close
Sayahna Sayahna
Search

Thurump-10


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


പാറയുടെ കഥ

കുന്നിന്‍ മുകളില്‍നിന്നും
ഒലിച്ചിറങ്ങിയ പാറ
പാടത്തെ ചെളിക്കടിയിലൂടെ
ഊളിയിട്ട്
കോളനിയിലെ കിണററില്‍ പൊന്തി.

നാലു കോല്‍ക്കു വെളളമുള്ള കിണററില്‍
ഇന്നലെ അബദ്ധത്തില്‍ വീണവള്‍
മരിച്ചത് വെളളം കുടിച്ചല്ല.
മുഖം തകര്‍ന്ന്.

കുഴിച്ചിടാന്‍ കിളച്ചപ്പോള്‍
ആദ്യത്തെ കിള
പാറയില്‍ തട്ടി
തീ പാറി.

പിന്നെ കിളയ്ക്കരുതാത്തതിനാല്‍
വിറകു വിലയ്ക്കു വാങ്ങി
പടര്‍ത്തി.