close
Sayahna Sayahna
Search

Difference between revisions of "വി.ആര്‍. കൃഷ്ണയ്യര്‍"


Line 74: Line 74:
 
  |quote = ഞാന്‍ കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി അവരുടെ കേസുകളില്‍ ഹാജരാവാറുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. പക്ഷേ, ഞാന്‍ കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ മാത്രമല്ല വാദിച്ചിരുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിലുളളവര്‍ എന്റെ കക്ഷികളായുണ്ടായിരുന്നു; വന്‍കിട ജന്മികളുള്‍പ്പെടെ. 1948ലെ കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാരെ വേട്ടയാടല്‍ വര്‍ധിച്ചു. കൃഷ്ണയ്യര്‍ സമര്‍ത്ഥനായ വക്കീലാണ്; കേസില്‍ കുടുങ്ങുന്ന കമ്യൂണിസ്റ്റുകാരെ അയാള്‍ രക്ഷിക്കും. അതുകൊണ്ട് കൃഷ്ണയ്യരെ രംഗത്തുനിന്ന് മാറ്റണമെന്ന് വന്‍കിട ജന്മിമാരും വ്യവസായ പ്രമുഖരും തീരുമാനിച്ചു.}}
 
  |quote = ഞാന്‍ കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി അവരുടെ കേസുകളില്‍ ഹാജരാവാറുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. പക്ഷേ, ഞാന്‍ കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ മാത്രമല്ല വാദിച്ചിരുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിലുളളവര്‍ എന്റെ കക്ഷികളായുണ്ടായിരുന്നു; വന്‍കിട ജന്മികളുള്‍പ്പെടെ. 1948ലെ കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാരെ വേട്ടയാടല്‍ വര്‍ധിച്ചു. കൃഷ്ണയ്യര്‍ സമര്‍ത്ഥനായ വക്കീലാണ്; കേസില്‍ കുടുങ്ങുന്ന കമ്യൂണിസ്റ്റുകാരെ അയാള്‍ രക്ഷിക്കും. അതുകൊണ്ട് കൃഷ്ണയ്യരെ രംഗത്തുനിന്ന് മാറ്റണമെന്ന് വന്‍കിട ജന്മിമാരും വ്യവസായ പ്രമുഖരും തീരുമാനിച്ചു.}}
 
{{qst| 1957ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ അംഗമായിരുന്നല്ലോ. താങ്കള്‍ അക്കാലത്ത് ഒരു കമ്യൂണിസ്റ്റ് ആയിരുന്നോ?}}
 
{{qst| 1957ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ അംഗമായിരുന്നല്ലോ. താങ്കള്‍ അക്കാലത്ത് ഒരു കമ്യൂണിസ്റ്റ് ആയിരുന്നോ?}}
:എന്നെപ്പറ്റിയുളള രണ്ടു തെറ്റിദ്ധാരണകളിലൊന്നാണ് ഇത്. ഞാന്‍ ഒരുകാലത്തും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. എന്നുമാത്രമല്ല പല കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും തികഞ്ഞ എതിര്‍പ്പുമുണ്ടായിരുന്നു. ഇ.എം.എസിനും ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംസ്ഥാന ഭരണത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നെങ്കിലും രക്തരൂക്ഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ ഞാന്‍ ഏറിയ കൂറും ഒരു ഗാന്ധിയനായിരുന്നുവെന്നും ഇ.എം.എസിന് അറിയുമായിരുന്നു. മറ്റൊരു തെറ്റിദ്ധാരണ ഞാന്‍ എന്റെ ഭാര്യയുമായി മരണാനന്തരം സംസാരിച്ചിട്ടുണ്ടെന്നാണ്. ഇന്നലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് എന്നെ സമീപിച്ചു പറഞ്ഞു, സര്‍ എന്റെ മകള്‍ മരിച്ചുപോയി. താങ്കള്‍ മരിച്ചു പോയ ഭാര്യയുമായി സംസാരിക്കാറുണ്ടല്ലോ? എങ്ങനെയാണ് എനിക്കെന്റെ മകളുമായി സംസാരിക്കാന്‍ കഴിയുക എന്ന് പറഞ്ഞുതരണം. അത് തെറ്റായ വിവരമാണ്. ഞാന്‍ ‘മീഡിയം’ വഴിയാണ് സംസാരിക്കാറ്. ഇതേപ്പറ്റി ഞാന്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അത് വായിച്ചു നോക്കൂ എന്ന് പറഞ്ഞു.
+
:എന്നെപ്പറ്റിയുളള രണ്ടു തെറ്റിദ്ധാരണകളിലൊന്നാണ് ഇത്. ഞാന്‍ ഒരുകാലത്തും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. എന്നുമാത്രമല്ല പല കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും തികഞ്ഞ എതിര്‍പ്പുമുണ്ടായിരുന്നു. ഇ.എം.എസിനും ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംസ്ഥാന ഭരണത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നെങ്കിലും രക്തരൂഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ ഞാന്‍ ഏറിയ കൂറും ഒരു ഗാന്ധിയനായിരുന്നുവെന്നും ഇ.എം.എസിന് അറിയുമായിരുന്നു. മറ്റൊരു തെറ്റിദ്ധാരണ ഞാന്‍ എന്റെ ഭാര്യയുമായി മരണാനന്തരം സംസാരിച്ചിട്ടുണ്ടെന്നാണ്. ഇന്നലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് എന്നെ സമീപിച്ചു പറഞ്ഞു, സര്‍ എന്റെ മകള്‍ മരിച്ചുപോയി. താങ്കള്‍ മരിച്ചു പോയ ഭാര്യയുമായി സംസാരിക്കാറുണ്ടല്ലോ? എങ്ങനെയാണ് എനിക്കെന്റെ മകളുമായി സംസാരിക്കാന്‍ കഴിയുക എന്ന് പറഞ്ഞുതരണം. അത് തെറ്റായ വിവരമാണ്. ഞാന്‍ ‘മീഡിയം’ വഴിയാണ് സംസാരിക്കാറ്. ഇതേപ്പറ്റി ഞാന്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അത് വായിച്ചു നോക്കൂ എന്ന് പറഞ്ഞു.
  
