close
Sayahna Sayahna
Search

Difference between revisions of "ലൂക്കാച്ചിന്റെ മാർക്സിസ്റ്റ് കലാസങ്കൽപം"


(ക്രിട്ടിക്കല്‍ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം)
(വിശേഷത)
 
Line 26: Line 26:
  
 
==വിശേഷത==
 
==വിശേഷത==
ലൂക്കാച്ചിന്റെ Aesthetics എന്ന വിശിഷ്ടമായ ഗ്രന്ഥം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്ന് മുമ്പു പറഞ്ഞല്ലോ. ലൂക്കാച്ചിനെക്കുറിച്ചെഴുതുന്നവര്‍ ജര്‍മന്‍ ഭാഷയില്‍ അതു വായിച്ചിട്ടുതന്നെയാണ് തങ്ങളുടെ മതങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്സിസ്റ്റു ചിന്തകനായ കോലാകോവ്സ്കി ലൂക്കാച്ചിന്റെ speciality എന്നൊരു സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പറയുന്നുണ്ട്. അത് Aesthetics എന്ന ഗ്രന്ഥത്തിലെ ആശയമാവാം. കല അല്ലെങ്കില്‍ സാഹിത്യം സാകല്യാവസ്ഥയോടു വിധേയത്വമുള്ളതായിരുന്നാല്‍  മാത്രം പോരാ, സ്പെഷ്യാലിറ്റിയോടും — വിശേഷതയോടും വിധേയത്വമുള്ളതായിരിക്കണമെന്ന് ലൂക്കാച്ച് കരുതുന്നതായി കോലാകോവ്സ്കി ചൂണ്ടിക്കാണിക്കുന്നു. വ്യക്തിയില്‍ തരവും സവിശേഷസംഭവത്തില്‍ സാര്‍വലൗകിക സംഭവവും കല കാണുന്നു. (Art endeavours to find the type in the individual, the universal in particular phenomena Kolakowski) എഴുത്തുകാരന്‍ വ്യക്തിനിഷ്ഠങ്ങളായ അനുഭവങ്ങളെ തരങ്ങളായോ (types)സാര്‍വ്വലൗകികമൂല്യമുള്ള ബിംബങ്ങളായോ മാറ്റുന്ന പ്രവര്‍ത്തനമാണ് വിശേഷത. വായനക്കാരന്‍ ആ തരങ്ങളിലൂടെ, ബിംബങ്ങളിലൂടെ സാകല്യാവസ്ഥ ദര്‍ശിക്കുന്നു. (Luckacs’s ‘speciality’ may be defined, it seems, as this process whereby a writer transforms individual experiences  into types or images of universal validity, so that they become the medium through which the reader apprehends the social whole — Kolakowski) സൊലായുടെയും കൂട്ടുകാരുടെയും ‘നാച്ചുറലിസം വ്യക്തിയിലേക്ക് തിരിയുന്നതിനാല്‍ അത് ലൂക്കാച്ചിന്റെ അംഗീകാരം നേടുന്നില്ല.
+
ലൂക്കാച്ചിന്റെ {{en|Aesthetics}} എന്ന വിശിഷ്ടമായ ഗ്രന്ഥം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്ന് മുമ്പു പറഞ്ഞല്ലോ. ലൂക്കാച്ചിനെക്കുറിച്ചെഴുതുന്നവര്‍ ജര്‍മന്‍ ഭാഷയില്‍ അതു വായിച്ചിട്ടുതന്നെയാണ് തങ്ങളുടെ മതങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്സിസ്റ്റു ചിന്തകനായ കോലാകോവ്സ്കി ലൂക്കാച്ചിന്റെ speciality എന്നൊരു സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പറയുന്നുണ്ട്. അത് {{en|Aesthetics}} എന്ന ഗ്രന്ഥത്തിലെ ആശയമാവാം. കല അല്ലെങ്കില്‍ സാഹിത്യം സാകല്യാവസ്ഥയോടു വിധേയത്വമുള്ളതായിരുന്നാല്‍  മാത്രം പോരാ, സ്പെഷ്യാലിറ്റിയോടും — വിശേഷതയോടും വിധേയത്വമുള്ളതായിരിക്കണമെന്ന് ലൂക്കാച്ച് കരുതുന്നതായി കോലാകോവ്സ്കി ചൂണ്ടിക്കാണിക്കുന്നു. വ്യക്തിയില്‍ തരവും സവിശേഷസംഭവത്തില്‍ സാര്‍വലൗകിക സംഭവവും കല കാണുന്നു {{en|(Art endeavours to find the type in the individual, the universal in particular phenomena Kolakowski)}}. എഴുത്തുകാരന്‍ വ്യക്തിനിഷ്ഠങ്ങളായ അനുഭവങ്ങളെ തരങ്ങളായോ {{en|types)}} സാര്‍വ്വലൗകികമൂല്യമുള്ള ബിംബങ്ങളായോ മാറ്റുന്ന പ്രവര്‍ത്തനമാണ് വിശേഷത. വായനക്കാരന്‍ ആ തരങ്ങളിലൂടെ, ബിംബങ്ങളിലൂടെ സാകല്യാവസ്ഥ ദര്‍ശിക്കുന്നു. {{en|(Luckacs’s ‘speciality’ may be defined, it seems, as this process whereby a writer transforms individual experiences  into types or images of universal validity, so that they become the medium through which the reader apprehends the social whole — Kolakowski.)}} സൊലായുടെയും കൂട്ടുകാരുടെയും ‘നാച്ചുറലിസം വ്യക്തിയിലേക്ക് തിരിയുന്നതിനാല്‍ അത് ലൂക്കാച്ചിന്റെ അംഗീകാരം നേടുന്നില്ല.
  
