close
Sayahna Sayahna
Search

Thurump-17


‌← പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52


പേരു പറയാന്‍ ഭയമുള്ള

പേരു പറയാന്‍ ഭയമുള്ള
ഒരിടത്തുനിന്ന്
ഒരേലസ്സു കിട്ടി.

ആ സ്ഥലത്തിന്റെ
മന്ത്രക്കൈകള്‍
അരയിലതു കെട്ടിത്തന്നു.

ഇനിയെനിക്ക്
ഒന്നിനേയും ഭയമില്ല.
തൊഴിലില്ലാത്ത
ഒരു മുഴുവന്‍ വര്‍ഷത്തെപ്പോലും.

പേരുപറയാന്‍ പോയിട്ട്
പേരോര്‍ക്കാന്‍കൂടി ഭയക്കുന്ന
ആ ഒരിടത്തെ
ഒഴിച്ച്.