 
{{qst| മന്ത്രിയെന്ന നിലയില്‍ താങ്കള്‍ ആഭ്യന്തരം മുതല്‍ അനേകം പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നല്ലോ? ആ അനുഭവത്തെ എങ്ങനെ വിലയിരുത്തുന്നു?}}
 
{{qst| മന്ത്രിയെന്ന നിലയില്‍ താങ്കള്‍ ആഭ്യന്തരം മുതല്‍ അനേകം പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നല്ലോ? ആ അനുഭവത്തെ എങ്ങനെ വിലയിരുത്തുന്നു?}}

Revision as of 15:53, 4 December 2014

‘ഞാന്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല’
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുമായി പി.എന്‍. വേണുഗോപാല്‍ 2006 മേയ് മാസം നടത്തിയ അഭിമുഖം
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍‍
VRKrishnaIyer.jpeg
ജനനം (1915-11-01) 1 നവംബർ 1915 (വയസ്സ് 108)
ശേഖരീപുരം, പാലക്കാട്
തൊഴിൽ നിയമജ്ഞൻ, ഭരണതന്ത്രജ്ഞൻ
ജീവിത പങ്കാളി ശാരദ കൃഷ്ണയ്യർ
പുരസ്ക്കാരങ്ങൾ പത്മ വിഭൂഷൺ, നെഹ്റു അവാർഡ്, ശ്രീ ജഹാംഗീർ ഗാന്ധി മെഡൽ
പി.എന്‍. വേണുഗോപാല്‍
PNVenugopal.jpeg
ജനനം (1954-04-16) 16 ഏപ്രിൽ 1954 (വയസ്സ് 69)
ആലപ്പുഴ
തൊഴിൽ സ്വതന്ത്ര പത്രപ്രവർത്തകൻ, വിവർത്തകൻ

Symbol question.svg.png നമുക്ക് താങ്കളുടെ കുട്ടിക്കാലത്തു നിന്നു തുടങ്ങാം.

ഞാന്‍ പാലക്കാട്ടുളള ശേഖരീപുരത്താണ് ജനിച്ചത്. 1915ല്‍. എന്റെ അച്ഛന്‍ രാമയ്യര്‍ വൈദ്യനാഥപുരമെന്ന ഗ്രാമക്കാരനായിരുന്നു. അങ്ങനെയാണ് എന്റെ പേര് വി.ആര്‍. കൃഷ്ണയ്യര്‍ എന്നായത്. ഞങ്ങള്‍ പിന്നീട് കൊയിലാണ്ടിയിലേക്ക് വന്നു. അവിടെ അക്കാലത്തുതന്നെ മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയുമുണ്ടായിരുന്നു. അച്ഛന്‍ ഒരു പ്ലീഡറായിരുന്നു, നിയമബിരുദധാരിയായിരുന്നില്ല. ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നതുകൊണ്ട് അദ്ദേഹത്തിനു നിയമബിരുദമെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഒരു പ്ലീഡര്‍ എന്ന നിലയില്‍ അച്ഛന് കൊയിലാണ്ടിയില്‍ നല്ല പ്രാക്ടീസുണ്ടായിരുന്നു. കൊയിലാണ്ടിയിലായിരുന്നു ഹൈസ്കൂള്‍ വരെയുളള വിദ്യാഭ്യാസം. ഞാന്‍ നാലാം ക്ലാസുവരെ പഠിച്ച എലിമെന്റററി സ്കൂള്‍ നൂറുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഒരു അപ്പര്‍ പ്രൈമറി സ്കൂളായിപ്പോലും ഉയര്‍ത്തിയിട്ടില്ല. അത്രയ്ക്കുണ്ട് ഇപ്പോഴത്തെ സര്‍ക്കാരുകള്‍ക്ക് സര്‍ക്കാര്‍ ചുമതലയിലുളള വിദ്യാഭ്യാസത്തില്‍ താല്‍പര്യം.

Symbol question.svg.png പഠനഭാഷ ഏതായിരുന്നു?

മലയാളം തന്നെയായിരുന്നു. എന്നാല്‍ പ്രഗത്ഭരായ ഇംഗ്ലീഷ് അധ്യാപകരായിരുന്നു. അതിനാല്‍ ഇംഗ്ലീഷിലും മികച്ച ശിക്ഷണമാണ് ലഭിച്ചത്.

Symbol question.svg.png വിദ്യാഭ്യാസ മേഖലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടാറുണ്ടായിരുന്നോ?

നേരിട്ടുളള ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയിരുന്നത് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അധീനതയിലായിരുന്ന മദ്രാസ് യൂണിവേഴിസിറ്റി ആയിരുന്നു എന്നതൊഴിച്ചാല്‍. എങ്കിലും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും രീതികളും നിശ്ചയിച്ചിരുന്നത് അവര്‍ തന്നെയെന്നു പറയാം. പാലക്കാട് വിക്‌ടോറിയ കോളജില്‍ ഇന്ററിനു ശേഷം അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ പാസായി. മികച്ച ഒരു സര്‍വകലാശാലയായിരുന്നു അത്. നല്ല ലൈബ്രറിയും അധ്യാപകരും. മദ്രാസ് ലോ കോളജിലാണ് നിയമം പഠിച്ചത്. പ്രിന്‍സിപ്പല്‍ കൃഷ്ണമേനോന്‍ കഴിവുറ്റ അധ്യാപകനായിരുന്നു. അവരോടൊക്കെയും ആ സ്ഥാപനങ്ങളോടും എനിക്ക് ഗാഢമായ കടപ്പാടുണ്ട്.

Symbol question.svg.png വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഒരു ആക്ടിവിസ്റ്റായിരുന്നോ? സ്വാതന്ത്യസമരത്തിലും മറ്റും?

ഉവ്വെന്നും ഇല്ലെന്നും പറയാന്‍ കഴിയില്ല. എന്റെ അച്ഛന്‍ താലൂക്ക് ബോര്‍ഡിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു. ഗാന്ധിജി കോഴിക്കോട്ടു വന്നപ്പോള്‍ അദ്ദേഹത്തിനു പത്രിക സമര്‍പ്പിച്ചതും സ്വാഗതം പറഞ്ഞതും അച്ഛനായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാനും അച്ഛനൊപ്പമുണ്ടായിരുന്നു. അണ്ണാമല സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ അവിടെ സ്വരാജ് പ്രസ്ഥാനം ശക്തമായിരുന്നു. സുബ്രഹ്മണ്യഭാരതി ഞങ്ങളുടെ ഹരമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുന്നത് വലിയ ആവേശമായിരുന്നു. കോളജ് യൂണിയനും യൂണിയനിലേക്ക് തെരഞ്ഞെടുപ്പുമുണ്ടായിരുന്നു. ഞാന്‍ ‘യൂണിവേഴ്‌സിറ്റി മിസലേനി’യുടെ എഡിറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Symbol question.svg.png അച്ഛന്‍ വക്കീലായിരുന്നു എന്നത് നിയമം പഠിക്കാന്‍ സ്വാധീനിക്കുകയുണ്ടായോ?

അച്ഛന്‍ കേമനായ ഒരു വക്കീലായിരുന്നു. ധാരാളം പണവും പ്രാക്ടീസ് വഴി സമ്പാദിച്ചിരുന്നു. തന്റെ മകനും അങ്ങനെയാവണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഇതിനിടെ അച്ഛന്‍ തലശ്ശേരിയിലേക്ക് മാറിയിരുന്നു. ഞാനും അവിടെത്ത്ന്നെ പ്രാക്ടീസ് തുടങ്ങി.

