close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 87


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ബലിപീഠത്തില്‍ നിന്നുയരുന്ന മുഖങ്ങള്‍ക്ക്
നദിയുടെ വാതില്‍
രക്തമുണങ്ങാത്ത വാള്‍മുനകള്‍ക്ക്
ദൈവത്തിന്റെ നിസ്സഹായത

പൂക്കളുടെ പ്രപഞ്ചത്തില്‍
വെറുപ്പിന്റെ രഹസ്യം അറിയുന്നു
അനന്തമായ സാന്ദ്രതയില്‍
വെളിച്ചം ഇരുളായി മാറുന്നു.

കഠാരകളുടെ ദാഹമൊടുക്കി
പ്രതിബിംബങ്ങളെല്ലാം വറ്റുന്നു.

കത്തുന്ന കണ്ണാടികള്‍ക്കു നടുവില്‍
രാത്രി
അര്‍ത്ഥങ്ങളുടെ നിശ്ശബ്ദത.