close
Sayahna Sayahna
Search

Difference between revisions of "SFN:Test"


Line 227: Line 227:
 
{{MKN/SV-Quotes|state=collapsed}}
 
{{MKN/SV-Quotes|state=collapsed}}
 
{{EHK/Works}}
 
{{EHK/Works}}
 +
<!--
 
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"
 
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"
 
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |
 
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |
Line 235: Line 236:
 
|}
 
|}
 
|}
 
|}
 +
-->
 
__NOTOC____NOEDITSECTION____NOTITLE__
 
__NOTOC____NOEDITSECTION____NOTITLE__
  
Line 243: Line 245:
 
<categorytree mode=all  hideprefix=Template style="float:right; clear:right; margin-left:1ex; border:1px dotted gray; padding:0.7ex; background-color:white;">എം കൃഷ്ണൻ നായർ</categorytree> column-gap:20px; column-rule: 1px dotted gray;>
 
<categorytree mode=all  hideprefix=Template style="float:right; clear:right; margin-left:1ex; border:1px dotted gray; padding:0.7ex; background-color:white;">എം കൃഷ്ണൻ നായർ</categorytree> column-gap:20px; column-rule: 1px dotted gray;>
 
<categorytree mode=pages showcount=on>എം കൃഷ്ണൻ നായർ</categorytree>
 
<categorytree mode=pages showcount=on>എം കൃഷ്ണൻ നായർ</categorytree>
 
 
 
{{#lst:സാഹിത്യവാരഫലം 1985 09 29|MGovindan}}
 
{{#lst:സാഹിത്യവാരഫലം 1985 09 29|MGovindan}}
 
{{#lst:സാഹിത്യവാരഫലം 1984 07 29|MGovindan}}
 
{{#lst:സാഹിത്യവാരഫലം 1984 07 29|MGovindan}}
 
-->
 
-->

Revision as of 09:05, 30 April 2015

Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

തെരഞ്ഞെടുത്ത ഉള്ളടക്കം

KBPrasannakumar-02.jpg
കെ.ബി.പ്രസന്നകുമാറിന്റെ സാഞ്ചി

സാ‍ഞ്ചി
ആകാശത്തിന്
ഭൂമിയുടെ സന്ദേശം.
ബുദ്ധന്റെ ധ്യാനവും
മൗനവും
വിദിശയില്‍നിന്ന്
കവിതയുടെ
ചെറുകാറ്റ്.
ഭോപ്പാലില്‍നിന്ന്
ദുഃഖത്തിന്റെ
നിശ്വാസഗതികള്‍.
… … …

(തുടര്‍ന്ന് വായിക്കുക…)


എം കൃഷ്ണൻ നായർ
എം കൃഷ്ണന്‍ നായര്‍: ഒരു ശബ്ദത്തില്‍ ഒരു രാഗം

സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്. (തുടര്‍ന്ന് വായിക്കുക…)


Sebastian-01.jpg
സെബാസ്റ്റ്യൻ: ചില്ലുതൊലിയുളള തവള

ഒററയ്ക്കിരുന്നു
ഭൂമിയും ആകാശവും ഉളളിടത്ത്
കാററ് സംസാരിക്കുന്നിടത്ത്
പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത്
പുല്ലുകളും മരങ്ങളും മൂകമായ്–
പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്.
ഇളവെയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി…
മനുഷ്യര്‍ എവിടെ?
അവന്റെ രൂപമെന്ത്?
അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ
എന്റെ ദേഹം
നിങ്ങളുടെ ‌ആഹ്ലാദങ്ങള്‍ കണ്ട്.

(തുടര്‍ന്ന് വായിക്കുക…)


GNMPillai-01.jpg
ജി.എൻ.എം.പിള്ള: രാജനും ഭൂതവും

കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. (തുടര്‍ന്ന് വായിക്കുക…)


DPankajakshan1.jpg
ഡി പങ്കജാക്ഷക്കുറുപ്പിന്റെ: ഭാവിലോകം

മനസ്സും വിവേകവും

മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം. മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം. മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം. മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം.

എന്നാല്‍ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോള്‍ വിവേകം തോററുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്ക് വിട്ടിട്ട് വിവേകം തനതു വഴിയെ നീങ്ങാന്‍ തുടങ്ങണം. ഈ പൗരുഷം വ്യക്തിയില്‍ ഉണര്‍ന്നാല്‍ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ. (തുടര്‍ന്ന് വായിക്കുക…)


എം കൃഷ്ണൻ നായർ
എം കൃഷ്ണന്‍ നായര്‍: ആധുനിക മലയാള കവിത

തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.

പ്രിയകരങ്ങളേ, നീലമലകളേ
കുയിലുകള്‍ സദാ കൂകും വനങ്ങളേ
അമിതസൗരഭധാരയില്‍ മുങ്ങിടും
സുമിതസുന്ദര കുഞ്ജാന്തരങ്ങളേ
കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍
ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?

എന്ന “രമണനി”ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു. (തുടര്‍ന്ന് വായിക്കുക…)


സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍ : നിങ്ങളാരെ കമ്യൂണിസ്റ്റാക്കി

ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)

(തുടര്‍ന്ന് വായിക്കുക…)


PulimanaP-01.jpg
പുളിമാന പരമേശ്വരന്‍പിളള: സമത്വവാദി

ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ‍ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്.
സ: വാദി: എനിക്കതില്‍ രസമില്ല.
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
സ: വാദി: എന്തിന്?
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.