Symbol question.svg.png ബ്രിട്ടീഷ് ഇന്ത്യയില്‍ വക്കീല്‍ പണിയെടുക്കാന്‍ എന്തെങ്കിലും തടസങ്ങളോ നിയന്ത്രങ്ങളോ അനുഭവപ്പെട്ടിരുന്നോ?

എന്റെ മേല്‍ യാതൊരു നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. തുടക്കം മുതല്‍ തന്നെ ക്രിമിനലും സിവിലും കേസുകള്‍ വിജയകരമായി കൈകാര്യം ചെയ്തിരുന്നു. ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് ഒരു ഐ.സി.എസുകാരനായിരുന്നു. മറ്റ് ഐ.സി.എസുകാരെപ്പോലും അദ്ദേഹവും ബ്രിട്ടീഷ് അനുകൂലിയായിരുന്നു. എങ്കിലും കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അക്കാലത്ത് അതായത് 1940കളില്‍ കമ്യൂണിസവും കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുളള കര്‍ഷകപ്രസ്ഥാനവും മലബാറില്‍ ശക്തമായിരുന്നു. അവരില്‍ പലര്‍ക്കും വേണ്ടി ഞാന്‍ കോടതിയില്‍ ഹാജരാവാറുണ്ടായിരുന്നു. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കൊലപാതക കേസില്‍ കെ.പി.ആര്‍. ഗോപാലനുവേണ്ടി കേസ് വാദിച്ചിരുന്നു. മറ്റൊന്ന് എ.കെ. ഗോപാലനുവേണ്ടിയായിരുന്നു. 1946ല്‍ നടന്ന തപാല്‍ സമരത്തിന് നേതൃത്വം നല്‍കിയതുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു. ആ വിധിക്കെതിരേ തലശേരി സെഷന്‍സ് കോടതിയില്‍ അദ്ദേഹം അപ്പീല്‍ കൊടുത്തു. കേസ് വിചാരണയ്ക്കു വന്നപ്പോള്‍ ജഡ്ജി, ആരാണ് ഇയാള്‍ക്കുവേണ്ടി ഹാജരാവുന്നത് എന്നു ചോദിച്ചു. ഞാന്‍ എഴുന്നേറ്റുനിന്ന് ഞാനാണെന്നു പറഞ്ഞു. ഇങ്ങനെയൊരു തെമ്മാടിക്കുവേണ്ടി ഹാജരാവാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നുവെന്ന് ജഡ്ജി കോപിച്ചു. അയാള്‍ എന്റെ കക്ഷിയാണ്; താങ്കള്‍ എനിക്കു എറയാനുളളതു കേള്‍ക്കൂ എന്നായി ഞാന്‍. ജഡ്ജിക്ക് ഇതു തീരെ രസിച്ചില്ല. ഞങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. എന്റെ ശിരസ്തര്‍ദാര്‍ക്കുപോലും ഒരു പോസ്റ്റുമാനേക്കാള്‍ കുറവാണ് ശമ്പളം. എന്നിട്ടും നിങ്ങളുടെ എ.കെ.ഗോപാലന്‍ പോസ്റ്റമാന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം സംഘടിപ്പിക്കുന്നു — അദ്ദേഹം ക്ഷുഭിതനായി പറഞ്ഞു. യുവര്‍ ഓണര്‍, താങ്കളുടെ ശിരസ്തദാര്‍ക്ക് പോസ്റ്റമാനേക്കാള്‍ ശമ്പളം കുറവാണെങ്കില്‍ പോസ്റ്റമാനേക്കാള്‍ മുന്‍പേ സമരം ചെയ്യേണ്ടത് അയാളാണ്. എന്റെ മറുപടി കേട്ടു കോടതിയില്‍ കൂടിയിരുന്നവരെല്ലാവരും ചിരിച്ചു. ജഡ്ജിയുടെ അരിശം വര്‍ധിച്ചു. ഉച്ചഭക്ഷണസമയത്ത് അദ്ദേഹം എന്നെ ചേംബറിലേക്കു വിളിപ്പിച്ചു. നിങ്ങള്‍ക്കു ചെറുപ്പമാണ്. എന്റെ ശിരസ്തദാരോട് സമരം ചെയ്യണമെന്ന് പറഞ്ഞതു കോടതിയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കലാണ്. ഇതാവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവും. എ.കെ. ഗോപാലന്റെ കേസ് കേള്‍ക്കാന്‍ അദ്ദേഹം വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിഭാഷകരുടെ ഒരു സമരവുമുണ്ടായി.

Symbol question.svg.png ഇന്ത്യ സ്വതന്ത്രയായതിനുശേഷം, 1948ല്‍ താങ്കള്‍ക്ക് പോലീസ് കസ്റ്റഡിയിലും ജയിലിലുമായി രണ്ടുമാസം ചെലവഴിക്കേണ്ടി വന്നല്ലോ? ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെന്തായിരുന്നു?

ഞാന്‍ കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി അവരുടെ കേസുകളില്‍ ഹാജരാവാറുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. പക്ഷേ, ഞാന്‍ കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ മാത്രമല്ല വാദിച്ചിരുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിലുളളവര്‍ എന്റെ കക്ഷികളായുണ്ടായിരുന്നു; വന്‍കിട ജന്മികളുള്‍പ്പെടെ. 1948ലെ കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാരെ വേട്ടയാടല്‍ വര്‍ധിച്ചു. കൃഷ്ണയ്യര്‍ സമര്‍ത്ഥനായ വക്കീലാണ്; കേസില്‍ കുടുങ്ങുന്ന കമ്യൂണിസ്റ്റുകാരെ അയാള്‍ രക്ഷിക്കും. അതുകൊണ്ട് കൃഷ്ണയ്യരെ രംഗത്തുനിന്ന് മാറ്റണമെന്ന് വന്‍കിട ജന്മിമാരും വ്യവസായ പ്രമുഖരും തീരുമാനിച്ചു. വളരെ കുറച്ചു അഭിഭാഷകര്‍ മാത്രമേ ധൈര്യസമേതം കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ എടുത്തിരുന്നുളളൂ. എന്നാല്‍ നീതി തേടിയെത്തുന്ന ആരുടെയും കേസ് വാദിക്കാന്‍ ഞാന്‍ തയാറായിരുന്നു. ഞാനവിടെയുണ്ടായാല്‍ പോലീസിനും തലവേദനയാവും. അവരെല്ലാവരും ചേര്‍ന്ന് കലക്ടറുടെ മേല്‍ സമ്മര്‍ദം ചെലുത്തി, എന്നെ ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കലക്ടര്‍ എന്നെ വിളിപ്പിച്ചു. നിങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്തു കൊടുക്കാറുണ്ടോ എന്നു ചോദിച്ചു. ഇല്ല, എന്ന എന്റെ മറുപടിയില്‍ തൃപ്തനായ അദ്ദേഹം മേല്‍നടപടിയൊന്നും എടുത്തില്ല. എന്നാല്‍ പോലീസ് ഐ.ജി മദ്രാസ് മുഖ്യമന്ത്രി ഓമന്തൂര്‍ രാമസ്വാമി റെഡ്ഢ്യാരെ കണ്ടു. കലക്ടര്‍ ബ്രാഹ്മണനാണ് കൃഷ്ണയ്യരും ബ്രാഹ്മണനാണ്. അതുകൊണ്ടാണ് കലക്ടര്‍ നടപടികളൊന്നും എടുക്കാത്തത് എന്നു ധരിപ്പിച്ചു. അന്ന് ജസ്റ്റിസ് പാര്‍ട്ടി തികഞ്ഞ ബ്രാഹ്മണവിരുദ്ധ നയങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. ഐ.ജിയുടെ വാക്കുകള്‍ വിശ്വസിച്ച് മുഖ്യമന്ത്രി എന്നെ ജയിലിലേക്കയച്ചു. ഇതറിഞ്ഞ് എന്റെ അച്ഛന്‍ മദ്രാസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. എനിക്ക് കമ്യൂണിസ്റ്റുകാരായ കക്ഷികള്‍ മാത്രമല്ല ഉളളതെന്നും മറ്റനേകം കേസുകള്‍ ഞാന്‍ വാദിക്കാറുണ്ടെന്നും, ഈ ബ്രാഹ്മണകഥ ശുദ്ധ ഭോഷ്കാണെന്നും ബോധിപ്പിച്ചു. അച്ഛന്റെ വാക്കുകള്‍ അംഗീകരിച്ച മുഖ്യമന്ത്രി എന്നെ ജയില്‍ മോചിതനാക്കാന്‍ കല്‍പന പുറപ്പെടുവിച്ചു. എങ്കിലും ചുവപ്പുനാടകളിലടെ ഈ കല്‍പന കണ്ണൂരെത്താന്‍ ഒരു മാസമെടുത്തു.