 
==ക്രിട്ടിക്കല്‍ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം==
 
==ക്രിട്ടിക്കല്‍ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം==

Latest revision as of 01:19, 21 November 2017

ലൂക്കാച്ചിന്റെ മാർക്സിസ്റ്റ് കലാസങ്കൽപം
Mkn-11.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി ഏകാന്തതയുടെ ലയം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1984
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 108 (ആദ്യ പതിപ്പ്)

Externallinkicon.gif ഏകാന്തതയുടെ ലയം

ഈ ശതാബ്ദത്തിലെ മഹാനായ മാര്‍ക്സിസ്റ്റ് ചിന്തകനാര്? മഹാനായ സാഹിത്യനിരൂപകനാര്? ഈ ചോദ്യങ്ങള്‍ ആരില്‍നിന്നെങ്കിലുമുണ്ടായാല്‍ ഉത്തരം ഒന്നേയുള്ളു — ഹംഗറിയിലെ ദ്യോര്‍ദ്യേ ലൂക്കാച്ച് (Gyorgy Luckacs, 1885–1971). പ്രജ്ഞയുടെ പ്രകാശം കാണിക്കുന്ന മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലം വേറെ കാണാന്‍ പ്രയാസം; വിചാരണാശക്തിയാര്‍ന്ന സാഹിത്യനിരൂപണം വേറെ ദര്‍ശിക്കാന്‍ ദുഃസാദ്ധ്യം. ജ്ഞാനം ശക്തിയായതുകൊണ്ട് ലൂക്കാച്ചന്റെ ഗ്രന്ഥങ്ങള്‍ വായിക്കുന്നവര്‍ ശക്തന്‍മാരായിത്തീരുന്നു. ജ്ഞാനത്തിന് ദേശീയങ്ങളായ അതിരുകളില്ലാത്തതുകൊണ്ട് ഹംഗറിയിലെ ഈ ചിന്തകന്‍ കേരളീയരായ നമ്മുടെ ഒരു സഹോദരനായി മാറുന്നു. ലൂക്കാച്ചിന്റെ സാഹിത്യസിദ്ധാന്തങ്ങളെയും സാഹിത്യനിരൂപണങ്ങളെയും കുറിച്ച് എഴുതാനാണ് ഈ ലേഖകന് കൗതുകം. ആ സിദ്ധാന്തങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും അവലംബം നല്‍കുന്ന മാര്‍ക്സിയന്‍ തത്വങ്ങള്‍ ആനുഷംഗികമായി ഇവിടെ സൂചിപ്പിക്കപ്പെടുമെന്നേയുള്ളൂ. അതിനു മുന്‍പായി ലൂക്കോചിന്റെ ജീവിതകഥ സംക്ഷേപിച്ചു പറഞ്ഞുകൊള്ളട്ടെ.

ജീവിതകഥ

1885 ഏപ്രില്‍ 13-ആം തീയതി ലൂക്കാച്ച് ജനിച്ചു. ഹംഗറിയിലെ ജനറല്‍ ക്രഡിറ്റ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. 1919-ലെ കമ്മ്യൂണില്‍ മകന്‍ പങ്കുകൊണ്ടു എന്ന കാരണം പറഞ്ഞ് അധികാരികള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പറഞ്ഞയച്ചു. അസാമാന്യമായ ബുദ്ധിശക്തിയാല്‍ അനുഗൃഹീതനായിരുന്ന ലൂക്കാച്ച് പതിനേഴാമത്തെ വയസ്സുതൊട്ട് പ്രൗഢങ്ങളായ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ആ പ്രായത്തില്‍ത്തന്നെ അദ്ദേഹം ഇബ്സന്റെയും ഹൗപ്റ്റ്മാനിന്റെയും നാടകങ്ങളുടെ മാതൃകയില്‍ അഞ്ചു നാടകങ്ങളും രചിച്ചു. അവയുടെ അപര്യാപ്തത കൊണ്ടാവാണം ലൂക്കാച്ച് ആ നാടകങ്ങള്‍ തീയിലെരിച്ചുകളഞ്ഞു. പിന്നീടൊരിക്കലും അദ്ദേഹം സര്‍ഗാത്മകസാഹിത്യത്തില്‍ കൈവച്ചില്ല. അച്ഛന്റെ ആഗ്രഹത്തെ മാനിച്ച് ലൂക്കോച്ച് ബുഡാപെസ്റ്‌റയൂണിവേഴ്സിറ്റിയില്‍ ചേരുകയും 1906-ല്‍ ‘ഡോക്ടര്‍ ഒഫ്‌ ലാ’ എന്ന ബിരുദം നേടുകയും ചെയ്തു. ആ വര്‍ഷംതന്നെയാണ് അദ്ദേഹം ‘History of the Development of Modern Drama’ എന്ന ഗ്രന്ഥമെഴുതി പ്രശസ്തിയിലേക്ക് കുതിച്ചു ചെന്നത്. ജര്‍മന്‍ നോവലിസ്റ്റ് തോമസ് മന്നിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു ലൂക്കാച്ച്. അദ്ദേഹത്തെക്കുറിച്ച് അനേകം പ്രബന്ധങ്ങള്‍ 1909-ല്‍ ലൂക്കാച്ച് എഴുതി പ്രസിദ്ധപ്പെടുത്തി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പ്രധാന സ്ഥാനത്തിന് അര്‍ഹമായ Theory of the Novel 1920-ലാണ് ഗ്രന്ഥരൂപത്തില്‍ പ്രകാശിപ്പിക്കപ്പെട്ടത്. വിശ്വവിഖ്യാതനായ കലാചരിത്രകാരന്‍ മാക്സ് ദ്വോര്‍ഷാക്ക് (Max Dvorak)അതില്‍ പ്രതിഫലിച്ച ധിഷണ വൈഭവം കണ്ട് വിസ്മയാധീനനായി. ലൂക്കാച്ചിന്റെ പ്രഥമ പത്നിയും റഷ്യന്‍ സോഷ്യല്‍ റവലുഷനറിയുമായ ഗ്രബേന്‍ കോയ്ക്കാണ് വിശിഷ്ടമായ ആ ഗ്രന്ഥം സമര്‍പ്പിക്കപ്പെട്ടത്. പക്ഷേ, ആ ദാമ്പത്യജീവിതം പരാജയപ്പെട്ടു. ലൂക്കാച്ച് ഗ്രബേന്‍കോയെ ഉപേക്ഷിച്ചു.

