close
Sayahna Sayahna
Search

Difference between revisions of "സര്‍വനാശത്തിലേക്ക് ഒരു ഗ്രാമം"


(Created page with "Category:മലയാളം Category:ലേഖനം Category:കെ വേലപ്പൻ {{Infobox writer <!-- For more information see :Template:Infobox Write...")
 
 
(One intermediate revision by one other user not shown)
Line 6: Line 6:
 
| honorific_prefix =  
 
| honorific_prefix =  
 
| honorific_suffix =  
 
| honorific_suffix =  
| image        =  
+
| image        = Velappan.jpg
 
| image_size    = 150px
 
| image_size    = 150px
 
| alt          =  
 
| alt          =  
Line 31: Line 31:
 
| subject      = ഭാഷാശാത്രം
 
| subject      = ഭാഷാശാത്രം
 
| movement      =  
 
| movement      =  
| notableworks  = സിനിമയും സമൂഹവും<br/>ആദിവാസികളും ആദിവാസിഭാഷയും
+
| notableworks  = സിനിമയും സമൂഹവും; ആദിവാസികളും ആദിവാസിഭാഷയും
 
| spouse        = റോസമ്മ
 
| spouse        = റോസമ്മ
 
| partner      =  
 
| partner      =  
 
| children      = അപു
 
| children      = അപു
 
| relatives    =  
 
| relatives    =  
| awards        = കേരളസാഹിത്യ അക്കാദമി<br/> ഫിലിം ക്ര‌ിട്ടിക്‍സ് <br/> കേരളസംസ്ഥാന ഫിലിം
+
| awards        = കേരളസാഹിത്യ അക്കാദമി; ഫിലിം ക്ര‌ിട്ടിക്‍സ്; കേരളസംസ്ഥാന ഫിലിം
 
| signature    =  
 
| signature    =  
 
| signature_alt =  
 
| signature_alt =  

Latest revision as of 16:17, 12 September 2014

കെ വേലപ്പന്‍
Velappan.jpg
ജനനം (1949-05-12)12 മെയ് 1949

ഉച്ചക്കട, തിരുവനന്തപുരം
മരണം 15 ജൂലൈ 1992(1992-07-15) (വയസ്സ് 43)

തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം ഭാഷാശാത്രം
പ്രധാനകൃതികള്‍ സിനിമയും സമൂഹവും; ആദിവാസികളും ആദിവാസിഭാഷയും
പുരസ്കാരങ്ങള്‍ കേരളസാഹിത്യ അക്കാദമി; ഫിലിം ക്ര‌ിട്ടിക്‍സ്; കേരളസംസ്ഥാന ഫിലിം
ജീവിതപങ്കാളി റോസമ്മ
മക്കള്‍ അപു

കെ വേലപ്പന്‍

ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയിച്ച മാതൃകാഗ്രാമമെന്ന് സര്‍ക്കാര്‍ എടുത്തുകാട്ടുന്ന പ്രദേശമാണ് തിരുവനന്തപുരം ജില്ലയിലെ പോട്ടോമാവ് കാണിക്കുടി. കേരളകാര്‍ഷിക സര്‍വകലാശാല ദത്തെടുത്തു പോറ്റിയ ഗ്രാമവുമാണത്. ‘പ്രതീക്ഷയുടെ തുരുത്ത്’ ആണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന ആ ഗ്രാമം രോഗങ്ങളുടെ തുരുത്തായിത്തീര്‍ന്ന് സര്‍വ്വനാശത്തിന്റെ വക്കിലെത്തി നില്ക്കുന്നു. എല്ലാരും കൂടി നന്നാക്കി നന്നാക്കി നാശത്തിലേക്കു വലിച്ചെറിഞ്ഞ ഒരു പാവം ഗ്രാമത്തിന്റെ യഥാര്‍ത്ഥ ചിത്രം ഞെട്ടിപ്പിക്കുംവിധം ദാരുണമാണ്.

ഒരു ചുണ്ടുവിരല്‍ നമുക്കുനേരെ നീണ്ടുവരുന്നു. നൊന്തുകേഴുന്ന ഒരു ഗ്രാമത്തിന്റെ നിഷ്ക്കളങ്കത ശാപമഴയായി പെയ്തു വീഴാന്‍ നമുക്കുമേലെ കനത്തുമൂടുന്നു. നമ്മളെല്ലാരുംകൂടി നന്നാക്കി നന്നാക്കി നാശത്തിന്റെ പാതാളത്തിലേക്ക് വലിച്ചെറിഞ്ഞ ഒരു ഗ്രാമം കുറ്റപ്പെടുത്തലിന്റെ തീക്കണ്ണുമായി തുറിച്ചുനോക്കുന്നു.

സെമിനാറുകളിലെയും പ്രസംഗങ്ങളിലെയും ഭംഗിവാക്കുകളില്‍ ‘പ്രതീക്ഷയുടെ തുരുത്ത്’ ആയി തിളങ്ങിനില്ക്കുന്ന പോട്ടോമാവിന്റെ യഥാര്‍ത്ഥ ചിത്രം നരകത്തെ വെല്ലുംവിധം അതിദാരുണമാണ്. പദവിദാഹികളും സ്ഥാനമോഹികളുമായ സര്‍വകലാശാലാ പ്രൊഫസറന്മാരുടെയും സര്‍ക്കാരുദ്യോഗസ്ഥന്മാരുടെയും നെറികെട്ട സ്വാര്‍ത്ഥത ക്രൂരമായി ചവച്ചു ചതച്ചെറിഞ്ഞിട്ടിരിക്കുന്ന ഒരു പിടി മനുഷ്യരുടെ തേങ്ങൽ കേള്‍ക്കാന്‍ പോട്ടോമാവിലേക്കു തിരിയുക. രോഗദുരിതങ്ങളുടെ കാര്യത്തില്‍ ഒരുപക്ഷേ ഗിന്നസ് ബുക്കില്‍ കയറാന്‍ തന്നെ ‘അര്‍ഹത’ നേടിയിരിക്കുന്നു. ആ ഗ്രാമം.

‘നിങ്ങാ എന്താപ്പാ ഇപ്പറയണത്? ഞങ്ങാക്ക് കുട്ടവുമില്ല, ഒന്നുമില്ല. കാണിക്കാരെ ഒന്നോടെ കുയിച്ചുമൂടാനായക്കൊണ്ട് എറങ്ങിയിരിക്കുവാ സര്‍ക്കാരും കൊറെ സാറന്മാരും’ — പോട്ടോമാവിലെത്തുന്ന ആരെയും എതിരേല്ക്കുന്ന ശകാരവാക്കുകള്‍ അതാണ്.

ഞങ്ങാക്ക് കുട്ടമില്ല. ഞങ്ങാക്ക് സൂക്കേടില്ല’ — രോഷത്തിന്റെ കൊടുവാളായി ഓങ്ങിയുയരുന്ന ആ വാക്കുകള്‍ ആവര്‍ത്തിച്ചു പറയുന്നവരുടെയിടയില്‍ കുഷ്ഠരോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരെയും നിങ്ങള്‍ക്കു കാണാനാവും.

പോട്ടോമാവിലെ കാണിക്കാര്‍ ഇന്ന് വല്ലാത്തൊരു ദുരവസ്ഥയിലാണ്. നാട്ടുകാര്‍ അവരെ അയിത്തം കല്പിച്ച് അകറ്റിമാറ്റുന്നു. ചായക്കടകളില്‍നിന്ന് ഗ്ളാസില്‍ ചായ പകര്‍ന്നുകൊടുക്കാന്‍ വിസമ്മതിക്കുന്നു. കാണിക്കാരുടെ മുടിവെട്ടാനോ മുഖക്ഷൗരം ചെയ്യാനോ നാട്ടിലെ ബാര്‍ബര്‍മാര്‍ തയ്യാറാവുന്നില്ല. പെരുവഴിയില്‍ ദുശ്ശകുനമാവുന്ന കാണിക്കാരെ കാണുമ്പോള്‍ നാട്ടുകാര്‍ പേടിച്ചകന്നു മാറിപ്പോകുന്നു. കാണിക്കുട്ടികളെ സ്കൂളില്‍ തൊട്ടുരുമ്മിയിരിക്കാന്‍ സഹവിദ്യാര്‍ത്ഥികള്‍ മടിക്കുന്നു. കാണിഗ്രാമത്തിലൂടെ ഒഴുകിവരുന്ന ആറ്റില്‍ ആരും കുളിക്കരുതെന്നും അതിലെ വെള്ളം കൈകൊണ്ടു തൊടരുതെന്നും ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതായി അഭ്യൂഹം പരക്കുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിനടുത്ത് അങ്ങനെ ഒരു ‘ആഫ്രിക്ക’ രൂപംകൊണ്ടിരിക്കുന്നു.