Symbol question.svg.png 1952ല്‍ മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെല്ലോ രാജാജി, ടി. പ്രകാശം, സി. സുബ്രഹ്മണ്യം മുതലായവര്‍ ആ സഭയിലെ അംഗങ്ങളായിരുന്നു. അക്കാലത്തെക്കുറിച്ചുളള ഓര്‍മകള്‍ എന്തൊക്കെയാണ്?

രാജാജി ധീരനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ നിരയിലെ അംഗമായി ഇരിക്കാന്‍ കഴിഞ്ഞത് നിയമനിര്‍മാണ സഭകളിലെ വാദപ്രതിവാദ സമ്പ്രദായം പഠിക്കാന്‍ നല്ലൊരവസരമായി. പിന്നീട് ഞാന്‍ കേരളത്തില്‍ മന്ത്രിയായപ്പോള്‍ പ്രതിപക്ഷത്തിനെ നേരിടാന്‍ വേണ്ട പരിശീലനമെനിക്ക് ലഭിച്ചത് രാജാജിയുടെ കീഴിലാണ്. ഞങ്ങള്‍ പരസ്പരം എതിര്‍ത്തുകൊണ്ടാണ് സംസാരിച്ചിരുന്നതെങ്കിലും എനിക്കത് പരിശീലനം തന്നെയായിരുന്നു. രാജാജി വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. എന്റെ ഇംഗ്ലീഷ് അത്ര ലളിതമല്ലെങ്കിലും ഞാനും വാദപ്രതിവാദത്തില്‍ പുറകോട്ടായിരുന്നില്ല. വളരെ ശക്തമായ ഭാഷയില്‍ ഞാന്‍ അവരെ എതിര്‍ക്കുമായിരുന്നെങ്കിലും കാമരാജിനും സുബ്രഹ്മണ്യത്തിനും എന്നെ ഇഷ്ടമായിരുന്നു. കാരണം ഞാന്‍ പൊതുനന്മയെ ലാക്കാക്കിയുളള കാര്യങ്ങളാണ് അവതരിപ്പിച്ചിരുന്നത്. രൂക്ഷമായ വിമര്‍ശിച്ചിരുന്നെങ്കിലും സൃഷ്ടിപരമായിരുന്നു, ഒരിക്കലും നെഗറ്റീവ് ആയിരുന്നില്ല.

ഞാന്‍ കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി അവരുടെ കേസുകളില്‍ ഹാജരാവാറുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. പക്ഷേ, ഞാന്‍ കമ്യൂണിസ്റ്റുകാരുടെ കേസുകള്‍ മാത്രമല്ല വാദിച്ചിരുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളിലുളളവര്‍ എന്റെ കക്ഷികളായുണ്ടായിരുന്നു; വന്‍കിട ജന്മികളുള്‍പ്പെടെ. 1948ലെ കല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാരെ വേട്ടയാടല്‍ വര്‍ധിച്ചു. കൃഷ്ണയ്യര്‍ സമര്‍ത്ഥനായ വക്കീലാണ്; കേസില്‍ കുടുങ്ങുന്ന കമ്യൂണിസ്റ്റുകാരെ അയാള്‍ രക്ഷിക്കും. അതുകൊണ്ട് കൃഷ്ണയ്യരെ രംഗത്തുനിന്ന് മാറ്റണമെന്ന് വന്‍കിട ജന്മിമാരും വ്യവസായ പ്രമുഖരും തീരുമാനിച്ചു.

Symbol question.svg.png 1957ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ അംഗമായിരുന്നല്ലോ. താങ്കള്‍ അക്കാലത്ത് ഒരു കമ്യൂണിസ്റ്റ് ആയിരുന്നോ?

എന്നെപ്പറ്റിയുളള രണ്ടു തെറ്റിദ്ധാരണകളിലൊന്നാണ് ഇത്. ഞാന്‍ ഒരുകാലത്തും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. എന്നുമാത്രമല്ല പല കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളോടും തികഞ്ഞ എതിര്‍പ്പുമുണ്ടായിരുന്നു. ഇ.എം.എസിനും ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. സംസ്ഥാന ഭരണത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നെങ്കിലും രക്തരൂഷിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക തുടങ്ങിയ ആശയങ്ങളോട് ഒരു യോജിപ്പുമുണ്ടായിരുന്നില്ല. ഈ കാര്യങ്ങളില്‍ ഞാന്‍ ഏറിയ കൂറും ഒരു ഗാന്ധിയനായിരുന്നുവെന്നും ഇ.എം.എസിന് അറിയുമായിരുന്നു. മറ്റൊരു തെറ്റിദ്ധാരണ ഞാന്‍ എന്റെ ഭാര്യയുമായി മരണാനന്തരം സംസാരിച്ചിട്ടുണ്ടെന്നാണ്. ഇന്നലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് എന്നെ സമീപിച്ചു പറഞ്ഞു, സര്‍ എന്റെ മകള്‍ മരിച്ചുപോയി. താങ്കള്‍ മരിച്ചു പോയ ഭാര്യയുമായി സംസാരിക്കാറുണ്ടല്ലോ? എങ്ങനെയാണ് എനിക്കെന്റെ മകളുമായി സംസാരിക്കാന്‍ കഴിയുക എന്ന് പറഞ്ഞുതരണം. അത് തെറ്റായ വിവരമാണ്. ഞാന്‍ ‘മീഡിയം’ വഴിയാണ് സംസാരിക്കാറ്. ഇതേപ്പറ്റി ഞാന്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അത് വായിച്ചു നോക്കൂ എന്ന് പറഞ്ഞു.