ഒക്ടോബര്‍ വിപ്‌ളവം ലൂക്കാച്ചിനെ എന്തെന്നില്ലാത്തവിധം ആഹ്‌ളാദിപ്പിച്ചു. വളരെ വര്‍ഷം മുന്‍പുതന്നെമാര്‍ക്സിന്റെ ഗ്രന്ഥങ്ങള്‍ പഠിച്ച് കമ്മ്യുണിസ്റ്റായി മാറിയിരുന്ന അദ്ദേഹം 1918-ല്‍ കമ്മ്യുണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. ആ “ബൂര്‍ഷ്വാ ഇന്‍റ്റലക്ച്വലി”നെ പാര്‍ട്ടിയില്‍ നിന്ന് നിഷ്കാസനം ചെയ്യണമെന്ന് ഒരംഗം വാദിച്ചപ്പോള്‍ , ലൂക്കാച്ച് മാര്‍ക്സിന്റെ Critique of Political Economy എന്ന ഗ്രന്ഥമെടുത്ത് ഹോമറിനെ unsurpassable example എന്ന് മാര്‍ക്സ് വിശേഷിപ്പിച്ചതു കാണിച്ചുകൊടുത്തു. “യാഥാസ്ഥിതികങ്ങളായ അഭിപ്രായങ്ങള്‍” വച്ചു പുലര്‍ത്തുന്നവനെന്ന് ശത്രുക്കളാല്‍ അധിക്ഷേപിക്കപ്പെട്ടെങ്കിലും അദ്ദേഹം ഹംഗറിയിലെ വിദ്യാഭ്യാസമന്ത്രിയായി. ബേലോ കൂണിന്റെ (Bela Kun, 1886–1939?) കമ്മ്യുണിസ്റ്റ് ഗവണ്‍മെന്റില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു ലൂക്കാച്ച്. ആ ഗവണ്‍മെന്റിൽ വീഴുകയും ഹോട്ടി (Horthy) ഭരണാധികാരിയാവുകയും ചെയ്തപ്പോള്‍ ലുക്കാച്ച് ഡ്രൈവറുടെ വേഷത്തില്‍ ഹംഗറിയില്‍ നിന്നു ഒളിച്ചോടി. 1919 ഒക്ടോബറില്‍ അദ്ദേഹം വിയന്നയില്‍വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഹോര്‍ട്ടിയുടെ ഗവണ്‍മെന്റ് ലൂക്കാച്ചിന്റെ ‘എക്സ്ട്രാഡിഷന്‍’ ആവശ്യപ്പെട്ടെങ്കിലും ഹൈൻറിഫ് മന്നും തോമസ് മന്നും മറ്റും ഇടപെട്ടതിന്റെ ഫലമായി ആസ്ട്രിയന്‍ ഗവണ്‍മെന്റ് എക്സ്ട്രാഡിഷനുള്ള അഭ്യര്‍ത്ഥന നിരാകരിക്കുകയും ഡിസംബറില്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു.

1920-ല്‍ ലൂക്കാച്ച് ബാല്യകാലത്തെ പ്രേമഭാജനമായിരുന്ന ഗര്‍ട്രൂഡിനെ വിവാഹം കഴിച്ചു. തികച്ചും ആഹ്ലാദനിര്‍ഭരമായിരുന്നു അവരുടെ ദാമ്പത്യജീവിതം. ലൂക്കോചിന്റെ History and Class Consciousness തുടങ്ങിയ മഹാഗ്രന്ഥങ്ങള്‍ ഗര്‍ട്രൂഡ് സഹധര്‍മ്മിണിയായില്ലെങ്കില്‍ ആവിര്‍ഭവിക്കുമായിരുന്നില്ലെന്നാണ് പലരും പറയുന്നത്.

1923-ലാണ് ഇരുപതാം ശദാബ്ദത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദാര്‍ശനികഗ്രന്ഥം എന്നു വിശേഷിക്കപ്പെടുന്ന History and class consciousness ബര്‍ലിനില്‍ പ്രസിദ്ധീകരിച്ചത്. ആ വര്‍ഷത്തിന്റെ അവസാനത്തില്‍ Marxism & Philosophy എന്ന ഗ്രന്ഥവും. 1929-ല്‍ മൂന്നു മാസത്തോളം ലൂക്കാച്ച് ഹംഗറിയിലായിരുന്നു. തിരിച്ച് അദ്ദേഹം ആസ്ട്രിയയില്‍ എത്തിയപ്പോള്‍, അവിടത്തെ ഗവണ്‍മെന്റ് അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള കല്‍പന പുറപ്പെടുവിച്ചിരുന്നു. തോമസ്മന്നിന്റെ മദ്ധ്യവര്‍ത്തിത്വം കൊണ്ട് ഗവണ്‍മെന്റ് ആ കല്‍പന റദ്ദാക്കിയെങ്കിലും ആസ്ട്രിയയില്‍ കഴിയാന്‍ ലുക്കാച്ചിന് ഇഷ്ടമില്ലായിരുന്നു. അദ്ദേഹം മോസ്ക്കോയിലേക്കു പോയി. 1931-ല്‍ ബര്‍ലിനില്‍ ചെന്ന ലൂക്കാച്ച്, നാത്സികള്‍ അധികാരത്തില്‍ വരുന്നതുവരെ അവിടെ പാര്‍ത്തു. 1933-ല്‍ വീണ്ടും മോസ്ക്കോയിലേക്ക് പോയി. അവിടെ താമസിക്കുന്ന കാലത്താണ് ‘Young Hegel’ എന്ന ഗ്രന്ഥം അദ്ദേഹം എഴുതിത്തുടങ്ങിയത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് (1936–37) The Historical Novel എന്ന വിശിഷ്ടമായ വിമര്‍ശന ഗ്രന്ഥം രചിച്ചതും.

