close
Sayahna Sayahna
Search

Difference between revisions of "VVK Valath 12"


 
Line 12: Line 12:
  
 
<poem>
 
<poem>
:&rdquo;ഇങ്ങനെ തീകാഞ്ഞു കൊണ്ടിരുന്നാൽ  
+
:&ldquo;ഇങ്ങനെ തീകാഞ്ഞു കൊണ്ടിരുന്നാൽ  
 
:  മതിയെന്നോ,
 
:  മതിയെന്നോ,
 
: എങ്ങനെ കഴിയും നാം?&rdquo; തന്വി ഭേദിച്ചൂ മൗനം.  
 
: എങ്ങനെ കഴിയും നാം?&rdquo; തന്വി ഭേദിച്ചൂ മൗനം.  
Line 18: Line 18:
 
: പൂക്കവേ, മന്ദം  
 
: പൂക്കവേ, മന്ദം  
 
: ചിത്തവല്ലഭനോടു തുടർന്നാൾ സഗൽഗദം.  
 
: ചിത്തവല്ലഭനോടു തുടർന്നാൾ സഗൽഗദം.  
: &rdquo;ഒട്ടുമില്ലൂരിയരി കാച്ചുവാൻ മാർഗം,വൃഥാ 
+
: &ldquo;ഒട്ടുമില്ലൂരിയരി കാച്ചുവാൻ മാർഗം,വൃഥാ 
 
: കോട്ടുവായിടുകയാണടുപ്പും കലങ്ങളും!&rdquo; 
 
: കോട്ടുവായിടുകയാണടുപ്പും കലങ്ങളും!&rdquo; 
 
: തീയിനെയാശീർവ്വദിച്ചിരിക്കും ഭർത്താവോതീ: 
 
: തീയിനെയാശീർവ്വദിച്ചിരിക്കും ഭർത്താവോതീ: 
: &rdquo;തീരെ നീയറിയാതെ ചൊല്ലുകയാണോ കാന്തേ, 
+
: &ldquo;തീരെ നീയറിയാതെ ചൊല്ലുകയാണോ കാന്തേ, 
 
: മടിയില്ലയിത്തോളിൽത്തൂമ്പയും വഹിച്ചിപ്പേ- 
 
: മടിയില്ലയിത്തോളിൽത്തൂമ്പയും വഹിച്ചിപ്പേ- 
 
: മഴയത്തുമേ കൂസലെന്യേ പോകാൻ; പക്ഷേ, 
 
: മഴയത്തുമേ കൂസലെന്യേ പോകാൻ; പക്ഷേ, 
Line 30: Line 30:
 
: എന്തിതിന്നവസാന, മെവിടെപ്പോകാൻ നമ്മൾ? 
 
: എന്തിതിന്നവസാന, മെവിടെപ്പോകാൻ നമ്മൾ? 
 
: ഹന്ത പൊന്തിടും നാളെ നിശ്ചയം മലവെള്ളം.&rdquo; 
 
: ഹന്ത പൊന്തിടും നാളെ നിശ്ചയം മലവെള്ളം.&rdquo; 
: &rdquo;സാരമില്ലുണ്ടില്ലെങ്കിൽ&rdquo; പ്രേയസി ചൊന്നാളിപ്പുൽ-
+
: &ldquo;സാരമില്ലുണ്ടില്ലെങ്കിൽ&rdquo; പ്രേയസി ചൊന്നാളിപ്പുൽ-
 
: ക്കൂരയിൽ കൂനിക്കൂടിക്കിടക്കാം മരിപ്പോളം.  
 
: ക്കൂരയിൽ കൂനിക്കൂടിക്കിടക്കാം മരിപ്പോളം.  
: കഠിനം,&rdquo;വെള്ളമെങ്ങാൻ പൊങ്ങിയാൽ!&rdquo;കദനത്തിൻ 
+
: കഠിനം,&ldquo;വെള്ളമെങ്ങാൻ പൊങ്ങിയാൽ!&rdquo;കദനത്തിൻ 
 
: കനലിൽ ദഹിച്ചുപോയ് തന്വിതൻ ശബ്ദം പിന്നെ!
 
: കനലിൽ ദഹിച്ചുപോയ് തന്വിതൻ ശബ്ദം പിന്നെ!
 
{{right|(വെള്ളപ്പൊക്കം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1940 ആഗസ്റ്റ് 4)}}
 
{{right|(വെള്ളപ്പൊക്കം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1940 ആഗസ്റ്റ് 4)}}
Line 102: Line 102:
 
: &lsquo;ഒട്ടുമേ പണക്കാർക്കു ചൊല്ലിയാലറിയാത്ത 
 
: &lsquo;ഒട്ടുമേ പണക്കാർക്കു ചൊല്ലിയാലറിയാത്ത 
 
: പട്ടിണിസ്സമുദ്രത്തിൽ നിലയില്ലാതായല്ലോ&hellip;&rsquo;  {{right|(രക്ഷാസ്ഥാനം)}}
 
: പട്ടിണിസ്സമുദ്രത്തിൽ നിലയില്ലാതായല്ലോ&hellip;&rsquo;  {{right|(രക്ഷാസ്ഥാനം)}}
: &rdquo;ഒട്ടുമില്ലൂരിയരി കാച്ചുവാൻ മാർഗം,വൃഥാ 
+
: &ldquo;ഒട്ടുമില്ലൂരിയരി കാച്ചുവാൻ മാർഗം,വൃഥാ 
 
: കോട്ടുവായിടുകയാണടുപ്പുംകലങ്ങളും!&rdquo; {{right|(വെള്ളപ്പൊക്കം)}}
 
: കോട്ടുവായിടുകയാണടുപ്പുംകലങ്ങളും!&rdquo; {{right|(വെള്ളപ്പൊക്കം)}}
 
</poem>
 
</poem>

Latest revision as of 08:28, 7 August 2019

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വാലം എന്ന ഓണം കേറാമൂലയിൽ, ദ്രവിച്ച ഓലക്കുടിലിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിലിരുന്നു കൊണ്ട് ഒരു റേഡിയോ പോലും കൈവശമില്ലാതെ താൻ ജീവിച്ച കുഗ്രാമത്തിന് പുറത്തുള്ള വിശാലമായ ലോക­ത്തെക്കുറിച്ച് ലോകമനുഷ്യരാശിയെക്കുറിച്ച് ചിന്തിക്കുകയും അവരുടെ നൊമ്പരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യണമെങ്കിൽ പ്രതിഭയുടെ പ്രഭ ആ കൌമാരദശയിലും തിളങ്ങിയിരുന്നു, എന്ന് വ്യക്തമാണ്. ആ കാലമായിരുന്നു വാലത്തിലെ മനുഷ്യനെ പുനർനിർമ്മിച്ചത്.

