close
Sayahna Sayahna
Search

Difference between revisions of "K Venu pm apdx 2"


(Created page with "__NOTITLE____NOTOC__← പ്രപഞ്ചവും മനുഷ്യനും {{SFN/PM}}{{SFN/PMBox}}{{DISPLAYTITLE:അനുബന്ധം 2. വൈരുധ്...")
 
 
Line 34: Line 34:
 
പ്രകൃതിശാസ്ത്രം ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അതു് ഡാർവിൻ എന്ന വ്യക്തിയിൽ ചെയ്തതെന്താണു്?  
 
പ്രകൃതിശാസ്ത്രം ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അതു് ഡാർവിൻ എന്ന വ്യക്തിയിൽ ചെയ്തതെന്താണു്?  
  
‘ഡാർവിൻ തന്റെ ചരിത്രപ്രധാനമായ കൃതിയിൽ യാദൃശ്ചികതയുടെ അതിവിപുലമായ അടിത്തറയിൽ നിന്നാണു് ആരംഭിക്കുന്നതു്. കൃത്യമായും ഒരു ജീവജാതിയിൽതന്നെയുള്ള വ്യക്തികൾ തമ്മിലുള്ള അനന്തമായ യാദൃശ്ചികാന്തരങ്ങൾ, ആ ജീവജാതിയുടെ സവിശേഷസ്വഭാവത്തിൽനിന്നു് പുറത്തുചാടുന്നതുവരെ സമാഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വൈവിധ്യങ്ങൾ (അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമേ അവയുടെ അടിയന്തിരകാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയൂ) ജീവശാസ്ത്രത്തിലെ എല്ലാത്തരം ക്രമത്തിന്റേയും മുമ്പത്തെ അടിസ്ഥാനത്തെ, അതായതു് മുമ്പത്തെ, അതിഭൗതികവാദപരമായ കർക്കശത്വത്തിലും മാറ്റമില്ലായ്മയിലും അധിഷ്ഠിതമായ ജീവജാതി എന്ന ആശയത്തെ ചോദ്യം ചെയ്യാൻ അദ്ദേഹത്തെ നിർബ്ബന്ധിതനാക്കി. ജീവജാതി
+
‘ഡാർവിൻ തന്റെ ചരിത്രപ്രധാനമായ കൃതിയിൽ യാദൃശ്ചികതയുടെ അതിവിപുലമായ അടിത്തറയിൽ നിന്നാണു് ആരംഭിക്കുന്നതു്. കൃത്യമായും ഒരു ജീവജാതിയിൽതന്നെയുള്ള വ്യക്തികൾ തമ്മിലുള്ള അനന്തമായ യാദൃശ്ചികാന്തരങ്ങൾ, ആ ജീവജാതിയുടെ സവിശേഷസ്വഭാവത്തിൽനിന്നു് പുറത്തുചാടുന്നതുവരെ സമാഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വൈവിധ്യങ്ങൾ (അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമേ അവയുടെ അടിയന്തിരകാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയൂ) ജീവശാസ്ത്രത്തിലെ എല്ലാത്തരം ക്രമത്തിന്റേയും മുമ്പത്തെ അടിസ്ഥാനത്തെ, അതായതു് മുമ്പത്തെ, അതിഭൗതികവാദപരമായ കർക്കശത്വത്തിലും മാറ്റമില്ലായ്മയിലും അധിഷ്ഠിതമായ ജീവജാതി എന്ന ആശയത്തെ ചോദ്യം ചെയ്യാൻ അദ്ദേഹത്തെ നിർബ്ബന്ധിതനാക്കി. ജീവജാതി (Species) എന്ന ആശയത്തെക്കൂടാതെ മുഴുവൻ ശാസ്ത്രവും ഒന്നുമല്ലാതായി തീരുമായിരുന്നു. അതിന്റെ എല്ലാ ശാഖകൾക്കും ജീവജാതി എന്ന സങ്കല്പം അടിത്തറയായി ആവശ്യമുണ്ടായിരുന്നു. അവയുടെ എല്ലാം ഫലങ്ങൾ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല നേരിട്ടു് നിഷ്ക്കാസിതമാവുകകൂടിയുണ്ടായി: യാദൃശ്ചികത ഇതുവരെ കണക്കാക്കപ്പെട്ടുപോന്ന അനിവാര്യതയെ തകിടം മറിക്കുന്നു. (ഏംഗൽസ് മാർജിനിൽ എഴുതി: ‘ഇതിനിടയ്ക്കു് സമാഹരിക്കപ്പെട്ടിട്ടുള്ള യാദൃശ്ചിക സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയത്തെ അടിച്ചമർത്തുകയും തകർക്കുകയും ചെയ്തു’) അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയം തകർന്നു വീഴുന്നു. അതിനെ നിലനിർത്തുക എന്നതിനർത്ഥം പ്രകൃതിയുടെ മേൽ മനുഷ്യന്റെ സ്വേച്ഛാപരമായ ഒരാശയത്തെ സ്വയം പൊരുത്തപ്പെടാതെയും യാഥാർത്ഥ്യത്തിനു് നിരക്കാത്തവിധത്തിലും ഒരു നിയമമെന്ന നിലയ്ക്കു് സ്വേച്ഛാധിപത്യപരമായ നിലയിൽ അടിച്ചേൽപ്പിക്കുക എന്നാണു്; അതുവഴി ജൈവപ്രകൃതിയിലെ എല്ലാ ആന്തരിക അനിവാര്യതയെയും നിഷേധിക്കുക എന്നാണതിനർത്ഥം; ജൈവപ്രകൃതിയിലെ ഏകനിയമമെന്ന നിലയ്ക്കു് യാദൃശ്ചികതയുടെ അരാജക സാമ്രാജ്യത്തെ പൊതുവിൽ വിളംബരം ചെയ്യുക എന്നാണതിനർത്ഥം.’  (Dialectics of Nature, p. 220–1).
<!-- 364 -->
 
  (Species) എന്ന ആശയത്തെക്കൂടാതെ മുഴുവൻ ശാസ്ത്രവും ഒന്നുമല്ലാതായി തീരുമായിരുന്നു. അതിന്റെ എല്ലാ ശാഖകൾക്കും ജീവജാതി എന്ന സങ്കല്പം അടിത്തറയായി ആവശ്യമുണ്ടായിരുന്നു. അവയുടെ എല്ലാം ഫലങ്ങൾ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല നേരിട്ടു് നിഷ്ക്കാസിതമാവുകകൂടിയുണ്ടായി: യാദൃശ്ചികത ഇതുവരെ കണക്കാക്കപ്പെട്ടുപോന്ന അനിവാര്യതയെ തകിടം മറിക്കുന്നു. (ഏംഗൽസ് മാർജിനിൽ എഴുതി: &lsquo;ഇതിനിടയ്ക്കു് സമാഹരിക്കപ്പെട്ടിട്ടുള്ള യാദൃശ്ചിക സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയത്തെ അടിച്ചമർത്തുകയും തകർക്കുകയും ചെയ്തു&rsquo;) അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയം തകർന്നു വീഴുന്നു. അതിനെ നിലനിർത്തുക എന്നതിനർത്ഥം പ്രകൃതിയുടെ മേൽ മനുഷ്യന്റെ സ്വേച്ഛാപരമായ ഒരാശയത്തെ സ്വയം പൊരുത്തപ്പെടാതെയും യാഥാർത്ഥ്യത്തിനു് നിരക്കാത്തവിധത്തിലും ഒരു നിയമമെന്ന നിലയ്ക്കു് സ്വേച്ഛാധിപത്യപരമായ നിലയിൽ അടിച്ചേൽപ്പിക്കുക എന്നാണു്; അതുവഴി ജൈവപ്രകൃതിയിലെ എല്ലാ ആന്തരിക അനിവാര്യതയെയും നിഷേധിക്കുക എന്നാണതിനർത്ഥം; ജൈവപ്രകൃതിയിലെ ഏകനിയമമെന്ന നിലയ്ക്കു് യാദൃശ്ചികതയുടെ അരാജക സാമ്രാജ്യത്തെ പൊതുവിൽ വിളംബരം ചെയ്യുക എന്നാണതിനർത്ഥം.&rsquo;  (Dialectics of Nature, p.&#8202;220&ndash;1).
 
  
 
ഡാർവിന്റെ സിദ്ധാന്തത്തെക്കുറിച്ചു് ഏംഗൽസ് വീണ്ടും പറഞ്ഞു: &lsquo;അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ആന്തരിക ബന്ധത്തെക്കുറിച്ചുള്ള ഹെഗലിന്റെ വിശദീകരണത്തിനുള്ള പ്രായോഗിക തെളിവെന്ന നിലയ്ക്കു് ഡാർവീനിയൻ സിദ്ധാന്തത്തെ അവതരിപ്പിക്കേണ്ടതുണ്ടു്.&rsquo;  (p.&#8202;306).  
 