ലൂക്കാച്ച് ട്രോഡ്സ്ക്കിയസ്റ്റ് ഏജന്‍റ്റാണെന്ന് ഒരു സംശയം എക്കാലത്തുമുണ്ടായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം 1941-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജര്‍മ്മനിയിലും ആസ്ട്രിയയിലും ഫ്രാന്‍സിലും ഇറ്റലിയിലും ധൈഷണിക ജീവിതം നയിച്ചിരുന്നവര്‍ ലൂക്കാച്ചിനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഗവണ്‍മെന്റ് അതു സ്വീകരിക്കുകയും അദ്ദേഹത്തെ കാരാഗ്രഹത്തില്‍നിന്നു വിടുകയും ചെയ്തു. പിന്നീടുള്ള കാലം മുഴുവനും ഗ്രന്ഥരചനയ്ക്കായി ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. അതോടെ ശത്രുക്കള്‍ വര്‍ദ്ധിക്കുകയായി. പഴയ സ്നേഹിതന്‍മാര്‍പോലും ശത്രുക്കളായി മാറി. ‘തിരുത്തല്‍വാദി’, ‘വലതുപക്ഷക്കാരന്‍’ ‘ലെനിന്റെ നിന്ദകന്‍’, ‘ഇംപീരിയലിസത്തിന്റെ പരിചാരകന്‍’ ഇവയൊക്കെ ലൂക്കാച്ചിന് നല്‍കപ്പെട്ട വിശേഷണങ്ങളാണ്. ആ അപമാനങ്ങളെയെല്ലാം അദ്ദേഹം ധീരതയോടെ സഹിച്ചു. 1952-ലാണ് ലൂക്കാച്ചും ബ്രഹ്റ്റും കൂടുതല്‍ അടുത്തത്. 1956 ആഗസ്റ്റില്‍ ബ്രഹ്റ്റ് മരിച്ചു. അതുവരെയും അവരുടെ ആത്മബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചില്ല. ജര്‍മ്മനി, ഇറ്റലി, സ്വീഡന്‍ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ച അദ്ദേഹം സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ആ പ്രഭാഷണപരമ്പരയാണ് പില്‍ക്കാലത്ത് The Meaning of Contemporary Realism എന്ന ഗ്രന്ഥമായി പ്രസിധീകരിക്കപ്പെട്ടത്. 1956 ഒക്ടോബര്‍ 24-ആം തീയതി അദ്ദേഹം ഇമ്രേ നൊഡ്യേയുടെ ഗവണ്‍മെന്റില്‍ (Imre Nagy, 1895?–1958) സാംസ്കാരിക മന്ത്രിയായി. നവംബര്‍ 4-ആം തീയതി അദ്ദേഹം യുഗോസ്‌ളോവിയ എംബസ്സിയില്‍ അഭയം തേടി. അവിടെനിന്നു റുമേനിയയിലേക്കാണ് അദ്ദേഹം നാടുകടത്തപ്പെട്ടത്. 1957 ഏപ്രില്‍ 10-ആം തീയതി ലൂക്കാച്ച് ബുഡാപെസ്റ്റില്‍ തിരിച്ചെത്തി. എതിര്‍പ്പുകള്‍ അതോടെ വര്‍ദ്ധിച്ചു. പക്ഷേ, അദ്ദേഹം ഗ്രന്ഥരചനയില്‍ വ്യാപൃതനായിരുന്നു. ലൂക്കാച്ചിന്റെ സുപ്രധാനമായ ഗ്രന്ഥം (History and Class Consciousness)എന്നതാണ്. അതിനേക്കാള്‍ മഹനീയമാണ് അദ്ദേഹത്തിന്റെ Aesthetics എന്ന ഗ്രന്ഥം. 1962-ല്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടു. Ontology of Social Being എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് ലൂക്കോച്ചിന്റെ സഹധര്‍മ്മിണി ഗര്‍ട്രൂഡ് മരിച്ചത് (1963-ല്‍). ഇത് വല്ലാത്തൊരു ആഘാതമായി അദ്ദേഹത്തിന്. ആത്മഹത്യയ്ക്ക് അദ്ദേഹം പലപ്പോഴും സന്നദ്ധനായി. പിന്നീടുള്ള ജീവിതം ദൗര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതായിരുന്നു. സര്‍വ്വകലാശാലകള്‍ ബിരുദങ്ങള്‍ നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചെങ്കിലും സഹധര്‍മ്മിണിയുടെ ദേഹവിയോഗം ഉളവാക്കിയ ദുഃഖത്തില്‍ നിന്ന് അദ്ദേഹം കരകയറിയതേ ഇല്ല. 1970 ഡിസംബര്‍ ആയപ്പോള്‍ കാന്‍സര്‍ രോഗം തന്നെ പിടികൂടിയിരിക്കുന്നുവെന്ന് ലൂക്കോച്ച് കണ്ട്. അതിനുശേഷം ഏതാനും മാസങ്ങള്‍ മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. 1971 ജൂണ്‍ 4-ആം തീയതി അദ്ദേഹം ചരമം പ്രാപിച്ചു. ഹംഗറിയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹാന്‍മാര്‍ക്കു മാത്രമായുള്ള ശ്മശാനത്തില്‍ ലൂക്കാച്ചിന്റെ മൃതദേഹം സംസ്ക്കരിക്കപ്പെട്ടു. മരണത്തിനുശേഷം ഒന്നുമില്ലായിരിക്കാം. പക്ഷെ, മരണം തന്നെ നിസ്സാരമാണെന്നു നമുക്ക് തോന്നുന്നു. കാരണം, ലൂക്കാച്ചിന്റെ പ്രത്യക്ഷ ശരീരം ഇല്ലാതായിട്ടും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ കൂടുതലായി നമ്മള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു എന്നതു തന്നെ.

