close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 09 28


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 09 28
ലക്കം 576
മുൻലക്കം 1986 09 21
പിൻലക്കം 1986 10 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വീട്ടില്‍ വന്നു പഠിപ്പിക്കുന്ന സാറ് കാലത്തു വന്നു. പാഠപുസ്തകവുമായി ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പിലെത്തി. ഞാന്‍ ഇരുന്നില്ല. അതിന് മുന്‍പ് സാറ് ചോദ്യമെറിഞ്ഞു. “ഭീമസേനന്‍ ഗന്ധമാദനാധിത്യകാഭൂമി തന്നില്‍ തദാ നോക്കും ദശാന്തരേ-കൃഷ്ണാ, അധിത്യകാ എന്നാന്‍ അര്‍ത്ഥമെന്താണ്?” അറിഞ്ഞുകൂടാത്തതുകൊണ്ടു ഞാന്‍ മിണ്ടിയില്ല. അപ്പോള്‍ സാറ് പറഞ്ഞു: അധിത്യകാ=താഴ്‌വര. അദ്ദേഹം എന്നെക്കൊണ്ടു അതു പലതവണ പറയിച്ചു. ഇത് 1929-ല്‍. ഇരുപത്തൊന്നു കൊല്ലം കഴിഞ്ഞപ്പോള്‍ എനിക്കു സംസ്കൃതകോളേജില്‍ ലക്‌ചററായി ജോലികുട്ടി. മഹോപാദ്ധ്യായ എന്ന പരീക്ഷ ജയിച്ച സംസ്കൃത പണ്ഡിതന്മാരെ മലയാളം പഠിപ്പിക്കലാണ് എന്റെ ജോലി. ആദ്യത്തെക്ളാസ്. പാഠപുസ്തകത്തിലെവിടെയോ ‘അധിത്യകാ’ എന്ന വാക്കു വന്നു. അധിത്യകാ=താഴ്‌വര എന്നു ഞാന്‍ അര്‍ത്ഥം പറഞ്ഞു. ക്ലാസ്സിലാകെ ഒരു പുച്ഛച്ചിരി. തെല്ലൊരു അമ്പരപ്പോടെ ഞാന്‍ നോക്കിയപ്പോള്‍ എച്ച്. ഗോപാലകൃഷ്ണായ്യര്‍ എന്ന വിദ്യാര്‍ത്ഥി എഴുന്നേറ്റു അറിയിച്ചു: “സാര്‍ അധിത്യകാ എന്ന വാക്കിന്റെ അര്‍ത്ഥം മുകള്‍ത്തട്ട് എന്നാണ്. ഗുരുനാഥന്‍ പഠിപ്പിച്ചതോര്‍മിച്ചു ധൈര്യത്തോടെ ‘അല്ല’ എന്നു ഞാന്‍. ഗോപാലകൃഷ്ണഅയ്യര്‍ പൊട്ടിച്ചിരിച്ചിട്ടുപറഞ്ഞു: ഉപത്യകാദ്രേ രാസാന്നാഭൂമിമൂര്‍ദ്ധ്വമധികതാ അദ്രേ:ആസന്നാഭൂമു ഉപത്യകാ. അധിത്യകാ ഊര്‍ദ്ധ്വഭൂമിയാണ്. പില്ക്കാലത്ത് ക്രൈസ്തവപുരോഹിതനായി മാറിയ ഒരു വിദ്യാര്‍ത്ഥി ക്ളാസ്സില്‍നിന്ന് ഇറങ്ങിപ്പോയി. ‘ഇതുപോലും അറിയാത്തവന്‍ പഠിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന മട്ടില്‍. അപ്പോള്‍ വേറൊരു വിദ്യാര്‍ത്ഥി വെങ്കട്ടരാജശര്‍മ്മ “സാര്‍ ഗുരോര്‍ന്നിയോഗാച്ചനഗേന്ദ്രകന്യോ സ്ഥാണും തപസ്യാന്തമധിത്യ കായാം” എന്ന് ‘കുമാരസംഭവ’ത്തില്‍. അധിത്യകായാം=ഹിമോദ്രേരൂധ്വഭൂമൌ എന്ന മല്ലിനാഥന്റെ വ്യാഖ്യാനം. മാനക്ഷയം ചുരികപോലെ മാറില്‍ തറച്ചുകൊണ്ട്’ ഞാന്‍ വീട്ടിലെത്തി. കുട്ടികൃഷ്ണമാരാരുടെ കുമാരസംഭവം ഗദ്യപരിഭാഷ എടുത്തുനോക്കി. ‘അധിത്യകായാം തപസ്യന്തം സ്ഥാണും’ എന്നതിന് ‘മുകൾപ്പരപ്പില്‍ തപസ്സിരിക്കുന്ന സ്ഥാണുവിനെ’ എന്ന് അദ്ദേഹം അര്‍ത്ഥം എഴുതിയിരിക്കുന്നു. ഞാന്‍ മൂന്നു ദിവസത്തേക്കു കോളേജില്‍ പോയില്ല. (എച്ച്. ഗോപാലകൃഷ്ണായ്യരും വെങ്കടരാജശര്‍മ്മയും യഥാക്രമം തൃപ്പൂണിത്തുറ സംസ്കൃത കോളെജിലെയും തിരുവനന്തപുരം സംസ്കൃത കോളേജിലെയും പ്രിന്‍സിപ്പലന്മാരായി.) ഗുണപാഠം: വാക്കിന്റെ അര്‍ത്ഥം ഗുരുനാഥന്‍ പറഞ്ഞു തന്നാലും വിശ്വസിക്കരുത്. പ്രാമാണിക ഗ്രന്ഥങ്ങള്‍ നോക്കിയേ അതുറപ്പിക്കാവൂ.