പോട്ടോമാവിലെ കാണിക്കാരെ സാമൂഹ്യമായി ബഹിഷ്ക്കരിക്കാന്‍ നാട്ടുകാരെ പ്രോരിപ്പിച്ച വികാരമെന്താണ്? ഒരു മലയാള പത്രത്തിന്റെ പ്രാദേശിക എഡിഷനില്‍ തീരെച്ചെറിയ ഒരു വാര്‍ത്ത അച്ചടിച്ചുവന്നതിനെത്തുടര്‍ന്നാണത്രെ ഈ സാമൂഹ്യ ബഹിഷ്ക്കരണം. പോട്ടോമാവിലെ കാണിക്കുടിയില്‍ എണ്‍പതു ശതമാനം പേര്‍ക്കും കുഷ്ഠരോഗം ഉള്ളതായി സിറ്റിസന്‍സ് ഫോറം സംഘടിപ്പിച്ച ആരോഗ്യ പരിശോധനയിലൂടെ വ്യക്തമായി എന്നുള്ളതായിരുന്നു ആ വാര്‍ത്ത. ആ വാര്‍ത്ത വരുത്തിവച്ച വിന കാണിക്കാരെ വല്ലാതെ വിവശരാക്കിയിരിക്കുന്നു. വയനാട്ടിലെയും അട്ടപ്പാടിയിലെയുമൊക്കെ ആദിവാസി ഗ്രാമങ്ങളില്‍ കുഷ്ഠം പടരുന്നുവെന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ സെന്‍സേഷനിളക്കി വിട്ടതിനു പിമ്പേ, തിരുവനന്തപുരം ജില്ലയില്‍നിന്നു വന്ന ഈ വാര്‍ത്ത ഇനി സെന്‍സേഷനിളക്കി വഷളാകാന്‍ പോവുകയാണ്. അതിനുമുമ്പ് സര്‍വ്വനാശത്തിന്റെ വിളുമ്പില്‍ ചെന്നെത്തി നില്ക്കുന്ന ഈ പാവപ്പെട്ട ജനസമൂഹത്തെ രക്ഷിക്കാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്നാലോചിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ താരാട്ടിലലിഞ്ഞ് സ്വച്ഛന്ദജീവിതം നയിച്ചിരുന്ന ആ നിഷ്ക്കളങ്ക മനുഷ്യരെ പരീക്ഷണങ്ങള്‍ക്കു മേല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഗിനിപ്പന്നികളായുപയോഗിച്ചിട്ട്, ഒടുവില്‍ പരീക്ഷണങ്ങളെല്ലാം പൊളിഞ്ഞു പാളീസായപ്പോള്‍ ചണ്ടികളായി നിര്‍ഭയം വലിച്ചെറിഞ്ഞവര്‍, തങ്ങള്‍ എന്തൊക്കെയോ കേമത്തരം കാട്ടിയെന്ന് ഞെളിഞ്ഞുകൊണ്ടിരിക്കുന്നവര്‍ നമ്മുടെ സമൂഹത്തിന് വരുത്തിവച്ചിരിക്കുന്ന ഒരു ബാദ്ധ്യതയാ പോട്ടോമാവ്. കപടസേവനത്തിന്റെയും മനുഷ്യത്വഹീനമായ വഞ്ചനകളുടെയും നീണ്ടൊരു കഥയാണത്.

പോട്ടോമാവിലെത്തുന്ന ആര്‍ക്കും ഭൂതക്കണ്ണാടി വച്ചൊന്നും നോക്കാതെ തന്നെ കണ്ടറിയാം അത് രോഗങ്ങളുടെ ഒരു തുരുത്താണെന്ന്. നിങ്ങളെ സ്വാഗതം ചെയ്യാന്‍ നടന്നടുക്കുന്ന “കാണിക്കാരുടെ രാജാവാ”യ മുട്ടുകാണിയുടെ രണ്ടുകാലിലും വലിയ മന്താണ്. തൊട്ടുപുറകെയെത്തുന്ന “മന്ത്രി”യായ മുതല്‍പ്പേരിന്റെ കാലും മന്തുവന്ന് വീര്‍ത്തു വലുതായിരിക്കുന്നതുകാണാം. പോട്ടോമാവില്‍ പകുതിയിലേറെപ്പേരുടെ ശരീരത്തിലും മന്തുരോഗാണുക്കളുണ്ട്. ആരെയും ഞെട്ടിപ്പിക്കും വിധം വലിയൊരു തോതില്‍ ഒരുപക്ഷേ ലോകത്തില്‍ വച്ചേറ്റവും കൂടിയതോതില്‍ ഹേന്‍സന്‍സ് രോഗബാധയുമുണ്ട്. കേരളത്തില്‍ അങ്ങനെയൊരു മൊളോക്കോദ്വീപ് രൂപംകൊള്ളുകയാണോ?

നാട്ടുകാരുടെ കണ്ണില്‍ പോട്ടോമാവിലെ കാണിക്കാര്‍ മനുഷ്യജീവികളല്ല. ദുരിതത്തിലും രോഗത്തിലും അഴുക്കിലും പൂഴ്ന്നുകിടന്നു നരകിക്കുന്ന അവര്‍ “അഴുക്കു പന്നികളാണ്”. പോട്ടോമാവിലേക്ക് തിരിഞ്ഞുനടക്കുന്ന നിങ്ങളെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പറ‍ഞ്ഞേക്കും — “ഛേ, സാറെന്തിനാണ് ആ അഴുക്കുപന്നികളുടെ അടുത്തേക്ക് പോകുന്നത്? സാറിനു വേറെ ജോലിയില്ലേ? അവന്മാര് ഈ ജന്മം നന്നാവുല്ല”. പോട്ടോമാവിലെ കാണിക്കാര്‍ക്ക് നാട്ടുകാര്‍ ഇട്ടിരിക്കുന്ന അരുമപ്പേരാണ് “അഴുക്കുപന്നികള്‍”!

കഴിഞ്ഞ ഡിസംബര്‍മാസം 8-ആം തീയതി അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളില്‍ വച്ച് ഒരു ലെപ്രസി റാന്‍ഡം സര്‍വ്വേ നടന്നു. ഡിസ്ട്രിക്റ്റ് ലെപ്രസി ഓഫീസറുടെ നേതൃത്വത്തില്‍ അന്നത്തെ നോണ്‍മെഡിക്കല്‍ സൂപ്രവൈസറും ലെപ്രസി സര്‍ക്കിള്‍ സുപ്രവൈസറും പങ്കെടുത്ത സര്‍വ്വേയില്‍ പരിശോധനാവിധേയരായ ഇരുപത്തൊന്‍പതു പോട്ടോമാവു നിവാസികളില്‍ ഇരുപത്തിനാലു പേര്‍ക്കും കുഷ്ഠരോഗബാധയുള്ളതായി കണ്ടെത്തുകയുണ്ടായി. ആ സര്‍വ്വേയുടെ തൊട്ടടുത്ത ദിവസങ്ങളിലാണ് “സിറ്റിസണ്‍സ് ഫോറം” സംഘടിപ്പിച്ച ക്യാമ്പില്‍ 85 ശതമാനം പേര്‍ക്കും കുഷ്ഠരോഗമുണ്ടെന്ന് കണ്ടുപിടിച്ചതായി പത്രവാര്‍ത്ത വന്നതും നാട്ടുകാര്‍ കാണിക്കാരെ ഒന്നടങ്കം സാമൂഹ്യ ബഹിഷ്ക്കരണം നടത്തിയതും. സാധാരണയായി ഒരാളില്‍ കുഷ്ഠരോഗബാധയുടെ തുടക്കം ഉണ്ടെന്നു കണ്ടാല്‍ അതു ഡോക്ടറും രോഗിയും മാത്രമറിയുന്ന രഹസ്യമായി സൂക്ഷിച്ചുകൊണ്ടോ അല്ലെങ്കില്‍ രോഗിയെപ്പോലും അറിയിക്കാതെയോ ചികിത്സിച്ചു ഭേദപ്പെടുത്തുകയാണു പതിവ്. സാമാന്യമായ ആ വൈദ്യശാസ്ത്ര മര്യാദപോലും പാലിക്കാതെ കപടമായി പത്രവാര്‍ത്ത കൊടുത്ത തല്പര കക്ഷികളാരാണ്? ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ ലെപ്രസി ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക സര്‍വ്വേയുടെ രക്ഷാകര്‍ത്തൃത്വം സിറ്റിസന്‍ഡ് ഫോറം എന്നോരു സന്നദ്ധ സംഘടനയുടേതാക്കി മാറ്റാനുള്ള എട്ടുകാലി മമ്മുഞ്ഞുമനോഭാവം ആരുടെ തലയില്‍ കിളിര്‍ത്തതാണ്.