സാഹിത്യസിദ്ധാന്തങ്ങള്‍

ഒരു സാഹിത്യചിന്തകന്റെ സിദ്ധാന്തത്തെക്കുറിച്ച് എഴുതാന്‍ ഉദ്യമിക്കുന്ന ആള്‍ അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിരിക്കണമല്ലോ. ലൂക്കോച്ച് എന്ന അപ്രതിമനായ സാഹിത്യചിന്തകന്റെ സിദ്ധാന്തങ്ങള്‍ സംഗ്രഹിച്ചെഴുതുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രബന്ധം പോലും വിട്ടുകളയാന്‍ പാടില്ല. പക്ഷേ, മനീഷികള്‍ നിസ്തുലമെന്നും അന്യാദൃശ്യമെന്നും വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ Aesthetics എന്നഗ്രന്ഥം ഈ ലേഖകനു കാണാന്‍ കഴിഞ്ഞില്ല. എന്റെ അറിവില്‍പ്പെട്ടിടത്തോളം അതു ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടില്ല. ലൂക്കാച്ച് മരിച്ചിട്ട് ഒന്‍പതുവര്‍ഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും തര്‍ജ്ജമ ചെയ്യപ്പെടുന്നതേയുള്ളൂ. ഒരു പക്ഷേ, Aesthetics ഉം അവയില്‍ ഉള്‍പ്പെടുന്നുണ്ടാകാം. വസ്തുത അതായതുകൊണ്ട് ഈ ലേഖനത്തിന് ഒരു അപരിപൂര്‍ണ്ണസ്വഭാവം വരാതിരിക്കില്ല. അതു മുന്‍കൂട്ടി വ്യക്തമാക്കിക്കൊണ്ട് ലൂക്കാച്ചിന്റെ സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ച് ഉപന്യസിക്കട്ടെ.

സാകല്യാവസ്ഥ

മഹാന്‍മാരായ മാര്‍ക്സിസ്റ്റുകള്‍ സൗന്ദര്യശാസ്ത്രത്തില്‍പ്പോലും സാംസ്ക്കരിക പൈതൃകത്തെ (Classical heritage എന്നു ലൂക്കാച്ച്) മാനിക്കുന്നവരാണ്. മാനിക്കുന്നുവെന്നു പറഞ്ഞാല്‍ അവര്‍ ഭൂതകാലത്തേക്കു പിന്‍തിരിയുന്നുവെന്ന് അര്‍ത്ഥമാക്കരുത്. ഭൂതകാലം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതിനെ നവീകരിക്കാന്‍ സാദ്ധ്യമല്ലെന്നും മാര്‍ക്സിസ്റ്റുകള്‍ക്ക് അറിയാം. അവര്‍ സൗന്ദര്യശാസ്ത്രത്തിലെ സാംസ്ക്കാരിക പൈതൃകത്തെ ബഹുമാനിക്കുന്നുവെന്നു പറയുമ്പോള്‍ നമ്മള്‍ ഗ്രഹിക്കേണ്ടത് സമ്പൂര്‍ണ്ണമായ സമുദായത്തില്‍ സമ്പൂര്‍ണ്ണനായ മനുഷ്യനെ ചിത്രീകരിക്കുന്ന മഹനീയമായ കലയെ അവര്‍ അംഗീകരിക്കുന്നു എന്നാണ്. ചരിത്രത്തെ സംബന്ധിച്ച മര്‍ക്സിസ്റ്റ് ഫിലോസഫി സമ്പൂര്‍ണ്ണനായ മനുഷ്യനെ അപഗ്രഥിക്കുന്നു. സമ്പൂര്‍ണ്ണതയില്‍ ചെല്ലാനുള്ള അവന്റെ യത്നത്തില്‍ ഭാഗികങ്ങളായ നേട്ടങ്ങളുണ്ടാകും; ഒന്നും നേടാന്‍ കഴിഞ്ഞിലെന്നും വരും. അവയെക്കൂടി മാർക്‌സിസ്‌റ്റുകൾ പരിഗണിക്കുന്നുണ്ട്. വര്‍ഗവിഭജനമുള്ള സമുദായത്തില്‍ മനുഷ്യന് രൂപപരിവര്‍ത്തനവും വൈകല്യവും വരും. അവയില്‍നിന്ന് അവനെ സ്വതന്ത്രനാക്കി പരിപൂര്‍ണ്ണനായ മനുഷ്യനാക്കുക എന്നതാണ് പ്രോലിറ്റേറിയന്‍ ഹൂമനിസത്തിന്റെ യത്നം. ഇങ്ങനെ ക്‌ളാസിക്കുകളുമായി മാര്‍ക്സിസം ബന്ധമുണ്ടാക്കുന്നു. സമകാലിക സമുദായത്തില്‍ ആവിര്‍ഭവിക്കുന്ന പുതിയ ക്‌ളാസിക്കുകള്‍ കണ്ടുപിടിക്കുന്നു. പ്രാചീനരായ ഗ്രീക്കു സാഹിത്യകാരന്‍മാരും ഡാന്റേയും ഷേക്സ്പിയറും ഗോയ്ഥേയും ബല്‍സാക്കും ടോള്‍സ്റ്റോയിയും മാനുഷികവികാസത്തിന്റെ മഹനീയങ്ങളായ കാലഘട്ടങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിടൂണ്ട്. സമ്പൂര്‍ണ്ണ മനുഷ്യത്വത്തിനു വേണ്ടിയുള്ള സംഘട്ടനങ്ങളില്‍ അവര്‍ ചൂണ്ടുപലകകളായി നിന്നിട്ടുണ്ട്. (Studies in European Realism — Preface Page 5) ഇതുതന്നെയാണ് ലൂക്കാച്ചിന്റെ നിരൂപണസിദ്ധാന്തത്തിലെ കേന്ദ്രസ്ഥിതമായ ആശയം. മനുഷ്യജീവിതത്തിന്റെ സാകല്യാവസ്ഥയെ പിടിച്ചെടുക്കുന്നവനും അതിനെ പുനരാവിഷ്കരിക്കുന്നവനുമാണ് മഹാനായ കലാകാരന്‍. “മുതലാളിത്ത വ്യവസ്ഥിതിയുടെ ഫലമായ അന്യവത്കരണം കൊണ്ട് സമുദായത്തില്‍ സാമാന്യമായതും സവിശേഷമായതും തമ്മില്‍ അകലുമ്പോള്‍, സാമൂഹികമായതും വ്യക്തിനിഷ്ഠമായതും തമ്മില്‍ അകലുമ്പോള്‍ വലിയ കലാകാരന്‍ അവയെ ഒരുമിച്ചുചേര്‍ത്ത് സാകല്യാവസ്ഥയുണ്ടാക്കുന്നു. അങ്ങനെ സമുദായത്തിന്റെ സങ്കീര്‍ണ്ണതയുള്ള സാകല്യാവസ്ഥയുടെ പ്രതിഫലനമായിത്തീരുന്നു, നോവല്‍. ഇതിനെയാണ് ലൂക്കാച്ച് റീയലിസം എന്നു വിളിക്കുന്നത് (Terry Eagleton — Marxism and Literary Criticism, Page 27–28). ഈ രീതിയിലുള്ള റീയലിസ്റ്റുകളാണ് ബല്‍സാക്കും ടോള്‍സ്റ്റോയിയും, പ്രാചീന ഗ്രീക്ക് സാഹിത്യകാരന്‍മാരെയും ഷേക്സ്പിയറിനെയും റീയലിസ്റ്റുകളായിട്ടാണ് ലൂക്കാച്ച് കാണുന്നത്.