അടുത്തകാലത്തു രണ്ടു മലയാളം പ്രൊഫസറന്മാര്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഈ മാനക്കേടു വിശദീകരിച്ചു. അപ്പോള്‍ അവര്‍ രണ്ടുപേരും അത്ഭുതത്തോടെ ചോദിച്ചു: “അധിത്യകതാ താഴ്വരയല്ലേ”? അതേ എന്നാണ് ഞങ്ങളുടെ വിചാരം.” മാനക്ഷയത്തിന്റെ ചതുരിക ഊരിപ്പോയത് അപ്പോള്‍ മാത്രമാണ്.

പഴയ പുസ്തകങ്ങള്‍ വീണ്ടും വായിക്കലാണ് എന്റെ ഇപ്പോഴത്തെ ജോലി. സീമോന്‍ ദെ ബോവ്വാറിന്റെ ആത്മകഥയുടെ ആദ്യത്തെ ഭാഗം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരു സ്നേഹിതന്‍ വന്നുകയറി. പുസ്തകം കണ്ടയുടനെ അദ്ദേഹം ചോദിച്ചു: “ഈ തവള എഴുത്തുകാരിയുടെ പുസ്തകമാണോ വായിക്കുന്നത്?” “തവള എഴുത്തികാരിയെന്നാല്‍?” എന്ന് എന്റെ ചോദ്യം. സ്നേഹിതന്‍: ചാടിച്ചാടി എഴുതുന്നവള്‍. ഒരാശയത്തില്‍ നിന്നു മറ്റൊരാശയത്തിലേക്കു ചാടുന്നവള്‍.” എനിക്ക് ആ അര്‍ത്ഥപ്രദര്‍ശനം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സ്നേഹിതന്‍ പോയതിനുശേഷം ഞാന്‍ ഇംഗ്ലീഷ് നിഘണ്ടു നോക്കി. frogwriter=frenchwriter എന്ന് അര്‍ത്ഥം നല്‍കിയിരിക്കുന്നു. അപ്പോള്‍ ഫ്ളോബറും സാര്‍ത്രും കമ്യൂവും ഒക്കെ ‘ഫ്രോഗ് റൈറ്റേഴ്സാണ്. അവര്‍ തവളയെഴുത്തുകാരല്ല. വാക്കില്ലാതെ ജ്ഞാനമില്ല. അതുകൊൻട് വാക്കു തെറ്റിച്ച് പ്രയോഗിക്കരുത്. വാക്കാണു ലോകം സൃഷ്ടിക്കുന്നത്. ഇന്നത്തെ ആളുകള്‍ വാക്ക് അനവധാനതയോടെ പ്രയോഗിച്ച് ലോകത്തെ നശിപ്പിക്കുന്നു. (‘പ്രമാദേനവധാനതാ’ എന്നു അമരകോശം)

നഷ്ടംതന്നെ

കൃഷ്ണപ്പരുന്ത് ചിറകുകള്‍ വിരിച്ച് നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്നു. വൃത്താകൃതിയിലാണ് അതു പറക്കുന്നത്. ആദ്യത്തേതു വലിയ വൃത്തം. പിന്നീടു പിന്നീട് വൃത്തങ്ങള്‍ ചെറുതായി വരുന്നു. കേന്ദ്രബിന്ദുവില്‍ എത്തിയിട്ട് അതു വീണ്ടും വൃത്തങ്ങള്‍ വരയ്ക്കുകയായി. ക്രമേണ ഓരോ വൃത്തവും വലുതായി വലുതായി വരുന്നു. വാക്ക് ഇതുപൊലെ ഏകകേന്ദ്ര വൃത്തങ്ങള്‍ ആരചിക്കുമ്പോഴാണ് അര്‍ത്ഥാന്തരങ്ങള്‍ ഉണ്ടാവുന്നത്. രചനകള്‍ അപ്പോഴാണ് ഉത്കൃഷ്ടങ്ങളാവുന്നത്. ഒളപ്പമെണ്ണയുടെ ‘മാതൃസൂത്രം” നോക്കുക. വികാരശൂന്യമായി പരിണമിക്കുന്നതെങ്ങനെയെന്ന് അത് സ്പഷ്ടമാക്കിത്തരുന്നു.

ഞങ്ങളെക്കണ്ടുകണ്ടന്നുരാവില്‍
തൊണ്ണൂറ്റിയഞ്ചാം വയസ്സിലമ്മ
നിത്യസുഷുപ്തിയിലാണ്ടിടുമ്പോള്‍
നഷ്ടപ്പെടുന്നതെന്തായിരുന്നു?

മാതൃഭൂമി വാരിക

കവിതമാത്രമേ ഇതില്‍ നഷ്ടപ്പെടുന്നുള്ളൂ. വാക്കുകള്‍ ഇവരുടെ വൃത്തങ്ങള്‍ രചിക്കുന്ന കൃഷ്ണപ്പരുന്തുകളല്ല. ‘ചൊട്ടച്ചാണ്‍ വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും’ കോഴികളാണ്. അവ ‘ഗരുഡനുപിന്‍പേ ഗഗനേഗമനം വാഞ്ച്ഛിക്കുന്നു’ എന്നൊരു ദോഷവും. പലരുടെയും ഉറവകള്‍ വറ്റിയതുപോലെ ഒളപ്പമണ്ണയുടെ ഉറവയും വറ്റിയിരിക്കുന്നു. വറ്റിയാല്‍ പേന തൊടരുത്. തൊട്ടാല്‍ ഇതുപോലുള്ള വൈരൂപ്യങ്ങളുണ്ടാവും.

എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ മോഹിനിയായി മാറിയെനേ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണ്. ചിലര്‍ക്കു പൂതനകളായി മാറാനേപറ്റൂ. അവര്‍ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ച് ഘോരരൂപിണികളായി മലര്‍ന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാല്‍ മോഹിനിയെന്നും പൂതനയെ കണ്ടാല്‍ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?