ഡാർവിന്റെ സിദ്ധാന്തത്തെക്കുറിച്ചു് ഏംഗൽസ് വീണ്ടും പറഞ്ഞു: &lsquo;അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ആന്തരിക ബന്ധത്തെക്കുറിച്ചുള്ള ഹെഗലിന്റെ വിശദീകരണത്തിനുള്ള പ്രായോഗിക തെളിവെന്ന നിലയ്ക്കു് ഡാർവീനിയൻ സിദ്ധാന്തത്തെ അവതരിപ്പിക്കേണ്ടതുണ്ടു്.&rsquo;  (p.&#8202;306).  

Latest revision as of 03:19, 10 August 2019

പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

[1]വൈരുധ്യാധിഷ്ഠിത ഭൗതികവാദം രംഗപ്രവേശം ചെയ്തതിനുശേഷമുള്ള കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനിടയ്ക്കു് പലതവണ ശാസ്ത്രരംഗത്തു് കുതിച്ചുചാട്ടങ്ങൾ ഉണ്ടായപ്പോഴെല്ലാം വൈരുധ്യാധിഷ്ഠിത ഭൗതികവാദം കാലഹരണം വന്നുവെന്നു് പല ശാസ്ത്രജ്ഞന്മാരും തത്വചിന്തകന്മാരും കൊട്ടിഘോഷിക്കുകയുണ്ടായി. പക്ഷെ, ഓരോ തവണയും ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങൾ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ കൂടുതൽ ശക്തവും സമ്പന്നവുമാക്കി തീർക്കുകയാണുണ്ടായതു്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഐൻസ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തവും അതിനുശേഷം ക്വാണ്ടം ബലതന്ത്രവും (Quantum mechanics) രംഗത്തുവന്നതോടെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം മാത്രമല്ല; പൊതുവിൽ ഭൗതികവാദം തന്നെ തകർന്നു തരിപ്പണമായെന്നു് പല ശാസ്ത്രജ്ഞന്മാരും തത്വചിന്തകരും അവകാശപ്പെടുകയുണ്ടായി. വാസ്തവത്തിൽ പുതിയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളുമെല്ലാം പ്രകൃതിയുടെ വൈരുദ്ധ്യാത്മകത വെളിപ്പെടുത്താൻ കൂടുതൽ സഹായകമാകുകയാണു് ചെയ്തിട്ടുള്ളതു്. 1950-നു ശേഷം ഉണ്ടായിട്ടുള്ള ആധുനിക ജീവശാസ്ത്രരംഗത്തെ വമ്പിച്ച മുന്നേറ്റം ഇത്തരം വാദമുഖങ്ങൾക്കു് വഴിവെച്ചിരുക്കുകയാണു്.

ജീവശാസ്ത്രത്തിലെ പുതിയ കണ്ടുപിടുത്തങ്ങളെ മാർക്സിസത്തിനെതിരായി ഉപയോഗപ്പെടുത്തുന്നതിൽ അതീവ തല്പരരായ ശാസ്ത്രജ്ഞന്മാരിൽ പ്രമുഖനാണു് ഷാക്വ മൊണാദു്. അദ്ദേഹം നിസ്സാരക്കാരനല്ല. ജീവന്റെ ഉള്ളറ രഹസ്യങ്ങളിലേയ്ക്കു് എത്തിനോക്കാൻ നമുക്കു് വെളിച്ചം കാണിച്ചുതന്നവരിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുന്ന ശാസ്ത്രജ്ഞനാണു് അദ്ദേഹം. മറ്റു രണ്ടു സഹപ്രവർത്തകരോടൊപ്പം 1965-ൽ അദ്ദേഹത്തിനു് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാംകൊണ്ടും ഗണനീയനായ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കുള്ള തന്റെ പദവി തികച്ചും ഉപയോഗപ്പെടുത്തിക്കൊണ്ടാണു് അദ്ദേഹം മാർക്സിസത്തിനെതിരായുള്ള കുരിശുയുദ്ധവുമായി ഇറങ്ങി പുറപ്പെട്ടിട്ടുള്ളതു്.

സാധാരണയായി ശാസ്ത്രജ്ഞന്മാർ, ബൂർഷ്വാസമൂഹത്തിലെ ശാസ്ത്രജ്ഞന്മാർ തങ്ങളുടെ പരിമിതമായ ഗവേഷണമണ്ഡലങ്ങളിൽ ഒതുങ്ങിക്കൂടിക്കൊണ്ടു്, കൂടുതൽ വിശാലമായ ദാർശനിക പ്രശ്നങ്ങളെക്കുറിച്ചു് അഭിപ്രായപ്രകടനം നടത്തുന്നതിൽ നിന്നു് ഒഴിഞ്ഞുനിൽക്കുകയാണു് പതിവു്. തങ്ങൾ ഒരു തത്വശാസ്ത്രത്തിലും വിശ്വസിക്കുന്നില്ല എന്ന അവരുടെ അവകാശവാദങ്ങൾ കപടനാട്യങ്ങളാണു്. കാരണം വർഗ്ഗസമൂഹത്തിലെ ഓരോ വ്യക്തിക്കും അയാൾ പ്രതിനിധാനം ചെയ്യുന്ന വർഗ്ഗത്തിന്റെ തത്വശാസ്ത്രമുണ്ടാകും. എന്നാൽ ഷാക്വ മൊണാദ് തന്റെ ഗവേഷണമണ്ഡലമായ തന്മാത്രാ ജീവശാത്ര (Molecular Biology) ത്തിൽ ഒതുങ്ങി നിൽക്കാൻ തയ്യാറല്ല. തന്റെ മണ്ഡലത്തിൽ നിന്നു് ലഭിച്ചിട്ടുള്ള ശാസ്ത്രീയവസ്തുതകളെ സിദ്ധാന്തവൽക്കരിച്ചുകൊണ്ടു് ഒരു ലോകവീക്ഷണത്തിനു് രൂപം നൽകുവാനാണു് അദ്ദേഹം ശ്രമിക്കുന്നതു്. തനിക്കൊരു തത്വശാസ്ത്രമുണ്ടെന്നും അതിന്നതാണെന്നും തുറന്നുപറയുന്ന അദ്ദേഹം ഇക്കാര്യത്തിൽ മറ്റു പല ശാസ്ത്രജ്ഞന്മാരെയും പോലെ കപടനാട്യക്കാരനല്ല എന്നുള്ളതു് അഭിനന്ദനീയമാണു്. പക്ഷെ, ഇതൊരിക്കലും അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിനു നൽകുന്ന അഭിനന്ദനമല്ല. ശാസ്ത്രരംഗത്തു് അദ്ദേഹം കൈവരിച്ച അഭിമാനാർഹമായ നേട്ടങ്ങളോടുള്ള ബഹുമാനം കളഞ്ഞുകുളിക്കത്തക്കവിധം ബാലിശവും സഹതാപാർഹവുമായ രീതിയിലാണു് അദ്ദേഹം തന്റെ തത്വശാസ്ത്രത്തിനു് രൂപം നൽകിയിരിക്കുന്നതു്.

ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ക്വാണ്ടം ബലതന്ത്രം ശാസ്ത്രരംഗത്തു് ആധിപത്യം നേടിയ കാലത്തു്, യാദൃശ്ചികതയും അനിവാര്യതയും തമ്മിലുള്ള ബന്ധം ശാസ്ത്രജ്ഞന്മാരുടെയും തത്വചിന്തകന്മാരുടെയും ഇടയിൽ ഒരുപോലെ വിവാദവിഷയമാവുകയുണ്ടായി. ഇപ്പോഴിതാ, ജീവശാസ്ത്രരംഗത്തു് അടുത്തകാലത്തുണ്ടായ കണ്ടുപിടുത്തങ്ങളുടെ പേരിലാണു് ഷാക്വ മൊണാദ് ഇതേവിഷയം തന്നെ അവതരിപ്പിക്കുന്നതു്. ഏതായാലും, കുറെക്കാലമായിട്ടു്, യാദൃശ്ചികതയും അനിവാര്യതയും വിവിധ ശാസ്ത്രശാഖകളിലും തത്വശാസ്ത്രരംഗത്തും വളരെയധികം വിവാദവിഷയമായി തീർന്നിട്ടുണ്ടെന്നുള്ളതു് ആശാവഹമായ സംഗതിയാണു്.