ഡിസംബര്‍ എട്ടാം തീയതിയിലെ പ്രാഥമിക സര്‍വ്വേ നടത്താന്‍ അധികൃതരെ പ്രേരിപ്പിച്ചതിനുപിന്നില്‍ പോട്ടോമാവ് ഗിരിവര്‍ഗ്ഗ സഹകരണ സംഘം സെക്രട്ടറി കുളത്തുപ്പുഴ ഫോറസ്റ്റ് റെയ്ഞ്ചാഫീസര്‍ക്കും ആരോഗ്യവകുപ്പു ഡയറക്ടര്‍ക്കും അയച്ച ഒരു കത്താണ്. പോട്ടോമാവിലെ ആദിവാസികള്‍ക്കിടയില്‍ പ്രകടമായും രോഗലക്ഷണങ്ങള്‍ ദൃശ്യമാണെന്നും അടിയന്തിരമായും എന്തെങ്കിലും ചെയ്തേ തീരൂ എന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. അങ്ങനെയൊരു കത്തെഴുതാന്‍ സൊസൈറ്റി സെക്രട്ടറിയെ പ്രകോപിപ്പിച്ചത് മറ്റൊര സംഭവമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റു ശാസ്ത്രജ്ഞന്മാരും ‘പരീക്ഷണ ശാലയില്‍ നിന്ന് പാടത്തേക്ക്’ പരിപാടി (ലാബ്-റ്റു-ലാന്‍ഡ് പ്രോഗ്രാം) യുമായി പോട്ടോമാവില്‍ എത്തിയ ദിവസം. ഒക്ടോബര്‍ നാലാം തീയതി. സര്‍ക്കാര്‍ മുറപോലെ അതൊരു “ഉത്സവ”മായി. കാര്‍ഷിക സര്‍വ്വകലാശാലയുടെ തന്നെ പൊളിഞ്ഞു പാളീസായ പരീക്ഷണങ്ങളുടെ കുപ്പത്തൊട്ടിയായ പോട്ടോമാവിലെ ദുരിതാനുഭവങ്ങള്‍ക്കു നടുവില്‍നിന്ന് പരീക്ഷണങ്ങള്‍ക്കുമേല്‍ പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിത്തകര്‍ന്ന മനുഷ്യക്കോലങ്ങള്‍ സാറന്മാരുടെ” കണ്ണിലെ കരടായി. സാറന്മാര്‍ക്ക് സദ്യവിളമ്പാനും ഒപ്പമിരുന്നു പന്തിഭോജനം നടത്താനും എത്തിയ കാണിക്കാരുടെ കോലം കണ്ടപ്പോള്‍ ‘സാറന്മാര്‍’ക്ക് ഓക്കാനംവന്നു. പലര്‍ക്കും ഛര്‍ദ്ദിക്കാന്‍ വരെ വന്നു! ‘ഞങ്ങളെ ഇങ്ങനെയിട്ടു കൊല്ലാതെ കൊല്ലുന്നതിനെക്കാട്ടിലും ഈ സദ്യയില്‍ അല്പം വിഷംകലര്‍ത്തി ഒന്നോടെ കൊന്നൂടേ” എന്ന് ആ മനുഷ്യക്കോലങ്ങള്‍ മുഖത്തുനോക്കി ചോദിച്ചത് “സാറന്മാര്‍” ശ്രദ്ധിച്ചിട്ടുണ്ടാവുമോ, ആവോ! ഒരു ജനസമൂഹത്തിന്റെ രോഗാതുരമായ ശോച്യാവസ്ഥ അറപ്പുളവാക്കുംവിധം സമാഹൃത രൂപത്തില്‍ ദര്‍ശനീയമാവാന്‍ അതൊരവസരമൊരുക്കുകയാണു ചെയ്തത്. അതുകണ്ട് മനസ്സലിഞ്ഞ സൊസൈറ്റി സെക്രട്ടറി അന്നുരാത്രിതന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കത്തെഴുതി. അതിന്റെ ഫലമായി അരിപ്പയില്‍ വച്ചുനടന്ന ലെപ്രസി റാന്‍ഡം സര്‍വ്വേ — അതിലെ ഫലങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അധികൃതരുടെ കണ്ണുതള്ളിച്ചു. കൂടുതല്‍ വിശദവും വിപുലവുമായ ഒരു ആരോഗ്യ പരിശോധനാക്യാമ്പ് പോട്ടോമാവ് കാണിക്കുടിയില്‍വച്ചുതന്നെ നടത്താന്‍ തീരുമാനമായി. ഡിസംബര്‍ പത്തൊന്‍പതാംതീയതി അതു നടന്നു. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്, ജില്ലാ മെഡിക്കലാഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റാഫീസര്‍, ജില്ലാ ലെപ്രസി ഓഫീസര്‍, ലെപ്രസി നോണ്‍ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരടങ്ങുന്ന ഒരു വിദഗ്ദ്ധസംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു, ആ ക്യാമ്പ്. ക്യാമ്പ് നടന്നിട്ട് മൂന്നരമാസത്തിലേറെ കഴിഞ്ഞിട്ടും അതിന്റെ റിപ്പോര്‍ട്ടായിട്ടില്ല.

“റിപ്പോര്‍ട്ട് ഫൈനലൈസ് ചെയ്തിട്ടില്ല. ഇപ്പറയുമ്പോലെ എണ്‍പതും എണ്‍പത്തഞ്ചും ശതമാനമൊന്നുമില്ല. കൂടിപ്പോയാല്‍ അറുപതു ശതമാനം വരും” — ജില്ലാ മെഡിക്കലാഫീസര്‍ ഈ ലേഖകനോട് പറഞ്ഞു. സര്‍വെ വിവരങ്ങള്‍ ജില്ലാ ലെപ്രസി ഓഫീസറുടെ കൈയിലാണെന്നും അടുത്ത ദിവസം ഓഫീസില്‍ ചെന്നാല്‍ ആയ വിവരങ്ങള്‍ നല്‍കാമെന്നും ഡി.എം.ഒ. പറഞ്ഞുവെങ്കിലും പലപ്രാവശ്യം ഓഫീസ് കയറിയിറങ്ങിയിട്ടും അതുകിട്ടിയില്ല. ഏതാനും ദിവസം മുമ്പ് കേരളകാര്‍ഷിക സര്‍വ്വകലാശാലയിലെ ഒരുദ്യോഗസ്ഥന് ജില്ലാ ലെപ്രസി ഓഫീസര്‍ സര്‍വെ വിവരങ്ങള്‍ നല്‍കുകയുണ്ടായെന്നും ഉടനെ തന്നെ മറ്റൊരുദ്യോഗസ്ഥന്റെ ഇടപെടല്‍ കാരണം നല്‍കിയ വിവരങ്ങള്‍ തിരികെ പിടിച്ചുവാങ്ങി രഹസ്യ അറയില്‍ വച്ചുപൂട്ടിയെന്നും ഓഫീസില്‍ പറഞ്ഞുകേട്ടു. സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ഈ ലേഖകനോട് പറഞ്ഞത് മൂപ്പതുശതമാനം പേര്‍ക്കുമാത്രമേ പോട്ടോമാവില്‍ ഹെന്‍സന്‍സ് രോഗബാധയുള്ളതായി കണ്ടിട്ടുള്ളുവെന്ന് ജില്ലാ ലെപ്രസി ഓഫീസര്‍ തന്നോടു പറഞ്ഞു എന്നും റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളു വെന്നുമാണ്. ജില്ലാലെപ്രസി ഓഫീസര്‍ ഈ ലേഖകനോട് നേരിട്ടു പറഞ്ഞത് അറുപതു ശതമാനം പേര്‍ക്കെങ്കിലും ഹേന്‍സന്‍സ് രോഗബാധയുണ്ടെന്നാണ്. പോട്ടോമാവിലെ കാണിക്കാരെ വര്‍ഷങ്ങളായി ഉദ്ധരിച്ചുകൊണ്ടിരിക്കുന്ന ആദിവാസി വത്സലനായ അഗ്രിക്കള്‍ച്ചറല്‍ കോളേജ് പ്രൊഫെസര്‍ പറഞ്ഞിതിങ്ങനെ: അറുപതെന്നും എണ്‍പതെന്നും പറയുന്നതുവെറുതെ. മുപ്പതു ശതമാനമേ വരൂ എന്ന് ഡി.എച്ച്.എസ്. എന്നെ വിളിച്ചറിയിച്ചിട്ടുണ്ട്.” പോട്ടോമാവില്‍ കുഷ്ഠമുള്ളതായി ആദ്യമായി കണ്ടുപിടിച്ചത് കാര്‍ഷിക സര്‍കലാശാലയിലെ ആയുര്‍വേദ വൈദ്യന്മാരായിരുന്നെന്നും അവരാണ് അത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്നുമുള്ള അവകാശവാദം പ്രൊഫസര്‍ ഉന്നയിച്ചുവെങ്കിലും അങ്ങനെയൊന്നും നടന്നിട്ടില്ല.