കവിതാരചനയ്ക്ക് പ്രേരകമോ സഹായകമോ ആയ ഒരു പ്രത്യേക ഭൌതിക സാഹചര്യവും അദ്ദേഹത്തിന്റെ ജീവിതത്തിൽ അന്ന് ഉണ്ടായിരുന്നില്ല, എന്നതോർക്കുമ്പോൾ അദ്ദേഹം കവിമാർഗ്ഗത്തിൽ പ്രവേശിച്ചു എന്നത് തീർത്തും ­നിയോഗം തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം.

വായനയിലൂടെയും ചിന്തയിലൂടെയും വളർന്ന വാലത്തിന്റെ കാവ്യജീവിതം പ്രണയകവിതകളിൽ തുടങ്ങി, പട്ടിണിത്തോറ്റങ്ങളിലൂടെ കടന്നു പോയി, സാമ്രാജ്യത്വ വിരുദ്ധതയിൽ ജ്വലിക്കുകയും അവിടുന്ന് വിശ്വമാനവികതയുടെ വിഹായസ്സിലേക്ക് പടർന്നു കയറുകയും ചെയ്തു. ഇടിമുഴക്കവും മിന്നല് വെളിച്ചവും പോലെ ശക്തവും ഉജ്ജ്വലവും അതേസമയം ക്ഷണികവുമായിരുന്നു. ആ കാവ്യ ജീവിതം. 1961-ൽ 43-ആം വയസ്സിൽ കവിതയോട് വിട പറഞ്ഞു.

ഒരുപക്ഷെ, അതിനു ശേഷമാണ്, വാലത്തിന്റെ വ്യക്തിത്വം പൂർണ പ്രഭാവത്തിൽ എത്തിയത്. ദാരിദ്ര്യമാണ് വാലത്തിന്റെ കണ്ണു തുറപ്പിച്ചത്. അതാണ് കാതു  കേൾപ്പിച്ചത്. അപ്പോൾ അദേഹം തന്റെ സഹജീവികളെ  കണ്ടു. പാവങ്ങളും അടിമകളുമായ  കോടിക്കണക്കിനു  മനുഷ്യർ. അവർ, കേരളീയരോ, ഇന്ത്യാക്കാരോ മാത്രമായിരുന്നില്ല. അവർ  ലോകത്താകമാനം വിശന്നവരായി  കാണപ്പെട്ടു. അങ്ങനെ, അദ്ദേഹം  ലോകമനുഷ്യനെ വായിക്കാൻ തുടങ്ങി. വാലത്തിന്റെ ആദ്യകാല കവിതകൾ ദാരിദ്ര്യത്തെ തൊട്ടറിഞ്ഞവയാണ്. അക്കൂട്ടത്തിൽ ഒരു കവിത ഇവിടെ ചേർക്കുന്നു.

“ഇങ്ങനെ തീകാഞ്ഞു കൊണ്ടിരുന്നാൽ
മതിയെന്നോ,
എങ്ങനെ കഴിയും നാം?” തന്വി ഭേദിച്ചൂ മൗനം.
കത്തിയ നെരിപ്പോടിൽക്കൈത
പൂക്കവേ, മന്ദം
ചിത്തവല്ലഭനോടു തുടർന്നാൾ സഗൽഗദം.
“ഒട്ടുമില്ലൂരിയരി കാച്ചുവാൻ മാർഗം,വൃഥാ 
കോട്ടുവായിടുകയാണടുപ്പും കലങ്ങളും!” 
തീയിനെയാശീർവ്വദിച്ചിരിക്കും ഭർത്താവോതീ: 
“തീരെ നീയറിയാതെ ചൊല്ലുകയാണോ കാന്തേ, 
മടിയില്ലയിത്തോളിൽത്തൂമ്പയും വഹിച്ചിപ്പേ- 
മഴയത്തുമേ കൂസലെന്യേ പോകാൻ; പക്ഷേ, 
ഒരുവേലയുമില്ല; കഷ്ടമായ്, തുരുമ്പിന- 
ങ്ങിരയാകട്ടേ തൂമ്പ; നമ്മളീവിശപ്പിനും! 
ഇരുണ്ടു നിൽപൂ പേർത്തും മാരിയാൽ   ഭൂവും ദ്യോവു-
മിരമ്പിപ്പായുന്നല്ലോ, ക്രൂരമായ് കൊടുങ്കാറ്റും! 
എന്തിതിന്നവസാന, മെവിടെപ്പോകാൻ നമ്മൾ? 
ഹന്ത പൊന്തിടും നാളെ നിശ്ചയം മലവെള്ളം.” 
“സാരമില്ലുണ്ടില്ലെങ്കിൽ” പ്രേയസി ചൊന്നാളിപ്പുൽ-
ക്കൂരയിൽ കൂനിക്കൂടിക്കിടക്കാം മരിപ്പോളം.
കഠിനം,“വെള്ളമെങ്ങാൻ പൊങ്ങിയാൽ!”കദനത്തിൻ 
കനലിൽ ദഹിച്ചുപോയ് തന്വിതൻ ശബ്ദം പിന്നെ!

(വെള്ളപ്പൊക്കം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1940 ആഗസ്റ്റ് 4)

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആദ്യകാല കവിതകളിൽ ഇന്നു ലഭ്യമായവ പരിശോധിക്കുമ്പോൾ വൈകാരിക മനസ്സിന്റെ ഒരു തരം വ്യസനിപ്പിക്കുന്ന തുടർച്ചാക്രമം കാണുന്നുണ്ട്. ആദ്യം അനുഭവപ്പെടുന്നത് അണപൊട്ടി പ്രവഹിക്കുന്ന ആഹ്ലാദമാണ്‌. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു. ദുരന്തമാരികൾ തോർന്നു മാനം തെളിഞ്ഞു. ഇനി നന്മയുടെ പൂക്കാലമാണ്. സമാധാനത്തിന്റെ ലോക സംവിധാനമാണ്. ആരൊക്കെയായിരിക്കും ലോക നേതാക്കൾ? ആരോ ആകട്ടെ, ഞങ്ങൾ ലോക ജനത ഇതാ റെഡി. നമുക്ക് ഒരുമിച്ച് ഒരു നവ്യ ലോകം സൃഷ്ടിക്കാം, എന്ന തരത്തിൽ ഉല്പതിഷ്ണുത്വത്തിൽ നിന്നു ഉറവെടുത്ത ആത്മവിശ്വാസത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും നാളുകൾ.