തത്വശാസ്ത്രപരമായി മാർക്സിസത്തെ എതിർക്കാനുള്ള മൊണാദിന്റെ ശ്രമം പരിഗണന അർഹിക്കാത്തവിധം ബാലിശമാണു്. മാർക്സിസത്തെ പ്രത്യേകിച്ചും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ അങ്ങേയറ്റം വികൃതമായ രീതിയിൽ അവതരിപ്പിച്ചിട്ടു് അതിനെ ആക്രമിക്കാനാണു് അദ്ദേഹം ശ്രമിക്കുന്നതു്. മാർക്സിസത്തെ അമിതലളിതവൽക്കരിച്ചിട്ടുള്ള ചില പുസ്തകങ്ങളെ ആശ്രയിച്ചുകൊണ്ടു് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണു് ഈ വികൃതധാരണകൾക്കുള്ള പ്രധാന കാരണം. ഹെഗലിന്റെ ആശയവാദപരമായ വൈരുദ്ധ്യശാസ്ത്രത്തെ മാർക്സു് തലകീഴായി മറിച്ചു് സ്വീകരിച്ചതുകൊണ്ടു് അടിസ്ഥാനപരമായിത്തന്നെ ഹെഗലിന്റെ വീക്ഷണം തന്നെയാണു് മാർക്സിസത്തിന്റെ അന്തസത്തയെന്നുള്ള മുൻവിധിയെ ആശ്രയിച്ചുകൊണ്ടാണു് മൊണാദ് മാർക്സിസത്തെ വികൃതപ്പെടുത്തുന്നതു്. ഹെഗൽ പ്രപഞ്ചത്തെ മുഴുവൻതന്നെ ആശയത്തിലധിഷ്ഠിതമായി കാണുന്നതുകൊണ്ടു്, മനുഷ്യനുവേണ്ടി അവന്റെ ആശയത്തിനുവേണ്ടിയാണു് പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെട്ടതെന്ന ധാരണ അതിൽ അന്തർലീനമായിട്ടുണ്ടു്. പ്രപഞ്ചത്തെ മുഴുവനും മനുഷ്യനെ കേന്ദ്രീകരിച്ചു് വ്യാഖ്യാനിക്കാനുള്ള ഹെഗലിന്റെ ശ്രമം തന്നെയാണു് മാർക്സും ഏംഗൽസും പിന്തുടരുന്നതെന്നാണു് മൊണാദിന്റെ കണ്ടുപിടുത്തം. ഹെഗേലിയൻ വൈരുദ്ധ്യശാസ്ത്രത്തെ തലകീഴായി മറിക്കുകയാണു് മാർക്സു് ചെയ്തതെന്നുള്ള ലളിതവൽകൃതമായ പ്രസ്താവനയെ അടിസ്ഥാനമാക്കിക്കൊണ്ടു് മാർക്സിസത്തെ വിലയിരുത്താനുള്ള ശ്രമം അപകടകരമാണു്. മാർക്സിസ്റ്റ് തത്വശാസ്ത്രത്തിന്റെ ആകത്തുക പരിശോധിച്ചാൽ അതു് ഹെഗേലിയൻ ആശയവാദത്തിന്റെ മാത്രമല്ല മറ്റെല്ലാ ആശയവാദങ്ങളുടേയും ബദ്ധശത്രുവാണെന്നു കാണുവാൻ കഴിയും. അന്തസത്തയിൽ, മാർക്സിസ്റ്റ് വൈരുദ്ധ്യശാസ്ത്രം ഹെഗേലിയൻ വൈരുദ്ധ്യശാസ്ത്രത്തിൽനിന്നു് വളരെ അകലെയാണു്. അതിനു് നേരെ വിപരീതമാണു്. മനുഷ്യൻ പ്രകൃതിയെക്കുറിച്ചു് എന്തു മനസ്സിലാക്കിയാലും എങ്ങനെ ചിന്തിച്ചാലും മനുഷ്യന്റെ ആശയങ്ങളിൽനിന്നു് സ്വതന്ത്രമായി വസ്തുനിഷ്ഠമായി പ്രവർത്തിക്കുന്ന നിയമങ്ങളാണു് പ്രാകൃതിക പരിണാമത്തിനു് നിദാനമെന്നു് മാർക്സിസം കരുതുന്നു. മറ്റെല്ലാ ആശയവാദപരമായ തത്വശാസ്ത്രങ്ങളിൽനിന്നും മാർക്സിസത്തെ വേർതിരിച്ചുനിർത്തുന്നതും ഇതുതന്നെയാണു്. പ്രപഞ്ചത്തിനു മൊത്തത്തിൽ മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട ഒരു ലക്ഷ്യമുണ്ടെന്നു് മാർക്സിസം കരുതുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തമായ പരിണാമസാധ്യതയിലാണു് മാർക്സിസം ഊന്നിനിൽക്കുന്നതു്. അനന്തമായ പരിണാമസാധ്യതയെ അംഗീകരിക്കുന്ന ഒരു തത്വശാസ്ത്രത്തിനു് ഒരിക്കലും ഏതെങ്കിലും തരത്തിലുള്ള വിധിവാദവുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ല. വാസ്തവം ഇതായിരിക്കെ, പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നുള്ള മധ്യകാല തത്വശാസ്ത്രങ്ങളുടെ കാഴ്ചപ്പാടുതന്നെയാണു് മാർക്സിസത്തിലും അന്തർലീനമായിട്ടുള്ളതെന്ന മൊണാദിന്റെ ആരോപണം ഗൗരവപൂർവമുള്ള പരിഗണന അർഹിക്കുന്നില്ല.

‘ Chance and Necessity’ എന്ന പുസ്തകത്തിൽ മൊണാദ് ഉന്നയിക്കുന്ന പ്രധാന വാദമുഖത്തിന്റെ അന്തസത്ത ഇങ്ങനെ സംഗ്രഹിക്കാം. ജീവശാസ്ത്രരംഗത്തു് അടുത്തകാലത്തുണ്ടായിട്ടുള്ള വമ്പിച്ച കണ്ടുപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ജീവലോകത്തെ പൊതുവിൽ നിയന്ത്രിക്കുന്ന നിയമങ്ങൾ യാന്ത്രികമാണു് എന്നു കാണാവുന്നതാണു്. ഈ യാന്ത്രികനിയമങ്ങളുടെ ഫലമായി ഓരോ ജീവജാതിയുടേയും പാരമ്പര്യഘടകങ്ങൾ തലമുറതോറും യാന്ത്രികമായി പകർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ യാന്ത്രിക നിയമങ്ങൾക്കു് ഒരിക്കലും വിധേയമാകാത്ത യാദൃശ്ചികതയുടെ ഫലമായിട്ടാണു് ജൈവപരിണാമം സംഭവിക്കുന്നതു്. ജൈവപ്രവർത്തനങ്ങളുടെ അടിസ്ഥാനസ്വഭാവം പരിശോധിച്ചാൽ തലമുറതോറും പകർത്തപ്പെടുന്ന ഓരോ ജീവജാതിയുടേയും പാരമ്പര്യഘടകങ്ങൾ ഇത്തരം യാദൃശ്ചികതയുടേതാണു്. അങ്ങനെ ഒരു നിയമമുണ്ടെങ്കിൽ അനിവാര്യത ജീവിലോകത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ഇതാണു് മൊണാദിന്റെ വാദമുഖത്തിന്റെ രത്നച്ചുരുക്കം.