ഒരു കത്ത്

വിമന്‍സ് മാഗസിനില്‍ “സരിതേ ക്ഷമിക്കൂ” എന്ന ചെറുകഥ കത്തിന്റെ രൂപത്തില്‍ എഴുതിയ കെ.പി. ഭവാനിക്കു ഞാനൊരു കത്തെഴുതട്ടെ: “ശ്രീമതിയുടെ കഥ ഞാന്‍ ശ്രദ്ധിച്ചു വായിച്ചു. മറുനാട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീ സ്പോര്‍ട്ട്സില്‍ വിജയം പ്രാപിച്ച് അവിടത്തെ ഉദ്യോഗസ്ഥന്മാരുടെ അഭിനന്ദനം നേടിയപ്പോള്‍ മറ്റു സ്ത്രീകളുടെ അസൂയ ഇളകിപ്പോയതിന്റെ കഥയാണല്ലോ ഭവതി പറയുന്നത്. അതിന്റെ ഫലമായി ക്ളബ്ബിന്റെ സെക്രട്ടറിസ്ഥാനം അവര്‍ക്കു രാജിവയ്ക്കേണ്ടിവന്നു എന്നും ഞാന്‍ മനസ്സിലാക്കി. ഈ കഥയില്‍ ഭവതി ഇങ്ങനെയൊരു വാക്യം ഇവിടെ തിരുകിയിരിക്കുന്നു. “പറയുമ്പോലെ നീയൊരു ഛോട്ടാ എഴുത്തുകാരിയായി തെളിഞ്ഞു നടക്കുകയാണിവിടെ എന്ന കാര്യം ഞാനുമറിഞ്ഞു. (ഞാനും കൃഷ്ണന്‍നായര്‍ സാറും അതംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും)” ഭവാനിക്ക് സരിത എഴുതുന്ന കത്തിലെ ഈ കുത്തുവാക്ക് കെ. പി ഭവാനി സാഹിത്യകാരിയല്ലെന്നു ഞാന്‍ മുന്‍പു പറഞ്ഞതിലുള്ള അമര്‍ഷത്തെ സൂചിപ്പിക്കുന്നുണ്ട്. ശ്രീമതിയെ ഞാനറിയില്ല. എവിടെയാണ് അവരുടെ നാടെന്നും എന്താണു ജോലിയെന്നും എനിക്കറിഞ്ഞുകൂടാ. വെള്ളക്കടലാസ്സില്‍ കിടക്കുന്ന കഥാശിശുവിനു സൗന്ദര്യമില്ലെന്നേ ഞാന്‍ പറഞ്ഞുള്ളൂ. വിരോധത്തിനോ വാത്സല്യത്തിനോ ഇടമില്ലാതിരിക്കുമ്പോള്‍ വിമര്‍ശനപരമായി ഉണ്ടാകുന്ന വാക്കുകള്‍ നിഷ്പക്ഷങ്ങളും ആര്‍ജ്ജവമുള്ളവയുമാണെന്നു കരുതിക്കൂടേ?

എന്റെ എല്ലാ പ്രഭാതങ്ങളും വിശുദ്ധങ്ങളാണ്. ആ പ്രഭാതങ്ങള്‍ മധ്യാഹ്നങ്ങളാവുമ്പോള്‍, സായാഹ്നങ്ങള്‍ യാമിനികളാവുമ്പോള്‍ വിശുദ്ധി നശിക്കാറില്ല. കാരണം സാഹിത്യത്തെ സംബന്ധിച്ച് ഞാന്‍ എനിക്കു സത്യമെന്നു തോന്നുന്നതേ പറയൂ എന്നതുതന്നെ. രാത്രിയിലാണ് ഇതെഴുതുന്നത്. ഈ രാത്രിയുടെ വിശുദ്ധിയെ നിലനിറുത്താന്‍ വേണ്ടി ഞാന്‍ പറയുന്നു ശ്രീമതിയുടെ ചെറുകഥ വെറും ജര്‍ണ്ണലിസം മാത്രമാണെന്ന്; അതില്‍ കലയുടെ അംശം പോലുമില്ലെന്ന്.” എന്ന്. കൃഷ്ണന്‍ നായര്‍.

ചോദ്യം

എന്റെ വായനക്കാരില്‍ കുട്ടികളുണ്ടെന്ന് ഞാന്‍ മുന്‍പെഴുതിയിരുന്നല്ലോ. അവര്‍ക്കു വേണ്ടി ചോദ്യക്കടലാസ്സ് ഉണ്ടാക്കുകയാണ്.

കുത്തിട്ടിരിക്കുന്ന ഭാഗത്തു യോജിച്ച വാക്കുകള്‍ എഴുതുക.

(1)…മാസികയില്‍… .എന്ന കഥയെഴുതിയ…നായര്‍ക്കു സാഹിത്യമെന്നാല്‍ എന്തെന്ന് അറിഞ്ഞുകൂടാ.

(2)…യിലും …യാണ് അവരുടെ കഥ

(3) സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാല്‍ എങ്ങനെയിരിക്കും? അതുപോലെയാണ് സുന്ദരിയായ…മാസികയില്‍ ഈ കഥാദന്തം പൊങ്ങിനില്‍ക്കുന്നത്.

ആര്‍ക്കും ഉത്തരമറിഞ്ഞുകൂടെങ്കില്‍ ഞാന്‍ തന്നെ ——-ചോദ്യകര്‍ത്താവു തന്നെ…യോജിച്ച വാക്കുകള്‍ എഴുതിയേക്കാം.

(1) വനിതാ മാസികയില്‍ ‘ഒരു പരാജയത്തിന്റെ സുഖം’ എന്ന കഥയെഴുതിയ മാലതി നായര്‍ക്കു സാഹിത്യമെന്നാല്‍ എന്തെന്ന് അറിഞ്ഞുകൂടാ.

(2) പൈങ്കിളിയിലും പൈങ്കിളിയാണ് അവരുടെ കഥ.

(3) സുന്ദരിയായ തരുണിയുടെ ഒരു പല്ലുപൊങ്ങിയിരുന്നാല്‍ എങ്ങനെയിരിക്കും? അതുപോലെയാണ് സുന്ദരിയായ വനിതാ മാസികയില്‍ ഈ കഥാദന്തം പൊങ്ങിനില്‍ക്കുന്നത്.