1947 ഫെബ്രുവരിയിൽ വാലത്തിന്റെ ആദ്യകവിതാസൃഷ്ടി ‘ഇടിമുഴക്കം’ പ്രസിദ്ധീകരിച്ചു.

ദാരിദ്ര്യത്തിൽ ജനിച്ച്,
ദാരിദ്ര്യത്തിൽ ജീവിച്ച്
ദാരിദ്ര്യത്തിൽ വെച്ച്,
ഒരുദിവസം കാണാതെ പോയ
എന്റെ അച്ഛന്റെ ഓർമ്മയ്ക്ക്.

എന്നായിരുന്നു ഈ കൃതിയുടെ സമർപ്പണം. താൻ കടന്നുപോന്ന ദിനങ്ങളിലെ പട്ടിണിയുടെ ഓർമ്മകൾ എളുപ്പത്തിലൊന്നും വാലത്തിനെ വിട്ടകന്നിരുന്നില്ല.

“ഒരു കയ്യിൽ
അന്നവും,
ഒരു കയ്യിൽ സ്വാതന്ത്ര്യവുമായി
വരാത്ത ഈശ്വരൻ
ഇന്ത്യയ്ക്ക് വേണ്ടാ!”

എന്ന് ‘ഇടിമുഴക്കം’ എന്ന കവിതയിൽ വാലത്ത് പ്രഖ്യാപിച്ചു. സർവ്വ ലോകത്തുമുള്ള സാധാരണ മനുഷ്യന്റെ അടിമത്തത്തിനെതിരെ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജന്മം കൊണ്ട പുത്തൻ സാമ്രാജ്യത്വത്തിനെതിരെ നിർദ്ധനനായി നിന്ന് കൊണ്ട് തന്നെ വാലത്ത് കവിതകളിലൂടെ ഇടിമുഴക്കവും മിന്നൽ വെളിച്ചവുമായി ചക്രവാളത്തിനപ്പുറത്തെയ്ക്ക് കൂരമ്പുകളെയ്തു.

വി. വി. കെ. വാലത്ത് എന്ന വ്യക്തിത്വം കളമൊഴിഞ്ഞത് സ്ഥലനാമ ഗവേഷകനായിട്ടാണെങ്കിലും അദ്ദേഹം അതിനു മുമ്പ് നിരവധി സാഹിത്യ മേഖലകളിൽ ശ്രദ്ധേയമായ രചനകൾ നിർവഹിച്ചിരുന്നു. തുടക്കം കവിയായിട്ടായിരുന്നല്ലോ.

പട്ടിണി ഒരു സാധാരണ സംഭവമായിരുന്ന കാലഘട്ടത്തിൽ ജനിക്കാൻ ഭാഗ്യമുണ്ടായി, എന്ന് വാലത്ത് എവിടെയോ രേഖപ്പെടുത്തിയത് ഓർമ്മിക്കുന്നു. ലോകത്തെമ്പാടുമുള്ള മനുഷ്യന്റെ യഥാർത്ഥപ്രശ്‍നം വിശപ്പു തന്നെ എന്ന തിരിച്ചറിവിലൂടെയാണ് വാലത്ത് വളർന്നത്.   അദ്ദേഹം 40-കളുടെ ആരംഭത്തിൽ മാതൃഭൂമി,നവജീവൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ കവിതകൾ ഉള്ളടക്ക വൈവിദ്ധ്യം കൊണ്ട് മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോയതായി മനസ്സിലാക്കാം.

പട്ടിണിത്തോറ്റങ്ങളുടേതായിരുന്നു, ആദ്യ ഘട്ടം. പിന്നീട് സാമ്രാജ്യത്വ വിരുദ്ധ കവിതകളിലേയ്ക്ക് തിരിഞ്ഞു. ഒടുവിൽ വിശ്വ മാനവിക കവിതകൾ എന്ന ഘട്ടത്തിൽ എത്തി നിൽക്കുകയും ചെയ്തു. സൌന്ദര്യ ദേവത. (1938 ജൂലൈ 25), നൂല്പ്പുകാരി (1942 ഡിസ. 27), പടയിലെ പ്രണയം, തുടങ്ങിയ കവിതകൾ അദ്ദേഹത്തിന് ചങ്ങമ്പുഴയുമായുണ്ടായിരുന്ന സൌഹൃദത്തിന്റെ സാമ്പിളായി കാണാമെന്നല്ലാതെ യഥാർത്ഥ വാലത്തുകവിതയുടെ മുഖം വ്യക്തമാക്കുന്നില്ല.

“ഹുങ്ക് കൂടുന്ന കൂട്ടമാണോർക്കിൽ
പെങ്കിടാങ്ങൾ സമസ്തവും,
തണ്ടുകൂടുമവർക്ക് മാറിടം
ചെണ്ടണിഞ്ഞു തുടങ്ങിയാൽ.”

എന്നെഴുതിയ വാലത്ത്, പെട്ടെന്ന് തന്നെ കവിതയെ ഗൌരവമായ സാമൂഹിക നിരീക്ഷണത്തിന് ഉപാധിയായി സ്വീകരിച്ചു. അതിനു ഏറ്റവും വലിയ തെളിവാണ് (1938 ) സെപ്റ്റ. 11-നു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രക്ഷാസ്ഥാനം എന്ന കവിത.

കണ്മുന്നിൽ കണ്ട ദാരിദ്ര്യം, പാവപ്പെട്ടവന്റെ കൂടപ്പിറപ്പും സന്തത സഹചാരിയും അവകാശവും അലങ്കാരവുമായ ദാരിദ്ര്യം. ആ പട്ടിണിപ്പാവങ്ങൾക്ക് വേണ്ടി വാലത്ത് കുറെയേറെ തോറ്റങ്ങൾ രചിച്ചു.

