുക്കിത്താഴ്ത്താൻ അവർ വസ്തുക്കളെ ഇളക്കിവിട്ടു. അയാൾ ആർദ്രത നിറഞ്ഞ ഒരു ബാലനായിരുന്നപ്പോൾ മറ്റു കുട്ടികൾ സംഘം ചേർന്നു് അയാളെ നേരിട്ടിരുന്നു; വളർച്ചയുടെ ഓരോ ഘട്ടത്തിലും മുതിർന്നവർക്കെതിരെയാണു് അയാൾ വളർന്നതു്. ഒരു വേട്ടമൃഗത്തെയെന്നപോലെ അവർ അയാളെ തന്റെ മാളത്തിലേക്കോടിച്ചുകയറ്റി; അയാളുടെ ദീർഘയൗവനത്തിൽ ആ വേട്ട നടക്കാത്ത ഒരു കാലവുമുണ്ടായിട്ടില്ല. സ്വയം തളരാൻ വിടാതെ വല്ല വിധേനയും രക്ഷപ്പെടാൻ അയാൾക്കായപ്പോൾ അയാളിൽ നിന്നുണ്ടായതിനെ അവർ പുലഭ്യം പറഞ്ഞു, വികൃതമെന്നു് അതിനെ പഴിച്ചു, അതിനെ സംശയത്തിൽ നിർത്തി. അവർ പറയുന്നതൊന്നിനും അയാൾ ശ്രദ്ധ കൊടുക്കാതായപ്പോൾ അവർ എല്ലാ മറവും ഭേദിച്ചു പുറത്തേക്കു വന്നു, അയാൾക്കുള്ള ഭക്ഷണം തിന്നുതീർത്തു, അയാൾക്കുള്ള വായു ശ്വസിച്ചുതീർത്തു, അയാൾക്കറയ്ക്കട്ടെ എന്നതിനായി അയാളുടെ ദാരിദ്ര്യത്തിൽ അവർ കാർക്കിച്ചുതുപ്പുകയും ചെയ്തു. പകർച്ചവ്യാധി പിടിച്ചവനെപ്പോലെ അവരയാളെ അകറ്റിനിർത്തി, എത്രയും വേഗം അവിടെ നിന്നോടിപ്പോകാനായി അവരയാളെ കല്ലെടുത്തെറിഞ്ഞു. പുരാതനമായ ആ ജന്മവാസനയുടെ പ്രേരണയിൽ അവർ ചെയ്തതു തെറ്റായിരുന്നില്ല: അതെ, അവർക്കയാൾ ശത്രു തന്നെയായിരുന്നു.
  
 +
പിന്നെ, അയാൾ മുഖമുയർത്തി നോക്കാതിരുന്നപ്പോൾ പക്ഷേ, അവർക്കു ചിന്ത തുടങ്ങി. തങ്ങളുടെ പ്രവൃത്തികൾ അയാളാഗ്രഹിച്ച പോലെയായോ എന്നവർക്കു സംശയമായി; അയാളുടെ ഏകാന്തതയ്ക്കു് ഉറപ്പു കൂട്ടുകയാണോ തങ്ങൾ ചെയ്തതു്? തങ്ങളിൽ നിന്നെന്നെന്നേക്കുമായി സ്വയം വിച്ഛേദിക്കാൻ അയാളെ തുണയ്ക്കുകയാണോ ചെയ്തതു്? അപ്പോഴവർ അടവുകൾ മാറ്റി, അന്തിമായുധം അവർ പുറത്തെടുത്തു, പ്രതിരോധത്തിന്റെ ഇതരമാർഗ്ഗം: പ്രശസ്തി. ആ ഒച്ചപ്പാടിൽ തലയുയർത്തി നോക്കാത്തതായി, ഏകാഗ്രത നഷ്ടമാവാത്തതായി ഒരാളു പോലുമുണ്ടായില്ല.
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 09:35, 2 November 2017

റിൽക്കെ

റിൽക്കെ-13.13
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212