ഇത്രയും എഴുതിയപ്പോള്‍ കുട്ടികളില്‍ ഒരുത്തന്‍ പറയുന്നു. സാറേ പൈങ്കിളിയുടെ സ്വഭാവം ഒന്നു വ്യക്തമാക്കൂ. വ്യക്തമാക്കാം. ഭാര്യ ഉദ്യോഗസ്ഥ. ഭര്‍ത്താവിനു ജോലിയില്ല. ചിത്രകാരന്‍ മാത്രം. അയാള്‍ക്കു ജോലി കൂടിയേ തീരു എന്നു ഭാര്യ. അതിന്റെ പേരില്‍ വഴക്ക്. വഴക്ക് പണ്ടേയുണ്ടെങ്കിലും അവര്‍ക്കു മോളുണ്ട്. ശണ്ഠ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ അവര്‍ തമ്മില്‍ പിരിഞ്ഞു. അതോടെ അയാള്‍ വിദേശത്തേക്കു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞ് അയാള്‍ തിരിച്ചെത്തിയപ്പോള്‍ മോള് അവരെ കൂട്ടിയിണക്കുന്നു. കഥ ഇങ്ങനെ പൈങ്കിളി. ഇനി ഒരു വര്‍ണനനം: ശ്രീധരേട്ടന്‍ പൊട്ടിച്ചിരിച്ചു. പിന്നെ തന്റെ മടിയില്‍ തലചേര്‍ത്തുവച്ചു കിടന്നുകൊണ്ടു പറഞ്ഞു: “വേണ്ട ഭാമേ എനിക്കു കുടുംബനാഥനും ഉദ്യോഗസ്ഥനുമാവണ്ട. എന്റെ ഭാമയുടെ മടിയില്‍ തലവച്ച്, ഈ അസ്തമനസൂര്യന്റെ ചെമപ്പും കടലിന്റെ നീലയും കണ്ട് എന്നും ഇങ്ങനെ കിടന്നാല്‍ മതി.” കുട്ടികളേ, സാഹിത്യത്തില്‍ അല്പമെങ്കിലും താല്‍പര്യമുള്ളവര്‍ ഇതുകേട്ടാല്‍ ചൂലു ചാണകത്തിൽ മുക്കി ഈ ശ്രീധരേട്ടനെ അടിക്കും. അടിച്ചില്ലെങ്കില്‍ അയാള്‍ ആണല്ല.

മീല്‍സ് റെഡി

പഴയകാര്യം. കേരളത്തിലെ ഒരു കോളേജിന്റെ നിലനില്‍പ്പിന് ഹോസ്റ്റല്‍ വേണമായിരുന്നു: ഹോസ്റ്റലില്‍ ഫ്രീയായ ഊണും കാപ്പിയുമുണ്ട്. വളരെക്കാലം നടത്തിയിരുന്ന ഹോസ്റ്റല്‍ പെട്ടന്ന് അധികാരികള്‍ നിറുത്തി. ഹോസ്റ്റലില്ലെങ്കില്‍ കുട്ടികളില്ല: കുട്ടികളില്ലെങ്കില്‍ കോളേജില്ല. കോളേജില്ലെങ്കില്‍ അധ്യാപകരു

എനിക്കു മഹാവിഷ്ണുവിന്റെ ശക്തിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ മോഹിനിയായി മാറിയെനേ. ശക്തിയില്ല. വള്ളത്തോളും ആശാനും അങ്ങനെ മോഹിനിമാരായി മാറിയവരാണ്. ചിലര്‍ക്കു പൂതനകളായി മാറാനേപറ്റൂ. അവര്‍ അനുവാചകശിശുക്കളെ സ്തന്യപാനം ചെയ്യിച്ച് ഘോരരൂപിണികളായി മലര്‍ന്നടിച്ചു വീഴുന്നു. മോഹിനിയെ കണ്ടാല്‍ മോഹിനിയെന്നും പൂതനയെ കണ്ടാല്‍ പൂതനയെന്നും പറയാതിരിക്കുന്നതെങ്ങനെ?


മില്ല. അധ്യാപകര്‍ക്കു ശമ്പളം കിട്ടുകയില്ലെങ്കില്‍ അവരും കുടുംബവും കഴിയുന്നതെങ്ങനെ? സമരം തുടങ്ങി. ഒടുവില്‍ സമരം ജയിച്ചു. ഹോസ്റ്റല്‍ തുറന്നു. അപ്പോള്‍ സരസനായ ഒരധ്യാപകന്‍ പറഞ്ഞു: “മീല്‍സ് റെഡി” എന്ന ബോര്‍ഡ് തൂക്കിക്കഴിഞ്ഞു. ഇനി കുട്ടികളുണ്ട് കുട്ടികളുണ്ട് എന്നതിനാല്‍ കോളേജുമുണ്ട്.” ഈ മീല്‍സ് റെഡീ എന്നതു നമ്മുടെ എല്ലാ മണ്ഡലങ്ങളിലും തൂങ്ങുന്ന ബോര്‍ഡാണ്. സംശയമുണ്ടെങ്കില്‍ ശോഭന കാഞ്ഞങ്ങാട് ഗൃഹലക്ഷ്മി മാസികയില്‍ എഴുതിയ “ഒരു പ്രേമബന്ധത്തിന്റെ അന്ത്യം തുടക്കവും” എന്ന കഥ നോക്കുക. ഭാര്യക്കു ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ഭര്‍ത്താവ് വേറെ വിവാഹം നിശ്ചയിച്ചുവെന്ന് അയാളുടെ സ്നേഹിതന്‍ വന്നു പറഞ്ഞു. പറഞ്ഞതു മാത്രമല്ല “മീല്‍സ് റെഡി” എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കിക്കൊണ്ടാണ് അയാള്‍ നിന്നത്. ഉണ്ടുകളയാമെന്നു പെണ്ണുനിശ്ചയിക്കുമ്പോള്‍ കഥ തീരുന്നു.