……പാഴ്‍ക്കിനാവുകൾകണ്ടു മയങ്ങിക്കിടക്കുമ-
പ്പാടത്തിൻ നടുക്കതാ,
കെട്ടിഞാന്നൊരു ശവം നിൽക്കുന്നു,പ്രഭുത്വത്തിൻ 
ദുഷ്ടമാം കാവ്യത്തിന്റെയാശ്‍ചര്യചിഹ്നം പോലെ! 
വഞ്ചനയുടെ നീണ്ട ചൂണ്ടലിൽക്കുടുങ്ങിപ്പോയ്, 
നെഞ്ചിടി നിന്നു, ചത്തു തൂങ്ങിയ മത്സ്യം പോലെ! 

പട്ടിണി താങ്ങാൻ കഴിയാതെ ജീവനൊടുക്കിയ ആയിരമായിരം നിസ്സാരജന്മങ്ങളുടെ സ്മരണയ്ക്ക് ഈ പട്ടിണിത്തോറ്റങ്ങൾ സമർപ്പിക്കട്ടെ.

* * *


പട്ടിണിത്തോറ്റങ്ങൾ

അദ്ദേഹത്തിന്റെ ആദ്യകാല കവിതകളിൽ ഒരു വലിയ വിഭാഗം,സാധാരണക്കാരന്റെ ദാരിദ്ര്യ ക്ലേശത്തെ പുറം ലോകത്ത് എത്തിച്ച പട്ടിണിത്തോറ്റങ്ങളായിരുന്നു, എന്ന് പറഞ്ഞുവല്ലോ.

‘ഒരുവേലയുമില്ല; കഷ്ടമായ്, തുരുമ്പിന- 

ങ്ങിരയാകട്ടേ തൂമ്പ; നമ്മളീവിശപ്പിനും!’ 

(വെള്ളപ്പൊക്കം)


‘ചുട്ടുപഴുത്തമരുവെക്കാൾചൂടല്ലൊ

പട്ടിണിതന്റെ മണൽപ്പരപ്പിൽ.’ 

(എങ്ങനെ?)


‘ഒട്ടുമേ പണക്കാർക്കു ചൊല്ലിയാലറിയാത്ത 

പട്ടിണിസ്സമുദ്രത്തിൽ നിലയില്ലാതായല്ലോ…’  

(രക്ഷാസ്ഥാനം)


“ഒട്ടുമില്ലൂരിയരി കാച്ചുവാൻ മാർഗം,വൃഥാ 

കോട്ടുവായിടുകയാണടുപ്പുംകലങ്ങളും!” 

(വെള്ളപ്പൊക്കം)

മേൽ കാണിച്ച ഈരടികളെല്ലാം ഒരു കാലത്ത് കേരളം അമർന്നു പോയിരുന്ന ദാരിദ്ര്യത്തെ ഓർമ്മിപ്പിക്കുന്നു, എന്നതിനേക്കാൾ, മനോഹരമായ കാവ്യഭംഗി വെളിവാക്കുകയും ചെയ്യുന്നു. അക്കാലത്ത് അമേരിക്കയിൽ നിന്ന് മൈദയും പാൽപ്പൊടിയും ദുരിതാശ്വാസത്തിന് കേരളത്തിൽ എത്തിയിരുന്നു. വാലത്തിന്റെ സഹപാഠിയായിരുന്ന തെക്കൻ ചിറ്റൂർ കോളരിക്കൽ ജോസഫ് എന്നയാൾ വർഷങ്ങൾക്കു മുമ്പ് ഈ ലേഖകനോട് പറഞ്ഞ ഒരു വാക്യം ഈ സന്ദർഭത്തിൽ ഓർമ്മ വരികയാണ്.

“………മകനെ, ഞാനും വാലത്തും സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചയ്ക്ക് കപ്പലണ്ടിപ്പിണ്ണാക്ക് തിന്നു പച്ചവെള്ളം കുടിച്ചു വിശപ്പടക്കിയിട്ടുണ്ട്.”

അതൊരു മോശപ്പെട്ട കാര്യമാണെങ്കിലും അന്നത്തെ കപ്പലണ്ടിപ്പിണ്ണാക്ക് എന്ന സാധനം മായം കലരാത്തതും സ്വാദിഷ്ഠവുമായിരുന്നു എന്ന് പ്രത്യേകം പറയണം.

സന്നദ്ധസംഘടനകൾ കഞ്ഞിവീഴ്ത്ത് നടത്തിയിരുന്ന കാലം. കഞ്ഞിവീഴ്ത്ത് എന്നുകേട്ടാൽ പഴയ തലമുറയിലുള്ളവർക്കേ മനസ്സിലാകൂ. അന്നത്തെ ആളുകൾ എവിടെയെങ്കിലും കഞ്ഞിവീഴ്ത്ത് ഉണ്ടെന്നു കേട്ടാൽ പാത്രവും എടുത്തു ഓടും. കഞ്ഞിവീഴ്ത്ത് കേന്ദ്രത്തിൽ എത്തിയാൽ വരിയായി നിൽക്കണം. സമ്പന്നന്മാർ കനിഞ്ഞു വലിയ ചരുവങ്ങളിൽ കഞ്ഞിവയ്ക്കും. എന്തെങ്കിലും പുഴുക്കും ഉണ്ടാകും. ഓരോരുത്തർക്കായി ചിരട്ടക്കയിലിൽ കഞ്ഞി ഒഴിച്ചുകൊടുക്കും. അതാണ്‌ കഞ്ഞിവീഴ്ത്ത്.