Symbol question.svg.png മന്ത്രിയെന്ന നിലയില്‍ താങ്കള്‍ ആഭ്യന്തരം മുതല്‍ അനേകം പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നല്ലോ? ആ അനുഭവത്തെ എങ്ങനെ വിലയിരുത്തുന്നു?

സ്വയം പുകഴ്ത്തലാണെന്നു തോന്നാം. എന്നാലും ഞാന്‍ ആ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിജയമായിരുന്നു. നിയമമന്ത്രിയെന്ന നിലയില്‍ ഇന്ത്യയില്‍ ഒരുമന്ത്രിയും ചെയ്യാത്ത കാര്യങ്ങള്‍ സംസ്ഥാനതലത്തില്‍ ഞാര്‍ ചെയ്തിട്ടുണ്ട്. പല നിയമങ്ങളും മാറ്റിയെഴുതി, പുതിയവ നിര്‍മിച്ചു. കോടതികള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കി, വക്കീലിനെ വച്ചു സ്വയം പ്രതിരോധിക്കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ അത് ലഭ്യമാക്കി. എല്ലാമൊന്നും വിസ്തരിക്കുന്നില്ല.
ജലസേചനത്തിലും വൈദ്യുതിയിലും വളരെയേറെ കാര്യങ്ങള്‍ ചെയ്തു. മലബാറില്‍ വൈദ്യുതി കൊണ്ടുവന്നത് ഞാനാണ്. മദ്രാസിന്റെ ഭാഗമായിരുന്നപ്പോള്‍ മലബാറില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് അത് സാധിച്ചത്. പോസ്റ്റുകള്‍ സ്ഥാപിക്കലും ലൈന്‍ വലിക്കലുമെല്ലാം ശ്രമദാനമായിട്ടായിരുന്നു. കുറ്റിയാടി പ്രൊജക്ട് ഞാനാണ് ആരംഭിച്ചത്.
അനേകം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഞാന്‍ ആരംഭിച്ചു. അതും ജനപങ്കാളിത്തത്തോടെയായിരുന്നു. അതുവരെ വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നുളളൂ. ഇതാ യഥാര്‍ഥത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നു കണ്ടപ്പോള്‍ അവര്‍ക്കും ആവേശമായി. കേരളത്തിലെ ജലസ്രോതസുകളുടെ ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. അന്ന് കേന്ദ്രത്തിലെ ജലസേചന മന്ത്രിയായിരുന്ന കെ.എല്‍. റാവു എന്നോടു പറയാറുണ്ടായിരുന്നു. കൃഷ്ണയ്യര്‍, ഇന്ത്യയിലാകെ നിങ്ങളുടെ സംസ്ഥാനത്തു മാത്രമേ ഇങ്ങനെയൊരു മാസ്റ്റര്‍ പ്ലാന്‍ ഉളളൂ എന്ന്. ഇന്നും മറ്റൊരു സംസ്ഥാനവും അതു ചെയ്തിട്ടില്ല. ആറുമാസം മുന്‍പ് കേരളത്തിലെ ജലസേചനമന്ത്രി എന്നോടു വന്നു പറഞ്ഞു; സര്‍ ലജ്ജ തോന്നുന്നു. താങ്കള്‍ക്കു ശേഷം വന്ന ഒരു മന്ത്രിയും ആ മാസ്റ്റര്‍പ്ലാന്‍ വായിച്ചുനോക്കിയിട്ടു പോലുമില്ല എന്ന്. നെഹ്‌റു എന്നെ പുകഴ്ത്തി. ഇത് നടപ്പിലാക്കൂ, കേരളത്തിനു വേണ്ടത് ഇതാണ് എന്നു പറഞ്ഞു. പോലീസ് വകുപ്പില്‍ മാറ്റങ്ങള്‍ക്കുവേണ്ടി ഒരു കമ്മിറ്റിയെ നിയമിച്ചു. ഇപ്പോഴത്തെ ലോക്‌സഭാ സ്പീക്കറുടെ അച്ഛന്‍ എന്‍.സി. ചാറ്റര്‍ജിയായിരുന്നു അതിന്റെ അധ്യക്ഷന്‍. മോഹന്‍ കുമാരമംഗലവും ഒരംഗമായിരുന്നു. വനിതാ പോലീസ് നിയമനവും മറ്റും ശിപാര്‍ശകളായുണ്ടായിരുന്നു. റെസ്ക്യൂ ഹോമുകളും ദുര്‍ഗുണ പരിഹാരപാഠശാലകളും സ്ഥാപിച്ചു. ഓരോന്നോരാന്നായി ശിപാര്‍ശകള്‍ നടപ്പിലാക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ഞങ്ങള്‍ക്ക് ആകെ രണ്ടര വര്‍ഷമല്ലേ കിട്ടിയുളളൂ. പിന്നീട് ആ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്ന് ദൈവത്തിനു മാത്രമറിയാം.

Symbol question.svg.png ആ മന്ത്രിസഭയുടെ പതനത്തിനുശേഷം താങ്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി അഭിഭാഷകവൃത്തിയിലേക്ക് മടങ്ങിപ്പോയതിന്റെ കാരണങ്ങള്‍?