ജീവിതത്തിന്റെ ഒരു ഭാഗം ഏതാനും വാക്യങ്ങളില്‍ ഒരെഴുത്തുകാരി ഒതുക്കിയതിന് ഈ പരിഹാസമെന്തിന് എന്നു ചിലര്‍ ചോദിച്ചേക്കാം. ചെറിയ അംശമായാലും വലിയ അംശമായാലും തെറ്റു തെറ്റുതന്നെ. ഒരു കഥ പറയാം. അതു തെളിയിക്കാനായി. ഒരു കള്ളന്‍ എല്ലാസ്ഥലങ്ങളിലും കയറി മോഷ്ടിക്കുമായിരുന്നു. പക്ഷേ ദേവാലയത്തില്‍ കയറാന്‍ അവനു പേടി. ഒരു ദിവസം സ്ഥലമൊന്നും കണ്ടില്ല. തൊട്ടടുത്ത് ഒരു പള്ളിയുണ്ട്. പള്ളിയുടെ മേല്‍ക്കൂരയില്‍ കയറിയാല്‍ പള്ളിക്കകത്തു കയരുന്നതു ആകുകയില്ലെന്നു വിചാരിച്ചു അവന്‍. അവിടെ കയറി തപ്പിയപ്പോള്‍ തുരുമ്പുപിടിച്ച ഒരു നട്ടും ബോള്‍ട്ടും വിരലുകളില്‍ തടഞ്ഞു. അവയെങ്കിലും മോഷ്ടിക്കാമെന്നു കരുതി അവന്‍ നട്ട് തിരിച്ചെടുത്തു. പെട്ടന്നു പള്ളിക്കകത്ത് മഹാശബ്ദം. സ്വര്‍ണ്ണനിര്‍മ്മിതമായ ദീപശാഖി ആ തുരുമ്പുപിടിച്ച ബോള്‍ട്ടിനെയും നട്ടിനെയും ആശ്രയിച്ചാണ് പള്ളിമച്ചില്‍നിന്നു തൂങ്ങിയിരുന്നത്. അവ ഇളകിയപ്പോള്‍ ദീപശിഖ നിലത്തു വീണു ചിന്നിച്ചിതറി. കള്ളനെ ജയിലിലേക്കു കൊന്റുപോയപ്പോള്‍ അവന്‍ ദുഖ:ത്തോടെ പറഞ്ഞു: “ഞാന്‍ നട്ടും ബോള്‍ട്ടും മാത്രമേ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.”

നമ്പൂതിരിയുടെ സ്നേഹം

കലാകൗമുദിയുടെ 25-ആം പുറം നോക്കുക. ഒരു “മാംസഗോപുരശരീരിണി”യെ അനുഗ്രഹീതനായ നമ്പൂതിരി വരച്ചിരിക്കുന്നതിന്റെ ചാരുത കാണാം. “ആദര്‍ശവത്കരണ”ത്തില്‍ തല്‍പരനല്ല ഈ കലാകാരന്‍. യഥാര്‍ത്ഥമായ ആവിഷ്കാരത്തിലും കൗതുകമില്ല അദ്ദേഹത്തിന്. കാരിക്കേച്ചറിലേക്കു പോകാനുള്ള പ്രവണത ചെറിയ തൊതില്‍ ദര്‍ശിക്കാം. എങ്കിലും ഏതു വ്യക്തിയെ അദ്ദേഹം വരയ്ക്കുന്നുവോ ആ വ്യക്തിയുടെ സ്വത്വം വരകളിലൂടെ സ്പഷ്ടമാക്കും. സ്വഭാവം വ്യക്തമാക്കും. ആ സ്ത്രീയുടെ പ്രാകൃതത്വവും അസങ്കീര്‍ണ്നതയും പരിഹാസത്തോളമെത്തുന്ന ആര്‍ജ്ജവവും നമ്പൂതിരി അയത്ന ലളിതമായി ആലേഖനം ചെയ്യുന്നു. സര്‍ഗ്ഗാത്മകത്വത്തിലൂടെയുള്ള ഒരു കണ്ടുപിടിത്തമായി ഈ സ്കെച്ചിനെ വ്യാഖ്യാനിക്കാം. അവന്‍ ഓടുന്നതായിത്തന്നെ എനിക്കു തോന്നുന്നു. എന്തൊരു കലാവൈദഗ്ദ്ധ്യം!

അനൗചിത്യമാണ് രസഭംഗത്തിനു കാരണമെന്നു ഒരാചാര്യന്‍ പറഞ്ഞു. കലയില്‍ മാത്രമല്ല നിന്ത്യജീവിതത്തിലും അതു കൂടിയേ തീരു. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണ്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ട് ഇനിപ്പറയുന്ന സംഭവത്തിന്റെ വര്‍ണ്ണനം ഞാന്‍ വാഴ്ത്തിയ ഔചിത്യത്തിനു വിരുദ്ധമായി തോന്നിയേക്കാം. എങ്കിലും ഔചിത്യത്തിന്റെ ആവശ്യകത കാണിക്കാനായി അതു വിവരിക്കുകയാണ്. എന്റെ മകളുടെ വിവാഹം. കഴിഞ്ഞതിന്റെ അടുത്ത ദിവസം ഒരു ബന്ധു അവളെയും ഭര്‍ത്താവിനെയും വിരുന്നിനു ക്ഷണിച്ചു. ചപ്പാത്തി തിന്നുകഴിഞ്ഞ വരന്റെ പ്ലേറ്റിലേക്കു ഗൃഹനായിക വീണ്ടും അതെടുത്തു വയ്ക്കാന്‍ ഭാവിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: “വേണ്ട, വേണ്ട, മൂന്നെണ്ണം തിന്നു കഴിഞ്ഞു” ഉടനെ അവര്‍ ഉദീരണം ചെയ്തു: “മൂന്നൊന്നുമല്ല. അഞ്ചെണ്ണം തിന്നു. ഞാന്‍ എണ്ണീക്കൊണ്ടല്ലേ ഇരുന്നത്. ഇത് ആറാമത്തേത്.” അവര്‍ ആറാമത്തെ ചപ്പാത്തി പ്ളേറ്റിലിട്ടു. അതുകേട്ട് അയാള്‍ മുന്‍പു തിന്ന ചപ്പാത്തിയാകെ ദഹിച്ചുപോയിരിക്കണം.