സാകല്യാവസ്ഥ — totality — എന്ന ഈ ആശയം മാര്‍ക്സിയന്‍ ആശയമാണ്. ലോകത്തെ സമ്പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നതാണ് യഥാര്‍ത്ഥമായ സാഹിത്യകൃതികള്‍ എന്ന് അങ്ങനെ വന്നുകൂടുന്നു. സാകല്യാവസ്ഥ സോഷ്യലിസ്റ്റ് കല സാക്ഷാത്കരിക്കേണ്ട ഒരാദര്‍ശമാണ് എന്നും ലൂക്കാച്ചിന് അഭിപ്രായമുണ്ട്. സാഹിത്യത്തില്‍ ‘നാച്ചുറലിസം’ (Naturalism)എന്നൊരു പ്രസ്ഥാനമുണ്ടല്ലോ. സംഭവിക്കുന്നതും നേരിട്ട് കണ്ണില്‍ വന്നുവീഴുന്നതും മാത്രം ചിത്രീകരിച്ചാല്‍ മതി; അങ്ങനെ യാഥാര്‍തഥ്യം ആവിഷ്ക്കരിച്ചാല്‍ മതി എന്നാണ് നാച്ചുറലിസ്റ്റുകളുടെ വാദം. ഇത് ശരിയല്ലെന്ന് ലൂക്കാച്ച് പ്രഖ്യാപിക്കുന്നു. നേരിട്ടുള്ള നിരീക്ഷണത്തില്‍നിന്നു കിട്ടുന്ന വസ്തുതകള്‍ മാത്രം ആലേഖനം ചെയ്താല്‍ സാകല്യാവസ്ഥ വരില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. മനുഷ്യജീവിതത്തിന്റെ തീരെ നിസ്സാരങ്ങളായ വസ്തുതകളെപ്പോലും സമ്പൂര്‍ണ്ണതയിലേക്ക് — സാകല്യാവസ്ഥയിലേക്ക് — യോജിപ്പിച്ച് സാമൂഹികസത്യം ആവിഷ്ക്കരിക്കുന്നവനെ മാത്രമേ കലാകാരനായി ലൂക്കാച്ച് കാണുന്നുള്ളൂ. ഇത് അനുഷ്ഠിക്കണമെങ്കില്‍ സമുദായത്തെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം. അത്തരം അറിവ് മാര്‍ക്സിസ്റ്റിനു മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ നല്ല സാഹിത്യകാരന്‍ മാര്‍ക്സിസ്റ്റായിരിക്കും. മാര്‍ക്സിസ്റ്റ് അല്ലെങ്കിലും അയാള്‍ സാകല്യാവസ്ഥയിലേക്ക് എല്ലാം കൂട്ടിയിണക്കിയാല്‍ ലൂക്കാച്ച് അയാളെ അംഗീകരിക്കും. അതിനാലാണ് ബല്‍സാക്കിനെ അദ്ദേഹം പ്രശംസിച്ചതും ഏമില്‍ സൊലയെ (Zola) നിന്ദിച്ചതും. Hence Zola’s fate is one of the lietrary tragedies of the nineteenth century എന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി ഭാഷയില്‍ പറയുന്നത് ശ്രദ്ധിക്കുക (Studies in European Realism — Page 95).