കണക്കുകള്‍ വല്ലാതെ കുഴഞ്ഞുകിടക്കുന്നതിന് കാരണമുണ്ട്. വളരെ നിരുത്തരവാദപരമായ അലംഭാവത്തോടെയാണ് പോട്ടോമാവിലെ ആരോഗ്യക്യാമ്പ് നടത്തിയത് ക്യാമ്പു തുടങ്ങിയത് ഉച്ചയോടടുത്ത് പതിനൊന്നര മണിക്കാണ്. ഒന്നരമണിക്ക് ‘ലഞ്ചി’നു പിരിഞ്ഞു. ഉദ്യോഗസ്ഥന്മാര്‍ ഊണിനും വിശ്രമത്തിനുമായി ഫോറസ്റ്റ് കോര്‍പ്പറേഷന്‍ വക ടി.ബിയിലേക്കുപോയി. കാണിക്കാര്‍ക്കുമൊരുക്കിയിരുന്നു പ്രത്യേകമൊരു “സദ്യ”, സൊസൈറ്റി ഷെഡ്ഡില്‍. “സദ്യ” ഉണ്ട് ഡോക്ടര്‍മാരെയും കാണിക്കാര്‍ കാത്തു കാത്തിരുന്നു. ലഞ്ചും വിശ്രമവുമൊക്കെ കഴിഞ്ഞ് “സാറന്മാര്‍” വന്നപ്പോള്‍ മണി നാല്. തകൃതിയില്‍ തുടങ്ങിയ വൈദ്യ പരിശോധന അഞ്ചുമണിക്ക് തീര്‍ന്നു. ആരോഗ്യക്യാമ്പില്‍ വെറും മൂന്നുമണീക്കുറുകള്‍ കൊണ്ട് മൂന്നു ഡോക്ടര്‍മാര്‍ പരിശോധിച്ചത് നൂറ്റിപ്പതിനാലുപേരെയാണ്! അതും വളരെ സമയമെടുത്തും ശ്രദ്ധിച്ചും ചെയ്യേണ്ട ത്വക് പരിശോധനകള്‍! നൂറ്റിപ്പതിന്നാല് പേര്‍ ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തു എന്നത് ശരിയാണ്. പക്ഷേ, പരിശോധിക്കപ്പെട്ടതായി രേഖപ്പെടുത്തിക്കാണുവന്നരുടെ എണ്ണം നൂറ്റിപ്പതിനൊന്നാണ്. ആകെ അലങ്കോലമായിക്കിടക്കുന്ന ആ രജിസ്റ്ററില്‍ ഇരുപത്തിയാറോളം പേരുടെ നേരെ പരിശോധനാഫലങ്ങള്‍ രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കപ്പെടാതെ കിടക്കുന്നു. കാര്‍ഡു നമ്പറും രജിസ്റ്റര്‍ നമ്പറുമെഴുതി പേരെഴുതാതെയുള്ള കേസുകള്‍ പലതുണ്ട്. ഒരാളുടെ പേരിന്റെ കോളത്തില്‍ ഇംഗ്ളീഷില്‍ ‘സി’ എന്ന ഒരക്ഷരം മാത്രം! ഇരുപത്തിയൊന്നു പേരുടെ വയസ്സുമാത്രമേ ചേര്‍ത്തു കാണുന്നുള്ളു. എത്ര അലസമായിട്ടാണ് ക്യാമ്പ് നടത്തിയത് എന്നതിന്റെ വാചാലമായ തെളിവുരേഖയാണ് ആ രജിസ്റ്റര്‍. അപൂര്‍ണമായ ആ രജിസ്റ്ററില്‍ തിരിമറികള്‍ നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ എന്ന് പരാതി പറഞ്ഞു കേള്‍ക്കുന്നുമുണ്ട്.

ഒരു യാത്ര, അതിനുള്ള യാത്രാപ്പടി, ഒരുത്സവം, മേലുദ്യോഗസ്ഥന്മാരുടെ മുമ്പില്‍ ഞെളിയാന്‍, തങ്ങളുടെ തൊപ്പികളില്‍ നാട്ടിനിര്‍ത്താന്‍ ഒരു തൂവല്‍ കൂടി — തീര്‍ന്നു സേവനം.

ഗുരുതരമായ പാകപ്പിഴകളാണ് ബന്ധപ്പെട്ടവര്‍ ക്യാമ്പില്‍ വരുത്തിവച്ചിരിക്കുന്നത്. പ്രാഥമിക ക്യാമ്പില്‍ ഒരു യുവാവിന് രോഗമുണ്ടെന്ന് രേഖപ്പെടുത്തിയ അതേ ഡോക്ടര്‍ തന്നെ അയാള്‍ക്ക് രോഗമില്ലെന്ന് വിപുലമായ ക്യാമ്പില്‍ വച്ച് കണ്ടുപിടിച്ചത് വിശദമായ പരിശോധന നടത്തിയതുകൊണ്ടിരിക്കുമെന്നു നമുക്കു സമാധാനിക്കാം. പക്ഷേ, കെങ്കേമനായ ലെപ്രമോളജിസ്റ്റും ജില്ലാലെപ്രസി ഓഫീസറുമായ ആ വിദഗ്ദ്ധ ഡോക്ടര്‍ രോഗമില്ലാത്ത ഒരാള്‍ക്ക് രോഗമുണ്ടെന്ന്. “കണ്ടുപിടിക്കാന്‍” കാട്ടിയ ‘വൈദഗ്ദ്ധ്യം’ അപാരം തന്നെ ദേവന് രോഗമില്ല. അയാളുടെ നെറ്റിയില്‍ കാണുന്ന പാട് ഒരു വഴക്കിനിടയില്‍ അയാളുടെ അച്ഛന്‍ കല്ലെടുത്തെറിഞ്ഞതുകൊണ്ടു മുറിഞ്ഞത് ഉണങ്ങിയ പാടാണ്. അതില്‍ നിന്നും തൊലി കുത്തിയെടുത്തു പരിശോധിച്ച ഡോക്ടര്‍ ആ പാടു ലെപ്രസി കൊണ്ടുണ്ടായതെന്ന് “കണ്ടുപിടിച്ചു” കളഞ്ഞു! എന്നിട്ട്, ദേവന് ലെപ്രസിക്കുള്ള ഗുളികകളും കൊടുത്തു!

കണക്കുകള്‍ കൊണ്ടുള്ള ഈ കള്ളക്കളികള്‍ക്കുപ്പുറം പോടോമാവിലെ യഥാര്‍ത്ഥ ചിത്രം എന്താണ്? ആ പ്രദേശത്ത് കുഷ്ഠരോഗത്തിന്റെ സാംക്രമികാവസ്ഥ വന്‍തോതിലുണ്ടെന്ന് ആരോഗ്യവകുപ്പു പുറപ്പെടുവിച്ച ഒരു നിയമന ഉത്തരവില്‍ തന്നെ സമ്മതിക്കുന്നുണ്ട്. ചിട്ടയൊപ്പിച്ചുള്ള സര്‍വെക്കും രോഗചികിത്സയ്ക്കുമായി രണ്ടു മാസത്തേക്ക് ഒരു ലെപ്രസി ഹെല്‍ത്ത് വിസിറ്ററെ താല്ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് (1-1-1987-ല്‍ പുറപ്പെടുവിച്ച ഓര്‍ഡര്‍ നമ്പര്‍ എ4-17176/86/ഡി. എം.ഒ.എച്ച്) തുടങ്ങുന്നതിങ്ങനെയാണ്:

The District Leprosy Officer, Trivandrum has reported that in a random survey of the residents of Pottamavu Kani settlement area, 27 cases of Leprosy Patients have been detected and another 45 cases were also detected at the skin camp conducted there in 19-12-1986. In view of the high endemicity of Leprosy among the tribals of that area, he has suggested to post one Leprosy Health Visitor temporary basis for 2 months to conduct systematic survey and treatment.

