close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 57


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

പീടികക്കാരന്‍ രണ്ടായ് മുറിക്കുവോളം
നാരങ്ങയ്ക്കുള്ളില്‍ സൂര്യനും ഞാനും ഒരുമിച്ചായിരുന്നു
ഇപ്പോള്‍ ഒരു ഗ്ളാസ്സില്‍ ഇരുട്ടു നിറയുന്നു
ഒരു ഗ്ളാസ്സില്‍ രക്തം നിറയുന്നു

യാത്രക്കാരാ,
നീ കുടിക്കുന്നതെന്തെന്ന് നീ അറിയുന്നില്ല
ഒരു നക്ഷത്രമോ ഒരു വാക്കോ ആയി നീ മാറുന്നതുവരെ.