അരിയ്ക്ക് ക്ഷാമം. കിലോയ്ക്ക് ഒരു രൂപ നിരക്കിൽ ആവശ്യം പോലെ അരി വിതരണം നടക്കുന്ന ഇക്കാലത്ത് ആരും ഇത് വിശ്വസിച്ചേക്കില്ല . സംഗതി സത്യമാണ്. അരിമണി കണികാണാനില്ല. ആരെങ്കിലും വഴിയിലൂടെ സഞ്ചിയിൽ അരിയുമായി പോയാൽ അവന്റെ പണി തീർന്നതു തന്നെ! സകലരും ചേർന്നു തട്ടിപ്പറിക്കും. വീടുകളിൽ അരിവെപ്പു പതിവില്ല. സാധാരണ ഉണക്കക്കപ്പ വെള്ളത്തിലിട്ടു കുതിർത്തി വേവിച്ചു തിന്നും. ഇടിച്ചു പുട്ട് പുഴുങ്ങും. ചേമ്പിൻ താൾ, ചേമ്പില, ചൊറിഞ്ഞണത്തിന്റെ ഇല, മുരിങ്ങയില, എന്നിവ പാവപ്പെട്ടവന്റെ ഫാസ്റ്റ് ഫുഡ്‌ വിഭവങ്ങളായിരുന്നു. അങ്ങനെ ദാരിദ്ര്യ മേഖലയായി പ്രഖ്യാപിക്കപ്പെട്ടതിനാൽ ഇക്കാലത്ത് സോമാലിയയിലേക്കെന്ന പോലെ കേരളത്തിലേക്ക് വിദേശരാജ്യങ്ങൾ പാൽപ്പൊടിയും അമേരിക്കാപ്പൊടിയുമായെത്തിയിരുന്നു. ഈ ലേഖകൻ കുട്ടിക്കാലത്ത് പാൽപ്പൊടിക്കും അമേരിക്കാപ്പൊടിക്കും വേണ്ടി പാത്രങ്ങളുമായ് വരി നിന്നിട്ടുണ്ട്.

റെയിൽപ്പാളത്തിലൂടെ എന്നും സഞ്ചരിച്ചിരുന്ന കാലത്ത്, ഒരിക്കൽ, ഇടപ്പള്ളിയ്ക്കടുത്തു വെച്ച് തീവണ്ടി കയറി മരിച്ച ഒരു അജ്ഞാതന്റെ ജഡം പ്ലാറ്റ്ഫോമിൽ ഓലക്കീറു കൊണ്ട് മൂടിയിട്ടിരുന്ന ദൃശ്യം അദ്ദേഹത്തെ വല്ലാതെ ദു:ഖിപ്പിച്ചു. സാധാരണക്കാരുടെ മരണങ്ങൾ ലോകം അറിയുകപോലും ഇല്ല. പരേതന്റെ ബന്ധുക്കളെ അറിയിക്കാൻ മാർഗ്ഗമൊന്നുമില്ല. അപകടം നടന്നപ്പോൾ തീവണ്ടി അൽപനേരം നിർത്തിയിട്ടു. അത്ര തന്നെ! വണ്ടി നിൽക്കാൻ എന്താണ് കാരണം എന്ന് യാത്രക്കാർ പരസ്പരം അന്വേഷിച്ചു. എങ്കിലും ആർക്കും ഒന്നും മനസ്സിലായില്ല. അല്പം കഴിഞ്ഞു വണ്ടി മുന്നോട്ടു നീങ്ങി. യാത്രക്കാർക്ക് സമാധാനമായി. അത്രയേയുള്ളൂ. പത്തുകാശിനു വിലയില്ലാത്ത ഒരുവനുവേണ്ടി തീവണ്ടി അൽപനേരമെങ്കിലും നിർത്തിയിട്ടത് തന്നെ വലിയ കാര്യം. ദരിദ്രന്റെ ജീവിതത്തെക്കുറിച്ച് ആർക്കറിയണം എന്ന് കവി ചോദിക്കുന്നു (ആർക്കറിയണം? മാതൃഭൂമി, 1941 ഒക്ടോബർ 5).

ആർക്കറിയണം?

വണ്ടി പെട്ടെന്നു നിന്നു, പരിഭ്രമോൽ- 
ക്കണ്ഠയോടോടിക്കൂടിനാരാളുകൾ!…
ഹന്ത, വണ്ടിയിൽ മേവുവോരിൽച്ചിലർ- 
ക്കെന്തുകൊണ്ടോ കുരുത്തോലയായ്‍ മുഖം.
നിർവ്വികാരതപോലെയുദ്വേഗപൂർവ്വം 
നിശ്‍ചലം നിന്നു കാറ്റും നിമേഷവും.
പിന്നിലിക്കഥ വിസ്മരിച്ചു,വീണ്ടും 
മുന്നേപ്പോൽ വണ്ടിയോടി, യതിജവം.
ദൂരെയുള്ളേതോ ദാരിദ്ര്യമഗ്‍നമാം 
കൂരതന്നിലൊരമ്മ സഗൽഗതം, 
അച്ഛനിപ്പോളരിയുമായെത്തുമെ- 
ന്നാശ്വസിപ്പിപ്പതുണ്ടാം, കിടാങ്ങളെ! 
ആർക്കിവയറിഞ്ഞിട്ടു?—’മെയിൽവണ്ടി’ 
യോർക്കിലിത്തിരി നിന്നതാണത്‍ഭുതം! 

അമ്മയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. കുട്ടികളുടെ അച്ഛൻ അരിയുമായി വന്നു കൊണ്ടിരിക്കുന്നു, ഇപ്പോൾ തന്നെ എത്തും എന്ന പ്രതീക്ഷ. എന്നാൽ ആ അച്ഛൻ അകലെയൊരിടത്ത് ആരോരുമറിയാതെ ഒരു ഓലക്കീറിനടിയിൽ ചേതനയറ്റ്‌ ചതഞ്ഞരഞ്ഞു കിടക്കുന്ന സത്യം എന്നാണു അവരറിയുക? എങ്ങനെ ആ ദുർവിധിയെ അവർ ഏറ്റെടുക്കും? ആവോ. ആർക്കറിയാം? ആർക്കുമറിയില്ല. ആർക്കും അറിയേണ്ട കാര്യവുമില്ല. അതാണ്‌ ജീവിതം. ഇതെഴുതുമ്പോൾ ഞാൻ അറിയാതെ നന്തനാരെ സ്മരിച്ചുപോയി. നന്തനാരെ കടപ്പെട്ടുകൊണ്ട് പറയാം. നാം അറിയപ്പെടാത്ത മനുഷ്യ ജീവികൾ. ‘തലസ്ഥാന നഗരിയിൽ’ എന്ന കവിതയിൽ വരഞ്ഞ ജീവിതചിത്രം ഇന്നും അതേപടി തന്നെ കാണാം.