തത്രപ്പെട്ടു തട്ടിക്കൂട്ടിയ ഈ കണക്കിലുമുണ്ട് കുഴപ്പം. പ്രാഥമിക സര്‍വ്വേയില്‍ പരിശോധനാവിധേയരായ 29 കാണിക്കാരില്‍ 24 ലെപ്രസി കേസ്സുകളാണ് കണ്ടെത്തിയതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. അത് നിയമന ഉത്തരവില്‍ 27 ആയി. പ്രാഥമിക സര്‍വ്വേയില്‍ ലെപ്രസി കേസ്സുകളായി കണ്ടെത്തിയ അതേ ആള്‍ക്കാരില്‍ ഇരുപതോളം പേരും സ്കിന്‍ ക്യാമ്പില്‍ വച്ചു കണ്ടെത്തിയ 45 പേരില്‍ ഉള്‍പ്പെടുന്നുവെന്നതാണ് ക്രൂരമായ തമാശ! കണക്കുകൂട്ടിയപ്പോള്‍ എല്ലാം കുഴഞ്ഞുമറിഞ്ഞുപോയി. ആരോഗ്യ വകുപ്പിന്റെ ഈ കണക്കനുസരിച്ചാണെങ്കില്‍ പോട്ടോമാവില്‍ 72 പേര്‍ക്ക് ഹേന്‍സസ് രോഗമുണ്ട്. (അതില്‍ ഇരുപതോളമാളുകളുടെ പേരുകള്‍ രണ്ടുതവണ ആവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം വേറെ!) അവിടത്തെ മൊത്തം ജനസംഖ്യയായ 153 മായി തട്ടിച്ചുനോക്കുമ്പോള്‍ അത് 47 ശതമാനത്തിലേറെ വരും. ആയിരം പേരില്‍ മൂന്നാള്‍ക്ക് കുഷ്ഠരോഗബാധയുണ്ടെങ്കില്‍ ഒരു എസ്.ഇ.റ്റി. സെന്റര്‍ (സര്‍വ്വെ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗ് സെന്റര്‍) തുറന്നു. പ്രവര്‍ത്തിക്കണമെന്നാണ് നിയമം. പേട്ടോമാവിലെ ഈ തോതനുസരിച്ചാണെങ്കില്‍ ആയിരത്തില്‍ 720 പേര്‍ക്കാണ് രോഗബാധയുള്ളത്! എന്നിട്ടും ആരോഗ്യവകുപ്പ് എന്തുചെയ്തു എന്ന ചോദ്യം ബാക്കിനില്ക്കുന്നു. അതല്ല, മുപ്പതു ശതമാനമായിക്കൊള്ളട്ടെ എങ്കിലും വരുന്നുണ്ട്; ആയിരത്തില്‍ മുന്നൂറുപേര്‍!

സ്കിന്‍ ക്യാമ്പില്‍വച്ച് രോഗബാധിതരെന്നു തോന്നിയവര്‍ക്ക് ഗുളികകള്‍ വാരിക്കൊടുത്തു. തികയാതെ വന്നത് കടം പറഞ്ഞത് പിന്നെ കൊണ്ടുചെന്നു കൊടുത്തതുമില്ല. ചില ഉദ്യോഗസ്ഥന്‍മാര്‍ സ്പോട് വിസിറ്റിനു വന്നു സൊസൈറ്റിയിലിരുന്നു കാറ്റുകൊണ്ട് തണുത്തിട്ട് തിരിച്ചുപോയെന്നു മാത്രം. ലെപ്രസി വിദഗ്ദ്ധര്‍ക്കു പിറകെ മന്തുവിദഗ്ദ്ധരും പോട്ടോമാവില്‍ ഓടിയെത്തിയിരുനനു. അവരും നടത്തി ഒരു ക്യാമ്പ്. ഡിസംബര്‍ പത്താംതീയതി. 94 പേരെ പരിശോധിച്ചപ്പോള്‍ അവരില്‍ 32 പേര്‍ക്ക് മന്തു രോഗബാധയുള്ളതായി കണ്ടെത്തി. 13 പേര്‍ക്ക് കാലുകള്‍ വീര്‍ത്തുപെരുകിയിരുന്നു. ഗുളികകള്‍ വാരിക്കൊടുത്തിട്ട് വിദഗ്ദ്ധര്‍ മടങ്ങി. ഗുളികകളെല്ലാംകൂടി ഒരുമിച്ചു വിഴുങ്ങി പൊതുവെ ആരോഗ്യം തീരെയില്ലാത്ത കാണിക്കാര്‍ ഛര്‍ദ്ദിച്ചും കുഴഞ്ഞും വീണു. പിന്നെ കഴിക്കാതായി. സ്വന്തമായൊരു ദിനചര്യയുണ്ടാകാന്‍ പോലും നിവൃത്തിയില്ലാത്ത മുഴുപ്പട്ടിണിക്കാരായ കാണിക്കാരോടു കൃത്യമായി മരുന്നു കഴിച്ചുകൊള്ളണമെന്ന് ആജ്ഞാപിച്ചിട്ട് ക്യാമ്പു നടത്തിപ്പോയ വിദഗ്ദ്ധന്‍മാര്‍ പിന്നെ അങ്ങോട്ടു തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല.

താല്ക്കാലികാടിസ്ഥാനത്തില്‍ നിയോഗിതനായ ലെപ്രസി ഹെല്‍ത്ത് വിസിറ്ററുടെ കാലാവധി മാര്‍ച്ച് 14-ആം തീയതി അവസാനിച്ചു. ഹെല്‍ത്ത് വിസിറ്റര്‍ പോയി. സര്‍വ്വെയും ചികിത്സയും അതോടെ മുടങ്ങി.

“ചിട്ടയൊപ്പിച്ചുള്ള” ആ സര്‍വ്വേയുടെ ഫലം എന്താവുമെന്നു കണ്ടറിയണം. യാഥാര്‍ത്ഥ്യത്തെ മുഖത്തോടുമുഖം കാണാന്‍ വിസമ്മതിക്കുന്ന മേലധികാരികള്‍ പോട്ടോമാവിന്റെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രമാവില്ല വരച്ചുകാട്ടാന്‍ പോകുന്നത്. യഥാര്‍ത്ഥ ചിത്രം വരയ്ക്കപ്പെടാതെ യഥാര്‍ത്ഥത്തിലുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളും അവിടെ നടക്കാന്‍ പോകുന്നില്ല.