തുറന്നു പറഞ്ഞാല്‍, ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാരോട് എതിര്‍പ്പാണെനിക്ക്. നല്ലതു ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. രാഷ്ട്രീയമെന്നാല്‍ അധികാരമാണ്. നല്ലതു ചെയ്യാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനും പുരോഗമനം കൈവരിക്കാനുമുളള അധികാരം. മന്ത്രിസഭയുടെ പതനത്തോടെ എനിക്ക് ആ അധികാരം നഷ്ടപ്പെട്ടു. രാഷ്ട്രീയം ഒരു തൊഴിലായി കൊണ്ടുനടക്കാന്‍ എനിക്ക് ഒരുകാലത്തും താല്‍പര്യമുണ്ടായിരുന്നില്ല. രണ്ടു പ്രാവശ്യം ഞാന്‍ വീണ്ടും മത്സരിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ എന്നെ അവര്‍ മന്ത്രിസഭയിലെടുക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ അവര്‍ അധികാരത്തില്‍ വന്നില്ല. മൂന്നാംപ്രാവശ്യം അവരെന്നെ സ്ഥാനാര്‍ഥിയാക്കിയില്ല. ഇ.എം.എസ് പറഞ്ഞു, ഞങ്ങളുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്ന്. ഞാന്‍ കമ്യൂണിസ്റ്റല്ലാത്തതുകൊണ്ട് അതു കഴിയില്ല എന്ന് ഞാനും. അങ്ങനെ 1965ലെ ആ തെരഞ്ഞെടുപ്പില്‍ അവര്‍ എന്നെ എതിര്‍ത്തു. ഞാന്‍ പരാജയപ്പെടുകയും ചെയ്തു.
ആ തെരഞ്ഞെടുപ്പു പരാജയത്തിനുശേഷം അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന എം.എസ്. മേനോന്‍ എന്നോട് പറഞ്ഞു, കൃഷ്ണയ്യര്‍, നിങ്ങള്‍ സമര്‍ത്ഥനായ ഒരു അഭിഭാഷകനാണ്. നിങ്ങള്‍ കോടതിയിലേക്ക് വരണം, ജഡ്ജിയായി. പക്ഷേ, തെരഞ്ഞെടുപ്പു രാഷ്ട്രീയ അവസാനിപ്പിക്കണം. ഞാന്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ അധികാരത്തിനുവേണ്ടിയാണ് ഞാന്‍ മത്സരിച്ചിരുന്നത്; ഇനി അതുപേക്ഷിക്കുന്നു. ഞാന്‍ ജഡ്ജിയാവുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചു. എന്റെ ഭാര്യയ്ക്കും ഇഷ്ടമായിരുന്നില്ല. അച്യുതമേനോന്‍ എന്റെ വീട്ടില്‍ വന്നു പറഞ്ഞു. അത് സ്വീകരിക്കരുത്, ഞങ്ങള്‍ക്ക് നിങ്ങളെ പല കാര്യങ്ങളിലും ആവശ്യമുണ്ട്, ജഡ്ജിയായാല്‍ അത് നടക്കില്ല. എന്നാല്‍ അവസാനം എം.എസ്. മേനോന്റെ ആഗ്രഹംതന്നെ നടപ്പിലായി.
മൂന്നുവര്‍ഷം കഴിഞ്ഞ് ഞാന്‍ ലോ കമ്മിഷനിലേക്ക് പോയി. അന്ന് ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. മോഹന്‍ കുമാരമംഗലം അവരുടെ ഏറ്റവും അടുത്ത ഉപദേശകരില്‍ ഒരാളായിരുന്നു. മോഹന്‍ എന്റേയും വളരെ അടുത്ത സുഹൃത്തായിരുന്നു. മോഹന്‍ ഇന്ദിരാഗാന്ധിയോട് പറഞ്ഞു. താങ്കള്‍ ഉദ്ദേശിക്കുന്ന ബാങ്ക് ദേശസാല്‍ക്കരണംപോലുളള പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ സുപ്രീംകോടതിയും പുരോഗമന ആശയങ്ങളുടെ ഉരുക്കുകോട്ടയാവണം. അങ്ങനെയൊരു കോടതിയില്‍ കൃഷ്ണയ്യര്‍ ഉണ്ടാവണം. അല്ലെങ്കില്‍ താങ്കളുടെ പരിപാടികള്‍ക്ക് പ്രതിബന്ധങ്ങളുണ്ടാവും. അങ്ങനെയാണ് ഞാന്‍ സുപ്രീംകോടതി ജഡ്ജിയാവുന്നത്.
പിന്നീട് ഞങ്ങളുടെ ബെഞ്ച് ബാങ്ക് ദേശസാല്‍ക്കരണം ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിലക്കിന് ഞാന്‍ സ്‌റ്റേ അനുവദിച്ചില്ല. കാരണം, ഒരു ന്യായാധിപന് ആദര്‍ശങ്ങളുണ്ടാവണം. സൗഹൃദങ്ങള്‍ നീതിബോധത്തെ ഉലയ്ക്കാന്‍ പാടില്ല. എനിക്ക് എന്റേതായ ആദര്‍ശങ്ങളുണ്ട്. ഞാന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നടത്തിയ പ്രസംഗം ഒന്നു വായിച്ചുനോക്കൂ. ഇന്ത്യയില്‍ ഒരു ന്യായാധിപനും ഇങ്ങനെയൊരു പ്രഭാഷണം നടത്തിയിട്ടില്ല. ജഡ്ജിയെന്ന നിലയില്‍ ഞാന്‍ എന്തൊക്കെയാണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നു മനസിലാകും.

ബുദ്ധനിലൂടെ, ഗാന്ധിയിലൂടെ കടന്നുവന്ന നമ്മുടെ പാരമ്പര്യത്തിന് വധശിക്ഷയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയു? ജീവന്‍ വിലപിടിച്ചതാണ്. എത്ര ക്രൂരനായ മനുഷ്യനേയും മാറ്റിയെടുക്കാമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഇങ്ങനെയുളള കേസുകളിലെ എന്റെ വിധികളെ ഞാന്‍ ‘ഓപ്പറേഷന്‍ വാല്‍മീകി’ എന്നാണ് വിളിച്ചിരുന്നത്. കൊളളക്കാരനും കൊലപാതകിയുമായിരുന്ന വാല്‍മീകിയെ സന്യാസിമാര്‍ മാറ്റിയെടുത്തില്ലേ? അതാണ് എന്റെയും സമീപനം. പിന്നെ മരണശിക്ഷ വിധിക്കുന്ന ഒരു ന്യായാധിപന്‍ എന്താണു കരുതുന്നത്. വധിക്കപ്പെട്ടവനെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നാണോ? അതോ ഭൗതികമല്ലാത്ത ഒരു തലത്തില്‍ അയാള്‍ നിലനില്‍ക്കുന്നുണ്ടോ?

Symbol question.svg.png താങ്കള്‍ വധശിക്ഷക്കെതിരായിരുന്നു. വധശിക്ഷ പുറപ്പെടുവിക്കുന്നത് വളരെ അപൂര്‍വ സാഹചര്യങ്ങളിലേക്ക് ചുരുക്കാന്‍ താങ്കളുടെ വിധിന്യായങ്ങളിലെ ഉപാധികള്‍ കാരണമായിട്ടുണ്ട്.