തലസ്ഥാന നഗരിയിൽ

വഴിവക്കിലും കാനയിലും 
പീടികത്തിണ്ണയിലും ഇടനാഴിയിലും 
അവിടവിടെയായി ചത്തുകിടക്കുന്ന 
മനുഷ്യരെ കാണുക.
ഇതാ—ഒന്ന് ഏതാണ്ട് 
കാണയുടെ ആഴത്തിൽ 
തലകുത്തിക്കിടക്കുന്നു.
മറ്റൊന്നു പീടികത്തട്ടിൽ.
പാതിരാത്രിക്കുശേഷം വരൂ…
ഇരുവശത്തും ഒന്നിനുമേൽ ഒന്നായി ചായ്ച്ച
അസംഖ്യം ശരീരങ്ങൾ കാണാം.
അവരെല്ലാം ഉറങ്ങുകയാണ്.
അവരിൽ കുട്ടികളുണ്ട്.
സ്ത്രീകളുണ്ട്—പുരുഷന്മാരുണ്ട് 
മുരൾച്ചകൾ,പിറുപിറുക്കലുകൾ ഞരക്കങ്ങൾ 
തേങ്ങലുകൾ—അവിടെനിന്നു കേൾക്കാം.
വെളുക്കുമ്പോൾ ഇവ 
വലിഞ്ഞിഴഞ്ഞു മറയുന്നു.
അവയിൽ ചിലത് അവിടെത്തന്നെ 
അടിഞ്ഞുകൂടുന്നു.
അങ്ങനെ സമുദായത്തിലെ ചില വ്രണങ്ങൾ 
അവിടെവെച്ചു കാണാതാവുന്നു.
മുനിസിപ്പാലിറ്റി വണ്ടികൾ നോക്കുക 
അവയിൽ കുന്നുകൂടിക്കിടക്കുന്ന 
വളങ്ങൾ, കന്നുകാലികളുടെ മലമൂത്രങ്ങൾ 
ചീഞ്ഞളിഞ്ഞ വസ്തുക്കൾ 
ചത്ത തവളകൾ, പെരുച്ചാഴികൾ 
…ഒന്നുരണ്ടു മനുഷ്യ ശരീരങ്ങളും കാണാം.
സാധാരണ സംഭവം.
കഷ്ടം …ഈ മൃതദേഹങ്ങൾ നോക്കിനിൽക്കുന്നഞാൻആരാണ്? 
ദരിദ്രൻ. മരിച്ചുകഴിഞ്ഞവൻ 
ദരിദ്രൻ ദരിദ്രന്റെ മുന്നിൽ
ചിരട്ട നീട്ടുന്നു.
 മുങ്ങിച്ചാവുന്നവൻ മുങ്ങിച്ചാവുന്നവനുമായി 
കെട്ടിപ്പിണയുന്നു.
വീണ്ടും വീണ്ടും പിടിക്കപ്പെടുന്ന 
ഒരു കുറ്റക്കാരനാണ് മനുഷ്യൻ.
ഭൂമി അവന് ഒരു കാരാഗൃഹമാണ്.
എവിടെയായാലും അവൻ ശിക്ഷിക്കപ്പെടും 
എന്നു തോന്നും വിധമാണ് അതുണ്ടാക്കിയിട്ടുള്ളത്.
അങ്ങനെ രണ്ടു മൃതദേഹങ്ങളുടെ മുന്നിൽ നിന്ന് 
അസംഗതമായി, ഞാനെന്തൊക്കെയോ 
ചിന്തിച്ചുപോയി.

മാപ്പാക്കുക.

(1947)

 

  1947-ൽ രചിച്ച ‘തലസ്ഥാന നഗരിയിൽ’ എന്ന കവിത അവസാനിപ്പിക്കുന്നത് കവിതയിലെ നൂതന പ്രവണതയെ അവതരിപ്പിച്ചുകൊണ്ടാണ്. കവിതയെന്നത് ഈരടികളിലും ശ്ലോകങ്ങളിലും കാണുന്ന ഗാനാത്മകതയല്ലെന്നും, അത് ചിത്രത്തിലും ശില്പ്പത്തിലും പ്രസംഗത്തിലും എന്നല്ല, എന്തിലും, ഉല്കൃഷ്ടമായി ചെയ്യപ്പെട്ട എന്തിലും നിന്ന് സഹൃദയനിലേക്ക് വഴിഞ്ഞൊഴുകുന്ന ആനന്ദമാണ്, എന്നുമുള്ള തിരിച്ചറിവ് വാലത്തിന്റെ കവിതകളെ നൂതനമാക്കി. ‘ഞാനെന്തൊക്കെയോ ചിന്തിച്ചുപോയി, മാപ്പാക്കുക’,എന്ന ആക്ഷേപഹാസ്യം നിറഞ്ഞ വരികൾ 1947-ലെ പദ്യഭാഷയെ ഞെട്ടിച്ചിരിക്കാം. അന്നത്തെ മലയാള പദ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ പുരുഷശബ്ദമായിരുന്നു വാലത്തിന്റെ കവിത. അതിനെ ഗദ്യകവിതയെന്നു വിളിച്ചു ഇകഴ്ത്തിയാലും.   