ഈ വാദത്തിനു് ഉപോൽബലകമായി മൊണാദ് വളരെയധികം വസ്തുതകൾ അവതരിപ്പിക്കുന്നുണ്ടു്. ജീവശരീരങ്ങളുടെ ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകം വിവിധ തരം പ്രോട്ടീനുകളാണു്. പ്രധാനപ്പെട്ട ഇരുപതുതരം അമിനോ അമ്ലങ്ങൾ വിവിധ രീതിയിലും തോതിലും സംയോജിച്ചിട്ടാണു് നൂറുകണക്കിനു് അമിനോ അമ്ലങ്ങൾ വീതമുള്ള ആയിരക്കണക്കിനു് പ്രോട്ടീനുകൾ ഉണ്ടാകുന്നതു്. ഓരോ പ്രോട്ടീനിന്റെയും സവിശേഷതയ്ക്കു നിദാനം അവയിലടങ്ങിയിട്ടുള്ള അമിനോ അമ്ലങ്ങളുടെ ക്രമീകരണമാണു്. ഇരുപതു് അമിനോ അമ്ലങ്ങൾ വിവിധ തരത്തിൽ ക്രമീകരിക്കാനുള്ള സാധ്യത അനന്തമാണു്. ഈ ആയിരക്കണക്കിനു് പ്രോട്ടീനുകളുടെ ഘടനയേയും അവയിലെ അമിനോ അമ്ലക്രമീകരണത്തേയും നിയന്ത്രിക്കുന്ന ഏതെങ്കിലും നിയമങ്ങളുണ്ടോ? മൊണാദ് തന്നെ പറയുന്ന ഉത്തരം നോക്കുക. ‘എല്ലാത്തരം ജീവികളിൽനിന്നും സംഭരിച്ചിട്ടുള്ള വിവിധ പ്രോട്ടീനുകൾക്കു് ചേരുംപടിയുള്ള നൂറുകണക്കിനു് ക്രമീകരണങ്ങൾ എന്നു നമുക്കറിയാം. വിശകലനത്തിന്റെയും കംപ്യൂട്ടറിന്റെയും ആധുനിക സമ്പ്രദായങ്ങളുടെ സഹായത്തോടെ ക്രമബദ്ധമായ താരതമ്യം നടത്തിയതിനു ശേഷം ഈ ക്രമീകരണങ്ങളെക്കുറിച്ചുള്ള പഠനത്തിൽനിന്നു് നമുക്കിപ്പോൾ രൂപീകരിക്കാവുന്ന പൊതുനിയമം ഇതാണു്. ‘യാദൃശ്ചികതയുടെ നിയമം’ (പേജ് 95). പക്ഷേ ഇതുകൊണ്ടു് ഓരോ പ്രോട്ടീനും സാധാരണ ജീവകോശങ്ങളിൽ നിർമ്മിക്കപ്പെടുന്നതു് യാദൃശ്ചികമായിട്ടാണെന്നു് കരുതേണ്ട, അതായതു്, ജീനുകളിലെ D. N. A.-യുടെ ഘടനയിലടങ്ങിയ വിവരത്തിനനുസരിച്ചു മാത്രമാണു് ഓരോ പ്രോട്ടീനുകളുടെയും ക്രമവും ഘടനയും നിർണ്ണയിക്കപ്പെടുന്നതു്. ഈ ക്രമീകരണവും ഘടനയുമാകട്ടെ കോടികണക്കിനു് തലമുറകൾ തന്നെ യാതോരു മാറ്റവുമില്ലാതെ പകർത്തപ്പെട്ടു കൊണ്ടിരിക്കുകയുമാണു്. ഈ പകർത്തപ്പെടുന്ന പ്രക്രിയ അനിവാര്യമാണെന്നു് മൊണാദ് സമ്മതിക്കുന്നുമുണ്ടു്. പക്ഷേ, ആരംഭത്തിൽ ഏതെങ്കിലുമൊരു പ്രോട്ടീനിന്റെ ഘടനയും ക്രമീകരണവും നിർണ്ണയിക്കപ്പെടുന്നതു് തികച്ചും യാദൃശ്ചികമാണു് എന്നാണു് മൊണാദിന്റെ വാദം, അതുകൊണ്ടു് ജീവന്റെ അടിത്തറയായ പ്രോട്ടീനുകളുടെ മണ്ഡലത്തിൽ യാദൃശ്ചികതയാണു് ഭരിക്കുന്നതെന്നാണു് അദ്ദേഹത്തിന്റെ വാദം.

പാരമ്പര്യഘടകങ്ങളായ ജീനുകളും അവയുടെ നിർദ്ദേശാനുസാരമുള്ള പ്രോട്ടീൻ നിർമ്മിതിയും യാതൊരു മാറ്റവുമില്ലാതെ തലമുറകൾതോറും പകർത്തപ്പെടുകയാണെങ്കിൽ ജൈവപരിണാമം സംഭവിക്കുമായിരുന്നില്ല. അപ്പോൾ, ഈ സ്ഥിരതയെ, അനിവാര്യതയെ തകർക്കുന്ന ചില പ്രക്രിയകൾ നടക്കുന്നുണ്ടെന്നു് വ്യക്തം. 1950-നു ശേഷം പാരമ്പര്യഘടകങ്ങളുടെ ഘടനയും ആവർത്തനപ്രക്രിയയും കണ്ടുപിടിക്കപ്പെട്ടതോടെ പരിണാമത്തിനു് നിദാനമായ പ്രതിഭാസങ്ങളും വ്യക്തമായി. അസംഖ്യം രാസഘടകങ്ങൾ കൊണ്ടു് നിർമ്മിക്കപ്പെട്ടിട്ടുള്ള D. N. A. ശൃംഖലകൾ പുനരാവർത്തിക്കപ്പെടുന്ന സമയത്തും കൂടി ചേരലുകൾ നടക്കുമ്പോഴുമെല്ലാം തികച്ചും യാദൃശ്ചികമായി ചില പരമാണുക്കൾക്കോ തന്മാത്രകൾക്കോ സ്ഥാനചലനം സംഭവിക്കാം. ആന്തരികവും ബാഹ്യവുമായ അസംഖ്യം കാരണങ്ങൾകൊണ്ടു് ഇങ്ങനെ സംഭവിക്കാം. ഒരു ജീനിനെ പ്രതിനിധാനം ചെയ്യുന്ന D. N. A. ഖണ്ഡത്തിൽ ഇങ്ങനെ ഒരു സൂക്ഷ്മവ്യതിയാനം സംഭവിച്ചാൽ, ആ ജീൻ നിർമ്മിക്കുന്ന പ്രോട്ടീനിന്റെ സ്വഭാവത്തിനു് മാറ്റം വരും. ഈ മാറ്റം പ്രസ്തുത ജീവിയുടെ ശരീരഘടനയിലൊ സ്വഭാവത്തിലൊ എന്തെങ്കിലും മാറ്റം ഉണ്ടാക്കും. എല്ലാ ജീവികളിലേയും പാരമ്പര്യഘടകങ്ങളിൽ ഇത്തരം അസംഖ്യം ഉൽപരിണാമങ്ങൾ (Mutation) നടക്കാനുള്ള സാധ്യത എല്ലായ്പോഴും നിലനിൽക്കുന്നുണ്ടു്. ഇത്തരം ഉൽപരിണാമങ്ങളാണു് ജീവജാതികളുടെ പരിണാമത്തിനുള്ള അടിത്തറയായി വർത്തിക്കുന്നതു്. അതെസമയം ഇത്തരം ഉൽപരിണാമങ്ങളുടെ ഫലമായുണ്ടാകുന്ന പുതിയ സ്വഭാവങ്ങൾ, അനിവാര്യമായ സാഹചര്യങ്ങളുടെ കർക്കശമായ തെരഞ്ഞെടുപ്പിനു് വിധേയമാകുന്നുണ്ടു്. പക്ഷേ, ഇക്കാര്യം അവഗണിച്ചുകൊണ്ടു് മനുഷ്യപരിണാമം വരെയുള്ള ചരിത്രത്തിലെ ചില നിർണ്ണായക സംഭവങ്ങളുടെ യാദൃശ്ചികസ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ടു് ജൈവപരിണാമത്തിലെ നിർണ്ണായകഘടകം യാദൃശ്ചികതയാണു്, അനിവാര്യതയല്ല എന്നു് സമർത്ഥിക്കുകയാണു് മൊണാദ് ചെയ്യുന്നതു്.

ചുരുക്കത്തിൽ ജീവിലോകത്തെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയകണ്ടുപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ ജീവിലോകത്തെ സംബന്ധിച്ചിടത്തോളമെങ്കിലും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ നിയമങ്ങൾ ബാധകമല്ലെന്നും യാദൃശ്ചികതയാണു് ജീവിലോകത്തെ നയിക്കുന്നതെന്നുമാണു് മൊണാദ് സമർത്ഥിക്കുന്നതു്. ക്വാണ്ടം ബലതന്ത്രത്തിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ടു് പ്രപഞ്ചത്തിൽ നടക്കുന്നതിൽ യാദൃശ്ചികതയാണു് മുഖ്യ പ്രവണതയെന്നു് സമർത്ഥിക്കാനും അദ്ദേഹം ശ്രമിക്കുന്നു. മാർക്സിസം പ്രകൃതിയേയും സമൂഹത്തേയും നിശ്ചിതമായ നിയമങ്ങൾക്കനുസരിച്ചു് വിലയിരുത്താനും അതിനനുസരിച്ചു് സമൂഹത്തെ മാറ്റിതീർക്കാനും ശ്രമിക്കുന്നതു് അശാസ്ത്രീയമാണെന്നു വരുത്തിതീർക്കുകയാണു് മൊണാദിന്റെ അന്തിമലക്ഷ്യം. ഇക്കാര്യത്തിൽ, മാർക്സിസത്തിനെതിരായി യുദ്ധപ്രഖ്യാപനവുമായി ഇറങ്ങിതിരിച്ച പ്രസിദ്ധ ബൂർഷ്വാതത്വചിന്തകൻ കാൾപോപ്പറിന്റെ പാദങ്ങൾ തന്നെയാണു് മൊണാദ് പിന്തുടരുന്നതു്. അന്തസത്തയിൽ മാർക്സിസത്തിനെതിരായ പോപ്പറിന്റെ ബാലിശമായ വാദമുഖങ്ങൾ തന്നെ മൊണാദും ജീവശാസ്ത്രത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുകയാണു് ചെയ്തിട്ടുള്ളതു്. ഇങ്ങനെ ചെയ്യുന്നതിൽ അടിസ്ഥാനപരമായി രണ്ടുതെറ്റുകളാണു് അദ്ദേഹത്തിനു പറ്റിയിട്ടുള്ളതു്. ഒന്നു്, മാർക്സിസ്റ്റു് തത്വശാസ്ത്രത്തെക്കുറിച്ചുള്ള ഭാഗികവും അവ്യക്തവുമായ ധാരണകൾവച്ചുകൊണ്ടു് അതിനെ വികൃതരൂപത്തിൽ അവതരിപ്പിക്കുകയും എന്നിട്ടു് ആ രൂപത്തെ ആക്രമിക്കുകയും ചെയ്യുന്നു; അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെക്കുറിച്ചു് മാർക്സിസത്തിനുള്ള സുവ്യക്തധാരണകളെക്കുറിച്ചദ്ദേഹം അജ്ഞനാണു്. രണ്ടു് ജീവശാസ്ത്രം മുന്നോട്ടുവച്ചിട്ടുള്ള പുതിയ വസ്തുതകളെ ഏകപക്ഷീയവും ആത്മനിഷ്ഠവുമായ രീതിയിലാണു് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളതു്. തന്റെ ആത്മനിഷ്ഠമായ ധാരണകൾക്കു് പറ്റുംവിധം അവയെ വികൃതപ്പെടുത്തുകയും തെറ്റിധാരണജനകമായവിധം അവതരിപ്പിക്കുകയും വഴി ഒരു ശാസ്ത്രജ്ഞനു് ആവശ്യമായ വസ്തുനിഷ്ഠത പുലർത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു.

അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു് വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കാഴ്ചപ്പാടു് ഏതാണ്ടു് ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ ഏംഗൽസ് വിശദീകരിച്ചിട്ടുണ്ടു്. മൊണാദ് പലതവണ പരാമർശിക്കുന്ന ഏംഗൽസിന്റെ Dialectics of Nature-ൽ തന്നെ ഇക്കാര്യം അർത്ഥശങ്കക്കിടനൽകത്തക്കവിധം പ്രതിപാദിച്ചിട്ടുണ്ടു്. മാത്രമല്ല, ഈ വിഷയത്തെക്കുറിച്ചു് 19-ആം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരുടെ ഇടയ്ക്കു് നിലനിന്നിരുന്ന അബദ്ധധാരണകളെക്കുറിച്ചും ഏംഗൽസ് എടുത്തുപറയുന്നുണ്ടു്.

പ്രകൃതിയിലെ അടിസ്ഥാനപരമായ ഒരു വൈരുധ്യത്തിലെ രണ്ടു വിപരീതങ്ങളായിട്ടാണു് യാദൃശ്ചികതയെയും അനിവാര്യതയെയും ഏംഗൽസ് കണക്കാക്കുന്നതു്. അക്കാലത്തെ പ്രകൃതിശാസ്ത്രജ്ഞന്മാരിൽ ഒരു കൂട്ടർ അനിവാര്യതയും യാദൃശ്ചികതയും പരസ്പരം വർജ്ജിക്കുന്ന, ഒരു തരത്തിലും ബന്ധപ്പെടാൻ പറ്റാത്ത രണ്ടു പ്രതിഭാസങ്ങളാണെന്നു കരുതി. അവ രണ്ടും സമാന്തരമായി പ്രകൃതിയിൽ നിലനിൽക്കുകയാണെന്നു് അവർ വാദിച്ചു. ഉദാഹരണത്തിനു് ഓരോ പ്രതിഭാസത്തിലേയും നിർണ്ണായകവും അടിസ്ഥാനപരവുമായ സ്വഭാവങ്ങൾ അനിവാര്യതയായി അവർ കണക്കാക്കി. അതുകൊണ്ടു് ആ ശാസ്ത്രജ്ഞന്മാർ അനിവാര്യതമാത്രമാണു് ശാസ്ത്രത്തിന്റെ പഠനവിഷയമെന്നും യാദൃശ്ചികത ശാസ്ത്രത്തിനു് പുറത്തുള്ള കാര്യമാണെന്നും കരുതി. ചുരുക്കത്തിൽ ഒരു പൊതുനിയമത്തിനുള്ളിൽ കൊണ്ടുവരാവുന്ന കാര്യങ്ങളെ അനിവാര്യതയായും ബാക്കിയുള്ളവയെ യാദൃശ്ചികതയായും അവർ വിലയിരുത്തി. അങ്ങനെ അവർ അജ്ഞാതമായ കാര്യങ്ങളെയെല്ലാം ശാസ്ത്രത്തിനു് വെളിയിലാക്കി ദൈവത്തിനു് വിട്ടുകൊടുത്തു.

ഏംഗൽസ് പരാമർശിക്കുന്ന മറ്റെക്കൂട്ടർ, നിർണ്ണായകവാദികൾ (determinists) യാദൃശ്ചികതയെ പാടെ നിഷേധിക്കുകയാണു ചെയ്തതു്. പ്രകൃതിയിൽ എല്ലാംതന്നെ അനിവാര്യമാണെന്നു് അവർ സമർത്ഥിച്ചു. മുകളിൽ പറഞ്ഞ കൂട്ടർ ബാഹ്യവും അപ്രധാനവുമായ കാര്യങ്ങളെന്ന നിലയ്ക്കു് യാദൃശ്ചികതയായി എഴുതിതള്ളിയ കാര്യങ്ങളെല്ലാം അനിവാര്യതയാണെന്നു് ഇവർ പറയുന്നു. പക്ഷേ, ഈ വീക്ഷണവും ദൈവത്തിൽ തന്നെയാണു് എത്തിച്ചേരുന്നതു്. പ്രകൃതിയിൽ എല്ലാം തന്നെ അനിവാര്യമാണെന്നു് അവർ സമർത്ഥിച്ചു, മുകളിൽ പറഞ്ഞ കൂട്ടർ ബാഹ്യവും അപ്രധാനവുമായ കാര്യങ്ങളെന്ന നിലയ്ക്കു് യാദൃശ്ചികതയായി എഴുതിതള്ളിയ കാര്യങ്ങളെല്ലാം അനിവാര്യതയാണെന്നു് പറയുമ്പോൾ എല്ലാം മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടതാണെന്നു്, വിധിയാണെന്നു്, വരുന്നു. സ്വാഭാവികമായും ഒരു വിധികർത്താവും അവിടെ അനിവാര്യതയായി തീരുമല്ലൊ. യഥാർത്ഥത്തിൽ ഈ കാഴ്ചപ്പാടു് എല്ലാം വിധിക്കു വിടുന്നതു വഴി എല്ലാം യാദൃശ്ചികമാണെന്നു് സമ്മതിക്കുകയാണു ചെയ്യുന്നതു്. യാദൃശ്ചികതയെയും അനിവാര്യതയെയും പരസ്പരബന്ധമില്ലാതെ കാണുന്ന ഈ രണ്ടു വീക്ഷണങ്ങളും യാന്ത്രിക ഭൗതികവീക്ഷണങ്ങളും യാന്ത്രിക ഭൗതികവാദത്തിന്റെ രണ്ടുവശങ്ങളാണു്. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ശാസ്ത്രലോകത്തെ അടക്കിഭരിച്ചിരുന്നതു് ഈ വീക്ഷണമായിരുന്നു.

ഈ രണ്ടു് അബദ്ധധാരണകളെക്കുറിച്ചു് പറഞ്ഞതിനു ശേഷം ഇതേക്കുറിച്ചുള്ള ശരിയായ വീക്ഷണം എന്താണെന്നു് ഏംഗൽസ് പറയുന്നു. ഈ രണ്ടു ധാരണകൾക്കും വിപരീതമായി ഇതുവരെ തീരെ കേട്ടിട്ടില്ലാത്ത പ്രസ്താവനകളുമായി ഏംഗൽസ് മുന്നോട്ടുവന്നു! യാദൃശ്ചികമായതിനു് ഒരു കാരണമുണ്ടു്. എന്തുകൊണ്ടെന്നാൽ അതു് യാദൃശ്ചികമാണു്, അതു് യാദൃശ്ചികമായതുകൊണ്ടുതന്നെ അതിനു കാരണമില്ല താനും; യാദൃശ്ചികമായതു് അനിവാര്യമാണു് അനിവാര്യത സ്വയം നിർണ്ണയിക്കപ്പെടുന്നതു് യാദൃശ്ചികത ആയിട്ടാണു്; മറിച്ചു് ഈ യാദൃശ്ചികതയാകട്ടെ കേവലമായ അനിവാര്യതയാണു് (Logic 11 Book 11.2. Reality). പ്രകൃതിശാസ്ത്രം ഈ പ്രസ്താവനകളെ പരസ്പരവിരുദ്ധമായ അബദ്ധമായി, സ്വയം നിഷേധിക്കുന്ന വിഡ്ഢിത്തമായി കണക്കാക്കി അവഗണിച്ചു. സിദ്ധാന്തതലത്തിൽ അതു് ഒരു വശത്തു്, ഒരു കാര്യം ഒന്നുകിൽ യാദൃശ്ചികമാണു്, അല്ലെങ്കിൽ അനിവാര്യമാണു്, പക്ഷെ ഒരിക്കലും രണ്ടുംകൂടിയല്ല എന്നുള്ള വൂൾഫിയൻ അതിഭൗതികവാദത്തിന്റെ ഊഷരചിന്തയിൽ ഉറച്ചുനിന്നു; മറുവശത്തു്, പ്രയോഗത്തിൽ ഓരോ പ്രത്യേക കാര്യത്തിലും യാദൃശ്ചികതയെ അംഗീകരിക്കാൻ വേണ്ടിമാത്രം വാക്കുകളിൽ പൊതുവിൽ അതിനെ നിഷേധിക്കുന്ന കുറെക്കൂടി ചിന്താശൂന്യമായ യാന്ത്രിക നിർണയവാദത്തിൽ ആണതു് നിന്നതു്.