മഹാത്മാഗാന്ധി വധശിക്ഷക്ക് എതിരായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവും വധശിക്ഷയെ അനുകൂലിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം വധശിക്ഷ സ്വയം പരാജയപ്പെടുത്തുന്നതാണ്. ബുദ്ധനിലൂടെ, ഗാന്ധിയിലൂടെ കടന്നുവന്ന നമ്മുടെ പാരമ്പര്യത്തിന് വധശിക്ഷയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയു? ജീവന്‍ വിലപിടിച്ചതാണ്. എത്ര ക്രൂരനായ മനുഷ്യനേയും മാറ്റിയെടുക്കാമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഇങ്ങനെയുളള കേസുകളിലെ എന്റെ വിധികളെ ഞാന്‍ ‘ഓപ്പറേഷന്‍ വാല്‍മീകി’ എന്നാണ് വിളിച്ചിരുന്നത്. കൊളളക്കാരനും കൊലപാതകിയുമായിരുന്ന വാല്‍മീകിയെ സന്യാസിമാര്‍ മാറ്റിയെടുത്തില്ലേ? അതാണ് എന്റെയും സമീപനം. പിന്നെ മരണശിക്ഷ വിധിക്കുന്ന ഒരു ന്യായാധിപന്‍ എന്താണു കരുതുന്നത്. വധിക്കപ്പെട്ടവനെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നാണോ? അതോ ഭൗതികമല്ലാത്ത ഒരു തലത്തില്‍ അയാള്‍ നിലനില്‍ക്കുന്നുണ്ടോ? ഇതു വായിച്ച് ചീഫ് ജസ്റ്റിസ് എന്നോടു ചോദിച്ചു; കൃഷ്ണയ്യര്‍ നിങ്ങളെന്താണീ ചെയ്തത്? മരണശിക്ഷ തന്നെ ഇല്ലാതാക്കിയോ? ഇല്ല, ഞാന്‍ മരണശിക്ഷ ഇല്ലാതാക്കിയില്ല. ചില നിബന്ധനകള്‍ വച്ചുവെന്നേയുളളൂ. കോമണ്‍വെല്‍ത്തിലെ തന്നെ ഏറ്റവും മഹാനായ ന്യായാധിപന്‍ ലോര്‍ഡ് കാര്‍മന്‍ എനിക്കെഴുതി: കൃഷ്ണയ്യര്‍, നിങ്ങളുടെ വിധി എന്നെ വല്ലാതെ സ്പര്‍ശിച്ചു, ഞാനത് എന്റെ പ്രിവികൗണ്‍സില്‍ വിധിയുടെ ഭാഗമാക്കിയിട്ടുണ്ട് എന്ന്. 1977ല്‍ അമ്‌നെസ്റ്റി ഇന്റര്‍നാഷണല്‍ എന്നെ സ്‌റ്റോക്‌ഹോമിലേക്ക് ക്ഷണിച്ചിരുന്നു. മരണശിക്ഷക്കെതിരേയുളള കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാന്‍ സ്വീഡന്റെ പ്രധാനമന്ത്രി ഒലാഫ് പാമേയും സന്നിഹിതനായിരുന്നു ആ ചടങ്ങില്‍.

Symbol question.svg.png പൊതുതാല്‍പര്യ വ്യവഹാരത്തിന്റെ (പി.ഐ.എല്‍) പ്രണേതാക്കളില്‍ പ്രമുഖനായിരുന്നു താങ്കള്‍?

അതൊരു വിവാദ വിഷയമാണ്. എന്റെ അടുത്ത സുഹൃത്ത് ജസ്റ്റിസ് ഭഗവതി താനാണ് പി.ഐ.എല്ലിന്റെ ജനയിതാവ് എന്ന് അവകാശപ്പെടാറുണ്ട്. നിര്‍ഭാഗ്യവശാല്‍ അതു ശരിയല്ല. ഞാനാണ് പി.ഐ.എല്‍ തുടങ്ങിവച്ചത്. അതിനുവേണ്ടി ഒരുപാട് വിമര്‍ശനങ്ങള്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. പുകഴ്ത്തലുകള്‍ സന്തോഷിപ്പിച്ചിട്ടുമുണ്ട്. എനിക്ക് പി.ഐ.എല്‍ ഒരു ആവേശംതന്നെയായിരുന്നു. സാധാരണക്കാര്‍ക്ക് നീതിപീഠങ്ങളിലേക്ക് എത്താന്‍ ബുദ്ധിമുട്ടാണ്. അതിനുവേണ്ട ധനസൗകര്യം അവര്‍ക്കുണ്ടാവില്ല. എന്നാല്‍ ഇന്നു സാധാരണക്കാര്‍ക്കും സംഘടനകള്‍ക്കും ജനങ്ങളുടെ പ്രശ്‌നങ്ങളുമായി വളരെയെളുപ്പം കോടതിയെ സമീപിക്കാം. ഇന്നു നമ്മുടെ നാട്ടില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട പല വിധികളും പൊതുതാല്‍പര്യഹര്‍ജികളിന്മേലാണ്.

Symbol question.svg.png താങ്കള്‍ ഒരിക്കല്‍ ഗ്ലോബലൈസേഷനെ റോബ്–ഗ്രാബ്–ഗ്ലോബലൈസ് എന്നു വിശേഷിപ്പിക്കുകയുണ്ടായി. വിശദീകരിക്കാമോ?

‘ഗ്ലോബലൈസേഷന്‍’ ഒരു കണ്ടുപിടുത്തമാണെന്നതു തന്നെ പറയാം. അതിനു പിന്നില്‍ ഒരു ‘ഹിഡണ്‍ അജന്‍ഡ’ ഉണ്ട്. ഈ അജന്‍ഡയെ മറച്ചുപിടിക്കാനുളള ഒരു വാക്കാണ് ഗ്ലോബലൈസേഷന്‍. ഇന്ത്യയെപ്പോലെ പ്രകൃതിവിഭവങ്ങളും മനുഷ്യശക്തിയുമുളള രാജ്യങ്ങളിലേക്ക് അമേരിക്ക പോലുളള രാജ്യങ്ങള്‍ക്ക് കടന്നുകയറാനുളള ഒരു തന്ത്രമാണിത്. കടന്നുകയറി കോളനിവല്‍ക്കരിച്ചു കടത്തിക്കൊണ്ടു പോവുക. വിഭവങ്ങള്‍ മാത്രമല്ല, സമൂഹത്തിലെ ബുദ്ധിമാന്മാരെയും സമര്‍ത്ഥന്മാരെയും അവര്‍ കൊണ്ടുപോകുന്നു. എന്റെ മകനും അമേരിക്കയിലാണ്. എനിക്കറിയാവുന്ന നിരവധി കുടുംബങ്ങളിലെ പുതിയ തലമുറ അമേരിക്കയിലാണ്. വില നല്‍കാതെ കൊണ്ടുപോകാനുളള സൂത്രമാണ് ഗ്ലോബലൈസേഷന്‍. നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ചു പഠിപ്പിച്ച്, നമ്മുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചു പരിപോഷിപ്പിച്ചു പ്രാപ്തരാക്കി കഴിയുമ്പോള്‍ അവര്‍ കൊണ്ടു പോകുന്നു. അവരൊക്കെ പോയിട്ടു ചെയ്യുന്നതോ സമ്പന്നര്‍ക്ക് ജീവിതസൗകര്യം വര്‍ധിപ്പിക്കാനുളള പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുന്നു. ദരിദ്രരുടെ ജീവിതം സമ്പന്നമാക്കാന്‍ ഉതകുന്ന ഏതു കണ്ടുപിടുത്തമാണ് ഇന്നു ലോകത്തിലുണ്ടാവുന്നത്?
ലെനിന്റെ സോവിയറ്റ് യൂണിയനെവരെ മക്‌ഡൊണാള്‍ഡ് കൊണ്ടുപോയില്ലേ. ഞാന്‍ ഇന്തോ സോവിയറ്റ്് സാംസ്കാരിക സമിതിയുടെ പ്രസിഡന്റായിരുന്നു. പല ആവര്‍ത്തി അവിടെ പോയിട്ടുണ്ട്. എന്നാല്‍ എന്തുകഷ്ടം. ഇന്നെല്ലാം നശിച്ചിരിക്കുന്നു. ഇന്ത്യയിലും ഇതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദിവാസികള്‍ പട്ടിണികൊണ്ടു മരിക്കുന്നു. അതേസമയം എത്രയെത്ര സ്വര്‍ണക്കടകളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്! ആത്മഹത്യകളുടെയും കൂട്ട ആത്മഹത്യുകളുടേയും എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ദിനപത്രങ്ങളില്‍ ഒരു പേജുതന്നെ അതിനായി മാറ്റിവച്ചിരിക്കുന്നതുപോലെയാണ്.
നമ്മുടെ പ്രധാനമന്ത്രി ധിഷണാശാലിയാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് പലവട്ടം പറഞ്ഞിട്ടുണ്ട്- ‘താങ്കള്‍ കാപട്യമില്ലാത്ത ഒരു വ്യക്തിയാണ്. എന്നാല്‍ എന്താണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്? അമേരിക്ക ഓപ്പണ്‍ സെസാം ഓപ്പണ്‍ സെസാം എന്നു മന്ത്രിച്ചു കൊണ്ടേയിരിക്കുന്നു. നമ്മള്‍ തുറന്നുകൊടുത്തു കൊണ്ടേയിരിക്കുന്നു. നമുക്ക് നമ്മുടെ രാജ്യത്തിനുമേല്‍ യഥാര്‍ത്ഥത്തില്‍ നിയന്ത്രണമില്ലാതായിരിക്കുന്നു’’.