മറ്റാളുകളുടെ കാപ്പികുടിക്കുന്നതിനെക്കാള്‍ കാപ്പിവാങ്ങിക്കൊടുക്കുന്നതിനാലാണ് നമുക്കെല്ലാവര്‍ക്കും താല്‍പ്പര്യം. ഞാനും അങ്ങനെതന്നെ. ഇത്യന്‍ കോഫി ഹൗസിനടുത്തു വച്ചുകണ്ട ഒരു കൂട്ടുകാരനെ കാപ്പികുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു. മുന്‍പ് ഒന്നോരണ്ടോ തവണ ഒരുമിച്ചു കാപ്പികുടിക്കുകയും ആ സന്ദര്‍ഭങ്ങളില്‍ ഞാന്‍ പണം കൊടുക്കുകയും ചെയ്തത് ഓര്‍മ്മിച്ച് ആ സുഹൃത്ത് അറിയിച്ചു. “നിങ്ങളുടെ കാപ്പി ഞാന്‍ എഴുപത്തിയെട്ടു തവണ കുടിച്ചു. അതുകൊണ്ടു വരുന്നില്ല.” ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു: “എഴുപത്തിയെട്ട് എന്നു പറഞ്ഞത് തെറ്റ്. ഇരുനൂറ്റി നാല്പത്തിയേഴുതവണ കുടിച്ചിട്ടുണ്ട്. ഇത് ഇരുനൂറ്റി നാല്പത്തിയെട്ടാമത്തെ തവണയാണ്. വരൂ’” ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയുള്ള ആ സ്നേഹിതന്റെ താല്‍ക്കാലികമായ വല്ലായ്മ മാറി. അദ്ദേഹം ചിരിച്ചുകൊണ്ടു എന്റെ കൂടെ കോഫിഹൗസിലേക്കു പോന്നു. ഔചിത്യമുള്ള വാക്കുകള്‍കൊണ്ടു ആളുകളുടെ വല്ലായ്മ മാറ്റാം.

ക്ളിന്റ്

ഇസ്രായേല്‍ സാങ്ങ്വില്‍ പേരുകേട്ട നോവലിസ്റ്റാണ്. ആ നോവലിസ്റ്റ് എഴുതി. ശിശു അമ്മയ്ക്കൊരാഹ്ളാദം. അച്ഛനൊരു അവകാശി. പുരോഹിതനൊരു ആത്മാവ്. വൈദ്യന് ജീവശാസ്ത്രപരമായ മാതൃക, ഷോപ്പുടമസ്ഥനൊരു പുതിയ പതിവുകാരന്‍. അയല്‍വീട്ടുകാരനൊരു ശല്യം.” സാങ്ങ് വില്‍ ഞങ്ങളുടെ ക്ളിന്‍റ് അയല്‍വീട്ടുകാരനുമാത്രമല്ല ലോകത്തിനാകെ ഒരു ഉപകര്‍ത്താവാണെന്ന് അഭിപ്രായപ്പെടുമായിരുന്നു. ക്ളിന്‍റിന്റെ ചിത്രങ്ങളെല്ലാം സ്പന്ദിക്കുന്നു. ഓരോന്നും മൂര്‍ത്തമാണ്. സ്പര്‍ശവേദ്യമായ സത്യമുണ്ടോ? ഉണ്ടെങ്കില്‍ അതാണ് ഈ കുട്ടിയുടെ ഓരോ ചിത്രവും.

കൈനികരി ഷാജി മനോരാജ്യം വാരികയിലെഴുതിയ “നിറങ്ങളുടെ മാനത്ത് മിന്നിപ്പൊലിഞ്ഞ നക്ഷത്രം” എന്ന ലേഖനത്തില്‍ ക്ളിന്റ് വരച്ച ചില ചിത്രങ്ങളുടെ അച്ചടിപ്പതിപ്പ് കാണാം.

ക്ളിന്‍റ് എലിയെ, ആനയെ കടുവയെ, കടുവാക്കുട്ടിയെ ഒക്കെ കണ്ടു. കണ്ടത് അപ്പോള്‍ത്തക്കെ മറന്നിരിക്കാം. പക്ഷേ ആ കുഞ്ഞിന്റെ അജാഗരിത മനസ്സ് അവ പിടിച്ചെടുത്തു. പിന്നീട് രേഖകളിലൂടെ ആവിഷ്കരിച്ച് ആ കലാകാരന്‍ അവയെത്തന്നെ വീണ്ടും കാണുകയായി. നമുക്കു കാണാനായി അവയെ ആവിഷ്കരിക്കുകയായി. ഇന്‍ഫന്റ് പ്രോഡിജി,