ഉള്ളിലെ ഒച്ചകൾ

തെരുവിൽക്കിടന്നു ഈച്ചയും പുഴുവും ആർക്കുന്ന 
പഴുത്തുപൊട്ടിയ വെള്ളരിക്ക പോലത്തെ 
പുണ്ണു തുറന്നു കാട്ടി 
ഒരു കാശിനു നിലവിളിക്കുന്ന 
ദൈവശിക്ഷയുടെ വകയായ 
എന്റെ പെങ്ങളേയും
ദൈവകാരുണ്യത്തേയും തിരിച്ചറിയാൻ 
ഞാനെന്റെ മടയിലേയ്ക്കു 
രാത്രി കയറിച്ചെന്നു.
എന്റെ തലച്ചോറിൽ മുഴുവൻ 
പനിനീർപ്പൂവായിരുന്നു.
ഞാൻ തന്തയെന്നു വിളിക്കുന്ന വയസ്സൻ 
പഴുത്തൊലിക്കുന്ന വ്രണത്തിൽ മാന്തി 
ചോരയൊലിപ്പിച്ചിട്ട് 
എന്നെ പല്ലിളിച്ചുകാട്ടി.
അതിസാരം പിടിച്ച് അവസാനിക്കാറായ കുട്ടി 
നിലത്തു കിടന്നുരുളുന്നു.
ഞാൻ തള്ളയെന്നു വിളിക്കുന്ന ഒരുവൾ 
ഒരു മുക്കിൽ ഇരുന്നു കണ്ണീർവാർക്കുന്നു.
അവളുടെ അരയിൽ 
ഒരു പഴന്തുണിക്കഷണം തൂങ്ങുന്നു
അതു പഴച്ചാറു വീണതുപോലെ പശപിടിച്ചിരിക്കുന്നു.
എന്റെ ഉള്ളിൽ കാറ്റുവീശുന്നു.
ഞാൻ എന്നെ സൂക്ഷിച്ചു നോക്കി; 
എന്റെ ദേഹം അഴുക്കാണ്.
വിരൂപമാണ്.
അതിനു നാറ്റമുണ്ട്.
എന്റെ മടയും ഞാൻ വെറുത്തു.
ഞാൻ നാലുപാടും ആദ്യമായി കണ്ണോടിച്ചു.
ഈ ലോകംഎത്ര സുന്ദരമായിരിക്കുന്നു.
ചെറുകാറ്റിൽ തത്തിയുലയുന്ന ചെടികൾ 
ഈശ്വരന്റ മന്ദഹാസങ്ങൾ
മുകളിൽ, മുകളിൽ പറന്നു പോകുന്ന 
മേഘശകലങ്ങൾ.
മഴവില്ലുകൾ, പനിനീർപൂക്കൾ,കവിതകൾ 
എനിക്കു ഹൃദയം വീണിരിക്കുന്നു.
എന്റെ പുഴു തത്തുന്ന ജഡം 
എനിക്കു കുറച്ചിലായിത്തോന്നി.
ഒരു ക്ഷയരോഗിയുടെ ചുണ്ടിൽ തൂങ്ങുന്ന 
കഫക്കട്ടയെപ്പോലെ 
ഞാനതിനേയും വലിച്ചുകൊണ്ടു നടന്നു.
അരയിൽ തൂങ്ങുന്ന കീറപ്പഴന്തുണി 
എന്റെ നഗ്നതയോട് 
വഴക്കടിച്ചുകൊണ്ടിരുന്നു. ‍‍ 
സൗന്ദര്യത്തെ ആരാധിച്ചും 
ദൈവമഹിമയെ വാ‍‍ഴ്ത്തിയും
ഹൃദയം നിറയെ ഭാവനയും വയറു നിറയെ വിശപ്പുമായി 
ഞാനലഞ്ഞു
ആമ 
ഓട്ടിനുള്ളിലേയ്ക്കു തലവലിക്കുന്നതുപോലെ 
ഞാൻ 
എന്നിലേയ്ക്കുതന്നെ മടങ്ങിപ്പോന്നപ്പോൾ 
വീണ്ടും ഞാനൊരു കുപ്പയായി, എച്ചിലായി.
ക്രമേണ 
ഘനം കുറഞ്ഞ ഒരു വസ്തുവായിത്തീർന്നു.
വൃത്തികെട്ട, ഭാരമേറിയ ജഡത്തിൽ നിന്ന് 
ഒരു ദിവസം 
മുട്ടയിൽ നിന്നു പക്ഷിക്കുഞ്ഞെന്നപോലെ 

ഞാൻ പുറത്തേയ്ക്കു പറന്നുപോയി.

(1946)

1946-ൽ രചിച്ച ഈ കവിതയിലെ ‘ദൈവ കാരുണ്യവും ദൈവ ശിക്ഷയും തമ്മിലുള്ള തിരിച്ചറിവിനുള്ള യാത്രകൾ’ ഇന്നും തുടരുന്നു. ദാരിദ്ര്യവും അപകർഷതാബോധവും തളർത്തിയ മനുഷ്യൻ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന ചിത്രം ലോക മനസ്സാക്ഷിയുടെ മുമ്പിൽ വരഞ്ഞിടുന്ന ഈ കവിത ഏറെ ആത്മാനുഭവങ്ങൾ ഉൾക്കൊള്ളുന്നു.

പ്രാഥമിക വിദ്യാഭ്യാസകാലം കഴിഞ്ഞു. ഉയർന്ന പഠനരംഗത്ത്‌ കാൽ വെയ്ക്കാൻ പിൻബലമില്ല. കൈപിടിച്ച് വഴിതെളിക്കാൻ മുൻഗാമികളില്ല. ജീവിതത്തിന്റെ അരക്ഷിതത്വം തിരിച്ചറിഞ്ഞു. തനിക്കു താൻ മാത്രം എന്ന കണ്ടെത്തലിൽ നിന്നു കൊണ്ട് അദ്ദേഹം തന്നെത്തന്നെയുംചുറ്റുപാടിനെയും ആദ്യമായി കാണുമ്പോലെ നോക്കുന്ന അനുഭവമാണ്, ഉള്ളിലെ ഒച്ചകൾ എന്ന കവിത. മലയാള കവിതയിലെ പദ്യവഴക്കം വിട്ടു ഭാഷ എങ്ങനെ ജീവിതാവവസ്ഥകളുമായി പോരടിക്കുന്നുവെന്നതിന് ദൃഷ്ടാന്തം തന്നെ ഈ രചന.

എങ്ങനെ? (1938 ഡിസംബർ 4)

കാലുചാൺ മാത്രമാമീവയറിന്നൊരു 
നാലുവറ്റിന്നായിരന്നു പോയാൽ 
പാരതന്ത്ര്യത്തിനാൽദ്ദാഹിച്ചൊരുതുള്ളി 
സ്വാതന്ത്ര്യവെള്ളമിരന്നുപോയാൽ 
ഭീമശ്‍മശാനസ്ഥലിയിലൊരാറടി 
ഭൂമിയളക്കുവാൻ കൽപനയ്ക്കായ്.
അല്ലെങ്കിൽ ഘോരക്കരിങ്കൽത്തുറുങ്കിന്റെ 
വാതിൽ തുറക്കുവാൻ കൽപ്പനയ്ക്കായ്.  