വിശേഷത

ലൂക്കാച്ചിന്റെ Aesthetics എന്ന വിശിഷ്ടമായ ഗ്രന്ഥം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തിട്ടില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്ന് മുമ്പു പറഞ്ഞല്ലോ. ലൂക്കാച്ചിനെക്കുറിച്ചെഴുതുന്നവര്‍ ജര്‍മന്‍ ഭാഷയില്‍ അതു വായിച്ചിട്ടുതന്നെയാണ് തങ്ങളുടെ മതങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്സിസ്റ്റു ചിന്തകനായ കോലാകോവ്സ്കി ലൂക്കാച്ചിന്റെ speciality എന്നൊരു സാഹിത്യ സിദ്ധാന്തത്തെക്കുറിച്ചു പറയുന്നുണ്ട്. അത് Aesthetics എന്ന ഗ്രന്ഥത്തിലെ ആശയമാവാം. കല അല്ലെങ്കില്‍ സാഹിത്യം സാകല്യാവസ്ഥയോടു വിധേയത്വമുള്ളതായിരുന്നാല്‍ മാത്രം പോരാ, സ്പെഷ്യാലിറ്റിയോടും — വിശേഷതയോടും വിധേയത്വമുള്ളതായിരിക്കണമെന്ന് ലൂക്കാച്ച് കരുതുന്നതായി കോലാകോവ്സ്കി ചൂണ്ടിക്കാണിക്കുന്നു. വ്യക്തിയില്‍ തരവും സവിശേഷസംഭവത്തില്‍ സാര്‍വലൗകിക സംഭവവും കല കാണുന്നു (Art endeavours to find the type in the individual, the universal in particular phenomena Kolakowski). എഴുത്തുകാരന്‍ വ്യക്തിനിഷ്ഠങ്ങളായ അനുഭവങ്ങളെ തരങ്ങളായോ types) സാര്‍വ്വലൗകികമൂല്യമുള്ള ബിംബങ്ങളായോ മാറ്റുന്ന പ്രവര്‍ത്തനമാണ് വിശേഷത. വായനക്കാരന്‍ ആ തരങ്ങളിലൂടെ, ബിംബങ്ങളിലൂടെ സാകല്യാവസ്ഥ ദര്‍ശിക്കുന്നു. (Luckacs’s ‘speciality’ may be defined, it seems, as this process whereby a writer transforms individual experiences into types or images of universal validity, so that they become the medium through which the reader apprehends the social whole — Kolakowski.) സൊലായുടെയും കൂട്ടുകാരുടെയും ‘നാച്ചുറലിസം വ്യക്തിയിലേക്ക് തിരിയുന്നതിനാല്‍ അത് ലൂക്കാച്ചിന്റെ അംഗീകാരം നേടുന്നില്ല.

ക്രിട്ടിക്കല്‍ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം

മനുഷ്യന്റെ ജീവിതത്തെ മാര്‍ക്സിസം പറയുന്ന സാകല്യാവസ്ഥയിലേക്ക് — സമ്പൂര്‍ണാവസ്ഥയിലേക്ക് — കൂട്ടിച്ചേര്‍ക്കുന്നതിനെ മാത്രമേ റിയലിസമായി ലൂക്കാച്ച് ദര്‍ശിക്കുന്നുള്ളൂ. ആ റിയലിസത്തെ ക്രിട്ടിക്കല്‍ റിയലിസമെന്നും സോഷ്യലിസ്റ്റ് റിയലിസമെന്നും അദ്ദേഹം വിഭജിക്കുന്നു. ക്രിട്ടിക്കല്‍ റിയലിസത്തിന്റെ ഉദ്ഘോഷകര്‍ ടോള്‍സ്റ്റോയിയും ബല്‍സാക്കും തോമസ് മന്നുമാണ്. അവര്‍ തങ്ങളുടെ കാലഘട്ടങ്ങളിലെ ചരിത്രപ്രവാഹങ്ങളെ വര്‍ണ്ണിച്ചു, അവയോട് വ്യക്തികളുടെ ജീവിതത്തെ കൂട്ടിയിണക്കി. അവര്‍ കാഫ്‌കയെപ്പോലെ, ജോയ്സിനെപ്പോലെ, സാമുവല്‍ ബക്കറ്റിനെപ്പോലെ സാകല്യാവസ്ഥയെ കാണാതെ സ്വന്തം ആത്മാവിലേക്ക് അല്ലെങ്കില്‍ സത്തയിലേക്ക് ഒതുങ്ങിക്കൂടിയില്ല.

ക്രിട്ടിക്കല്‍ റിയലിസത്തെക്കാള്‍ ശ്രേഷ്ഠമാണ് സോഷ്യലിസ്റ്റ് റിയലിസം. സോഷ്യലിസത്തിനുവേണ്ടിയുള്ള യത്നം തന്നെയാണ് സോഷ്യലിസ്റ്റ് റിയലിസം. മൂര്‍ത്തമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണത് സോഷ്യലിസം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന ശക്തി വിശേഷങ്ങളെ അത് കണ്ടറിയുന്നു. പ്രയോജനപ്പെടുത്തുന്നു. (The perspective of soincialist realism is, of course, the struggle for socialism. Socialist realism differs from critical realism, not only in being based on a concrete socialist perspective, but also in using this perspective to describe the forces working towards socialism from the inside — The Meaning of Contemporary Realism.) ഗോര്‍ക്കി, ഷൊളോക്കോവ്, അലക്സി ടോള്‍സ്റ്റോയി ഇവരുടെ കൃതികള്‍ സോഷ്യലിസ്റ്റ് റീയലിസത്തിന്റെ ഉജ്ജ്വല മാതൃകകളാണെന്ന് ലൂക്കാച്ചിന് അഭിപ്രായമുണ്ട്. ലിയോ ടോള്‍സ്റ്റോയിയുടെ കൃതികളില്‍ രാഷ്ട്രീയമായ സമരങ്ങളും സംഘട്ടനങ്ങളും ഉണ്ട്. പക്ഷെ, ഷൊളോക്കോവിന്റെ കൃതികളില്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണം എങ്ങും ദൃശ്യമാണ്.