(തുടര്‍ന്ന് വായിക്കുക…)


CVBalakrishnan-01.jpg
സി.വി. ബാലകൃഷ്ണന്‍: ഉപരോധം

“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.

(തുടര്‍ന്ന് വായിക്കുക…)


 


സായാഹ്ന വാര്‍ത്തകള്‍

Anoop-01.jpg
സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ കുറച്ചൊന്നുമല്ല സോമസുന്ദരത്തെ സ്വാധീനിച്ചത്. ഈ നോവലിന്റെ ശില്പഘടന, ഭാഷാനവ്യത, ഉത്തരാധുനികപ്രവണത, ഉപമാവിശേഷങ്ങള്‍, ജൈവഘടന, വിമോചനത്തിന്റെ ഭാഷാശാസ്ത്രം, ഭാവനയുടെ വജ്രരേഖകള്‍ എന്നിങ്ങനെ ഏഴു ലേഖനങ്ങള്‍ സോമസുന്ദരം എഴുതി. എന്നാല്‍ പത്രാധിപന്മാര്‍ക്ക് അയച്ചുകൊടുക്കാന്‍ സേമസുന്ദരം ധൈര്യപ്പെട്ടിട്ടില്ല. എം.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പെണ്‍കവിതയുടെയും പെണ്‍സ്വതന്ത്ര്യത്തിന്റെയും പ്രചാരകയും അതിസുന്ദരിയുമായ നന്ദിനിക്ക് ഈ ലേഖനങ്ങള്‍ സോമസുന്ദരം ആദ്യവായനയ്ക്ക് കൊടുത്തു.

രണ്ടു ദിവസത്തിനുശേഷം ലേഖനപാരായണം പൂര്‍ത്തിയാക്കിയ നന്ദിനി, സോമസുന്ദരം എന്ന യുവലക്ചറര്‍ മാത്രം സ്റ്റാഫ്റൂമിലുള്ളപ്പോള്‍ അവിടേക്കു കടന്നു ചെന്നു. അപ്പോള്‍ നന്ദിനിയുടെ കൈയില്‍ ‘ഫെമിനിസം അന്‍ഡ് ടെയിലറിംഗ്’ എന്ന പുസ്തകമുണ്ടായിരുന്നു. സോമസുന്ദരം ആ പുസ്തകത്തിന്റെ പുറംചട്ട മാത്രം വായിച്ചു തിരികെ നല്കിയപ്പോള്‍ നന്ദിനി ചോദിച്ചു. “എന്തര് സാറേ അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ?” സോമസുന്ദരം ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അതുകൊണ്ടല്ല നന്ദിനീ, ഞാനൊരു ഉത്തരാധുനികനോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊന്നും വായിക്കാനാവില്ല.” അതെന്ത് എന്ന ഭാവം കണ്ണുകളില്‍ തെളിയിച്ച നന്ദിനിയോട് സോമസുന്ദരം തുടര്‍ന്നു “ഇതു വായിച്ചാല്‍ അതു മറന്നുപോകും. അത്രയ്ക്കു കോംപ്ലിക്കേറ്റഡ് സാധനം.” …

സി അനൂപിന്റെ പ്രണയത്തിന്റെ അപനിർമ്മാണം എന്ന ചെറുകഥയുടെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതടക്കം പത്തോളം കഥകളടങ്ങുന്ന ഈ പേരിൽത്തന്നെയുള്ള ചെറുകഥാസമാഹാരം സായാഹ്നയിൽ വായിക്കുക: അനൂപ്

പുതിയതായി ചേര്‍ത്തത്


‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ്

നിരവധി തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവല്‍ ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പിന്റെ പകര്‍പ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടര്‍ അച്ചുക്കൂടത്തില്‍ 1899 ല്‍ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തില്‍ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകര്‍പ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.


സാഹിത്യവാരഫലത്തില്‍ നിന്ന്

“ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്‍
ത്രാസുപൊങ്ങുന്നതും താനേ താണു പോവതും”

എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി ജീ. ശങ്കരക്കുറുപ്പു് മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം. (തുടര്‍ന്ന് വായിക്കുക…)


  • “മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.”

ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ ‘The God of small Things’ എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം? (തുടര്‍ന്ന് വായിക്കുക…)


  • വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു — ആ കാരാവേശ്മരത്തിനകത്തു — നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക:

മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു നീതിതൻ മിഴിയല്ലോ
തഴുതിട്ടതോ, സ്നേഹനീലമാം കലവറ.
ചിതയിൽ പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ.
മണലിലെരിഞ്ഞമരുന്നതോ മലർകാലം.
താഴുന്നു വെയിൽ, തണുപ്പേറുന്നു; ഒടുക്കത്തെ
മാവിൽ കൂടണയുമൊറ്റക്കിളി ചിലയ്ക്കുന്നു.
“പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ
ദാ, നോക്കു വാനിൽ: പൂർണ്ണ ചന്ദ്രനായവൻ വീണ്ടും.”

ഇതു വായിച്ചവസാനിപ്പിച്ചപ്പോൾ നിശ്ശബ്ദത ഒട്ടൊക്കെമാറി. വിദൂരതയിൽ നിന്നു ചില നാദങ്ങൾ കേൾക്കുന്നു. കവിതാ വിഹംഗമത്തിന്റെ കളനാദങ്ങളാണ് അവ. അന്ധകാരം ലേശം മാറി. എന്തോ തിളക്കം. കവിതാ ഹിമാംശുവിന്റെ ശോഭയാണത്. (തുടര്‍ന്ന് വായിക്കുക…)