സ്നേഹം

The Women’s Room ഹെമിനിസ്റ്റ് ക്ലാസിക് നോവലെഴുതി വിക്യാതയായ മര്‍ലിന്‍ ഫ്രഞ്ച് Beyond Power-on Women, Men and Moralsഎന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്ന ആ വിദ്വജ്ജനോചിതമായ പുസ്തകത്തില്‍ അവര്‍ മനുഷ്യന്റെ ബോധമണ്ഡലത്തിഒന്റെ സ്വഭാവം വ്യക്തമാക്കുന്നു. ചിന്തകര്‍-അവര്‍ കാപ്പിറ്റലിസ്റ്റുകളോ സോഷ്യലിസ്റ്റുകളോ ആകട്ടെ- ഒരു മാര്‍ക്സിസ്റ്റ് ചിന്തയെ ഒരുപോലെ അംഗീകരിക്കുന്നുണ്ട്. ജീവിതത്തിന്റെ ഭൗതികോപാധികള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാര്‍ഗ്ഗമാണ് സമൂഹത്തിന്റെ ബോധമണ്ഡലത്തിന് ആസ്പദം വരുന്നതാണ് ആ ചിന്ത. നമ്മള്‍ ആഹാരം, പാര്‍പ്പിടം ആയുധം ഇവ എങ്ങനെ ഉണ്ടാക്കുന്നുവോ അതാണ് മനുഷ്യചിന്തയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. പക്ഷേ ഉല്‍പാദന മാര്‍ഗ്ഗങ്ങള്‍ ഒരുപോലെയിരുന്നാലും ബോധമണ്ഡലം വിഭിന്നസമുദായങ്ങള്‍ക്കു വിഭിന്നമായിരിക്കും. ഉദാഹരണം ഇതു തെളിയിക്കും. നൈല്‍നദിയുടെ താഴ്‌വരയില്‍ താമസിക്കുന്ന നൂവര്‍ വര്‍ഗ്ഗക്കാര്‍ക്കും തെക്കേ അമെരിക്കയിലെ മുണ്ടുറുക്കു വര്‍ഗ്ഗക്കാര്‍ക്കും മത്സ്യബന്ധനവും കൃഷിയുമാണ് ഉപജീവനമാര്‍ഗ്ഗങ്ങള്‍. പക്ഷേ നൂവര്‍ വര്‍ഗ്ഗം ഇരട്ടപെറ്റ ശിശുക്കളെ ആധ്യാത്മിക ശക്തിയുടെ പ്രതിരൂപമായി കരുതി ആരാധിക്കുന്നു. മറ്റേവര്‍ഗ്ഗം ആ ശിശുക്കളെ മൃഗീയമായി കരുതി കൊന്നുകളയുന്നു. ബോധമണ്ഡലത്തിന്റെ-അതിനോടു ബന്ധപ്പെട്ട സന്മാര്‍ഗ്ഗചിന്തയുടെ-വിഭിന്ന സ്വഭാവം ഇതു കാണിക്കുന്നു. സ്നേഹത്തിനും ഇതുപോലെ വിഭിന്നത വരാം. (മര്‍ലിന്‍ ഫ്രഞ്ചിന്റെ മതമല്ല ഇത്) നമ്മുടെ നാട്ടില്‍ത്തന്നെ ഒരുകാലത്ത് അനന്തരവന്മാരോടായിരുന്നു സ്നേഹം. അന്നു മക്കളെ സ്നേഹിച്ചിരുന്നില്ല. മരുമക്കത്തായം മാറിയപ്പോള്‍ അനന്തരവന്മാരെ വെറുത്തിട്ടു മക്കളെ സ്നേഹിക്കാന്‍ തുടങ്ങി. വികാരവും സമുദായത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. എങ്കിലും സ്നേഹം ഒരു സാര്‍വലൗകിക വികാരം തന്നെ. അതിന്റെ മഹനീയതയെയാണ് പ്രൊഫസര്‍ കെ.വി. ദേവ് ചൂണ്ടിക്കാണിക്കുന്നത്. (യുഗശ്രീമാസികയിലെ അദ്ദേഹത്തിന്റെ സ്നേഹം എന്ന ലേഖനം) തന്നെ ജയിലില്‍ ആക്കിയ സ്മട്സിന് ഗാന്ധിജി ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഒരുജോടി ചെരിപ്പു സമ്മാനിച്ചതും അതോടെ സ്മട്സ് സ്നേഹപരതന്ത്രനായതും ദേവ് നമ്മുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നു. ബലാല്‍സംഗം, കൊലപാതകം, ശിശുമോഷണം, ശിശുധര്‍ഷണം ഇവയൊക്കെ ഒന്നിനൊന്നു കൂടിവരുന്ന ഈ ലോകത്തില്‍ സ്നേഹം പ്രയോജനം ചെയ്യുമോ? അറിഞ്ഞുകൂടാ. എങ്കിലും അതല്ലാതെ മറ്റെന്താണു മാര്‍ഗ്ഗം?

* * *

പടിഞ്ഞാറന്‍ നാട്ടില്‍ നിന്നു വരുന്ന മരുന്നുകുപ്പിയോ മഷിക്കുപ്പിയോ തുറക്കാന്‍ പ്രയാസമില്ല. ഒന്നു തൊടുകയേ വേണ്ടു. താഴത്തെ വീതികുറഞ്ഞ വളയം പൊട്ടി മുകളിലത്തെ അടപ്പു തിരിഞ്ഞുവരും. ഇന്ത്യയിലുണ്ടാക്കിയ മരുന്നിന്റെയും മഷിയുടെയും അടപ്പുകള്‍ തുറക്കാന്‍ വലിയ പ്രയാസം. കൈമുറിയും. അല്ലെങ്കില്‍ കുപ്പിക്കകത്തുള്ളതു ഉടുപ്പില്‍ വീഴും. ചെല്‍പാര്‍ക്ക് മഷിക്കുപ്പി ഒരിക്കല്‍ തുറക്കാന്‍ പെട്ടപാട് എനിക്കേ അറിയൂ. പേനാക്കത്തികൊണ്ടു അടപ്പ് പൊക്കിയപ്പോള്‍ മഷിയാകെ ഷര്‍ട്ടില്‍. കുപ്പിയുടെ അടപ്പു തുറക്കുന്നില്ലേ. തീയില്‍ കാണിക്കൂ. അതു വികസിക്കും. തുറക്കാം. സ്നേഹത്തിന്റെ ചൂടുകൊൻട് ഒരുമാതിരിയുള്ളവരുടെ ഹൃദയം വികസിക്കും. പരമദുഷ്ടന്മാരുടെ ഹൃദയം മാത്രമേ പഴയമട്ടില്‍ ഇരിക്കൂ.

പി.ടി.ഭാസ്കരപ്പണിക്കര്‍

അനൗചിത്യമാണ് രസഭംഗത്തിനു കാരണമെന്ന് ഒരാചാര്യന്‍ പറഞ്ഞു. കലയില്‍ മാത്രമല്ല നിത്യജീവിതത്തിലും അതു കൂടിയേ തീരൂ. സാഹിത്യവാരഫലം ഹൃദയം തുറന്നുള്ള ഭാഷണമാണ്. ഞാനൊന്നും ഒളിച്ചുവയ്ക്കാറില്ല. അതുകൊണ്ട് (ചില പരാമര്‍ശങ്ങള്‍) ഔചിത്യത്തിന് വിരുദ്ധമായി തോന്നിയേക്കാം.