പ്രകൃതിശാസ്ത്രം ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അതു് ഡാർവിൻ എന്ന വ്യക്തിയിൽ ചെയ്തതെന്താണു്?

‘ഡാർവിൻ തന്റെ ചരിത്രപ്രധാനമായ കൃതിയിൽ യാദൃശ്ചികതയുടെ അതിവിപുലമായ അടിത്തറയിൽ നിന്നാണു് ആരംഭിക്കുന്നതു്. കൃത്യമായും ഒരു ജീവജാതിയിൽതന്നെയുള്ള വ്യക്തികൾ തമ്മിലുള്ള അനന്തമായ യാദൃശ്ചികാന്തരങ്ങൾ, ആ ജീവജാതിയുടെ സവിശേഷസ്വഭാവത്തിൽനിന്നു് പുറത്തുചാടുന്നതുവരെ സമാഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വൈവിധ്യങ്ങൾ (അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമേ അവയുടെ അടിയന്തിരകാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയൂ) ജീവശാസ്ത്രത്തിലെ എല്ലാത്തരം ക്രമത്തിന്റേയും മുമ്പത്തെ അടിസ്ഥാനത്തെ, അതായതു് മുമ്പത്തെ, അതിഭൗതികവാദപരമായ കർക്കശത്വത്തിലും മാറ്റമില്ലായ്മയിലും അധിഷ്ഠിതമായ ജീവജാതി എന്ന ആശയത്തെ ചോദ്യം ചെയ്യാൻ അദ്ദേഹത്തെ നിർബ്ബന്ധിതനാക്കി. ജീവജാതി (Species) എന്ന ആശയത്തെക്കൂടാതെ മുഴുവൻ ശാസ്ത്രവും ഒന്നുമല്ലാതായി തീരുമായിരുന്നു. അതിന്റെ എല്ലാ ശാഖകൾക്കും ജീവജാതി എന്ന സങ്കല്പം അടിത്തറയായി ആവശ്യമുണ്ടായിരുന്നു. അവയുടെ എല്ലാം ഫലങ്ങൾ ചോദ്യം ചെയ്യപ്പെടുക മാത്രമല്ല നേരിട്ടു് നിഷ്ക്കാസിതമാവുകകൂടിയുണ്ടായി: യാദൃശ്ചികത ഇതുവരെ കണക്കാക്കപ്പെട്ടുപോന്ന അനിവാര്യതയെ തകിടം മറിക്കുന്നു. (ഏംഗൽസ് മാർജിനിൽ എഴുതി: ‘ഇതിനിടയ്ക്കു് സമാഹരിക്കപ്പെട്ടിട്ടുള്ള യാദൃശ്ചിക സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയത്തെ അടിച്ചമർത്തുകയും തകർക്കുകയും ചെയ്തു’) അനിവാര്യതയെക്കുറിച്ചുള്ള പഴയ ആശയം തകർന്നു വീഴുന്നു. അതിനെ നിലനിർത്തുക എന്നതിനർത്ഥം പ്രകൃതിയുടെ മേൽ മനുഷ്യന്റെ സ്വേച്ഛാപരമായ ഒരാശയത്തെ സ്വയം പൊരുത്തപ്പെടാതെയും യാഥാർത്ഥ്യത്തിനു് നിരക്കാത്തവിധത്തിലും ഒരു നിയമമെന്ന നിലയ്ക്കു് സ്വേച്ഛാധിപത്യപരമായ നിലയിൽ അടിച്ചേൽപ്പിക്കുക എന്നാണു്; അതുവഴി ജൈവപ്രകൃതിയിലെ എല്ലാ ആന്തരിക അനിവാര്യതയെയും നിഷേധിക്കുക എന്നാണതിനർത്ഥം; ജൈവപ്രകൃതിയിലെ ഏകനിയമമെന്ന നിലയ്ക്കു് യാദൃശ്ചികതയുടെ അരാജക സാമ്രാജ്യത്തെ പൊതുവിൽ വിളംബരം ചെയ്യുക എന്നാണതിനർത്ഥം.’ (Dialectics of Nature, p. 220–1).

ഡാർവിന്റെ സിദ്ധാന്തത്തെക്കുറിച്ചു് ഏംഗൽസ് വീണ്ടും പറഞ്ഞു: ‘അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ആന്തരിക ബന്ധത്തെക്കുറിച്ചുള്ള ഹെഗലിന്റെ വിശദീകരണത്തിനുള്ള പ്രായോഗിക തെളിവെന്ന നിലയ്ക്കു് ഡാർവീനിയൻ സിദ്ധാന്തത്തെ അവതരിപ്പിക്കേണ്ടതുണ്ടു്.’ (p. 306).

ജൈവ പരിണാമത്തെക്കുറിച്ചുള്ള ഡാർവിന്റെ കണ്ടുപിടുത്തത്തെക്കുറിച്ചു് ഡാർവിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പിറ്റേ വർഷം (1960-ൽ) മാർക്സ് ഏംഗൽസിനു് എഴുതി; ‘നമ്മുടെ സിദ്ധാന്തത്തിനുള്ള പ്രകൃതിചരിത്രപര അടിത്തറ നൽകുന്ന പുസ്തകം ഇതാണു്.’

ഇത്രയും സുദീർഘമായി ഉദ്ധരിച്ചതിൽ നിന്നുതന്നെ, മാർക്സും ഏംഗൽസും മുന്നോട്ടുവച്ച വൈരുധ്യാധിഷ്ഠിത ഭൗതികവാദം യാദൃശ്ചികതയെയും അനിവാര്യതയെയും എങ്ങനെയാണു് നോക്കി കണ്ടതെന്നു് വ്യക്തമാണു്. വൈരുദ്ധ്യശാസ്ത്ര നിയമമനുസരിച്ചു്, പ്രകൃതിയിലെ ഓരോ വൈരുദ്ധ്യത്തിലും നിലനിൽക്കുന്ന വിപരീതങ്ങൾ പരസ്പരം ആശ്രയിച്ചുനിൽക്കുന്നവയും പരസ്പരം സ്ഥാനമാറ്റം നടത്താൻ കഴിയുന്നവയുമാണു്, അവ അനന്യങ്ങളാണു്. അനിവാര്യതയും യാദൃശ്ചികതയും ഇത്തരം വിപരീതങ്ങളാണെന്നു് വൈരുധ്യാധിഷ്ഠിത ഭൗതികവാദം പഠിപ്പിക്കുന്നു.

ഈ വൈരുദ്ധ്യശാസ്ത്രനിയമങ്ങൾ തികച്ചും ശരിയാണെന്നു് മോളിക്യുലർ ബയോളജിയിലെ കണ്ടുപിടുത്തങ്ങൾ തെളിയിച്ചു. ഈ കണ്ടുപിടുത്തങ്ങൾ, വാസ്തവത്തിൽ, ഡാർവീനിയൻ സിദ്ധാന്തത്തെ തന്മാത്രാതലത്തിൽ ശക്തമായ അടിത്തറയിൽ ഉറപ്പിക്കുകയാണു് ചെയ്തിട്ടുള്ളതു്. അതുവഴി, ഏംഗൽസ് ചൂണ്ടിക്കാണിച്ചതുപോലെ, ‘അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ആന്തരികബന്ധ’ത്തെക്കുറിച്ചു് കൂടുതൽ വ്യക്തവും വിശദവുമായ ഒരു ചിത്രം അവതരിപ്പിക്കുകയാണു് അതു് ചെയ്തിട്ടുള്ളതു്.