രോഗാതുരമായ പോട്ടോമാവിന്റെ മുഖം ബീഭത്സമാണ്. മനുഷ്യപ്പറ്റ് അല്പമെങ്കിലും മനസ്സില്‍ ബാക്കിയുള്ള ആരെയും നന്നേ വേദനിപ്പിക്കുന്ന ദൃശ്യം. ഒരു വീട്ടില്‍ ഒന്ന്, അടുത്തവീട്ടില്‍ മൂന്ന്, തൊട്ടടുത്ത വീട്ടില്‍ നാല്… അങ്ങനെ പോകുന്നു രോഗികളുടെ എണ്ണം. നാലംഗമുള്ള ഒരു വീട്ടില്‍ നാലു പേര്‍ക്കും ഹേന്‍സന്‍സ് രോഗമാണ്. കുറെ വീടുകളുണ്ട് അങ്ങനെ. ഹേന്‍സന്‍സ് രോഗാണുക്കളായ മൈക്രോ ബാക്ടീരിയം ലാപ്രെ ഒരു മനുഷ്യശരീരത്തില്‍ കടന്നാല്‍ അഞ്ചു മുതല്‍ പതിനഞ്ചുവരെ വര്‍ഷം കഴിഞ്ഞാലേ സാധാരണയായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുള്ളു. ചിലപ്പോള്‍ നാല്പതു വര്‍ഷം വരെ നീളും ആ അന്തരാളം. എന്നാല്‍ പോട്ടോമാവില്‍ ഒന്നര വയസ്സായ ഒരു പെണ്‍കുഞ്ഞിനുപോലും ഹേന്‍സന്‍സ് രോഗമുള്ളതായി കണ്ടെത്തിയിരിക്കുന്നു. പ്രാഥമിക സര്‍വ്വേയില്‍ ഒരു വയസ്സായ മറ്റൊരു പെണ്‍കുഞ്ഞിനു രോഗമുള്ളതായി കണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ത്വക് ക്യാമ്പില്‍ വച്ച് രണ്ടു വയസ്സായ ഒരാണ്‍കുട്ടിക്കും ആ രോഗമുള്ളതായി കണ്ടുവത്രെ. അങ്ങനെയുണ്ടെങ്കില്‍ അതൊരു മെഡിക്കല്‍ അദ്ഭുതമാണ്. അഞ്ചും പത്തും വയസ്സായ പല കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായുമുണ്ടെന്ന് ക്യാമ്പ് രജിസ്റ്ററില്‍ കണ്ടു. പോട്ടോമാവിലുള്ളവരുടെ ശാരീരികമായ പ്രതിരോധശേഷി തീരെ ഇല്ലാതായതുകൊണ്ടാകണം കൈക്കുഞ്ഞുങ്ങള്‍ക്കുപോലും ഈ രോഗം പിടിപെടുന്നത്; ഇത്രവേഗം പടര്‍ന്നുപിടിക്കുന്നത്. പോട്ടോമാവിലെ സ്കിന്‍ ക്യാമ്പില്‍ ലൈംഗികരോഗ പരിശോധനാവിധേയരായ നാലു സ്ത്രീകളില്‍ നാലുപേര്‍ക്കും ലൈംഗിക രോഗമുണ്ട്. ഇപ്പോള്‍ ചിക്കന്‍ പോക്സ് അനിയന്ത്രിതമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. പ്രതിരോധ കുത്തിവയ്പ് കിട്ടിയിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ അതിനും കൂട്ടത്തോടെ ഇരയായി വീഴും. രോഗങ്ങളും ദുരിതങ്ങളും വിടാതെ പിന്തുടര്‍ന്നു വേട്ടയാടിക്കൊണ്ടിരിക്കുന്ന പാവപ്പെട്ട കാണിക്കാരെ ആരു രക്ഷിക്കും?

ആരോഗ്യവകുപ്പുദ്യോഗസ്ഥന്‍മാര്‍ രക്ഷപ്പെടുത്തുമെന്നു പ്രതീക്ഷിക്കേണ്ട. പോട്ടോമാവിനെ രോഗങ്ങളുടെ അഴുക്കുകുഴിയാക്കി മാറ്റിയ പാതകത്തിന്റെ കൂട്ടുത്തരവാദിത്വത്തില്‍നിന്ന് ആരോഗ്യ വകുപ്പിന് മാറിനില്ക്കാനാവുമോ? വിതുര പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പരിധിയില്‍പ്പെടുന്ന പ്രദേശമാണ് പോട്ടോമാവ്. എന്നാല്‍ വര്‍ഷങ്ങളായി അവിടെ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങളോ രോഗപ്രതിരോധ പ്രാവര്‍ത്തനങ്ങളോ ഒന്നുമേ നടക്കുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ അങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. തിങ്കളാഴ്ചതോറും പോട്ടോമാവ് കോണി സെറ്റില്‍മെന്റ് സന്ദര്‍ശിച്ച് അവരുടെ ആരോഗ്യനില വിലയിരുത്താന്‍ ചുമതലപ്പെട്ട മൊബൈല്‍ യൂണിറ്റ് 1983 നു ശേഷം വന്നിട്ടേയില്ല. വാനിനു ടയര്‍ ഇല്ല എന്നതാണത്രെ കാരണം! റാന്‍ഡം സര്‍വ്വെ, സ്കിന്‍ ക്യാമ്പ് എന്നൊക്കെപ്പറഞ്ഞ് ഇപ്പോള്‍പോയി തലയിട്ടതുതന്നെ വിഡ്ഢിത്തമായിപ്പോയി എന്ന ചമ്മലിലാണെന്നു തോന്നുന്നു, ആരോഗ്യവകുപ്പുദ്യോഗസ്ഥന്‍മാര്‍! ഈ തൊന്തരവില്‍നിന്ന് തലയൂരാനുള്ള സൂത്രങ്ങളാലോചിക്കുകയാണെന്നു തോന്നുന്നു, അവര്‍. പോട്ടോമാവില്‍ അടിയന്തരമായ ചെയ്യേണ്ട ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട ജില്ലാ ലെപ്രസി ഓഫീസറെ കണ്ടുകിട്ടാന്‍ ഈ ലേഖകന് പല പ്രാവശ്യം ഓഫീസ് കയറിയിറങ്ങേണ്ടിവന്നു. ലെപ്രസി വാരാഘോഷത്തോടനുബന്ധിച്ച് ഒരു സന്നദ്ധസംഘടന നടത്താനിരുന്ന സെമിനാറിന്റെ കാര്യത്തിന് പണംപിരിക്കാന്‍ പോയിരിക്കുന്നുവെന്നാണ് ഓരോതവണയും പോയപ്പോള്‍ കേട്ടത്. വളരെയേറെ നടന്നതിനുശേഷം ഒരു രാത്രി ആ ഓഫീസറെ സ്വന്തം വസതിയില്‍വച്ച് കണ്ടുകിട്ടി. കുഷ്ഠരോഗനിവാരണ വാരത്തില്‍ പോട്ടോമാവിലെ ഗുരുതരസ്ഥിതിയെ കണക്കിലെടുത്ത് അവിടെന്തെങ്കിലും പരിപാടി ആരോഗ്യവകുപ്പിന് ആയിക്കൂടേ എന്നു ചോദിച്ചപ്പോള്‍ ജില്ലാ ലെപ്രസി ഓഫീസര്‍ താന്‍ കണ്‍വീനറായുള്ള സന്നദ്ധ സംഘടനായായ സിറ്റിസന്‍സ് ഫോറം ഫോര്‍ ലെപ്രസി അവേയ്ര്‍നെസ്സിനെക്കുറിച്ച് വാചാലനായി. എങ്കില്‍ സിറ്റിസന്‍സ് ഫോറത്തിന് എന്തെങ്കിലുമായിക്കൂടേ എന്നാരാഞ്ഞപ്പോള്‍ “ഞങ്ങള്‍ പോട്ടോമാവിലെ കാര്യം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ കടമ ഞങ്ങള്‍ ചെയ്തു. ഗവണ്‍മെന്റാണ് ഇനി വേണ്ടതു ചെയ്യേണ്ടത്” എന്നായിരുന്നു ജില്ലാ ലെപ്രസി ഓഫീസറുടെ മറുപടി! പോട്ടോമാവില്‍ പ്രാഥമിക സര്‍വ്വെ നടത്തിയത് ആരോഗ്യ വകുപ്പു ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗവണ്‍മെന്റ് തന്നെയല്ലേ എന്ന വസ്തുത ഈ ലേഖകന്‍ എടുത്തു കാട്ടിയപ്പോള്‍ ആരോഗ്യ വകുപ്പിലെ ഒരു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനായ ജില്ലാ ലെപ്രസി ഓഫീസര്‍കൂടിയായ സിറ്റിസന്‍സ് ഫോറം കണ്‍വീനര്‍ അല്ല അത് സിറ്റിസന്‍ ഫോറമാണ് നടത്തിയതെന്നു പറഞ്ഞുകളഞ്ഞു. ഒരാള്‍ക്ക് കുഷ്ഠരോഗബൌധയുണ്ടെന്നു കണ്ടുപിടിച്ചാല്‍ അക്കാര്യം ഇരുചെവിയറിയാതെ ചികിത്സകനും രോഗിയും തമ്മിലുള്ള രഹസ്യമായോ അതുമല്ലെങ്കില്‍ രോഗിയെപ്പോലും അറിയിക്കാതെ രഹസ്യമാക്കിവച്ച് ചികിത്സ ചെയ്യുകയോ ആണ് സാമാന്യമായ വൈദ്യശാസ്ത്രമര്യാദ എന്നിരിക്കെ വെറുമൊരു പ്രാഥമിക സര്‍വ്വേയുടെ ഫലം നാട്ടില്‍ സെന്‍സേഷന്‍ ഇളക്കുമാറ് സിറ്റിസന്‍സ് ഫോറത്തിന്റെ പേരുവച്ച് പത്രത്തില്‍ വരുത്തിച്ചത് തെറ്റല്ലേ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ വന്നുപോയി എന്നു പറഞ്ഞൊഴിയുകയാണ് ആ ഓഫീസര്‍ ചെയ്തത്. കടുത്തദ്രോഹമാണ് ഇക്കാര്യത്തില്‍ സിറ്റിസന്‍സ് ഫോറം ചെയ്തത്. സിറ്റിസന്‍സ് ഫോറം ചെയ്യാത്ത കാര്യം ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ അതിന്റെ കണ്‍വീനര്‍ എന്ന നിലയ്ക്ക് ജില്ലാ ലെപ്രസി ഓഫീസര്‍ നിലമറന്ന് അവകാശവാദമുന്നയിക്കുന്നു. തന്റെ ഡബിള്‍റോളില്‍ സിറ്റിസന്‍സ് ഫോറം കണ്‍വീനര്‍ എന്നതിനോടാണ് ജില്ലാ ലെപ്രസി ഓഫീസര്‍ക്ക് കൂടുതല്‍ കൂറ് എന്നു തോന്നുന്നു.