നവീനശാസ്ത്രകാരന്മാരില്‍ ചിലര്‍ ശാസ്ത്രത്തെ മിസ്റ്റിസസത്തോടുബന്ധപ്പെടുത്തുമ്പോള്‍ ഇടതുപക്ഷ ചിന്താഗതിയുള്ള ശാസ്ത്രകാരന്മാര്‍ അതിനെ ബൂര്‍ഷ്വാ ഐഡിയലിസമെന്നു വിളിച്ച് ആക്ഷേപിക്കാറുണ്ട്. വായനക്കാരായ നമ്മള്‍ രണ്ടിലും രസിക്കുനു. അതുകൊണ്ട് ഐഡിയലിസ്റ്റായ കേപ്രയെയും റീയലിസ്റ്റായ മാര്‍ട്ടിന്‍ ഗാര്‍ഡിനറെയും നമ്മള്‍ ഒരേ വിധത്തില്‍ ബഹുമാനിക്കുന്നു. രങ്ക(രംഗ) നാഥാനന്ദസ്സ്വാമി വേദാന്തതത്ത്വങ്ങള്‍ ഉപന്യസിക്കുമ്പോഴും ഹക്സിലി അവയെ ഖണ്ഡിക്കുമ്പോഴും നമുക്കു രണ്ടുപേരോടും ബഹുമാനം. എന്നാല്‍ പി.ടി.ഭാസ്കരപ്പണിക്കര്‍ ‘വേദാന്തവും സയന്‍സും വര്‍ഗ്ഗീയതയും’ എന്ന പേരില്‍ സൂപര്‍ഫിഷലായ കുറെ വാക്യങ്ങള്‍ എഴുതിവയ്ക്കുമ്പോള്‍ (ജനയുഗം വാരിക) നമുക്കു വിഷാദം. വേദാന്തത്തെയും അതിനോടു ബന്ധപ്പെട്ട ചിന്താഗതികളെയും അദ്ദേഹം പുച്ഛത്തോടെ പുറങ്കൈ കൊണ്ടു തട്ടിക്കളയുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റുകള്‍ അങ്ങനെ ചെയ്യാറില്ല. സോവിയറ്റ് റഷ്യയില്‍ നിന്നു വരുന്ന ഗ്രന്ഥങ്ങള്‍ ഈ സത്യം വെളിപ്പെടുത്തിത്തരും. Indian Philosophy in Modern times എന്ന പുസ്തകമെഴുതിയ വി. ബ്രോഡോഫ് Philosophy is in this context viewed as a manifestation or property of an invariable spirit of the whole Indian people എന്നു വിനയാന്വിതനായി പറഞ്ഞുകൊണ്ടാണ് സ്വമതങ്ങള്‍ ആവിഷ്കരിക്കുന്നത്. മഹാത്മാഗാന്ധിയേയേയും ജവഹര്‍ലാല്‍ നെഹറുവിനെയും ടാഗോറിനെയും എസ്. രാധാകൃഷ്ണനെയും അവര്‍ ബഹുമാനിക്കുന്നു. Alexel Utman എഴുതിയ Tradition of Great Friendship എന്ന ഗ്രന്ഥം നോക്കുക. ബൂര്‍ഷ്വാ ദര്‍ശനത്തെയും ബൂര്‍ഷ്വാ സാഹിത്യത്തെയും പുച്ഛിക്കുന്ന ഏര്‍പ്പാട് മാര്‍ക്സിസ്റ്റുകള്‍ എന്നേ ഉപേക്ഷിച്ചു. പി.ടി. ഭാസ്കരപണിക്കര്‍ സ്ക്കൂള്‍ ബോയ് കോംബൊസിഷന്‍പോലുള്ള ലേഖനങ്ങള്‍ എഴുതുന്നതിനു മുന്‍പ് തിരുവനന്തപുരത്തെ പ്രഭാത് ബുക്ക് ഹൗസില്‍ കിട്ടുന്ന ഈ പുസ്തകങ്ങള്‍ വായിച്ചു നോക്കണം. വായിച്ചാല്‍, മാര്‍ക്സിസ്റ്റായിത്തന്നെ വര്‍ത്തിച്ചുകൊണ്ട് ആധ്യാത്മികതയെ സമചിത്തതയോടെ വിമര്‍ശിക്കുന്നതെങ്ങനെയെന്നു പഠിക്കാന്‍ കഴിയും.

* * *

പ്രഭാതമായി എങ്കിലും കാര്‍മേഘങ്ങള്‍ നിറഞ്ഞ അന്തരീക്ഷം. അങ്ങനെ അര്‍ദ്ധാന്ധകാരം. ഒരു മരങ്കൊത്തി പല സ്ഥലങ്ങളിലും പാറിനടന്ന് ഒരു വന്‍കാട്ടിലെത്തി. അവിടെ മാമരങ്ങളുണ്ട്. ഒരു വലിയ മരത്തില്‍ ചെന്നിരുന്നു പക്ഷി ഒരു കൊത്തുകൊത്തി. മരത്തില്‍ കൊത്തിയതും മിന്നല്‍ പ്രവാഹം അതിനെ രണ്ടായി പിളര്‍ന്നിട്ടതും ഒന്നിച്ചുകഴിഞ്ഞു. പിളര്‍ന്ന മരം നിര്‍ഘോഷത്തോടെ രണ്ടു വശങ്ങളിലായി വീണപ്പോള്‍ താഴെ തെറിച്ചുവീണ മരങ്കൊത്തി പറഞ്ഞു: “എനിക്ക് ഇത്ര ശക്തിയുണ്ടെന്നു ഞാന്‍ അറിഞ്ഞതേയില്ല.” നമ്മുടെ പല എഴുത്തുകാരും ഈമരങ്കൊത്തിയെപ്പോലെയാണ്.