പ്രോട്ടീൻ ഘടനയിലും ഉല്പരിണാമങ്ങളിലുമെല്ലാം യാദൃശ്ചികത വഹിക്കുന്ന സുപ്രധാന പങ്കാണു് മൊണാദിന്റെ തുരുപ്പു ശീട്ടു്. പക്ഷെ, ഇതു് ചിത്രത്തിന്റെ ഒരു വശം മാത്രമാണു്. യാദൃശ്ചികതയ്ക്കു് ഇങ്ങനെ പ്രവർത്തിക്കാൻ കഴിയുന്നതു് മാറ്റമില്ലാത്ത അനിവാര്യതയുടെ ഒരു പശ്ചാത്തലം ഒരടിത്തറ നിലനിൽക്കുന്നതുകൊണ്ടാണു്. അതായതു്, D. N. A.-യുടെയും അതുല്പാദിപ്പിക്കുന്ന പ്രോട്ടീനുകളുടെയും ഘടന യാതൊരു മാറ്റത്തിനും വിധേയമാകാതെ ഓരോ ജീവിയിലും തലമുറതോറും കോടിക്കണക്കിനു് വർഷങ്ങളിലൂടെ പകർത്തപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വസ്തുതയാണു് ജീവിലോകത്തിന്റെ കെട്ടുറപ്പിനും നിലനിൽപ്പിനും ആധാരമായിട്ടുള്ളതു്. കഴിഞ്ഞ പത്തുലക്ഷം വർഷങ്ങളായി മനുഷ്യജാതിയുടെ ജീവശാസ്ത്രപരമായ സ്വഭാവങ്ങൾ കാര്യമായ യാതൊരു മാറ്റത്തിനും വിധേയമാകാതെ നിലനിൽക്കുകയാണു്. മറ്റു പല ജീവജാതികളും കോടിക്കണക്കിനു് വർഷങ്ങളായിട്ടു് കാര്യമായ മാറ്റമൊന്നും കൂടാതെ നിലനിന്നുപോരുന്നുണ്ടു്. ഇതിനെല്ലാം കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന അതിശക്തവും വിപുലവുമായ അനിവാര്യതാ നിയമമാണു്. ഇങ്ങനെ ശക്തമായ ഒരനിവാര്യതാനിയമം ജീവിലോകത്തിൽ പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവിലോകം ഉടലെടുക്കുകയോ നിലനിൽക്കുകയോ ചെയ്യില്ലായിരുന്നു. ഈ അനിവാര്യതാനിയമത്തെ അവഗണിച്ചുകൊണ്ടുള്ള ഏതൊരു വ്യാഖ്യാനവും ജീവിലോകത്തെക്കുറിച്ചു് മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയില്ല.

ഇങ്ങനെ ഒരനിവാര്യത നിലനിന്നിരുന്നില്ലെങ്കിൽ യാദൃശ്ചികത തികച്ചും അപ്രസക്തവും അസംബന്ധവുമായി തീരുമായിരുന്നു. അഥവാ, അതു് യാദൃശ്ചികതയായി കണക്കാക്കപ്പെടുക പോലുമില്ല. മാത്രമല്ല യാദൃശ്ചികമായി ഉണ്ടാകുന്ന മാറ്റം വീണ്ടും അനിവാര്യതയായി നിലനിർത്തപ്പെടുന്നതുകൊണ്ടാണു് അതിനു് പ്രാധാന്യം ലഭിക്കുന്നതു്. ഇവിടെ വൈരുധ്യനിയമത്തിന്റെ പ്രസക്തിയും അർത്ഥവുമാണു് വ്യക്തമാകുന്നതു്. അനിവാര്യത നിലനിൽക്കണമെങ്കിൽ അതിന്റെ നേരെ വിപരീതമായ യാദൃശ്ചികത കൂടി ഉണ്ടാകണം. യാദൃശ്ചികത ഉണ്ടാകണമെങ്കിൽ അനിവാര്യതയും. ഇവയ്ക്കു് പരസ്പരം ആശ്രയിച്ചുകൊണ്ടുമാത്രമേ നിലനിൽക്കാനാവൂ. ഈ വസ്തുത ഏറ്റവും ഭംഗിയായി നമുക്കു് കാണിച്ചുതരുന്നതു് ജീവിലോകമാണു്. പക്ഷെ, മൊണാദും കൂട്ടരും ഈ യാഥാർത്ഥ്യത്തിന്റെ ഒരു വശം മാത്രം, യാദൃശ്ചികത മാത്രം എടുത്തു് കാണിക്കുന്നതുകൊണ്ടു് തങ്ങളുടെ തന്നെ കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യം നശിപ്പിക്കുകയും വികൃതപ്പെടുത്തുകയുമാണു് ചെയ്യുന്നതു്.

മൊണാദ് ചെയ്യുന്ന ഇതേ തെറ്റു് മറ്റൊരു കോണിൽനിന്നു് ചെയ്യുന്നവർ വേറെ ഉണ്ടു്. അനിവാര്യതയുടെ ആരാധകരാണവർ. ഏംഗൽസ് ചൂണ്ടിക്കാണിച്ചതുപോലുള്ള ഒരു വിഭാഗം യാന്ത്രികവാദികളും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ മൂടുപടം അണിയുന്ന റിവിഷനിസ്റ്റുകളും ഇത്തരക്കാരാണു്. 20-ആം നൂറ്റാണ്ടിന്റെ അനിശ്ചിതത്വവാദത്തെ നേരിടാനെന്ന പേരിൽ മാർക്സിസ്റ്റു തത്വശാസ്ത്രം അനിവാര്യതയെ ആരാധിക്കുന്നുണ്ടെന്നു് വരുത്തിത്തീർക്കാൻ റിവിഷനിസ്റ്റുകൾ ശ്രമിച്ചിട്ടുണ്ടു്. മാത്രമല്ല, ഇതുവഴി റിവിഷനിസത്തിന്റെ ദാർശനികാടിത്തറ എന്ന നിലയിൽ അനിവാര്യതയിലധിഷ്ഠിതമായ യാന്ത്രികവീക്ഷണത്തെ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ മുഖം മൂടിയണിയിച്ചുകൊണ്ടു് രംഗത്തിറക്കാനും റിവിഷനിസ്റ്റുകൾക്കു കഴിഞ്ഞിട്ടുണ്ടു്. ഇക്കൂട്ടർ അനിവാര്യതയാണു് പരമപ്രധാനവും ആന്തരികവുമെന്നും യാദൃശ്ചികത അപ്രധാനവും ബാഹ്യവുമാണെന്നും സമർത്ഥിക്കുന്നു. ഒറ്റ നോട്ടത്തിൽ ഈ വാദമുഖം ശരിയാണെന്നു തോന്നിയേക്കാം. പക്ഷേ, മോളിക്യുലർ ബയോളജിയിലെ ആധുനിക കണ്ടുപിടുത്തങ്ങൾ തെളിയിക്കുന്നതു് ജീവികളിലെ ആന്തരികവും ബാഹ്യവുമായ സ്വഭാവവിശേഷങ്ങളെ ഇങ്ങനെ അടർത്തിമാറ്റാൻ കഴിയില്ലെന്നാണു്. ജീവികളിലെ ഏറ്റവും ആന്തരികഘടകങ്ങളായ ഡി. എൻ. എ.-യുടെ ഘടനതന്നെയാണു് ഏറ്റവും ഉപരിപ്ലവമായ സ്വഭാവങ്ങളേയും നിർണ്ണയിക്കുന്നതു്. മാത്രമല്ല, യാദൃശ്ചികതയുടെ ഫലമായി അടിസ്ഥാനപരമായ മാറ്റം ഉണ്ടാകുന്നതു് ആദ്യം ആന്തരികഘടനയിൽ തന്നെയാണു്. ഈ മാറ്റം ബാഹ്യസ്വഭാവത്തെ കൂടി മാറ്റിത്തീർക്കുന്നു. ചുരുക്കത്തിൽ ജീവിലോകത്തെ സംബന്ധിച്ചിടത്തോളം അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ബന്ധത്തെ ആന്തരികവും ബാഹ്യവുമെന്ന നിലയ്ക്കു് വേർതിരിച്ചുകാണുന്നതു് യാഥാർത്ഥ്യത്തിനു നിരക്കാത്തതാണു്.

