close
Sayahna Sayahna
Search

Thurump-09


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


വീടിന്നു ചുററും

വീടിന്നു
ചുററും
പ്രദക്ഷിണം
വയ്ക്കായാ–
ണോമത്തയ്യൊ–
ന്നോടിയോടി.

വീട്ടിലെ
ശ്രീലകത്തുള്ള
വിശപ്പെന്ന
വിഗ്രഹത്തിന്റെ
ചുവട്ടില്‍

വന്നു
വീഴുന്നുണ്ട്
വന്നു
വീഴുന്നുണ്ട്
കാണിക്കകള്‍
ഓമക്കായ്കള്‍.