സന്നദ്ധസംഘടനകള്‍ പോട്ടോമാവിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുമെന്നു പ്രതീക്ഷയും വേണ്ട. പോട്ടോമാവില്‍ കഴിഞ്ഞ മൂന്നുകൊല്ലമായി കുഷ്ഠരോഗചികിത്സ നടത്തിവരുന്നുണ്ട്, കടയ്ക്കല്‍ കേന്ദ്രമാക്കി കൊല്ലം ജില്ലയില്‍ കുഷ്ഠരോഗനിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ബെഥനി സിസ്റ്റേഴ്സ. തിരുവനന്തപുരം ആര്‍ച്ച് ഡയോസസിന്റെ കീഴിലാണ് ആ പ്രവര്‍ത്തനം. പോട്ടോമാവില്‍ അടിയന്തരമായി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാന്‍ അവര്‍ക്കും ഉദ്ദേശ്യമില്ല. “ഗവണ്‍മെന്റ് ഇപ്പോഴേ വന്നുള്ളു. ഞങ്ങളേ ഉണ്ടായിരുന്നുള്ളു ആരും തിരിഞ്ഞുനോക്കാത്ത അവിടെച്ചെന്ന് ചികിത്സകള്‍ നടത്താന്‍. ഇനി ഞങ്ങളെ അവിടെ കണ്ടുപോകരുതെന്നാണ് ഒരദ്യോഗസ്ഥന്‍ വിലക്കിയത്. ഞങ്ങള്‍ക്കു മുഴുവനുമായി ആ ഏരിയ വിട്ടുതരട്ടേ. ഞങ്ങള്‍ ചികിത്സിക്കാം. സര്‍ക്കാരെടുക്കുന്നെങ്കില്‍ എടുത്തോട്ടെ. എങ്കില്‍ ഞങ്ങള്‍ അങ്ങോട്ടേക്കില്ല.” കുഷ്ഠരോഗനിവാരണ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന സിസ്റ്റര്‍ എയ്മാഡ് പറഞ്ഞു. പോട്ടോമാവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഫലപ്രദമായെന്തെങ്കിലും ചെയ്യുകയല്ലേ വേണ്ടത് എന്നാരാഞ്ഞപ്പോള്‍ “ഞങ്ങള്‍ അങ്ങോട്ടു കയറിക്കൂടെന്നല്ലേ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്” എന്ന് പറഞ്ഞ് സിസ്റ്റര്‍ എയ്മാഡ് പ്രതികൂലമായി പ്രതികരിച്ചു. 1984 ഒക്ടോബറിലാണ് കന്യാസ്ത്രീകള്‍ പോട്ടോമാവില്‍ ലെപ്രസി ചികിത്സ തുടങ്ങിയത്.

മൊത്തം രോഗികള്‍ 50 എന്നു തലവാചകമുള്ള അവരുടെ ചികിത്സാ ലിസ്റ്റില്‍ 49 രോഗികളുടെ പേരേ എഴുതിക്കാണുന്നുള്ളു. പോട്ടോമാവിലുള്ളവര്‍ എന്നാണു കണക്കെങ്കിലും ആ ലിസ്റ്റില്‍ അഞ്ചാറു കിലോമീറ്റര്‍ അകലെ വേങ്കോല്ലയിലുള്ള ഒരാളടക്കം അന്യദേശക്കാരുമുള്‍പ്പെടുന്നു. 1985-ല്‍ ബഥനിസിസ്റ്റേഴ്സ് പോട്ടോമാവില്‍ മള്‍ട്ടിഡ്രഗ് തെറാപ്പി തുടങ്ങി. വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ ശ്രദ്ധാപൂര്‍വ്വമായ മേല്‍നോട്ടത്തില്‍ മാത്രമേ കൂടുതല്‍ ഫലപ്രദമായ, എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പാര്‍ശ്വദോഷങ്ങളുണ്ടാകാനിടയുള്ള മര്‍ട്ടി ഡ്രഗ് തെറാപ്പി നടത്താവു എന്നുമാണ് നിയമം. പോട്ടോമാലില്‍ ഒരു പാരാമെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് അതു നടത്തുന്നത്. ചികിത്സയ്ക്കു മുമ്പും ചികിത്സയുടെ വിവിധ ഘട്ടങ്ങളിലും വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ രോഗികളുടെ ശാരീരികമായ പ്രതിരോധശേഷിയെ വിശദമായി, പരിശോധിച്ച് നിര്‍ണ്ണയിച്ചുറപ്പുവരുത്തിയശേഷമേ മള്‍ട്ടി ഡ്രഗ് തെറാപ്പി നടത്താവൂ. പോട്ടോമാവില്‍ അതൊന്നും നടക്കുന്നില്ല. കന്യാസ്ത്രീകളും പാരാമെഡിക്കല്‍ വര്‍ക്കറും മാസത്തിലൊരിക്കല്‍ കോവാപ്പറേറ്റിവ് സൊസൈറ്റിയില്‍ വന്ന് മണികൊട്ടും. കുറെ ആദിവാസികള്‍ കുന്നിറങ്ങിവരും. ഗുളികപ്പൊതികള്‍ അവര്‍ക്കു വിതരണം ചെയ്യും. വരാത്തവരുടെ ഗുളികപ്പൊതിവന്നവരുടെ കൈയില്‍ കൊടുത്തയയ്ക്കും. അങ്ങനെ കൊടുക്കുന്ന മരുന്നുകള്‍ രോഗികള്‍ യഥാവിധി കഴിക്കുന്നുണ്ടോ എന്നും അതെത്രകണ്ട് ഫലിച്ചു എന്നും അന്വേഷിക്കുന്നില്ല. ആരോഗ്യ വകുപ്പ് ലക്കില്ലാതെ വാരിക്കൊടുത്തതും കന്യാസ്ത്രീകള്‍ പൊതിഞ്ഞുകൊടുത്തതുമായ മരുന്നുകള്‍ തമ്മില്‍ സിംഗിള്‍ തെറാപ്പിയും മള്‍ട്ടിഡ്രഗ് തെറാപ്പിയും തമ്മില്‍ ഇപ്പോള്‍ ആകെ കുഴഞ്ഞുമറിയുകയാണ് പോട്ടോമാവില്‍. കന്യാസ്ത്രീകള്‍ ഇപ്പോഴും വന്നു മരുന്നു കൊടുക്കുന്നുണ്ട്. ജര്‍മ്മനിയില്‍നിന്നു പ്രത്യേകമായി കിട്ടുന്ന റിഫാംപിസിന്‍ ആണത്രെ, അവര്‍ വിതരണം ചെയ്യുന്നത്. ഒരു മരുന്നിന്റേയും ശക്തി താങ്ങാനുള്ള ശരീരശേഷിയില്ലാത്ത പാവം ആദിവാസികള്‍ പല മരുന്നുകളുടെ ഭാരത്തില്‍ തളര്‍ന്നു വീഴുന്നു. സര്‍ക്കാരും സന്നദ്ധസംഘടനയും ഒരുപോലെ ദ്രോഹംചെയ്യുന്നു. മറ്റൊരു ചോദ്യം ക്രൂരമുഖം കാട്ടി തുറിച്ചുനില്ക്കുന്നു. സ്കിന്‍ ക്യാമ്പില്‍ കണ്ട തോതില്‍ അത്ര ഭയങ്കരമാണ് പോട്ടോമാവിലെ ലെപ്രസി രോഗബാധയെങ്കില്‍ മൂന്നുകൊല്ലമായി അവിടെ ലെപ്രസി നിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന സന്നദ്ധസംഘനയ്ക്കും അതിനൊരു പങ്കില്ലേ? കൈക്കുഞ്ഞുങ്ങള്‍ക്കുപോലും കുഷ്ഠരോഗബാധയുണ്ടാകുമാറ് “കാര്യക്ഷമ”മായല്ലോ അവരുടെ നിവാരണപ്രവര്‍ത്തനം! കാണിക്കാരുടെ തീരെ അനാരോഗ്യകരമായ അവസ്ഥയെ സമഗ്രമായി പരിഗണിച്ചല്ലാതെ നടത്തുന്ന മള്‍ട്ടി ഡ്രഗ് ചികിത്സ ഗുണത്തെക്കാളേറെ ദോഷം വരുത്തിവയ്ക്കാമല്ലോ എന്ന അപകടസാദ്ധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ സിസ്റ്റര്‍ എയ്മാഡിന്റെ മറുപടി ഇതായിരുന്നു: “ഞങ്ങള്‍ക്ക് കുഷ്ഠം മാത്രമാണ് താല്പര്യം. അതില്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളു.” അവിടെയൊതുങ്ങുന്നു, ജീവകാരുണ്യത്തിന്റെ ഹൃദയവിശാലത.