Symbol question.svg.png നഗരത്തിന്റെ ഹൃദയഭാഗത്ത് ലക്ഷക്കണക്കിനു രൂപാ വിലമതിക്കുന്ന ഈ വീട് ‘സദ്ഗമയ’ ശാരദാ മഠത്തിന് നല്‍കാന്‍ തീരുമാനിച്ചതെന്തേ?

’സദ്ഗമയാ’ എന്നു ഈ വീടിന് നാമകരണം ചെയ്തത് എന്റെ ഭാര്യ ശാരദയാണ്. അവരുടെ ഓര്‍മയ്ക്കായി ഇത് ശാരദാമഠത്തിന് നല്‍കുന്നു.

Symbol question.svg.png താങ്കള്‍ ഒരിക്കല്‍ സ്വന്തം ജീവിതത്തെ മാത്യു അര്‍നോള്‍ഡിന്റെ വരികളാല്‍ വിശേഷിപ്പിച്ചിരുന്നു. ‘I’m a wayfarer of an endless road, my greetings of a wanderer thee’. അതുപോലെതന്നെ ‘ഹ്യൂമണ്‍ റ്റൈ്‌സ് ആന്‍ഡ് ദ ലോ’ എന്ന പുസ്തകത്തില്‍ ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ചിരുന്നു ‘Home of lost causes and foresaken beliefs and unpopular names and impossible loyalties’. എന്റെ ചോദ്യമിതാണ്. എന്തായിരുന്നു അല്ലെങ്കില്‍ എന്താണ് താങ്കളുടെ ജീവിതത്തിന്റെ തത്ത്വശാസ്ത്രം?

നാം ജീവിക്കുന്ന ഈ ലോകം മാത്രമല്ല യാഥാര്‍ത്ഥ്യമായിട്ടുളളത്. നമുക്കു ശരീരങ്ങള്‍ തന്നെ പലതുണ്ട്. സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം… അതുപോലെതന്നെ ഈ ലോകം കൂടാതെ അസ്തിത്വത്തിന്റെ മറ്റു തലങ്ങളുമുണ്ട്. ‘കോസ്മിക്’ അതാണ് എന്റെ ജീവിതത്തിന്റെ തത്ത്വശാസ്ത്രം. (മേശപ്പുറത്തിരുന്ന ഒരു പുസ്തകം തലോടിക്കൊണ്ട്) അരബിന്ദോയുടെ ‘ലൈഫ് ഡിവൈന്‍’ ഇതാണന്റെ തത്ത്വശാസ്ത്രം. സമയം കിട്ടുമ്പോഴൊക്കെ ഇതു വായിക്കുന്നു. മനുഷ്യന് അതിമാനസമായ കഴിവുകള്‍, സാധ്യകള്‍ ഉണ്ട്. സാധാരണ ഫാക്കൾറ്റീസിനും അതീതമായ തലങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ നാം ജീവിക്കുന്നത്. ഞാന്‍ അങ്ങനെയാണ് ജീവിതത്തെ കാണുന്നത്.
നിങ്ങള്‍ ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ചില്ലേ? ഇംഗ്ലണ്ടിലെ ഏറ്റവും മഹാനായ ന്യായാധിപന്‍ ലോഡ് ഡെന്നിം് എനിക്കെഴുതി: ‘പ്രിയപ്പെട്ട കൃഷ്ണയ്യര്‍, നിങ്ങള്‍ ജഡ്ജിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ചിന്തയുടെ മണ്ഡലത്തില്‍ വരിഷ്ഠനാണ്. ഗീതാഞ്ജലിയിലേ ഈ വരികള്‍ എനിക്ക് വളരെ ഇഷ്ടമായി. ഞാന്‍ എഴുതാന്‍ പോകുന്ന ആത്മകഥയിലും ഈ വരികള്‍ ഉണ്ടാവും.’
ഈ ലോകം ആകെത്തന്നെ മാറ്റിമറിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് മനുഷ്യരില്ലാതായിരിക്കുന്നു. പണം പണം, പണം അതുമാത്രമായിരിക്കുന്നു എല്ലാം. ഞാന്‍ മാര്‍കിസിസ്റ്റുകളോട് പറയാറുണ്ട്. നിങ്ങള്‍ മാര്‍ക്‌സിന്റെ ആത്മീയത മനസിലാക്കിയിട്ടില്ല. ആ മനുഷ്യന് രാജ്യങ്ങളില്‍ നിന്നു രാജ്യങ്ങളിലേക്ക് കൂടുമാറേണ്ടിവരുന്നു. ലണ്ടന്‍ ലൈബ്രറിയില്‍ കര്‍മനിരതനായി. എന്തിന്? സാമ്പത്തികമായ അടിമത്തം ഇല്ലാതാക്കുന്നതിന്. അദ്ദേഹത്തിനു സ്വയം ചില്ലിക്കാശുപോലും കിട്ടിയില്ലല്ലോ? ആത്മീയമായ ഒരന്വേഷണം കൂടിയായിരുന്നു അദ്ദേഹത്തിനത്.
* * *