നാലു വറ്റും സ്വാതന്ത്ര്യ വെള്ളവും യാചിച്ചുപോയാൽ ക്രൂര ശിക്ഷയാണ് ഒരാളെ കാത്തിരിക്കുന്നത്. ഇത് ഇന്ത്യയിലെ മാത്രമല്ല, ലോകത്ത് എവിടെയും നടമാടുന്ന കാട്ടുനീതിയാണ്. എങ്ങനെയാണ് ഈ ലോകത്ത് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത് എന്ന് കവി ചോദിക്കുന്നു.

രക്ഷാസ്ഥാനം (1938 സെപ്തംബർ 11)

“പാഴ്‍ക്കിനാവുകൾകണ്ടു മയങ്ങിക്കിടക്കുമ- 
പ്പാടത്തിൻനടുക്കേതോ മരക്കൊമ്പിൽ
കെട്ടിഞാന്നൊരു ശവം നിൽക്കുന്നു,പ്രഭുത്വത്തിൻ 
ദുഷ്ടമാം കാവ്യത്തിന്റെയാശ്ചര്യചിഹ്നം പോലെ!” 

പ്രഭുത്വത്തിന്റെ ദുഷ്ടമാം കാവ്യത്തിന്റെ അന്ത്യഭാഗത്തുള്ള കേവലം ഒരു ആശ്ചര്യചിഹ്നം പോലെ, പാടത്തിന്റെ നടുക്ക് മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്ന ഒരു ദരിദ്രന്റെ ശവം. എങ്ങനെയുള്ള പാടം? അത് പാഴ്‌‌ക്കിനാവുകൾ കണ്ടു മയങ്ങിക്കിടക്കുകയാണ്. തീർന്നില്ല. ആ കാഴ്ച വാലത്തിലുണ്ടാക്കിയ അവസ്ഥ എത്ര ദാരുണമാണെന്നു നോക്കൂ.

“വഞ്ചനയുടെ നീണ്ട ചൂണ്ടലിൽക്കുടുങ്ങിപ്പോയ്, 
നെഞ്ചിടി നിന്നു, ചത്തു തൂങ്ങിയ മത്സ്യം പോലെ!”

കവിതയുടെ അവസാന വരികളിൽ കവി സാധാരണക്കാരന്റെ നിസ്സഹായാവസ്ഥ വിവരിക്കുന്നു.

“ഒട്ടുമേ പണക്കാർക്കു ചൊല്ലിയാലറിയാത്ത 
പട്ടിണിസ്സമുദ്രത്തിൽ നിലയില്ലാതായല്ലോ…”

പട്ടിണിത്തോറ്റങ്ങളിലെ കവിതകൾ അതാത് അവസ്ഥകളിൽ അവസാനിക്കു­ന്നില്ല. ആത്യന്തികമായി അവ സാമ്രാജ്യത്വ ഭീകരതയ്ക്ക് നേരെ വിരൽ ചൂണ്ടുന്നവയാണ്. ലോക മനുഷ്യന്റെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും കാരണമായി വാലത്ത് കുറ്റപ്പെടുത്തുന്നത് രണ്ടാം ലോകം മഹായുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞ ലോക സാമ്രാജ്യത്വത്തെയാണ്.

യുദ്ധവിരുദ്ധകവിതകൾ

വംശീയ ഹത്യകളും രാഷ്ട്രീയ കൊലപാതകങ്ങളും ലോകം ഉണ്ടായകാലം മുതൽ ഇന്നോളം തുടരുകയാണ്. ഇനിയും തുടരും. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലയളവിൽ എഴുതിയ വിമാനാക്രമണം എന്ന കവിത രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നിടത്തോളം കാലം പ്രസക്തമാണ്.

വിമാനാക്രമണം (1942 മാർച്ച് 15)

ഊക്കോടു പൊന്തീ കുഴൽവിളി, വൻവിമാ- 
നാക്രമണത്തിന്റെ വിളംബരം പോൽ.
തേടിയഭയം തിരക്കിട്ടു തീവ്രമാം 
പേടികൊണ്ടന്ധരായ്, സംഭ്രാന്തരായി.
മാളിക വിട്ടിങ്ങു കാട്ടെലി മാതിരി 
മാളങ്ങളിൽ നൂണിറങ്ങുന്നു മാനവൻ 
മൃത്യുവെപ്പക്ഷങ്ങൾ കെട്ടിപ്പറപ്പിച്ച 
മർത്ത്യ, നീ പേടിച്ചൊഴികയായൊ? 
ജീവിതം ലോലാർദ്ര സൗന്ദര്യപൂരിത- 
പൂവിതളാണെന്നു പാടീ, കവേ ഭവാൻ.
കഷ്ടം തെളിയിച്ചു, “ഞാൻ മാത്രമാണേക- 
സൃഷ്ടികർത്താവെന്നു” ശാസ്‍ത്രകാരാ, ഭവാൻ.
സത്യവേദങ്ങളേ നിങ്ങൾ പ്രസംഗിച്ചു 
മർത്ത്യനും മണ്ണും മരവുമൊന്നെന്നുമേ! 
മന്നിതിൽ മങ്ങാതെ സംസ്‍കാരമേ, നിന്നു 
മിന്നിച്ചിരിച്ചു, നിൻകാനൽജ്ജലങ്ങളും.
ഇന്നിതാ വേദോക്‍തി സാർത്ഥകമാക്കുമീ- 
യുന്നതധ്വാനം ശ്രവിക്കുവിനേവരും! 
തുംഗസൗധങ്ങൾതൻ സൗഭാഗ്യഭൂതിയിൽ 
മുങ്ങിക്കുളിച്ചുള്ള ഭാഗ്യസമ്പന്നരേ, 
പാതവക്കിൽക്കിടന്നയ്യൊ. പൊറുക്കാഞ്ഞ 
വേദന കൊണ്ടു പിടഞ്ഞ നിർഭാഗ്യരേ, 
ഇച്ചെറുമാളത്തിനുള്ളിൽമനുഷ്യരായ് 
നിശ്ചയം ഹാ! നിങ്ങളൊന്നിച്ചു, വിസ്‍മയം! 
ആപത്തു സൗഹൃദം പോറ്റുവാനാണെങ്കി- 
ലാകട്ടെ മോളിലിരമ്പുമീത്തീക്കളി.