പരിക്ഷണങ്ങള്‍ക്കുമേല്‍ പരീക്ഷണങ്ങള്‍ നടത്തി പോട്ടോമാവ് നിവാസികളെ ഈ ദുര്‍ഗ്ഗതിയിലേക്കു ചവിട്ടിത്താഴ്ത്തിയ കേരളസര്‍വകലാശാല രക്ഷിക്കാനെത്തുമെന്നു കരുതണ്ട. കാര്‍ഷിക സര്‍വകലാശാല ദത്തെടുത്തു. രക്ഷിച്ചു പോറ്റിയ ഗ്രാമമാണ് പോട്ടോമാവ്: ഡയറക്ടര്‍ ഒഫ് എക്സ്റ്റന്‍ഷന്റെ കീഴിലുള്ള ടെക്നിക്കല്‍ അസിസ്റ്റന്റ് പ്രോഗ്രാം നടപ്പിലാക്കാന്‍ വിവിധയിനം നെല്‍വിത്തുകള്‍ പലതരത്തില്‍ നട്ടുപരീക്ഷിച്ചുനോക്കി. വിവിധയിനം കിഴങ്ങു വര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. മരച്ചീനിക്കിഴങ്ങും നിലക്കടലയും സമ്മിശ്രമായി കൃഷിചെയ്തുനോക്കി. ഇഞ്ചിപ്പുല്‍ക്കൃഷി, ഇഞ്ചിയും മഞ്ഞളും കലര്‍ത്തിയുള്ള കൃഷി അങ്ങനെ എന്തെല്ലാം പരീക്ഷണങ്ങള്‍! ഗൃഹവളപ്പിലെ മലക്കറിത്തോട്ടം. ചാമയും തുവരപ്പരിപ്പു ട്രയല്‍ കൃഷി. ഇറിഗേഷന്‍ ടാങ്കില്‍ മത്സ്യക്കൃഷി, തേനീച്ചവളര്‍ത്തല്‍. നടീലുപുകരണങ്ങളും വിത്തിനങ്ങളും പോട്ടോമാവിൽ അന്നുണ്ടായിരുന്നു. മറ്റു കുടുംബങ്ങള്‍ക്കും വിതരണം ചെയ്തു. അത് ഒരു കൊല്ലത്തോളം കാലം നടന്നു, കൂട്ടുകൃഷി; പോട്ടോമാവ് ആദിവാസിഗ്രാമത്തിന്റെ “അഭിവൃദ്ധി”ക്കുവേണ്ടിയുള്ള സാമ്പത്തിക പദ്ധതിയുടെ ഭാഗമായി 1976 ജനുവരി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റു ഏജന്‍സികളുടെയും സഹായത്തോടെ കാര്‍ഷിക സര്‍വകലാശാല പലേ പരീക്ഷണങ്ങളും നടത്തി. പരീക്ഷണങ്ങള്‍ക്കുമേല്‍ പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങി ആദിവാസികള്‍ വശംകെട്ട് ദുരിതങ്ങളിലേക്കു വീണതുമാത്രം മിച്ചം. 1976-77 കാലത്തുമാത്രം കൂട്ടുകൃഷി വിജയകരമായി നടന്നു; പിന്നെ പൊളിഞ്ഞു. നെല്‍പ്പാടങ്ങള്‍ മിക്കവാറും ഇപ്പോള്‍ കാട്ടുപുല്ല് തഴച്ച് അനാഥമായി കിടക്കുന്നു. കുറച്ചിടത്ത് ഗിരിവര്‍ഗ്ഗ സഹകരണസംഘം വാഴക്കൃഷി നടത്തുന്നുണ്ടെന്നുമാത്രം. തേനീച്ച വളര്‍ത്തല്‍ കാട്ടിനുള്ളില്‍ കൂടുകള്‍ നാട്ടാന്‍ ഫോറസ്റ്റധികൃതര്‍ അനുവദിക്കാത്തതു കാരണം തുടക്കത്തിലേ നിന്നു. കാട്ടിന്റെ ഉദാരതയില്‍ സ്വച്ഛന്ദം ജീവിച്ചിരുന്ന ആദിവാസികളെ പത്തുപതിനെട്ടു കിലോമീറ്റര്‍ അകലെനിന്നും വിളിച്ചുവരുത്തി പോട്ടോമാവില്‍ കുടിയിരുത്തിയത് അവരെ സ്ഥിരം കൃഷിയില്‍ ഉറപ്പിച്ചുനിര്‍ത്താനായിരുന്നു. കാടെരിച്ചു ഒരു പ്രാവശ്യം കൃഷി ചെയ്തിട്ട് ആ പ്രദേശം വെടിഞ്ഞ് മറ്റൊരിടത്തേക്ക് ചേക്കേറുന്ന ‘പൂനം കൃഷി’ക്കാരായിരുന്നു കാണിക്കാര്‍. കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വൈദഗ്ദ്ധ്യങ്ങളും ശാസ്ത്രജ്ഞാനവും പ്രയോഗിച്ചിട്ടും അവരെ കൃഷിയില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. അല്പമാത്രമായെങ്കിലും നെല്‍ക്കൃഷി ചെയ്യുന്നവരായി ഇന്ന് പോട്ടോമാവില്‍ മൊത്തമുള്ള നാൽപതു കുടുംബങ്ങളില്‍ മൂന്നു കുടുംബങ്ങള്‍ മാത്രമേയുള്ളു. 8 ഹെക്ടര്‍ ചതുപ്പുപാടത്തില്‍ ആദ്യം കൃഷിയിറക്കിയത് ഇപ്പോള്‍ കഷ്ടിച്ച് ഒരു ഹെക്ടറിലായി ചുരുങ്ങി.

എല്ലാറ്റിനും മുമ്പെ മണ്ണുപരിശോധന നടത്തിയപ്പോള്‍ ഉല്പാദനക്ഷമത കുറഞ്ഞതാണെന്നു കണ്ടിരുന്നു. മണ്ണില്‍ അമ്ളത കൂടിയിരുന്നു. ജലനിര്‍ഗ്ഗമന — സേചന സൗകര്യങ്ങള്‍ കുറവായിരുന്നു. ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും വിഷാംശം കൂടുതലായിരുന്നു. പോഷകഗുണം കുറഞ്ഞ മണ്ണായിരുന്നു. രണ്ടുകുന്നുകള്‍ക്കിടയില്‍ ഇംഗ്ളീഷിലെ ‘വൈ’ അക്ഷരത്തിന്റെ ആകൃതിയില്‍ കിടക്കുന്ന താഴ്‌വാരമായതിനാല്‍ സൂര്യപ്രകാശം സുഗമമായി വീഴാത്ത നിഴല്‍പ്രദേശമാണ്. സാഹചര്യങ്ങള്‍ ഇത്രയേറെ പ്രതികൂലമായിരുന്നിട്ടും പോട്ടോമാവില്‍ത്തന്നെയാവാം പരീക്ഷണങ്ങളെന്ന് കാര്‍ഷിക സര്‍വകലാശാ ഉദ്യോഗസ്ഥന്മാര്‍ തീരുമാനിച്ചു. സാഹസികമാണല്ലോ ഏതു പരീക്ഷണവും!