ജീര്‍ണ്ണിച്ച നവീന സാഹിത്യം

ഈ ചിന്താഗതിയുള്ള ലൂക്കാച്ച് നവ്യസാഹിത്യത്തെ (മോഡേണിസ്റ്റ് എന്ന പദമാണ് ലൂക്കാച്ച് പ്രയോഗിക്കുന്നത്) നിന്ദിക്കുന്നതില്‍ നമ്മള്‍ വിസ്മയിക്കേണ്ടതില്ല. ഫ്‌ളോബറിന്റെയും സൊലയുടെയും നാച്ചുറലിസ്റ്റ് പാരമ്പര്യം ഇരുപതാം ശതാബ്ദത്തിലെ പരിതഃസ്ഥിതികളുമായി കൂടിച്ചേര്‍ന്നപ്പോള്‍ കാഫ്‌കയുടെയും യെനസ്ക്കോയുടെയും സാമുവല്‍ ബക്കറ്റിന്റേയും നവ്യ സാഹിത്യം ജനിച്ചുവെന്നാണ് ലൂക്കാച്ച് കരുതുന്നത്. അദ്ദേഹം ആസ്ട്രിയന്‍ സാഹിത്യകാരനായ മൂസിലിനെയും ഫ്രഞ്ച് സാഹിത്യകാരനായ കമ്യുവിനെയും അംഗീകരിക്കുന്നില്ല. അവരുടെ കൃതികളില്‍ ചരിത്രമില്ല, മനുഷ്യസ്വഭാവമില്ല; മനുഷ്യസ്വഭാവത്തിനുപകരം മാനസികാവസ്ഥകളേയുള്ളു എന്നൊക്കെയാണ് ലൂക്കാച്ചിന്റെ ഉപാലംഭം. സന്ത്രാസത്തിനു വിധേയരായ കുറെ കഥാപാത്രങ്ങള്‍ സാമൂഹികബന്ധങ്ങള്‍ വിസ്മരിച്ചു പ്രവര്‍ത്തിക്കുന്നു. ഇത് “ജീര്‍ണ്ണിച്ച ആധുനികത്” (decadent modernism) തന്നെന്ന് അദ്ദേഹം ഉറക്കെപ്പറയുന്നു.

ലോകത്തെയും സത്യത്തെയും മനസ്സിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്ന റിയലിസ്റ്റ് കല മാത്രമാണെന്ന് അഭിപ്രായപ്പെട്ട ആദ്യത്തെ നിരൂപകനും സാഹിത്യചിന്തകനുമാണ് ലൂക്കാച്ച്. ഏത് കലാസൃഷ്ടിയേയും റിയലിസമെന്ന മാനദണ്ഡം കൊണ്ട് അളന്നു നോക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. റിയലിസമെന്ന പദം വ്യാപ്തിയാര്‍ന്ന മട്ടിലാണ് അദ്ദേഹം പ്രയോഗിക്കുന്നതെന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. നവീനസാഹിത്യത്തെ ലൂക്കാച്ച് നിന്ദിച്ചതു കൊണ്ട് അദ്ദേഹം സങ്കുചിതമായ മാനസികനിലയുള്ള നിരൂപകനാണെന്ന് തെറ്റിദ്ധരിക്കരുത്. കാഫ്‌കയെക്കാള്‍ തോമസ് മന്നിന് പ്രാധാന്യം കല്‍പിക്കുന്ന ലൂക്കോച്ച്, കാഫ്‌കയുടെ പ്രതിഭയെ നിരാകരിക്കുന്നില്ല. കാഫ്‌ക ‘റിയാലിറ്റി’യിലേക്ക് കടന്നുചെന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. പക്ഷെ, അത് ഭാഗികമായ രീതിയിലാണെന്ന് ലൂക്കാച്ച് വിചാരിക്കുന്നു. “ഫ്രാങ്ക്ഫൂര്‍ട്ട് സ്ക്കൂള്‍” (അഡോര്‍നോ ബന്‍യമിന്‍, മര്‍ക്കൂസ് എന്നിവര്‍) ലൂക്കാച്ചിനെ അകറ്റിനിറുത്തിയെങ്കിലും അദ്ദേഹം മാര്‍ക്സിസത്തില്‍ നിന്ന് വളരെയൊന്നും അകന്നുപോയിട്ടുണ്ടെന്ന് കരുതാന്‍ വയ്യ. ഫ്രാങ്ക്ഫുര്‍ട്ട് സ്ക്കൂളിലെ മറ്റംഗങ്ങള്‍ക്കൊന്നും ലഭിക്കാത്ത കുശാഗ്രീയബുദ്ധിയോടുകൂടിയാണ് ലൂക്കാച്ച് സാഹിത്യസൃഷ്ടികളെ അപഗ്രഥിച്ചിട്ടുള്ളത്. അപഗ്രഥിച്ച് അപഗ്രഥിച്ച് അദ്ദേഹം ചെന്നു നിന്നത് കലജ്ഞാനത്തിന്റെ ഒരു രൂപമാണെന്ന മാര്‍ക്സിയന്‍ ചിന്താഗതിയില്‍ത്തന്നെയാണ്.