ജൈവപരിണാമത്തിൽ യാദൃശ്ചികത സുപ്രധാന പങ്കുവഹിക്കുന്നു എന്നതു് തർക്കമറ്റ സംഗതിയാണു്. പക്ഷെ, ജൈവ പരിണാമത്തിന്റെ ഗതി നിർണ്ണയിക്കുന്നതു് ഈ യാദൃശ്ചികത തന്നെയാണെന്നു പറഞ്ഞാൽ അതു വാസ്തവമല്ല, ജീവികളെ സംബന്ധിച്ചിടത്തോളം പാരമ്പര്യഘടകങ്ങളിലുണ്ടാകുന്ന യാദൃശ്ചിക മാറ്റങ്ങളെ രണ്ടുതലത്തിൽ അനിവാര്യത നിയന്ത്രിക്കുന്നുണ്ടു്. ഡി. എൻ. എ. ഘടനയിലുണ്ടാകുന്ന അസംഖ്യം ഉല്പരിണാമങ്ങളിൽ ഭൂരിപക്ഷവും ആ ഡി. എൻ. എ. ഘടനയുടെ തന്നെ അനിവാര്യ സ്വഭാവങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടു് നശിച്ചുപോകുന്നു. ജീവികളുടെ ആന്തരികഘടനയിൽ തന്നെയുള്ള ഈ അനിവാര്യതയുടെ പിടിയിൽ നിന്നു് അതിജീവിച്ചു് പുറത്തുവരുന്ന ഉല്പരിണാമങ്ങൾ വീണ്ടും ബാഹ്യമായ അനിവാര്യ സാഹചര്യങ്ങളുടെ ആക്രമണത്തിനു വിധേയമാകുന്നു. ആ ബാഹ്യമായ അനിവാര്യ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്ന ചുരുക്കം ഉല്പരിണാമങ്ങൾക്കു് മാത്രമെ അതിജീവിക്കാനും ആ ജീവിയുടെ പുതിയ സ്വഭാവവുമായി നിലനിൽക്കാനും കഴിയൂ. ഇങ്ങനെ അതിജീവിക്കുന്ന വളരെ കുറച്ചു് ഉല്പരിണാമങ്ങൾ മാത്രമാണു് ജൈവപരിണാമത്തെ മുന്നോട്ടു് നയിക്കുന്നതു്. ഡി. എൻ. എ. ഘടനയിൽ ആദ്യമുണ്ടാകുന്ന അസംഖ്യം ഉല്പരിണാമങ്ങൾ തുടങ്ങി, അവസാനം ബാഹ്യപരിതസ്ഥിതിയുമായി പൊരുത്തപ്പെടുന്ന പുതിയ സ്വഭാവങ്ങളായി അവ അതിജീവിക്കുന്നതുവരെയുള്ള സുദീർഘവും സങ്കീർണ്ണവുമായ പ്രതിപ്രവർത്തന പ്രക്രിയകൾക്കിടയിൽ മുഴുവനും വിവിധ തലങ്ങളിൽ അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണു് നടക്കുന്നതു്. ചില സന്ദർഭങ്ങളിൽ അനിവാര്യത മുൻകൈ നേടും; മറ്റു ചിലപ്പോൾ യാദൃശ്ചികതയും. ഇവ രണ്ടും ചേർന്നുകൊണ്ടുള്ള അഭേദ്യമായ പ്രവർത്തനങ്ങൾ കൂടാതെ ജൈവപരിണാമം സാദ്ധ്യമല്ല തന്നെ. ഒറ്റ നോട്ടത്തിൽ മാറ്റത്തെ തടഞ്ഞുനിർത്തുന്ന പ്രക്രിയ അനിവാര്യതയും മാറ്റത്തിനു് കളമൊരുക്കുന്നതു് യാദൃശ്ചികതയുമാണെന്നു് തോന്നിയേക്കാം. പക്ഷെ, ഇതു് പ്രശ്നത്തെ വൈരുദ്ധ്യാത്മകമായി കാണാത്തതുകൊണ്ടു് തോന്നുന്നതാണു്. രണ്ടു വിപരീതങ്ങളെയും പരസ്പരബന്ധമില്ലാതെ പരിശോധിക്കുന്നതുകൊണ്ടാണു് ഈ ഏകപക്ഷീയവീക്ഷണം ഉടലെടുക്കുന്നതു്. യാദൃശ്ചികതയും അനിവാര്യതയും തമ്മിലുള്ള നിരന്തരമായ പ്രതിപ്രവർത്തനങ്ങളാണു് ജീവിലോകത്തിലെന്നപോലെ പ്രകൃതിയിലെ മൊത്തം മാറ്റത്തിനും പരിണാമത്തിനും നിദാനം. ഏതെങ്കിലും ഒരു വിപരീത ഘടകത്തിനു മാത്രമായി യാതൊരു മാറ്റവും ഉണ്ടാക്കാൻ സാധ്യമല്ല.

അണുജീവി മുതൽ മനുഷ്യൻ വരെയുള്ള ജീവിലോകത്തിലും മൗലികകണികകൾ മുതൽ നക്ഷത്രസമൂഹങ്ങൾ വരെയുള്ള മൊത്തം പ്രപഞ്ചത്തിലും നിലനിൽക്കുന്ന എണ്ണമറ്റ സങ്കീർണ്ണവും ലളിതവുമായ വ്യവസ്ഥകളിലെല്ലാം തന്നെ അനിവാര്യതയും യാദൃശ്ചികതയും തമ്മിലുള്ള പ്രതിപ്രവർത്തനം നടക്കുന്നതു കാണാം. ഓരോ വ്യവസ്ഥയ്ക്കുള്ളിലും നടന്നുകൊണ്ടിരിക്കുന്ന യാദൃശ്ചിക സംഭവങ്ങൾ അവയ്ക്കുള്ളിൽ തന്നെ നിലനിൽക്കുന്ന അനിവാര്യതകളുമായി ഏറ്റുമുട്ടുന്നു. ഇത്തരം പ്രതിപ്രവർത്തനങ്ങൾ വർദ്ധിച്ചു് ഒരു പ്രത്യേക പരിധിയിലെത്തുമ്പോൾ ആ വ്യവസ്ഥയുടെ മൊത്തത്തിലുള്ള അനിവാര്യമായ ചട്ടക്കൂടിനെ തകർത്തുകൊണ്ടു് പുതിയ സ്വഭാവങ്ങൾ പുറത്തു് വരുന്നു. ഇങ്ങനെ ഓരോ വ്യവസ്ഥയിലും അതാതു് വ്യവസ്ഥയുടെ അനിവാര്യമായ ചട്ടക്കൂടിനെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അനിവാര്യതയെ മാറ്റിത്തീർക്കലാണു് യാദൃശ്ചികതയുടെ ലക്ഷ്യമെങ്കിൽ യാദൃശ്ചികതയെ അനിവാര്യതയ്ക്കുള്ളിലൊതുക്കുക എന്നതാണു് അനിവാര്യതയുടെ ലക്ഷ്യം. ഓരോ അനിവാര്യതയുടെയും യാദൃശ്ചികത തകർത്തുകൊണ്ടു് പുതിയ സ്വഭാവങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ അവ വീണ്ടും പുതിയ അനിവാര്യതകളായി തീരുന്നു. അതായതു് യാദൃശ്ചികത നേടിയ വിജയം ഉടൻ തന്നെ അനിവാര്യത അതിന്റെ വിജയമാക്കിമാറുന്നു. ഈ പ്രക്രിയ നിരന്തരം തുടർന്നുകൊണ്ടിരിക്കുന്നു. ഇതാണു് പ്രപഞ്ചപരിണാമത്തിന്റെ ചരിത്രം നമുക്കു് കാണിച്ചുതരുന്നതു്.

ക്വാണ്ടം ബലതന്ത്രത്തിന്റെ മണ്ഡലത്തിലും മോളിക്യുലർ ബയോളജിയിലും നടന്നിട്ടുള്ള കണ്ടുപിടുത്തങ്ങളെല്ലാം പ്രപഞ്ചത്തിന്റെ വൈരുദ്ധ്യാത്മക സ്വഭാവത്തെയാണു് വെളിപ്പെടുത്തുന്നതു്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിനു മാത്രമേ ഈ പ്രശ്നങ്ങൾ ശരിയായി വിശദീകരിക്കാൻ കഴിയൂ എന്നു് തെളിഞ്ഞുകൊണ്ടിരിക്കുകയാണു്. ഫലത്തിൽ മൊണാദിന്റെയും കൂട്ടരുടെയും കണ്ടുപിടുത്തങ്ങൾ തന്നെ അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിന്റെ കണ്ഠകോടാലിയായി തീർന്നിരിക്കുകയാണു്. പക്ഷേ, അദ്ദേഹത്തിന്റെ സാമൂഹ്യമായ അസ്തിത്വം ഈ യാഥാർത്ഥ്യത്തെ അദ്ദേഹത്തിൽനിന്നും മറച്ചുവെയ്ക്കുന്നു.

  1. പ്രസിദ്ധശാസ്ത്രജ്ഞനും നോബൽ സമ്മാനിതനുമായ ഷാക്വ മൊണാദിന്റെ (Jacques Monad) “യാദൃശ്ചികതയും അനിവാര്യതയും” (Chance and Necessity) എന്ന വിവാദവിഷയമായ പുസ്തകത്തെപ്പറ്റിയുള്ള നിരൂപണമാണിതു്. സേതുമാധവൻ എന്ന തൂലികാനാമത്തിൽ 1978-ൽ പ്രേരണയുടെ ഒരു ലക്കത്തിൽ പ്രസിദ്ധീകരിച്ച ഇതു് അതേപടി പുനഃപ്രസിദ്ധീകരിക്കുകയാണു് ഇവിടെ.